2017, മാർച്ച് 31, വെള്ളിയാഴ്‌ച

ചോദ്യവും ഉത്തരവും

സാർ ഞാൻ രതീഷ് കോട്ടയ്ക്കൽ മലപ്പുറം ---ഞാൻ ഡോക്റ്റർ ഗോപാലകൃഷ്ണന്റെ കടുത്ത ആരാധകനായിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം പറയുന്ന പലകാര്യങ്ങളും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഈയിടെ ക്ഷേത്രത്തിലെ അന്നദാനത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ടു. അർഹിക്കുന്നവനാണ് അന്നദാനം കൊടുക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല ഹോട്ടലിൽ കാശ് കൊടുക്കേണ്ടല്ലോ എന്നാണ് ചിലരുടെ ഉദ്ദേശം എന്നും പറയുന്നു. എന്തെങ്കിലും അങ്ങോട്ട് കൊടുക്കാതെ ക്ഷേത്രത്തിൽ നിന്ന് അന്നം സ്വീകരിക്കരുത് എന്നൊക്കെ ഭഗവദ് ഗീതയിലെ ശ്ലോകം ഉദ്ധരിച്ചു പറ
യുന്നു. എന്റെ അമ്മ ഭാഗവത സപ്താഹം നടക്കുമ്പോൾ ക്ഷേത്രത്തിൽ നിന്നെ ഊണ് കഴിക്കാറുള്ളൂ. പക്ഷേ 70 രുപ അങ്ങോട്ടും 70 രൂപ ഇങ്ങോട്ടും ഓട്ടോ ്രിക്ഷ ചാർജ്ജ് കൊടുക്കുന്നു. അപ്പോൾ എവിടെയാണ് ലാഭം? ഭഗവാന്റെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കണം എന്ന ആവശ്യമാണ് അമ്മയ്ക്ക്. ഈ കാര്യത്തിൽ സാറിന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

*************************************************************
    മറുപടി

ചിലരങ്ങിനെയാണ് ആരാധകരും ഫാൻസുകാരും കൂടുമ്പോൾ താൻ എന്ത് പറഞ്ഞാലും അത് അവർഅ ്ണ്ണാക്ക് തൊടാതെ വിഴുങ്ങിക്കൊള്ളും എന്നാണ് അവരുടെ ധാരണ. അന്നദാനം സ്വീകരിക്കിനുള്ള അർഹത വിശപ്പാണ്. ക്ഷേത്രം പാവപ്പെട്ടവന് മാത്രമുള്ളതല്ല. പിന്നെ ക്ഷേത്രത്തിൽ പോയാൽ മിക്കവാറും എല്ലാവരും അന്നദാനം കഴിച്ചാലും ഇല്ലെങ്കിലും ഭണ്ഡാരത്തിൽ എന്തെങ്കിലും ഇടാതിരിക്കില്ല. പിന്നെ ആരെങ്കിലും സ്പോൺസർ ചെയ്യുന്നതായിരിക്കും മിക്ക അന്നദാനങ്ങളും. അവർ പാവപ്പെട്ടവന് മാത്രം എന്ന് പറയാറില്ല. രതീഷിന്റെ അമ്മയെ പ്പോലെ ചിന്തിക്കുന്നവരാണ് മിക്ക ആൾക്കാരും. അത് ഊണിന്റെ പൈസ ലാഭിക്കാനാണ് എന്ന് പറയുന്നത്.  ദോഷൈക ദൃക്കുകൾ മാത്രമാണ്. ജാതിഭേദം സാമ്പത്തിക ഭേദം ഒന്നും ഇല്ലാതെ ഭഗവദ് സന്നിധിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുക എന്ന നല്ല വശം ചിലരൊന്നും കാണുന്നില്ല. പിന്നെ ഭഗവദ് ഗീത കണ്ണാടി പോലെയാണ്. ആരാണോ നോക്കുന്നത് അവന്റെ ബിംബം കണ്ണാടിയിൽ പതിയുന്നു. അതേ പോലെ ഏത് ആശയത്തോടെ ഗീതയെ സമീപിക്കുന്നു? ആ ആശയത്തിനനുസരിച്ച് അർത്ഥം കിട്ടുന്നു. എന്നാൽ ഗീതാ മഹത്വം ഇതിൽ നിന്ന് എത്രയോ അകലെയാണ് എന്ന് ധരിക്കുക. എത്ര വലിയ പണ്ഡിതനാണെങ്കിലും നല്ല പോലെ മനനം ചെയ്ത് ഉൾക്കൊള്ളാനാവൂന്നത് സ്വീകരിക്കുക അല്ലാത്തതിനെ തള്ളിക്കളയുക. ബഹുമാനിക്കാം പക്ഷേ ആരാധന അത് ഈശ്വരനോട് മാത്രമാകുന്നതാണ് ഭൗതിക ജീവിതത്തിൽ ഉത്തമം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ