സനാതന ധർമ്മ പാഠം 4
സനാതന ധർമ്മം .ശാശ്വതമായ ധർമ്മം അഥവാ സത്യസന്ധമായ ധർമ്മം എന്നൊക്കെ അർത്ഥം വരും. അപ്പോൾ എന്താണ് സത്യം. സത്യം ഒന്നേ ഉള്ളു.ബ്രഹ്മം അഥവാ ഈശശ്വരൻ അഥവാ പരമാത്മാവ്. ബാക്കിയെല്ലാം ആ സത്യത്തെ ആശ്രയിച്ച് നിനിൽക്കുന്നു. അതായത് ബ്രഹ്മ സത്യം ജഗത് മിഥ്യ എന്നർത്ഥം.
അപ്പോൾ അദ്വൈതം അണ് സനാതനം. ആ തത്വത്തെ ഉൾക്കൊള്ളാനുള്ള വഴികളാണ് മറ്റെല്ലാം. ആ വഴികളിലെ പ്രധാന ഭാവമാണ് ഭക്തിരസം. അത് തന്നെ ഒമ്പത് തരത്തിലുണ്ട്. ഈ ഭക്തിയുടെ ആചാരങ്ങളിൽ ഒന്ന് മാത്രമാണ് ക്ഷേത്ര സങ്കൽപ്പം. അദ്വൈതം ഉൾക്കൊണ്ടാൽ ക്ഷേത്രത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നു. കാരണം ഈശ്വരനാൽ ഈശ്വരനെ പ്രതിഷ്ടിച്ച ചരക്ഷേത്രമാണ് ഞാൻ. അങ്ങിനെയുള്ള ഞാൻ എന്നാൽ പ്രതിഷ്ഠിതമായ അചരക്ഷേത്രത്തിലെ ക്ഷേത്രജ്ഞനെ വണങ്ങുന്ന അവസ്ഥയായിരിക്കും ഒരു അദ്വൈതത്തെ ഉൾക്കൊണ്ട ഒരു വ്യക്തിക്ക്. അചരക്ഷേത്രങ്ങളിൽ ചൈതന്യശോഷണം നികത്താനായി ഉത്സവാദി ആഘോഷങ്ങൾ അനിവാര്യം. എന്നാൽ ചരക്ഷേത്രമായ എനിക്ക് ഞാൻ എന്ന ക്ഷേത്രജ്ഞനെ ചൈതന്യവത്താക്കി നിലനിർത്താൻ ഞാൻ തന്നെ അത് എന്ന ഉറച്ച മനസ്സോടെയുള്ള ധ്യാനം മതി. അപ്പോൾ ഒരു അദ്വൈതിയുടെ ഉത്സവം ധ്യാനമാകുന്നു. കൃതയുഗത്തിൽ അതാണ് നടന്നിരുന്നത്.
ആ ഒന്നിനെയല്ലാതെ ഞാൻ മറ്റൊന്നും . കാണുന്നില്ല. ഒരു അദ്വൈതിക്ക് ഒരു സജ്ജനത്തെ കണ്ടാൽ മതി ക്ഷേത്ര ദർശന ഫലം കിട്ടുന്നു. കാരണം ഈശ്വരനാൽ പ്രതിഷ്ഠിക്കപ്പെട്ട ഈശ്വരൻ എന്ന ക്ഷേത്രജ്ഞനാണ് സജ്ജനം. അപ്പോൾ ആ ഉന്നതമായ മാനസികാവസ്ഥ ലഭിക്കും വരെ യുള്ള അഭ്യാസ പദ്ധതിയിൽ പെട്ടതാണ് ക്ഷേത്ര ദർശനവും തുടർന്നുള്ള ചടങ്ങുകളും. ഇത് നിഷേധിക്കപ്പെടേണ്ടതല്ല. എെ എ എസ് പാസ്സായ ഒരുവൻ എൽ പി വിദ്യഭ്യാസത്തെ എന്തിന് നിഷേധിക്കണം? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ