2017, മാർച്ച് 30, വ്യാഴാഴ്‌ച

നാരായണീയം (കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുടരുന്നു) ദശകം - 30  ശ്ലോകം  7 Date  30/3/2017

ഗാത്രേണ ഭാവി മഹി മോചിത ഗൗരവം പ്രാഗ് -
വ്യാവൃണ്വതേവ ധരണീം ചല യന്ന യാസീ:
ഛത്രം പരോഷ്മതി ര ണാർത്ഥമി വാദധാനോ
ദണ്ഡം ച ദാനവജനേ ഷ്വിവ സന്നിധാതും,
            അർത്ഥം
വരാനിരിക്കുന്ന മഹത്വത്തിന് യോജിച്ച ഗൗരവം മുൻകൂട്ടി വെളിവാക്കുമാറുള്ള ശരീരം കൊണ്ട് ഭൂമി കുലുക്കിക്കൊണ്ട് ശത്രുക്കളുടെ ചൂടിനെ തടുക്കുവാനോ എന്ന് തോന്നുമാറ് കുടയും അസുരന്മാരിൽ പ്രയോഗിപ്പാനെന്നവണ്ണം ദണ്ഡവും എടുത്ത് നിന്തിരുവടി നടകൊണ്ടു.
8
താം നർമ്മദോത്തരതടേ ഹയമേധശാലാ-
മാസേദൂഷി ത്വയി രുചാ തവ രുദ്ധനേത്രൈഃ
ഭാസ്വാൻ കിമേഷ ദഹനോ നു സനത്കുമാരോ
യോഗീ നു  കോ/യമിതി ശുക്രമുഖൈഃ ശശങ്കേ.
           അർത്ഥം
നിന്തിരുവടി നർമ്മദയുടെ വടക്കേതീരത്തുള്ള ആ അശ്വമേധശാലയിലേക്ക് അടുത്തു ചെല്ലുമ്പോൾ അവിടുത്ത് തേജസ്സ് കൊണ്ട് കണ്ണഞ്ചിപ്പോയ ശുക്രാചാര്യർ തുടങ്ങിയവർ ഇദ്ദേഹമാര്? സൂര്യനോ? അഗ്നിദേവനോ? യോഗിയായ സനൽകുമാരനോ ആരായിരിക്കാം? എന്ന് സംശയിച്ചു പോയി.
9
ആനീതമാശു ഭൃഗുഭിർമഹസാഭിഭൂതൈ-
സ്ത്വാം രമ്യരൂപമസുരഃ പുളകാവൃതാംഗഃ
ഭക്ത്യാ സമേത്യ സുകൃതീ പരിണിജ്യ പാദൗ
തത്തോയമന്വധൃത മൂർദ്ധനി തീർത്ഥതീർത്ഥം.
              അർത്ഥം
ഉജ്ജ്വല തേജസ്സിന്നടിമകളായിപ്പോയ ഭൃഗുക്കൾ ക്ഷണത്തിൽ എതിരേറ്റ് ആനയിച്ച സുന്ദരാംഗനായ നിന്തിരുവടിയെ പുണ്യശാലിയായ മഹാബലി രോമാഞ്ചകഞ്ചുകിതനായി ഭക്തിയോടെ അടുത്തു വന്ന് കാൽകഴുകിച്ച് എല്ലാ തീർത്ഥങ്ങളേയും ശുദ്ധീകരിക്കുവാൻ പോന്ന തീർത്ഥമായ ആ വെള്ളം തന്റെ ശിരസ്സിൽ ധരിച്ചു.
10
പ്രഹ്ലാദവംശജതയാ ക്രതുഭിർദ്വിജേഷു
വിശ്വാസതോ നു തദിദം ദിതിജോ/പി ലേഭേ
യത്തേ പദാംബു ഗിരിശസ്യ ശിരോഭിലാള്യം
സ ത്വം വിഭോ! ഗുരു പുരിലയ! പാലയേഥാഃ.
             അർത്ഥം
നിന്തിരുവടിയുടെ യാതൊരു പാദ തീർത്ഥം ശ്രീ പരമേശ്വരൻ ശിരസ്സിലേറ്റി ഉപചരിക്കുന്നുവോ? ആ ഈ പാദോ ദകത്തെ അസുരനായിട്ടും ഈ മഹാബലി' പ്രഹ്ളാദന്റെ വംശത്തിൽ പിറന്നത് മൂലമോ വളരെ അധികം യാഗങ്ങൾ അനുഷ്ഠിക്കയാലോ ബ്രാഹ്മണരിൽ തികഞ്ഞ വിശ്വാസം കൊണ്ടോ ലഭിച്ചു. അല്ലയോ വിഭുവായ ഗുരുവായൂരപ്പാ! അവിടുന്ന് എന്നെ രക്ഷിക്കേണമേ!

ദശകം 30 ഇവിടെ പൂർണ്ണമാകുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ