ഇന്ന് കണ്ടത്
"****ഏത് കഴുതയ്ക്കും ഒരു വിശ്വാസിയായി ജീവിക്കാൻ കഴിയും ഒരു നിരീശ്വരവാദിയായിരിക്കുക എന്നത് കുറച്ച് ബുദ്ധിമ്മുട്ടുള്ള കാര്യമാണ് Rejimon Thuravoor
************************************************************
പ്രതികരണം
മര്യാദയ്ക്ക് ഒരു കാര്യം പറയുവാൻ പോലും നിങ്ങൾക്ക് കഴിയുന്നില്ലല്ലോ സുഹൃത്തെ! നിരീശ്വരവാദം ഒരു വിശ്വാസമല്ലേ! അപ്പോൾ കഴുത എന്ന ഗണത്തിൽ നിങ്ങളും പെടുമെന്ന് ചിന്തിക്കാനുള്ള വിവേകം പോലും ഇല്ലല്ലോ!അതേ സമയം ഈശ്വരവിശ്വാസിയായി ജീവിക്കാൻ എന്നായിരുന്നു പറഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ ആശയം വ്യക്തമാകുമായിരുന്നു. ഇതേ പോലെയുള്ള വാദഗതികളല്ലേ നിങ്ങൾക്ക് നിരത്തുവാനുള്ളത്?വേറെയും . ചിലർ പല കാര്യങ്ങളും പറഞ്ഞു. പറഞ്ഞതൊക്കെ ആചാരങ്ങളെ പറ്റിയാണ്. ഈശ്വരവിശ്വാസം ഉള്ളതിനാൽ ആചാരങ്ങൾ യുക്തിയല്ലാത്തത് സ്വീകരിക്കണമെന്നില്ല. ഞാൻ ഈശ്വര വിശ്വാസി മാത്രമല്ല ഈശ്വരന്റെ അസ്ഥിത്വത്തെ അംഗീകരിക്കുകയും ചെയ്യുന്നു. യുക്തി ഭദ്രവും ശാസ്ത്ര നിബദ്ധവും ആയ ആചാരങ്ങൾ മാത്രമേ അനുഷ്ഠിക്കാറുള്ളൂ!
ആചാരങ്ങളിൽ മനഃശാസ്ത്രത്തിന് വളരെ ബന്ധമുണ്ട് എന്ന് നിങ്ങൾക്ക് അറിയില്ല. സർവ്വം നിഷേധിക്കുക എന്നത് യുക്തി വാദമല്ല. അതാണ് അന്ധമായ വിശ്വാസം. ഒരു സാമൂഹ്യമര്യാദ എന്ന നിലയിലുള്ള ആചാരങ്ങളുണ്ട്. അവ നിഷേധിക്കുന്നത് സമൂഹത്തിൽ നിന്ന് ഒറ്റപ്പെടാനേ സഹായിക്കൂ. ഇവിടെ ഏത് കഴുതയ്ക്കും എന്ന പദപ്രയോഗം തന്നെ നിങ്ങളുടെ സംസ്കാരത്തെ കുറിക്കുന്നു. എല്ലാം നിഷേധിച്ച് ഒരു തലതിരിഞ്ഞ വ്യക്തിത്വമല്ല ഒരു യുക്തി വാദിയുടേത്. യുക്തമായ ശാസ്ത്രീയ മായ അടിയുറപ്പോടെ ഒരൂ കാര്യത്തെ പിൻ തുടരുന്നതാണ് യുക്തിവാദം. സത്യത്തിൽ എന്തിനേയും നിഷേധിക്കുക എന്നതല്ലേ നിങ്ങൾ പറഞ്ഞ പോലെ ഏത് കഴുതയ്ക്കും ചെയ്യാവുന്നത്? ശരിക്കും ഒരു ഈശ്വരവിശ്വാസിയാകണമെങ്കിൽ വേ. ദോപനിഷത്തുക്കളെ കുറിച്ച് ഒരു ബോധമുണ്ടായാലേ പറ്റൂ! ക്ഷേത്രത്തിൽ പോകുന്നതോ ചില ആചാരങ്ങൾ ചെയ്യുന്നതോ അല്ല ഈശ്വരവിശ്വാസത്തിന്റെ ലക്ഷണം.
ഇങ്ങനെ വികലമായ ഒരു ധാരണയാണ് ഈശ്വരവിശ്വാസത്തെ കുറിച്ച് നിങ്ങൾക്ക് ഉള്ളത്. എന്താണ് ഈശ്വര വിശ്വാസം എന്ന് യുക്തി പരമായി ചിന്തിക്കുക. എന്നിട്ട് അതിൽ യുക്തി കാണാനില്ലെങ്കിൽ അത് പറയുക. ഞാൻ പല തവണ പറഞ്ഞു ഒരു മാന്യമായ സംവാദത്തിന് തയ്യിറുണ്ടെങ്കിൽ അത് പറയുക എന്ന്. നിങ്ങൾ ഒന്നും അത് കണ്ടതായേ ഭാവിക്കുന്നില്ല, എന്താണതിന് അർത്ഥം? നീങ്ങളൂടെ വാദങ്ങൾക്ക് അധിക നേരം പിടിച്ചു നിൽക്കാനാവില്ല എന്ന്. നിങ്ങളുടെ ഒക്കെ പോസ്റ്റിന്റെ ,കമന്റിന്റെ ഒക്കെ ഭാഷാ ശൈലി തന്നെ അത് വ്യക്തമാക്കുന്നു. കഷ്ടം!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ