2017, മാർച്ച് 30, വ്യാഴാഴ്‌ച

എന്താണ് പുനർജന്മം?

പുനർജന്മത്തിന് വിശാലമായ ഒരു അർത്ഥ തല മുണ്ട്. ഉണ്ടായതൊന്നും നശിക്കുന്നില്ല. ഉണ്ടായത് എല്ലാം നശിക്കും എന്ന് ആദ്ധ്യാത്മിക ആചാര്യന്മാർ പറയും ' ഇത് രണ്ടും ചേർത്ത് വായിച്ചാൽ സത്യം പിടികിട്ടും. ഉണ്ടായത് നശിക്കുന്നില്ല. പക്ഷെ പരിണാമം സിദ്ധിക്കും. രൂപ നാമങ്ങളും മാറും. അപ്പോൾ രൂപ നാമങ്ങൾ നഷ്ടപ്പെട്ട് പുതിയ രൂപ നാമങ്ങൾ കൈവരും ആദ്യത്തെ രൂപ നാമങ്ങളെ ഉദ്ദേശിച്ചാണ് ഉണ്ടായതെല്ലാം നഷ്ടപ്പെടും എന്ന് പറയുന്നത്. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം -

ഒരു കിലോ വിറക് കത്തിക്കുക  അപ്പോൾ വിറക് എന്ന നാമവും അതിന്റെ രൂപവും നഷ്ടപ്പെടും' പക്ഷെ 700 ഗ്രാം ചാരമുണ്ടെന്ന് കരുതുക ബാക്കി 300 ഗ്രാം ഊർജ്ജമായി പരിണമിച്ചു. സത്യത്തിൽ ഒരു പരിണാമമാണ് സംഭവിച്ചത്. ഈ ചാരത്തിനേയും ഊർജ്ജത്തേയും ആ ഒരു കിലോ വിറകിന്റെ പുനർജന്മമായി കണക്കാക്കാം.

ജീവികളുടെ കാര്യം പറയുമ്പോൾ ചില വ്യത്യാസങ്ങൾ ഉണ്ട് എന്ന് മാത്രം' മനുഷ്യനാണെങ്കിൽ അവന്റെ ജീവിത കർമ്മങ്ങളുടെ ഫലത്തിന് അനുസരിച്ച് പുതിയ ജന്മം കിട്ടുന്നു. മരിക്കുമ്പോൾ ശരീരം പഞ്ചഭൂതങ്ങൾക്ക് കിട്ടുന്നു. അത് മറ്റൊരു രൂപത്തിൽ പരിണമിച്ചു കൊണ്ടേ ഇരിക്കുന്നു. ആത്മാവ് തന്റെ മുൻ ജന്മ കർമ്മഫലമനുസരിച്ച് പുതിയ ശരീരം തേടിപ്പിടിക്കുന്നു. മരണം എന്ന് പറയുന്നത് ഒന്നായത് രണ്ടായിപ്പോകുകയാണ് ഞാൻ മരിച്ചാൽ ക്ഷേത്രത്തോട് കൂടിയ ക്ഷേത്രജ്ഞനായ ഞാൻ ക്ഷേത്രം ഉപേക്ഷിച്ച് ക്ഷേത്രത്തിൽ നിന്നും പുറത്ത് പോകുന്നു. ഈശ്വരനാൽ അത് മറ്റൊരു ഗർഭഗൃഹത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നു. അതിനാലാണ് സന്താനോൽപ്പാദനവും ഒരു യജ്ഞമാണ് എന്ന് പറയുന്നത്. ആ യജ്ഞത്തിൽ ഞാൻ എന്ന മുൻ ക്ഷേത്രത്തിലെ ക്ഷേത്രജ്ഞൻ പുതിയ ക്ഷേത്രത്തിൽ ഈശ്വരനാൽ പ്രതിഷ്ഠിക്കപ്പെടുന്നു. പുതിയ പ്രതിഷ്ഠയെ ഇവിടെ പുനർജന്മം എന്നു പറയുന്നു.-- ചിന്തിക്കുക..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ