1. പുത്രധർമ്മം ഭാഗം 2
ധാർമ്മികമായുള്ള രക്ഷിതാക്കളുടെ ആഗ്രഹത്തെ സഫലീകരിക്കുകയാണ് പുത്രധർമ്മത്തിൽ പ്രധാനമായി ഉള്ളത്! അച്ഛൻ. അമ്മ. ഗുരു അതിഥി എന്നിവരിലൂടെയാണ് ഈശ്വരൻ നമുക്ക് അനുഗ്രഹത്തെ തരുന്നത്. ഇവരെയൊക്കെ നിഷേധിച്ചോ അധിക്ഷേപിച്ചോ നടക്കുന്ന ഒരുവന് ഈശ്വരാനുഗ്രഹം ഉണ്ടാകില്ല .കാരണം ഈശ്വര അനുഗ്രഹം വരുന്ന വഴികളാണ് ഇവർ !!.അപ്പോൾ ആ വഴി നിഷേധിച്ചാലോ? ചിന്തിക്കുക
ഇവരിൽ അതിഥിയെ നാം കാര്യമായി എടുക്കാറില്ല! അതിന്റെ പ്രാധാന്യം പലരും മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം . വിവാഹം പിറന്ന നാൾ മുതലായ ഗൃഹത്തിലേ വിശിഷ്ട ദിവസങ്ങളിൽ അതിഥിയെ ക്ഷണിക്കുന്നത് അവരുടെ സന്തോഷത്തോടെയുള്ള അനുഗ്രഹം നേടാനാണ്.
രാമായണത്തിൽ പിതാവായ ദശരഥൻ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു രാമൻ രാജാവാകുക എന്നത്. പിതാവിന്റെ ആ ആഗ്രഹം നിവർത്തിക്കാൻ വേണ്ടി മാത്രമാണ് വനവാസത്തിന് ശേഷം രാമൻ രാജ്യം സ്വീകരിച്ചത്. അല്ലാതെ രാമന് രാജാവാകാൻ മോഹമുണ്ടായിട്ടല്ല. എന്നാൽ പല അജ്ഞാനികളും രാമന് രാജാവാകാൻ ആഗ്രഹമുണ്ടായിരുന്നു. ബുദ്ധൻ ചെയ്തതുപോലെയാണ് രാമൻ ചെയ്യേണ്ടിയിരുന്നത് എന്നൊക്കെ പറഞ്ഞിട്ടുണ്ട്! ഒരിക്കൽ ഇങ്ങിനെ പറഞ്ഞ ഒരാളോട് ഞാൻ ചോദിച്ചു പതിനാല് വർഷം കഴിഞ്ഞിട്ടും രാമൻ വന്നില്ലെങ്കിൽ താൻ അഗ്നിപ്രവേശം നടത്തും എന്നു പറഞ്ഞ ഭരതനെ പോലുള്ള ഒരു സഹോദരൻ ബുദ്ധന് ഉണ്ടായിരുന്നോ? എന്ന്. അയാൾ അവിടെ കിടന്ന് ഉരുണ്ടു കളിക്കുകയാണ് പിന്നെ ചെയ്തത്! സന്ദർഭം സൂക്ഷ്മമായി പഠിച്ച് വിലയിരുത്താതെ തോന്നിയത് വിളിച്ചു പറയുന്ന ഇത് പോലുള്ള പണ്ഡിതർ എന്ന് സ്വയം അഭിമാനിക്കുന്നവരാണ് ഹൈന്ദവ സമൂഹത്തിന്റെ ശാപം! (ചിന്തിക്കുക)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ