ഭാഗം 2. അയ്യപ്പൻ ഹിന്ദുക്കളുടെ ദൈവമല്ലെന്ന് കാശിമഠാധിപതി
+++++++++++++++++++++++++++++++++++++++++++++++++++++++
സർവ്വ ചരാചര വസ്തുക്കളിലും കുടി കൊള്ളുന്നത് ഞാൻ തന്നെ ! എന്ന ഗീതാശാസ്ത്ര വാക്യം അനുസരിക്കുന്ന ഹിന്ദുവിന് കാണുന്നതൊക്കെ ഈശ്വര ചൈതന്യമാണ്! ആ നിലയ്ക്ക് മേൽ പറഞ്ഞ വാചകം ഒരു മഠാധിപതിയുടെ വായിൽ നിന്ന് വീഴേണ്ടതല്ല. അതിനാൽ അങ്ങിനെ പറഞ്ഞിട്ടില്ല എന്നു കരുതുന്നു. അങ്ങിനെത്തന്നെയാണ് പറഞ്ഞതെങ്കിൽ ഹൈന്ദവ ദർശനം അറിയാത്ത മഠാധിപതിയോ? എന്ന് സംശയിക്കേണ്ടി വരും
ടൈഗർ വരദാചാര്യ എന്ന ഒരു സംഗീതജ്ഞൻ ഉണ്ടായിരുന്നു അദ്ദേഹത്തെ ഒരു പുലിയുടെ രൂപം നൽകി ചിത്രീകരിച്ചാൽ എങ്ങിനെയിരിക്കും? ലതാ മങ്കേഷ്കറെ ഒരു വാനം പാടി പക്ഷിയായി ചിത്രീകരിച്ചാൽ എങ്ങിനെയിരിക്കും? അതേ പോലെ അധർമ്മത്തിന്റെ പ്രതീ രൂപമായ ഒരു സ്ത്രീയുടെ ടൈറ്റിൽ ആയി പായപ്പെട്ട താണ് മഹിഷി ' ഈ പദത്തിന് നിരവധി അർത്ഥങ്ങൾ ഉണ്ട്. നിരവധി വ്യാഖ്യാനങ്ങളും ഉണ്ട്. ഭാര്യ എരുമ എന്നീ അർത്ഥങ്ങൾ പ്രധാനമായും മഹിഷി എന്ന പദത്തിന് ഉണ്ട്.
ഇവിടെ ഭാര്യ അഥവാ സഹധർമ്മിണി എന്ന അർത്ഥം എടുത്തു നോക്കൂ പ്രത്യേകം ആരുടെ എന്ന് പറയാതെ വെറും മഹിഷി അഥവാ സഹധർമ്മിണി എന്ന് പറഞ്ഞാൽ അത് ഈശ്വരന്റെ എന്ന അർത്ഥമേ ലഭിക്കൂ. ആ മഹിഷി എന്ന സഹധർമ്മിണി ബ്രഹ്മാവിനെ തപസ്സ് ചെയ്തു ഹരിഹര പുത്രന് മാത്രമേ തന്നെ വധിക്കാൻ കഴിയാവു- അപ്പോൾ അവൾ അധർമ്മി കൂടിയാണ് അതായത് സാക്ഷാൽ ധർമ്മശാസ്താവിന് മാത്രമേ തന്നെ ശുദ്ധീകരിച്ച് സഹധർമ്മിണിയാക്കാൻ കഴിയാവു എന്നർത്ഥം. അതിനാലാണ് ബ്രഹ്മാവ് ആ വരം കൊടുത്തതും
അവസാനം ധർമ്മശാസ്താവിന്റെ മനുഷ്യാവതാരമായ അയ്യപ്പൻ അഥവാ മണികണ്ഠൻ അവളെ മർദ്ദിച്ചു അതായത് സംസ്കരിച്ചു അപ്പോൾ പഴയ ഗാലവ മഹർഷിയുടെ പുത്രയായ ലീല തന്നെയായി ലീലയെ വിവാഹം കഴിച്ചത് ത്രിമൂർത്തികളുടെ ചേർച്ചയായ ദത്തൻ ആയിരുന്നു. ആ ദത്തന്റെ വേറൊരു ഭാവമാണ് ധർമ്മശാസ്താവ് ഹരിഹരപുത്രൻ ആണെങ്കിലും സൃഷ്ടി സ്വരൂപമായ ബ്രഹ്മാവിന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ട്. ആയതിനാൽ ദത്തന്റെ പുനർജന്മം തന്നെയാണ് ധർമ്മശാസ്താവ് അപ്പോൾ അസംസ്കൃത യാ യ സഹധർമ്മിണിയെ സംസ്കരിച്ചു മണികണ്ഠനെന്ന ധർമ്മശാസ്താവ് എന്നെ വിവാഹം കഴിക്കണം എന്ന ലീലയുടെ ആവശ്യം മണികണ്ഠൻ അംഗീകരിച്ചു. പക്ഷെ കന്നി സ്വാമികൾ വരാത്ത അന്ന് നിന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞിരിക്കയാണ്. അതായത് അധർമ്മം കൊടികുത്തി വാഴുന്ന കാലം അന്ന് കൽക്കിയായി വരുന്ന നേരം ധർമ്മത്തിന്റെ പ്രതീകമായ ശുദ്ധീകരിക്കപ്പെട്ട ലീലയെ സഹധർമ്മിണിയായി ധർമ്മശാസ്താവിന് സ്വീകരിച്ചേ മതിയാകൂ - ഉൾക്കൊള്ളാൻ പ്രയാസമാണ് അല്ലേ? സത്യം അങ്ങിനെയാണ് പെട്ടെന്ന് ഉൾക്കൊള്ളാൻ ആകില്ല - ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ