2017, മാർച്ച് 3, വെള്ളിയാഴ്‌ച

ഭഗവദ് ഗീത പിന്നീട് ചേർക്കപ്പെട്ടതോ???

പലരും ഉന്നയിക്കുന്ന വാദമാണത്! ഭഗവദ് ഗീത പിൽക്കാലത്ത് മഹാഭാരതത്തിൽ ചേർക്കപ്പെട്ടതാണ് എന്ന്! അപ്പോൾ ഗീത പറഞ്ഞതെപ്പോഴായിരിക്കും? അത് യുദ്ധം തുടങ്ങുന്നതിന് മുമ്പ് ആണ് എന്ന കാര്യം ഉറപ്പാണല്ലോ! അപ്പൊ അത് മാത്രം പിന്നീട് ചേർക്കപ്പെട്ടു എന്ന് പറയുന്നതിന്റെ അർത്ഥമെന്ത്?

യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഉപദേശിക്കപ്പെട്ട ഗീത നമ്മുടെ മുന്നിലെത്തുന്നത് യുദ്ധം തുടങ്ങി ഭീഷ്മർ വീണതിന് ശേഷമാണ്. ഭീഷ്മർ വീണ വിവരം  ധൃതരാഷ്ട്ര രോട് പറയാനായി ചെന്നപ്പോൾ എന്താ ഉണ്ടായത് എന്ന് വിശദമായി പറയൂ എന്ന ധൃത രാഷ്ട്രരുടെ ചോദ്യത്തിന് മറുപടി സഞ്ജയൻ  പറയുമ്പോൾ കൂടെ പറയുന്നതാണ് ഭഗവദ് ഗീത.  അപ്പോൾ നമ്മുടെ മുന്നിൽ ഗീത അവതരിപ്പിക്കപ്പെട്ടത് ഭീഷ്മർ വീണതിന് ശേഷമാ ണെങ്കിലും ഉപദേശിച്ചത് യുദ്ധം തുടങ്ങുന്നതിന് മുമ്പാണ്.

അപ്പോൾ മഹാഭാരത സംഭവങ്ങളിലെ ഒരു സംഭവമാണ് ഗീത അപ്പോൾ പിന്നെ പിന്നീട് ചേർത്തതാണ് എന്ന് പറയുന്നതിൽ അർത്ഥമെന്ത്?  അങ്ങിനെയാണെങ്കിൽ ഗീത ഏത് സമയത്ത് ഉപദേശിച്ചു? യുദ്ധസമയത്തല്ലെങ്കിൽ ഈ ചോദ്യോത്തരങ്ങളുടെ ഘടന വേറെ ആയിരിക്കുമല്ലോ!  ഭഗവാൻ ശ്രീകൃഷ്ണൻ എന്ന അവതാരത്തിന്റെ മഹിമ കുറച്ച് സാധാരണ ഒരു മനുഷ്യന് ഉണ്ടായേക്കാവുന്ന വികാര വിചാരങ്ങളോട് കൂടിയവൻ ആണ് എന്ന് വരുത്തി തീർക്കുന്നത് ചിലർക്ക് പഞ്ചാമൃതം കഴിക്കുന്നതിന് തുല്യമാണ്.  സനാതന ധർമ്മത്തിന്റെ പേരും പറഞ്ഞ് ഒരു സംഘടന നടത്തുന്ന പ്രചരണങ്ങളിൽ ചിലതാണ് _ രാമനും കൃഷ്ണനും അവതാരങ്ങളല്ല.  ജീവാത്മാവും പരാമാത്മാവും ഒന്നല്ല എന്നൊക്കെ  ഇത്തരം അജ്ഞാന ജനകമായ പ്രസ്താവനകൾക്കെതിരെ ശബ്ദിക്കേണ്ട കാലഘട്ടം വളരെ വൈകിയിരിക്കുന്നു. - രാജയോഗത്തെ കൂട്ട് പിടിച്ച് ഇത്തരം അവതാരങ്ങളെ അവഹേളിക്കുന്ന അൽപ്പ ജ്ഞാനികളെ ഹൈന്ദവ സമൂഹം ഇനിയെങ്കിലും തിരിച്ചറിയണം - ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ