2017, മാർച്ച് 20, തിങ്കളാഴ്‌ച

ശനിയാഴ്ച നടന്ന സംവാദം  - തുടർച്ച

മൗനം നീണ്ടു പോയപ്പോൾ ഞാൻ തന്നെ മൗനം ഭഞ്ജിച്ചു. സത്യത്തിൽ നിങ്ങൾ കണ്ണു കൊണ്ട് കണ്ടു എന്നു പറയുന്നവ പോലും നിങ്ങൾ കണ്ടിട്ടില്ല. ചന്ദ്രൻ , സൂര്യൻ, നക്ഷത്രങ്ങൾ ഇവയൊന്നും. നിങ്ങൾ എന്താണോ കണ്ടതായി തോന്നുന്നത്? അത് സൂര്യൻ, രാത്രീ എന്താണോ കണ്ടതായി തോന്നുന്നത് അത് ചന്ദ്രൻ , നക്ഷത്രങ്ങൾ അല്ലേ? അവയുടെ യഥാർത്ഥ രൂപ മോ ഭാവമോ നിങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടോ? ഇല്ല. നിങ്ങൾക്കെന്നല്ല ആർക്കും കഴിഞ്ഞിട്ടില്ല. അതിരിക്കട്ടെ ഇപ്പോൾ ആരാണ് കേരളം ഭരിക്കുന്നത്?

പ്രമോദ് - LDF ഗവർമ്മെന്റ് ആണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?
ഞാൻ - നിങ്ങൾ പറയുന്ന ഈ LDF ഗവർമ്മെന്റിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?
പ്രമോദ് - അതൊരു വ്യക്തിയോ സ്ഥാപനമോ മറ്റോ ആണോ കാണാൻ?
ഞാൻ - അപ്പോൾ വ്യക്തമായി കാണാൻ കഴിയാത്തതും എന്നാൽ ഉള്ളതും ആയ കാര്യങ്ങൾ ഉണ്ട് ഇല്ലേ?   സദസ്സിൽ നിന്ന് ശരിയാണ് എന്ന മുറുമുറുപ്പ്.
ഞാൽ - അപ്പോൾ ഈശ്വരൻ ഉണ്ടെങ്കിൽ കാണേണ്ടതാണ് എന്ന വാദത്തിൽ വല്ല കഴമ്പും ഉണ്ടോ? സദസ്സിൽ നിന്നും ഇല്ല എന്ന ശബ്ദം.
ഞാൻ - ഭഗവദ് ഗീത ശരിക്കും പഠിച്ചിരുന്നെങ്കിൽ നിരീശ്വരവാദവുമായി ആരും നടക്കില്ലായിരുന്നു.
പ്രമോദ് - അപ്പോൾ ചാർവ്വാകനോ?
ഞാൻ - അദ്ദേഹത്തിന്റെ നാട് ഏതാണ്? ഏത് കാലഘട്ടത്തിൽ? മാതാപിതാക്കൾ ആരെല്ലാം ഒന്നു പറയു .
പ്രമോദ് - അറിയില്ല
ഞാൻ - അറിയാൻ ശ്രമിച്ചാലും ഫലമില്ല കാരണം അങ്ങിനെ ഒരാൾ ജീവിച്ചിരുന്നിട്ടില്ല. അന്വേഷിച്ചാൽ കിട്ടുന്ന വിവരം ഇതാണ്.1  ചാർവാകൻ നിരീശ്വരവാദിയായിരുന്നു 2  ചാർവ്വാക  ൻ എന്ന ഒരാൾ ജീവിച്ചിരുന്നിട്ടില്ല എന്നാണ് ചില പണ്ഡിതന്മാരുടെ നിഗമനം. 3. ചാർവ്വാക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ബൃഹസ്പതി ആണ്. ഇതിൽ നിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം? ബൃഹസ്പതിയുടെ ചില സിദ്ധാന്തങ്ങൾ ചിലർക്ക് ചാരുവായതായി. അതായത് പ്രിയപ്പെട്ടതായി അതിനാൽ ചാരുവായ വാക്ക് ഉച്ചരിക്കുന്നവൻ - ചാർവ്വാ   കൻ' അത്ര മാത്രം.
പ്രമോദ് - എന്നാലും അത് നിരീശ്വര വാദമല്ലേ?
ഞാൻ - അല്ല പ്രത്യക്ഷത്തിൽ മാത്രം വിശ്വസിക്കുക എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്  ഈശ്വരൻ പ്രത്യക്ഷ നല്ലല്ലോ അതിനാൽ നിരീശ്വര വാദമാണെന്ന് നിങ്ങളെപ്പോലുള്ളവർ വിലയിരുത്തി. സത്യത്തിൽ വിഷയം മറ്റൊന്നാണ്. പ്രത്യക്ഷത്തിൽ വിശ്വസിച്ചാലേ അപ്രത്യക്ഷ മാ യി രിക്കുന്നതിനെ അറിയാൻ കഴിയൂ  അപ്പോൾ ഇതെങ്ങിനെ നിരീശ്വരവാദമാകം?

നീണ്ട മൗനം - ശരി ഞാൻ പോകുന്നു. ഈ മൗനത്തിന് ഞാൻ എന്തിന് കാവൽ നിൽക്കണം?  സദസ്സിൽ നിന്നൊരു കമന്റ് _ മാഷ് പറഞ്ഞത് ശരിയാ LKG ആദ്യം പാസ്സാവുക എന്നാ ട്ടാകാം ഹയർ സെക്കൻഡറി യെ കുറിച്ച് ആലോചിക്കാൻ! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ