ശ്രീമദ് ഭാഗവത സപ്താഹവും ,അന്നദാനവും ,കുറെ ആവലാതികളും
കേൾക്കാൻ പതിമൂന്നോ പതിനാലോ പേർ. പക്ഷെ ഉച്ചയ്ക്ക് ഉണ് കഴിക്കാൻ ആയിരമോ അതിലധികമോ പേർ ! പരിഹാസത്തോടും പുച്ഛത്തോടും പലരും പറയുന്നത് കേൾക്കാം. അതിരിക്കട്ടെ! സപ്താഹവും അന്നദാനവും തമ്മിൽ എന്താണ് ബന്ധം? അത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? !സപ്താഹം നടക്കുമ്പോൾ അന്നദാനം വേണമെന്ന് ഏതെങ്കിലും ഗ്രന്ഥത്തിൽ നിർബ്ബന്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ അന്നദാനം കൂടാതെ സപ്താഹം നടത്തരുതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നാൽ അന്നദാനം നടത്തുന്നു എന്തിന്?
സപ്താഹത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രം ഭക്ഷണ സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്നൊരു ബോഡ് വെച്ചാൽ ഈ പരാതിയൊന്നും ഉണ്ടാവില്ലല്ലോ! അത് നിങ്ങൾ ചെയ്തോ? ഇല്ല അപ്പോൾ ക്ഷേത്രത്തിൽ ആള് കൂടണം വരുമാനവും വേണം. അത് കിട്ടുന്നുണ്ടല്ലോ? അല്ലാതെ നഷ്ടം സഹിച്ചാണോ നിങ്ങൾ വർഷം തോറും സപ്താഹവും അന്നദാനവും നടത്തുന്നത്? നവവിധ ഭക്തികൾ ഉണ്ട്. ശ്രവണം കീർത്തനം സ്മരണം പാദസേവനം അർച്ചനം വന്ദനം ദാസ്യം സഖ്യം ആത്മ നിവേദനം എന്നിങ്ങനെ ! അതിൽ ഒന്നു മാത്രമാണ് ശ്രവണം. സപ്താഹ ശ്രവണത്തിന് ഒരാൾ വന്നില്ലെന്ന് വെച്ച് അയാൾക്ക് ഭക്തിയില്ലെന്ന് നിങ്ങൾ എങ്ങിനെ തീരുമാനിച്ചു? ക്ഷേത്രത്തിലെ അന്നദാനം എന്തിന്!? അതിന്റെ മഹത്വം എന്ത്!?
ഈശ്വരന്റെ മുന്നിലും അന്നത്തിനും ജാതിമത ഭേദമോ സാമ്പത്തിക ഉച്ച നീചത്വങ്ങളോ ഇല്ല എന്ന് വിളംബരം ചെയ്യുന്ന ചടങ്ങാണ് ക്ഷേത്രത്തിലെ അന്നദാനം. അപ്പോൾ അതിൽ പങ്കെടുക്കുകയാണ് വേണ്ടത്. അതിന് സപ്താഹം കേട്ടോളണം എന്ന് നിർബ്ബന്ധമില്ല. മാത്രമല്ല. സപ്താഹം കേൾക്കാനും മനസ്സിലാക്കാനും ഭാഗ്യവും അവസരവും ഉള്ളവർ വരുന്നുണ്ട് കേൾക്കുന്നുണ്ട്. മാത്രമല്ല സർക്കാർ ഉദ്യോഗസ്ഥർ മുതൽ കൂലിപ്പണിക്കാർ വരെയുള്ള വർ ഏഴുദിവസം ലീവെടുത്ത് സപ്താഹം കേൾക്കുക എന്നുള്ളത് അസംഭവ്യമാണ് എന്നിരിക്കെ ഈ ആവലാതിയുടെ അർത്ഥമെന്ത് ?
എന്തെങ്കിലും കൊടുത്തേ അന്നം സ്വീകരിക്കാവു! ചില പാണ്ഡിത്യ പ്രകടനം ഇങ്ങിനെ!! അങ്ങിനെ കൊടുത്താൽ അത് ദാനമാകുന്നതെങ്ങിനെ? ഹോട്ടലിൽ കൊടുക്കുന്നതിന് പകരം അമ്പലത്തിൽ കൊടുക്കുന്നു. ദാനത്തിന് പകരം ഒന്നും കൊടുക്കേണ്ടതില്ല. കൊടുത്താൽ അത് ദാനമാകില്ല. പിന്നെ ദക്ഷിണ അത് ദാനം സ്വീകരിക്കുന്നവനാണ് കൊടുക്കേണ്ടത് അല്ലാതെ ദാനം കൊടുക്കുന്നവനല്ല. നിങ്ങൾ ഒരു വിദ്യ പഠിക്കാൻ പോകുമ്പോൾ ദക്ഷിണ കൊടുക്കുന്നു. ഗുരു വിദ്യ തരുന്നതിനല്ല നിങ്ങൾ ദക്ഷിണ കൊടുക്കുന്നത്: നിങ്ങളെ ശിഷ്യനായി സ്വീകരിക്കുവാൻ ദക്ഷിണ വേണം. അപ്പോഴും സ്വീകരിക്കുന്നവനാണ് ദക്ഷിണ കൊടുക്കേണ്ടത്. വിശ്വാമിത്രറേയും ഹരിശ്ചന്ദ്രന്റേയും കഥ പിന്നെന്തിനാണ്? ഈ തത്വം മനസ്സിലാക്കാൻ അതു പകരിക്കും. - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ