2017, മാർച്ച് 19, ഞായറാഴ്‌ച

ശനിയാഴ്ച്ച നടന്ന സംവാദം

ഈശ്വരവിശ്വാസവും നിരീശ്വരവാദവും  എന്ന വിഷയത്തെ കുറിച്ച് ഒരു സംവാദം സംഘടിപ്പിക്കുന്നു. സാർ പങ്കെടുക്കണം. വെള്ളിയാഴ്ച്ച രാത്രിയിൽ ഒരു ഫോൺ. സ്ഥലം പെരിന്തൽമണ്ണ.ഒരു ആർട്സ് ക്ലബ്ബിന്റെ ഹാൾ . ആകാം പക്ഷെ വാദം നിയന്ത്രിക്കാൻ പ്രാപ്തിയുള്ള ഒരാൾ വേണം. അവർസമ്മതിച്ചു. പതിനൊന്ന് മണിയോടെ ഞാൻ സ്ഥലത്തെത്തി. റിട്ടയേഡ് സംസ്കൃത അദ്ധ്യാപകൻ ശ്രീ ശങ്കരൻ കുട്ടി മേനോൻ ആണ് യോഗം നിയന്ത്രിക്കുന്നത്. ഏകദേശം അമ്പതോളം ആളുകൾ സന്നിഹിതരായിരുന്നു.

മാന്യമായ ഭാഷയായിരിക്കണം. വിഷയത്തിൽ നിന്നും വിട്ടുപോകരുത്  ഒരാൾ സംസാരിച്ച ശേഷം അപരൻ സംസാരിക്കുക. വിഷയം  ഈശ്വരവിശ്വാസവും നിരീശ്വരവാദവും  ശ്രീ ശങ്കരൻ കുട്ടി മേനോൻ ആമുഖമായി പറഞ്ഞു. ചിദാനന്ദ പുരി സ്വാമികളെ പോലെ ഒരാളായാൽ നന്നായിരുന്നു. ഒരു നിരീശ്വരവാദി പ്രതികരിച്ചു. ആദ്യം എൽ കെ ജി കഴിയട്ടെ എന്നിട്ടാകാം ഹയർ സെക്കന്ഡറി പെട്ടെന്ന് ഞാൻ മറുപടി പറഞ്ഞു. കുറിതൊട്ട ചില പ്രേക്ഷകർക്ക് എന്റെ മറുപടി ക്ഷ പിടിച്ചു. ആദ്യം കൃഷ്ണകുമാർ മാഷ് സംസാരിക്കു - ശങ്കരൻ കുട്ടി മേനോൻ പറഞ്ഞു. ഞാൻ സംസാരിച്ചാൽ അതിൽ കേറി പിടിക്കാമല്ലോ! എങ്കിൽ അതൊന്നു കാണണമല്ലോ ! ഞാനും ഒരു പരീക്ഷണത്തിന് തയ്യാറായി
ഞാൻ - സാർ ഞാനെന്തിനാ ഇവിടെ വന്നത്? ( ചോദ്യം ശങ്കരൻ കുട്ടി മാസ്റ്ററോട് )
മാസ്റ്റർ - ഇവിടുത്തെ സംവാദത്തിന് ക്ഷണിച്ചതിനാൽ  എന്താ?
ഞാൻ - അപ്പോൾ ക്ഷണിച്ചില്ലെങ്കിൽ വരില്ലായിരുന്നു അല്ലേ?
മാസ്റ്റർ - അതെ.
ഞാൻ - സാറിന്റെ കൈകളിലൊക്കെ ധാരാളം ചുളിവുകൾ കാണുന്നുണ്ടല്ലോ?
മാസ്റ്റർ - അത് പിന്നെ എനിക്ക് 76 വയസ്സായി അപ്പോൾ ചുളിവ് സ്വാഭാവികം.
ഞാൻ - അപ്പോൾ പ്രായം ഇല്ലായിരുന്നെങ്കിൽ ചുളിവ് ഉണ്ടാകുമായിരുന്നില്ല അല്ലേ?
മാസ്റ്റർ - അതെങ്ങിനെ? പ്രായം കൂടുമ്പോഴല്ലേ ചുളിവ് വരിക? മാഷ് എന്താ ഉദ്ദേശിക്കുന്നത്?
ഞാൻ - അല്ല. ഓരോ സംഭവങ്ങൾക്കും ഓരോ കാരണമുണ്ട് അല്ലേ?
മാസ്റ്റർ - അതെ: കാരണമില്ലാതെ എങ്ങിനെ സംഭവങ്ങൾ ഉണ്ടാകും?
ഞാൻ - അപ്പോൾ നാം കാണുന്ന ഈ പ്രപഞ്ചത്തിനും ഒരു കാരണമുണ്ടാകണമല്ലോ അല്ലെ?
മാസ്റ്റർ - അതെ !
ഞാൻ - എനിക്കിത്ര യേ പറയാനുള്ളൂ - ഞാനിരുന്നു.

കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം പ്രമോദ് എന്നൊരാൾ പറഞ്ഞു. ആ കാരണത്തെയാണോ ഈശ്വരൻ എന്ന് പറയുന്നത്? പക്ഷെ ഉള്ളത് കാണും ഇല്ലാത്തത് കാണില്ല. ഈശ്വരനുണ്ടെങ്കിൻ കാണണമല്ലോ?

ഞാൻ - ഉള്ളത് കാണില്ല ഇല്ലാത്തത് കാണും.
പ്രമോദ് - ഹ ഹ ഇത് നല്ല വിഡ്ഢിത്തമാണ് ഇങ്ങിനെയാണോ വാദിക്കാൻ വരുന്നത്?
ഞാൻ - No entry തോക്ക് and fire - അതായത് തോക്കിന്റെ ഉള്ളിൽ കയറി വെടി വെക്കരുത് എന്ന്. ഭൂമി സൂര്യനെ ചുറ്റുന്നു . എന്ന് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
പ്രമോദ്--ഉണ്ട്.
ഞാൻ --അത് നിങ്ങൾ കണ്ടിട്ടുണ്ടോ?
പ്രമോദ്--അത് അനുഭവമാണ്.
ഞാൻ --കണ്ട അനുഭവം ഉണ്ടോ എന്നാണ് ചോദിച്ചത്!
പ്രമോദ്--ഇല്ല.
ഞാൻ--അതേ സമയം സൂര്യോദയവും സൂര്യാസ്തമയവും നിങ്ങൾ കണ്ടിരിക്കും ഇല്ലേ?
പ്രമോദ്--ഉണ്ട്.
ഞാൻ --അപ്പോൾ ഭൂമി സൂര്യനെ ചുറ്റുക എന്ന സത്യം നിങ്ങൾ കാണുന്നില്ല. ഇല്ലാത്ത സൂര്യോദയവും സൂര്യാസ്തമയവും നിങ്ങൾ കണ്ടിട്ടും ഉണ്ട്. അല്ലേ? ( കുറച്ചു നേരം നിശ്ശബ്ദത) പോസ്റ്റ് തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ