ഭാഷയുടെ പരിമിതികൾ!!
വേദാന്ത പഠന. ത്തിനും വിശദീകരണത്തിനും നമ്മൾ ഉപയോഗിക്കുന്ന ഭാഷകളുടെ പരിമിതികൾ പലപ്പോഴും തടസ്സമാകാറുണ്ട്! നിരവധി ചോദ്യം ചെയ്യലുകളിലൂടെ മാത്രമേ അത് ഉൾക്കൊള്ളാനാകൂ. സ്നേഹം ഭക്തി മുതലായവയെ വിശദീകരിക്കുമ്പൾ പലരും പലരൂപത്തിൽ പറയും . എന്നാൽ ഈ രൂപങ്ങളൊന്നും വിഷയത്തിന് അന്യമല്ല. കാരണം ഓരോരുത്തരുടെ അനുഭവം അവരുടെ ജ്ഞാനത്തിനനുസരിച്ച് വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നത്.
നിഷ്കാമ പ്രേമം എന്നു പറയുമ്പോൾ ഇവിടെ പ്രേമത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന കാമത്തിന്റെ നിരാസമാണ് എന്ന് പലരും കരുതുന്നു. എന്നാൽ അത് ശരിയല്ല. കാമം എന്ന വികാരത്തിന്റെ സ്ഥൂല ഭാവം മാത്രമേ നാം വിലയിരുത്താറുള്ളൂ. സൂക്ഷ്മമായി പരിശോധിച്ചാൽ കാമം കൂടാതെയുള്ള സ്നേഹത്തിന് അസ്ഥിത്വമില്ല. കാരണം സ്നേഹം മറ്റൊന്നിനെ നമ്മിലേക്ക് ആന്തരികമായി ബന്ധിപ്പിക്കുന്നതാണ്. ഈ ബന്ധത്തിന്റെ ശൈലി പരിശോധിക്കണം. ദൂരെ ഒന്നുമായുള്ള സ്നേഹം അതിനെ ആരാധന എന്ന് വിവക്ഷിക്കാം. സാഹിത്യത്തിൽ അതിനെ വിപ്രലംഭ ശൃംഗാരം എന്നു പറയുന്നു. ഞാൻ തന്നെ എല്ലാം എന്ന അടിയുറച്ച വിശ്വാസം അതാണ് ഒടുവിൽ കിട്ടുന്ന നിഷ്കാമ പ്രേമം. അത് ജ്ഞാനവുമാണ്. അപ്പോൾ സ്നേഹം ഭക്തി ജ്ഞാനം എന്നിവ ഒന്നിന്റെ പല ഭാവങ്ങളാണെന്ന് തോന്നും പക്ഷെ എല്ലാം ഒന്ന് തന്നെ! ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ