2017, ഏപ്രിൽ 30, ഞായറാഴ്‌ച

ഇന്നത്തെ ചിന്താവിഷയം

ബ്രഹ്മാവിന് രജോഗുണം   ശിവന് തമോഗുണം വിഷ്ണുവിന് സത്യഗുണം. ഇത് വൈഷ്ണവരുടെ സിദ്ധാന്തമല്ലേ? പലരും ചോദിക്കുന്ന ചോദ്യമാണിത്. എന്നാൽ അത് മനസ്സിലാക്കിയതിലെ അപാകതകളാണ് എന്നതാണ് സത്യം .
          ഈശ്വരൻ ഗുണാതീത നാണ് അതായത് ത്രിഗുണങ്ങൾക്കും അതീതനും പരമമായ സത്വം മാത്രം ഉള്ളതുമാണ്. ഇവിടെ അവരുടെ കർമ്മങ്ങൾക്കാണ് ഗുണങ്ങൾ ഉള്ളത്.
സൃഷ്ടി --നിർമ്മാണ പ്രക്രിയ ആണ്. അപ്പോൾ അതിന് പിന്നിൽ ഒരു ഉദ്ദേശം ഉണ്ട്. ഉദ്ദേശം ഉണ്ടെങ്കിൽ അതിന് പിന്നിൽ ആഗ്രഹവും ഉണ്ട്. സത്തായ ആഗ്രഹമാണെങ്കിലും അത് കാമമാണ്. ആയതിനാൽ സൃഷ്ടി രജോഗുണമാണ്. ആ സൃഷ്ടി ചെയ്യുന്ന ഈശ്വര ഭാവമായ ബ്രഹ്മാവിൽ രജോഗുണം ആരോപിച്ചു എന്ന് മാത്രം' എന്നാൽ ബ്രഹ്മാവ് ഗുണാതീതനാണ്.

സംഹാരം - നശിപ്പിക്കൽ നശിപ്പിക്കണമെങ്കിൽ അതിന് പിന്നിൽ ക്രോധ ഭാവം വേണം ക്രോധം തമോഗുണവും ആണ്. അപ്പോൾ സംഹാരത്തിനാണ് തമോഗുണം പരമശിവ നല്ല പക്ഷെ സം ഹാരം നടത്തുന്നതിനാൽ താമസ ഗുണം പരമശിവനിൽ ആരോപിച്ചിരിക്കയാണ്. പരമശിവൻ ഗുണാതീതനാണ്.
   'സംരക്ഷണം. അതിന്ന് പിന്നിൽ കാമത്തിന്റേയോ ക്രോധത്തിന്റെയോ സാന്നിദ്ധ്യമില്ലാത്തതിനാൽ  സത്വഗുണമാണ്ട് ആയതിനാൽ അത് കൈകാര്യം ചെയ്യുന്ന വിഷ്ണുവിൽ സത്വഗുണം ആരോപിച്ചിരിക്കുന്നു. വിഷ്ണുവും ഗുണാതീതനാണ് ചിന്തിക്കുക.
ചോദ്യം - 2
വിനീത് നിലമ്പൂർ - സാർ, എന്റെ ഒരു സുഹൃത്ത് എന്നോട് ഒരു ചോദ്യം ചോദിച്ചു. മറുപടി പറയാൻ കഴിയാതെ ഞാനും എന്റെ മറ്റു കൂട്ടുകാരും വിഷമിച്ചു നിന്നു. ചോദ്യം ഇതാണ്?
***** എല്ലാ ഇടത്തും നിങ്ങളുടെ ഈശ്വരൻ ഉണ്ടെങ്കിൽ പിന്നെ എങ്ങിനെയാണ് നിങ്ങൾ മലമൂത്ര വിസർജ്ജനം നടത്തുന്നത്? എങ്ങിനെയാണ് കക്കൂസ് നിർമ്മിക്കുന്നത്? '********
         സാർ ഇതിന് മറുപടി തരണം!
++++++++++++++++++++++++++++++++++++++++++++++++++++++++മറുപടി
      എന്താണ് ഈശ്വരസങ്കൽപ്പത്തെ പറ്റി ഭാരതീയ സനാതനധർമ്മം പറയുന്നത് എന്ന് മനസ്സിലാക്കാത്തവരാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുക.   *** എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത് ഞാൻ തന്നെ. സർവ്വ ഭൂതങ്ങളിലും തിളങ്ങി നിൽക്കുന്നതും ഞാൻ തന്നെ! കാരണം ഞാൻ മാത്രമെ ഉള്ളൂ.***
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഉദാഹരണം. പകൽസമയത്ത് സൂര്യന്റെ സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടുന്നു.എല്ലാ ചരാചരങ്ങളിലും തിളങ്ങുന്നത് ആ സൂര്യരശ്മി തന്നെ കാരണം ഭൂമിയെ സംബന്ധിച്ച് സൂര്യൻ ഒന്നേ ഉള്ളൂ! അപ്പോൾ എല്ലായിടത്തും ആ സൂര്യകിരണം തന്നെ.! പക്ഷേ അതിനർത്ഥം എല്ലായിടത്തും സൂര്യൻ ഇരിക്കൂന്നു എന്നാണോ? സൂര്യൻ എത്രയോ അകലെ അത് ഒന്നേ ഉള്ളുതാനും ആ ഒന്നിന്റെ സാന്നിദ്ധ്യം പകൽ സമയത്ത് എല്ലാ യിടത്തും ഉണ്ട് താനും .ആ സൂര്യനാണെങ്കിൽ ചരാചരങ്ങളിൽ നിന്ന് ഏറെ അകലേയുമാണ്. അതേ പോലെ ഞാൻ ഏകനാണ്.അഥവാ ഞാൻ മാത്രമാണ് .ആ എന്റെ സാന്നിദ്ധ്യമാണ് .സർവ്വ ചരാ  ചരങ്ങളുടേയും ഭാസിന് കാരണം.എന്ന് വെച്ച് അവ ഓരോന്നിലും പ്രത്യേകം പ്രത്യേകമായി ഞാൻ ഇരിക്കുന്നില്ല കാരണം ഞാൻ ഒന്നെ ഉള്ളു.എന്നാൽ എന്റെ ചൈതന്യം സർവ്വ ഭൂതങ്ങളിലും തിളങ്ങുന്നു.
           മാലിന്യം കെട്ടിനിൽക്കുന്ന ജലത്തിൽ സൂര്യന്റെയോ ചന്ദ്രന്റേയോ പ്രതിബിംബം ഉണ്ട് എന്ന് കരുതി ആ മാലിന്യം സൂര്യനേയും ചന്ദ്രനേയും ബാധിക്കുന്നുണ്ടോ?അതേ പോലെ സർവ്വ ചരാചരങ്ങളിലും ഈശ്വരൻ വിളങ്ങുന്നു എന്ന് കരുതി ആ ചരാചരങ്ങളുടെ മാലിന്യം ഈശ്വരനെ ബാധിക്കുന്നില്ല

2. ഇനി മറ്റൊരു വശം--മലം ഉള്ളതാണ് മാലിന്യം. അത് മനുഷ്യന്റെ വിസർജ്ജന വസ്തു മാത്രമല്ല. അന്തരീക്ഷമലിനീകരണം , ശബ്ദ മലിനീകരണം എന്നൊക്കെ പറയുംപോൾ അത് മനുഷ്യന്റെ മലം നിമിത്തമാണോ? പഴയ ഒരു കണക്ക് ഉണ്ട്  17 ലക്ഷം തരത്തിലുള്ള ജീവികളും 4 ലക്ഷം തരത്തിലുള്ള സസ്യങ്ങളും ഈ ഭൂമിയിൽ ഉണ്ടത്രേ ! അവയിൽ ഒന്ന് മാത്രമാണ് മനുഷ്യൻ ബാക്കി ബഹു ഭൂരിപക്ഷം ജീവികളും വേറെ ഉണ്ട്. അവയ്ക്കൊക്കെ മലവും ഉണ്ട്.അതൊന്നും നമ്മൾ കാര്യമാക്കുന്നില്ല. പല്ലിയുടെ കാഷ്ഠം വലിയ അറപ്പ്  ഉളവാക്കുന്നില്ല. എലിക്കാഷ്ഠം.  വീടുകളിൽ ധാരാളം കാണാം. പ്രാവുകളുടെ കാഷ്ഠം അമ്പലങ്ങളിൽ പോലും കാണാം അതിനൊന്നും കൊടുക്കാത്ത അറപ്പ് മനുഷ്യവിസർജ്യത്തിന് നാം കൊടുക്കുന്നു അതിന് കാരണം അതിന്റെ ദുർഗന്ധവും രൂപവും ആണ്. ഇത് നാം ചുമന്ന് മാന്യനായി നടക്കുന്നു. പ രിധിയിൽ കൂടുതൽ ആകുമ്പോഴാണ് അത് പുറത്തേക്ക് കളയുവാള്ള ബുദ്ധിയുടെ നിർദ്ദേശം ശരീരത്തിന് ലഭിക്കുന്നത്. അങ്ങിനെയാണ് വിസർജ്ജനം നടക്കുന്നത്.     അതായത് നമ്മുടെ ഓരോരുത്തരുടേയും ശരീരം ഒരു കണക്കിൽ കക്കൂസ്തന്നെയാണ്.കാരണം മലവും ചുമന്നാണല്ലോ നടപ്പ്? പക്ഷേ അത് നമ്മുടെ വ്യവഹാരത്തേയോ ജീവിതത്തേയോ ബാധിക്കുന്നുണ്ടോ? ഇല്ല ! നമ്മുടെ ഉള്ളിൽ മാലിന്യം ഉണ്ടെന്ന് കരുതി അത് നമ്മളെ ബാധിക്കുന്നില്ല! ദേവാലയത്തിൽ പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോളും നമ്മൾ അതും ചുമന്നാണ് നടക്കുന്നത് എന്ന് മറക്കരുത്.  ചിന്തിക്കുക (തുടരും)

2017, ഏപ്രിൽ 29, ശനിയാഴ്‌ച

ചോദ്യവും ഉത്തരവും

സാർ ഞാൻ വിനീത് നിലമ്പൂർ മലപ്പുറം ജില്ല - സാറിന്റെ എല്ലാ പോസ്റ്റ് കളും ഞാൻ വായിക്കാറുണ്ട്. എനിക്ക് വളരെ ഗുണം ചെയ്യുന്നവയാണ് അവ എനിയ്ക്ക് ചില സംശയങ്ങൾ ഉണ്ട്. ദയവ് ചെയ്ത് മറുപടി തരണം.
1. ക്ഷേത്രത്തിൽ പോവുക കുറി തൊടുക വഴിപാട് കഴിക്കുക എന്നിവ ചെയ്യുന്ന ഒരു വ്യക്തിയെ ഭക്തൻ എന്നു പറഞ്ഞു കൂടേ?
           ' മറുപടി
ഭക്ത:  എന്നാൽ സംസ്കൃകൃതത്തിൽ പൂജകൻ  ഉപാസകൻ, കൂറുള്ളവൻ ആശ്രയിക്കുന്നവൻ തൽപ്പരൻ എന്നൊക്കെയാണ് അർത്ഥം' അപ്പോൾ ഭക്തി ഇല്ലാത്തവന് ക്ഷേത്രത്തോട് കൂറ് ഉണ്ടാകില്ല. അയാൾക്ക് ക്ഷേത്ര കാര്യങ്ങളിൽ താൽപര്യവും ഉണ്ടാകില്ല. എന്നാൽ ക്ഷേത്രത്തിൽ പോകുന്നതും വഴിപാട് കഴിക്കുന്നതും കുറി തൊടുന്നതും അയാൾക്ക് താൽപര്യം ഉണ്ടായിട്ടാണല്ലോ : അതിനാൽ അയാളെ ഭക്തൻ എന്ന് വിളിക്കാം. ഭക്തി രണ്ടു വിധത്തിൽ ഉണ്ട്. "I പരാഭക്തി 2  പൗണ ഭക്തി. പരാ ഭക്തി എന്നാൽ ആചാര അനുഷ്ഠാനങ്ങൾക്കും മത ചിന്തകൾക്കും അതീതമായി ആ പരാശക്തിയിൽ ലയിച്ചു ചേരുന്ന മനോഭാവം .  പൗണ ഭക്തി എന്നാൽ മതാചാരങ്ങളിലൂടെ ഇത് മാത്രമാണ് ശരി ഇതിലൂടെ മാത്രമേ രക്ഷയുള്ളൂ എന്ന ചിന്തയാൽ ഉപാസിക്കുന്ന രീതി. ഇത് ഭക്തി പ്രഭാവത്തിന്റെ പ്രാരംഭദശയാണ്. ക്ഷേത്രത്തിൽ പോകുക ആചാര അനുഷ്ഠാനങ്ങൾ ലക്ഷ്യമറിയാതെ നടത്തുക മുതലായവ പൗണ ഭക്തിയാണ്. എന്നാൽ കാലം ചെല്ലും തോറും അയാളിൽ പരിവർത്തനം നടക്കുകയും അയാൾ പരാ ഭക്തിയിൽ എത്തിച്ചേരുകയും ചെയ്യും. അപ്പോൾ ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തി പ്രസാദം വാങ്ങി പോരുന്ന ഒരാളെ തീർച്ചയായും ഭക്തൻ എന്ന് പറയാം. പരാ ഭക്തിയിൽ എത്തിയാലേ ഈശ്വരസാന്നിദ്ധ്യം അനുഭവപ്പെടു! എന്നാൽ പൗണ ഭക്തി ക്കാർക്ക് ദുരിതങ്ങൾക്ക് ശമനം ഉണ്ടാകും. ഈ അനുഭവമാണ് അയാളെ പരാ ഭക്തിയിൽ എത്താൻ പ്രേരിപ്പിക്കുന്നത്.  വിനീത്, താങ്കളുടെ അടുത്ത ചോദ്യം കൂടുതൽ വിസ്തരിക്കേണ്ടതിനാൽ അത് കുറച്ച് കഴിഞ്ഞ് വേറൊരു പോസ്റ്റായി ഇടാം.
വേദാന്തത്തിന്റെ ആവശ്യകത!!!

വേദാന്തം---വേദത്തിന്റെ  അഥവാ ജ്ഞാനത്തിന്റെ അവസാനം  എന്നർത്ഥം  അവസാനം മനസ്സിലാകുന്നത് ഒന്ന് മാത്രമേ ഉള്ളൂ. എന്നാണ് .അ. ത് തന്നെ  യാണ്  രണ്ടല്ലാത്തത് എന്ന അർത്ഥം വരുന്ന അദ്വൈതം.
            പക്ഷെ ഭൗതിക ജീവിതം ദ്വൈത ബദ്ധമാണ്. ഇവിടെ ഞാൻ എന്നും ,നീ എന്നും എന്റെ എന്നും നിന്റെ എന്നുമുള്ള അർത്ഥ സംപൂർണ്ണമായ വാക്കുകൾ ജീവിത വ്യവഹാരത്തിന് അത്യാവശ്യമാണ്. അതായത് ഞാൻ മാത്രമേ ഉള്ളൂ എന്ന സത്യം അംഗീകരിക്കുകയും ഭൗതികവ്യവഹാരത്തിൽ അന്യത്വം എന്നിൽ തന്നെ ആരോപിച്ച് കഴിയുകയും വേണം. കുറച്ചു പ്രയാസമുള്ള കാര്യമാണ്.
     എന്നാൽ ഭൗതിക ജീവിതത്തിൽ ആവശ്യ'മില്ലാത്ത ഈ അദ്വൈതം എന്തിന് വെറുതെ പ്രസംഗിച്ചു നടക്കുന്നു? എന്ന ചോദ്യം ഉയരാം. എന്നാൽ ഭൗതിക ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ള ഒന്നാണ് അദ്വൈതം എന്ന് തെളിയിക്കാം. കാമ ക്രോധങ്ങളെ ത്യജിക്കാൻ വേദാന്തം അഥവാ അദ്വൈതം വലിയ ഒരു സഹായമാണ്. എങ്ങിനെ?

1. നാം നടന്നു പോകുന്നു നേരെ എതിരിൽ ഒരാൾ വരുന്നു അയാൾ നമ്മുടെ ദേഹത്ത് ശക്തിയായി മുട്ടി കടന്നു പോകുന്നു. നമുക്ക് ദേഷ്യം വരുന്നു. അപ്പോൾ അന്തരംഗ ത്തിൽ ഇരുന്ന് ആ ജ്ഞാനസ്വ
രൂപൻ ഉപദേശിക്കുന്നു. ആ കടന്നു പോയവൻ നീ തന്നെ മറ്റൊരു ശരീരത്തിൽ ഇരിക്കുന്നതാണ്. അപ്പോൾ നീ നിന്നോട് തന്നെയല്ലേ ദേഷ്യപ്പെടുന്നത്? ഈ ചിന്ത നമ്മുടെ ക്രോധത്തെ കുറയ്ക്കുന്നു. ഈ അവസ്ഥ തുടർന്നാൽ നമുക്ക് ക്രോധ മേ ഉണ്ടാകില്ല

2. ഒരാൾ ധനികൻ വില കൂടിയ വീടും വാഹനവും സുന്ദരിയായ ഭാര്യയുമായി സൂഖമായി കഴിയുന്നു. അയാളാണ് എങ്കിൽ തന്നേക്കാൾ യോഗ്യത കുറഞ്ഞ വനും എന്ന് ഞാൻ ധരിക്കുകയും ചെയ്യുന്നു. അസൂയ ഉടലെടുക്കുന്നു. ജ്ഞാനസ്വരൂപൻ ഉള്ളിലിരുന്നു മന്ത്രിക്കുന്നു. അയാൾ എന്ന് പറയുന്നതും നീ തന്നെ മറ്റൊരു ശരീരത്തിൽ ഇരിക്കുന്നതല്ലേ? സത്യത്തിൽ നീ തന്നെയല്ലേ വില കൂടിയ കാറും വീടും സുന്ദരിയായ ഭാര്യയേയും ഒക്കെ അനുഭവിക്കുന്നത്? നീ അഥവാ ഞാൻ മാത്രമല്ലേ ഉള്ളു? അപ്പോൾ നീ അസൂയപ്പെടുന്നത് നിന്നോട് തന്നെയല്ലേ? ഇതിൽപരം വിഡ്ഢിത്തം വേറെ ഉണ്ടോ? അതോടെ എന്റെ അസൂയയ്ക്കും കുറവ് വരുന്നു. ഈ ചിന്ത ശീലമായാൽ കാമം ക്രോധം അസൂയ  ദർപ്പം  മുതലായവ ഒഴിഞ്ഞ് സാത്വികഭാവം മാത്രമുള്ള മനുഷ്യനായി ഞാൻ മാറുന്നു. ഒരു യഥാർത്ഥ ബ്രാഹ്മണനാകുന്നു.   'ചിന്തിക്കുക.

ഭാഗം 2. വിശ്വാസം ഉണ്ടെങ്കിൽ ആകാം!!!!!

ഏകാന്തം --ഏകമായ അന്തം. ഒരേ ഒരു ആശ്രയം. അത് ഈശ്വരനാണ്. സർവ്വം ആ ഈശ്വരനിൽ സമർപ്പിക്കുക. വേറെ ആശ്രയം ഇല്ല ഈ അവസ്ഥക്കാണ് ഏകാന്തത്തിൽ കഴിയുക എന്നതിന് അർത്ഥമാക്കേണ്ടത്. പിന്നെ വിരക്തി അത് നമ്മൾ ഉണ്ടാക്കേണ്ടതല്ല. അനുഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരേണ്ടതാണ്. മകന്റെ ദുർനടപ്പ് മൂലം മക്കൾ വേണ്ടായിരുന്നു എന്ന് ആത്മദേവന് തോന്നി. സത്യത്തിൽ പുത്രനോടുള്ള ആസക്തി കുറയുകയും വിരക്തി വരികയും ചെയ്തിരിക്കുന്നു. ഇനി വേണ്ടത് സത്യം ഉൾക്കൊള്ളുക എന്നതാണ്. അതിനാണ് പരമമായ ഏകമായ അവസാനമായ ഈശ്വരനിൽ ആശ്രയിച്ച് കഴിയാൻ പറഞ്ഞത്.
              ഈ ജീവിതം എന്ന വിദ്യാലയത്തിൽ ഈശ്വരൻ എന്ന ഗുരുവിന്റെ ശിക്ഷണത്തിൽ അനുഭവം എന്ന പാഠം പഠിച്ചു കഴിയുമ്പോഴാണ് വിരക്തി വരുന്നത്. ഓരോ അനുഭവവും കർമ്മഫലമാണ്. ജനിച്ചാൽ പിന്നെ നിരവധി ധർമ്മങ്ങൾ നമ്മെ തേടി എത്തും അവയഥാവിധി അനുഷ്ഠിക്കുമ്പോൾ ഉണ്ടാക്കുന്ന ഫലം അനുഭവമാണ്. ഈ അനുഭവം സത്തും അസത്തും ഉണ്ട് രണ്ടിനേയും ഒരേ പോലെ വീക്ഷിക്കാനുള്ള കഴിവ് നേടുക. അത് ജ്ഞാനത്തിലൂടെ മാത്രമേ കഴിയുകയുള്ളു.
         ബന്ധങ്ങൾ ബന്ധനങ്ങളാകാതെ ശ്രദ്ധിച്ച് സമൂഹത്തിൽ വർത്തിക്കുക തന്നെ വേണം. അതിന് സത്യവും ധർമ്മവും ആയിരിക്കണം മാദ്ധ്യമങ്ങൾ കുറ്റം ചെയ്ത പുത്രനെ അറസ്റ്റ് ചെയ്യാൻ പിതാവായ പോലീസ് ഓഫീസർക്ക് കഴിയണം. ബന്ധത്തെ ബന്ധനമാക്കിയാൽ അതിന് കഴിയില്ല. എന്നാൽ സത്യവും ധർമ്മവും മാത്രമാണ് എന്റെ വഴി എന്ന് ഉൾക്കൊള്ളാനായാൽ പിന്നെ താപമില്ല ഈ ഒരവസ്ഥ വരാൻ ഏകാന്തമാണ് ശ്രേഷ്ഠം' സർവ്വം ഭഗവാനിൽ സമർപ്പിച്ചാൽ പിന്നെ ദുഃഖം ഉണ്ടാവില്ല. ജീവിതം വെറും ദു:ഖപൂർണ്ണമല്ല. ഏതു കാര്യവും സത്തും അസത്തും ചേർന്നതാണ്. അതിൽ സത്തിനെ സ്വീകരിക്കാനും അസത്തിനെ നിരാകരിക്കാനും കഴിഞ്ഞാൽ ജീവിതം സുഖപ്രദമാണ്. അതായത് സുഖ ദു:ഖങ്ങൾ മനസ്സിന്റെ സൃഷ്ടിയാണെന്നർത്ഥം.
          സൃഷ്ടി, സ്ഥിതി ,സംഹാരം ഈ പ്രപഞ്ചത്തിന്റെ സ്വഭാവമാണ്.ആ യാഥാർത്ഥ്യം ഉൾക്കൊള്ളുക എന്നതാണ് നാം ചെയ്യേണ്ടത്. സംഹാരം സംഭവിച്ചേ മതിയാകൂ! പിന്നെന്തിന് ദുഃഖിക്കണം? ദുഃഖിച്ചാലും ഇല്ലെങ്കിലും കർമ്മ ഫലം വിധിയായി രൂപാന്തരപ്പെട്ടത് നമ്മുടെ മുന്നിൽ എത്തും അപ്പോൾ അത് സത്തായാലും അസത്തായാലും സന്തോഷത്തോടെ സ്വീകരിക്കുക അതിനുള്ള മാനസികാവസ്ഥ വരണമെങ്കിൽ ജ്ഞാനം കൂടിയേ കഴിയൂ! അതിനാലാണ് പ്രജ്ഞാനം ബ്രഹ്മ എന്ന് പറയുന്നത്. ചിന്തിക്കുക --(തുടരും)

2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച

വിശ്വാസം ഉണ്ടെങ്കിൽ,ആകാം!!!

സനാതന ധർമ്മ വ്യവസ്ഥിതിയുടെ ഓരോ ഭാഗവും അതി ഗഹനമായി ചിന്തിച്ച് പോസ്റ്റുകൾ ഇടുന്നു.സംശയം ഉണ്ടെങ്കിൽ ചോദിക്കുകയും ചിന്തിച്ച് അംഗീകരിക്കാൻ കഴിയുന്നവർക്കും എന്നിൽ വിശ്വാസം ഉണ്ടെങ്കിൽ ആകാം ! അല്ലെങ്കിൽ തള്ളിക്കളയാം!!
        ഗോകർണ്ണൻ ആത്മ ദേവനോട് പറയുന്നു -----ഈ സംസാരം ദുഃഖപൂർണ്ണമിണ്. വിരക്തി നേടണം.എല്ലാം ത്യജിച്ച് മുനിയായി ഏകാന്തത്തിൽ കഴിയുന്നവർക്കേ സുഖമുള്ളൂ! ----
       എന്താണ് ഈ പറഞ്ഞതിന്റെ താൽപര്യം.?എല്ലാം ഒഴിവാക്കാനാണ് എങ്കിൽ പിന്നെന്തിനാണ് ഈശ്വരൻ സൃഷ്ടി നടത്തിയത്? അഥവാ നാം എങ്ങിനെയാണ് ഓരോന്നും ഒഴിവാക്കുക? ബന്ധം എന്നാൽ എന്ത്? ഏകാന്തത എന്നാൽ എന്ത്? ഇതിനൊക്കെ ഉത്തരം ആദ്യം കണ്ടേ പറ്റൂ! അല്ലെങ്കിൽ ഗോകർണ്ണന്റെ ഉപദേശം ഉൾക്കൊള്ളാനാകില്ല. മാത്രമല്ല ഏത് സന്ദർഭത്തിലാണ് ഈ ഉപദേശം ആത്മ ദേവന് നൽകിയത്? അതും പരിഗണിക്കണം.
          ശിശുവായ എനിക്ക് അമ്മയെ ഒഴിവിക്കാനാകില്ല. മുലപ്പാൽ കുടിക്കണം. കൈകാലീട്ടിച്ച് കളിക്കണം .അത് കണ്ട് അമ്മ നിർവൃതിയടയണം. ശൈശവത്തിന്റെ ഈ ബന്ധത്തെ എനിക്ക് ഒഴിവാക്കാൻ പറ്റുമോ? ഇല്ല തീർച്ച . ഞാൻ ബാല്യത്തിലെക്ക് കടന്നപ്പോൾ മുല കുടിക്കുക എന്ന ബന്ധം മുറിഞ്ഞു. അത് ഞാൻ ഒഴിവാക്കിയതല്ല താനേ ഒഴിഞ്ഞു പോയതാണ്. ആവശ്യം കഴിഞ്ഞപ്പോൾ ആ ബന്ധം താനേ മുറിഞ്ഞു.  ഞാൻ കൗമാരത്തിൽ എത്തിയപ്പോൾ അമ്മയുമായുള്ള ബന്ധം വീണ്ടും കുറഞ്ഞു. ഇപ്പോൾ എന്നെ കുളിപ്പിക്കണ്ട താലോലിക്കണ്ട. സമയാസമയത്ത് ആഹാരം ഉണ്ടാക്കി ത്തന്നാൽ മതി .മാത്രമല്ല ചെറിയ തോതിൽ അമ്മയെ സഹായിക്കുകയും ചെയ്യുന്നു. ഞാൻ യൗവ്വനത്തിൽ എത്തിയപ്പോൾ അമ്മയുമായി എല്ലാ ബന്ധങ്ങളും താനേ കൊഴിഞ്ഞു പോയി. ഒന്നും ഞാൻ ഒഴിവാക്കിയതല്ല. ഇപ്പോൾ അമ്മ എന്ന വികാരം മാത്രം ബാക്കി. അതിനെ സ്നേഹം എന്നു പറയുന്നു " അമ്മ ഒരിക്കൽ മരിച്ചു. അപ്പോൾ തോന്നിയ വികാരത്തിന് ദു:ഖം എന്ന് എല്ലാവരും പറയും. പക്ഷെ യഥാർത്ഥ വാക്ക് താപം എന്നാണ്. എന്ത് കൊണ്ട്?
        ഒരു പാത്രം വെള്ളം തിളപ്പിച്ച ശേഷം തീ കെടുത്തുക നേരത്തെ സംഭരിച്ച ചൂട് അവിടെയുണ്ട്. അത് പതുക്കെ സമയമെടുത്ത് തണുത്ത് പൂർവ്വാവസ്ഥയിൽ എത്തുന്നു. അതേപോലെ അമ്മ മരിച്ചപ്പോൾ അത് വരെ ഉണ്ടായ ബന്ധത്തിന്റെ പേരിൽ താപം നിലനിന്നു. പതുക്കെ സമയമെടുത്ത് ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ നമ്മളിലെ ദു:ഖം എന്ന താപം ഇല്ലാതാകുന്നു. ഈ താപം ഞാൻ ഒഴിവാക്കിയതല്ല താനേ ഒഴിഞ്ഞു പോയതാണ്. ചുരുക്കി പറഞ്ഞാൽ നമുക്കൊന്നും ഒഴിവാക്കാൻ കഴിയില്ല അത് താനേ സംഭവിക്കേണ്ടതും സംഭവിക്കുന്നതും ആണ്. അപ്പോൾ ഗോകർണ്ണൻ പറഞ്ഞതിന്റെ അർത്ഥമെന്താണ്? അത് അടുത്ത പോസ്റ്റിൽ - തുടരും 
ദർശനങ്ങളുടെ ഉള്ളറ കാണാഞ്ഞാൽ!!!!!!!

ഒരു സാധനം യഥേഷ്ടം എപ്പോഴും ഞാൻ ഉപയോഗിക്കുന്നുവെങ്കിൽ ആ സാധനം എന്റേത് ആയിരിക്കുമല്ലോ! വായു ,അഗ്നി ജലം ഇവ എപ്പോഴും ഞാൻ ഉപയോഗിക്കുന്നു. മണ്ണും ആകാശവും എപ്പോഴും യഥേഷ്ടം ഉപയോഗിക്കുന്നു. അപ്പോൾ പഞ്ച ഭൂതങ്ങൾ എന്റേതാണ്. എന്നാൽ ഈ ഭൂതങ്ങൾക്കധിപൻ പരമശിവനാണ് എന്ന് ഋഷികൾ പറയുന്നു. അങ്ങിനെയാണെങ്കിൽ ആ ശിവൻ ഞാൻ തന്നെ! ഇത് തന്നെയല്ലേ ശങ്കരാചാര്യരും പറഞ്ഞത്? ശിവോഹം എന്ന്?

2. ഞാൻ വീട്ടിലേക്ക് വരുന്നു സന്തോഷത്തോടെ ! അല്ലലില്ലാതെ ഉറങ്ങുന്നു കാരണം വീടും അതിലേക്കുള്ള വഴിയും എന്റേതാണ്. എന്നാൽ എന്റെ സുഹൃത്തിന് ഒരു മനഃസമാധാനവും ഇല്ല കാരണം അയാളുടെ വീട്ടിലേക്കുള്ള വഴി മറ്റൊരാളുടെ പറമ്പിൽ കൂടിയാണ്. ആയതിനാൽ സ്വന്തമായ വഴീ ഇല്ലാത്ത ആ സ്ഥലം നല്ലതാ.     ണെങ്കിലും ആരും വാങ്ങുന്നില്ല. എന്നെങ്കിലും ഈ വഴി നടക്കരുത് എന്ന് അയാളുടെ മക്കൾ വിലക്കിയാലോ? അതാണ് പ്രശ്നം. അപ്പോൾ സ്വന്തമെന്ന വീശ്വാസം അത് സത്യവുമാണ് അത് സമാധാനമല്ലേ തരുന്നത് ? എന്റെ സുഹൃത്തിന് അങ്ങിനെ ഒരു ധാരണ ഇല്ലാത്തതല്ലേ ദുഃഖഹേതു? അപ്പോൾ ജോസഫ് മാർട്ടിൻ എന്ന വ്യക്തി പറഞ്ഞ ആ വാചകം ശരിയാണോ?  ഇതെല്ലാം സ്വന്തമെന്ന ധാരണയാണ് ദുഃഖത്തിന് കാരണം എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്!

ഗീതയിലേതെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന ഒരു ബോർഡിലെ വാചകം ശ്രദ്ധിക്കുക - ഇന്ന് നീ കൈവശം വെച്ചിരിക്കുന്നത് ഇന്നലെ മറ്റൊരാളുടെ താ യി രു ന്നു - ആണോ? ഞാൻ മാത്രമേ ഉള്ളൂ എന്ന് പറയുമ്പോൾ പിന്നെവിടെ മറ്റൊരാൾ? മറ്റൊരു ശരീരത്തിൽ ഇരുന്നു കൊണ്ട് ഞാൻ തന്നെയല്ലേ ഇത് കൈവശം വെച്ചിരുന്നത്? നാളെ വേറൊരു ശരീരത്തിൽ ഇരുന്നു കൊണ്ട് ഞാൻ തന്നെയല്ലേ കൈവശം വെയക്കാൻ പോകുന്നത്? അപ്പോൾ ആ വാചകം അദ്വൈതമായ സനാതന ധർമ്മത്തിന് എതിരല്ലേ?

ഗീത അദ്വൈതമാണ് പറയുന്നത്. അതിന്നിടയിൽ ഇത്തരം വിഡ്ഢിത്തങ്ങൾ അതിൽ കാണുമോ? ചിന്തിക്കേണ്ട വിഷയമല്ലേ ഇത്?    ഇത്രയും ചിന്തിക്കുക. 
ക്ഷേത്രത്തിലെ ഭക്തജനങ്ങളുടെ അവകാശം!!!

ഏതൊ ഒരു ക്ഷേത്രത്തിൽ ആദ്ധ്യാത്മിക പഠനം ദേവസ്വം ബോർഡ് ഭാരവാഹി എതിർത്തതിനെ തുടർന്ന് ഒരു വൃക്ഷച്ചുവട്ടിൽ നടത്തുന്ന ദൃശ്യം ഒരു ഗ്രൂപ്പിൽ കണ്ടു. അത് ശരിയാണെങ്കിൽ ഹിന്ദുക്കൾക്കുള്ള മത പഠന സ്വാതന്ത്യം നിഷേധിക്കുകയാണ് ചെയ്യുന്നത്. മതേതരത്തിന്റെ നിർവചനത്തിൽ ഭരണഘടന പറയുന്നത് മതപരമായ കാര്യങ്ങൾ പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നാണ്.ഇത് കോടതിയിൽ പോകാവുന്ന കേസാണ്.

അതിന് ക്ഷേത്രത്തിൽ വേണ്ടാ എന്നല്ലേ പറഞ്ഞത്? എന്ന വാദം ഉന്നയിച്ചേക്കാം. എന്താണ് ക്ഷേത്രം അവിടെ എന്തെല്ലാം നടക്കാം എന്നൊന്നും അറിയാത്ത വിവരദോഷി ആയിരിക്കും പ്രസ്തുത ഉദ്യോഗസ്ഥൻ . ഇയാൾ ആർക്കോ വേണ്ടി കുഴലൂത്ത് നടത്തുകയാണ്. ഞാൻ ചോദിക്കട്ടെ അവിടെ ആത്മാഭിമാനമുള്ള ചെറുപ്പക്കാർ ആരുമില്ലേ? ക്ഷേത്രം പിന്നെന്തിനാണ്? മതപരമായ കാര്യങ്ങൾ ക്ഷേത്രത്തിലല്ലിതെ പിർട്ടി ഓഫീസിൽ വെച്ചാണോ നടത്തേണ്ടത്?

ക്ഷേത്രത്തിൽ അഗ്രശാല എന്നൊന്ന് ഉണ്ട് ചിലർ അതിനെ ഊട്ടുപുര എന്നും പറയും. അത് ഊണ് കഴിക്കാനുള്ള സ്ഥലം ¿
മാത്രമല്ല.കല്യാണത്തിന് വാടകയ്ക്ക് കൊടുത്ത് കാശുണ്ടാക്കാനല്ല അത് നിർമ്മിച്ചിരിക്കുന്നത്. ഒഴിവുള്ള സമയങ്ങളിൽ ആവാമെന്ന് മാത്രം.ആദ്ധ്യാത്മിക പഠനം ,സംഗിത പഠനം ചെണ്ട കൊട്ട് പഠിപ്പിക്കൽ മമുതലായ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുവാൻ വേണ്ടിയും കൂടിയാണത്. ആദ്ധ്യാത്മിക പഠനം ക്ഷേത്രത്തിൽ വെച്ചു തന്നെയാണ് വേണ്ടത്! അത് എതിർക്കുന്നവർ നമ്മടെ അവകാശത്തെ നിഷേധിക്കുന്ന വിവരദോഷികളാണ്. അത് കോടതിയിൽ പോകേണ്ട സംഭവവും കൂടിയാണ്.

ഇത് ഹിന്ദു മതത്തിലേ നടക്കൂ എന്ന് പറഞ്ഞ് സ്വയം സമാധാനിക്കാതെ ശക്തമായ എതിർപ്പുമായി ഹൈന്ദവ സമൂഹം രംഗത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒന്നും നമ്മൾ വിചാരിച്ച പോലെ ആകുന്നില്ലെങ്കിൽ ആരും ആ ക്ഷേത്രത്തിൽ പോകാതിരിക്കുക. ആ ദേവനെ മറ്റൊരിടത്ത് തൽക്കാലം ആവാഹിച്ചിരുത്തി നമുക്ക് പ്രാർത്ഥന തുടങ്ങാം ജനങ്ങളുടെ സഹകരണവും വരുമാനവും ഇല്ലെങ്കിൽ അവർ ഒത്തു തീർപ്പിന് തയ്യാറാകും. സകല ഇടത്തും ആ ബ്രഹ്മം തന്നെയാണ് കുടി കൊള്ളുന്നത് എന്നതിനാൽ ദേവഹിതവും നമ്മോടൊപ്പമായിരിക്കും അതിൽ യാതൊരു സംശയവും വേണ്ടാ! ചിന്തിക്കണം !! ശക്തമായ പ്രതിഷേധം ഉയർത്തണം! ഇനി സമയം വൈകിച്ചു കൂടാ!!! ചിന്തിക്കുക 

2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

ചോദ്യവും ഉത്തരവും

സാർ ഞാൻ ദിവാകരൻ നമ്പൂതിരി കോഴിക്കോട് --ജോസഫ് മാർട്ടിൻ എന്ന ഒരാളുടെ പോസ്റ്റ് കണ്ടു.  ഇതെല്ലാം എന്റെ സ്വന്തമെന്ന ധാരണയാണ് സകല ദുഃഖങ്ങൾക്കും കാരണം --എന്ന് ഞാൻ അതിന് നല്ല കമന്റ് ഇടാൻ നോക്കുമ്പോളാണ് സാറിന്റെ കമന്റ് കണ്ടത് . എന്താണ് അതിൽ സാറിന്റെ അഭിപ്രായം?
++++++++++++++++++++++++++++++++++++++++++++++++++++++++ഉത്തരം
ഞാനല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല ഞാൻ സർവം വസിക്കുന്നവനാണ് അതിനാൽ വാസുദേവൻ എന്ന് ഞാൻ അറിയപ്പെടുന്നു  ഈ ഭഗവദ് വചനമനുസരിച്ച് ഞാൻ തന്നെ പലതായി തീർന്നതല്ലേ ഈ പ്രപഞ്ചം? അപ്പോൾ ഇതെല്ലാം ഞാനാണ് അല്ലെങ്കിൽ എന്റേതാണ്. അത് ധാരണയല്ല സത്യമാണ്.

പിന്നെ ദുഃഖത്തിന് കാരണം അജ്ഞാനമാണ്. സ്വൽപ്പം സ്വാർത്ഥതയും അല്ലേ? അമ്മ മരിച്ചു! സത്യത്തിൽ പുതിയ ഒരു ശരീരം എടുക്കാനുള്ള തയ്യാറെടുപ്പ് മാത്രമാണ് മരണം അമ്മ മരിക്കുന്നില്ല. പുതിയ ശരീരവുമായി എപ്പോഴും ഈ വസുധൈവ കുടുംബത്തിൽ ഉണ്ട്. മരണം എന്നത് വസ്ത്രം മാറുന്ന പോലെയാണെന്ന് ഗീത പറയുന്നു പുതിയ വസ്ത്രം ധരിക്കുമ്പോഴും പഴയത് ഉപേക്ഷിക്കുമ്പോഴും നാം ദുഃഖിക്കാറുണ്ടോ? അമ്മ പുതിയ വസ്ത്രം ധരിക്കാനായി ആളില്ലാത്ത സ്ഥലത്തേക്ക് സ്വൽപം മാറി നിൽക്കുന്നു. അതിൽ സന്തോഷമല്ലേ വേണ്ടത്? ഇവിടെ എന്റെ ഈ ശരീരബന്ധം മുറിയുമല്ലോ എന്ന സ്വാർത്ഥതയല്ലേ ദു:ഖത്തിന് കാരണം? ഈ സ്വാർത്ഥതയാണെങ്കിൽ അജ്ഞാനത്തിൽ നിന്ന് ഉടലെടുത്തതും.

പിന്നെ ഒന്നും എനിക്ക് സ്വന്തമല്ല എന്ന ഋഷി വചനം.  ആരെങ്കിലും ആ വാചകത്തെ മനനം ചെയ്തിട്ടുണ്ടോ? വാക്യാർത്ഥത്തിൽ എടുക്കുകയല്ലേ ചെയ്യുന്നത്? ഞാൻ മാത്രമേ ഉള്ളുവെങ്കിൽ കാണപ്പെടുന്നതിലെല്ലാം ഞാനല്ലേ? അപ്പോൾ ശരീരപരമായി വേറെ വേറെ തോന്നുന്നതെല്ലാം എന്റെ സ്വന്തമല്ലേ? എന്നിലും താങ്കളിലും കുടികൊള്ളുന്നത് ഞാൻ തന്നെയല്ലേ? അങ്ങിനെ യെങ്കിൽ ഞാൻ താങ്കളുടേയും താങ്കൾ എന്റേയുമല്ലേ? ഇത് ധാരണയാണോ? സത്യമല്ലേ? അപ്പോൾ ദുഃഖത്തിന് ഹേതു അജ്ഞാനമാണ്. അല്ലാതെ ഇതെല്ലാം എന്റേതാണ് എന്ന സത്യത്തെ ധാരണയായി വിലയിരുത്തിയത് കൊണ്ടല്ല.  ചിന്തിക്കുക 
ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം ശ്ലോകം  71 തിയ്യതി 27/4/2017

തത്പിതാ കൃപണഃ പ്രോച്ചൈർദ്ധനഹീനോരുരോദ ഹ
വന്ധ്യത്വം തു സമീചീനം കുപുത്രോ ദുഃഖദായകഃ
      അർത്ഥം
പിശുക്കനായ പിതാവ് ധനമെല്ലാം നശിച്ചപ്പോൾ ദു:ഖിച്ചു. ദുഷിച്ച മകനേക്കാൾ ഭേദം പുത്രൻ ഇല്ലാതിരിക്കുന്നതാണ് എന്നു പറഞ്ഞു.
72
ക്വ തിഷ്ഠാമി ക്വഗച്ഛാമി  കോ മേ ദു:ഖം വ്യ പോ ഹയേത്
പ്രാണാം സ്ത്യ ജാമി ദുഃഖേന ഹാ കഷ്ടം മമ സം സ്ഥിതം
         അർത്ഥം
ഞാനെവിടെ കഴിയും? എങ്ങോട്ട് പോകും? ആര് എന്റെ ദുഃഖ മകറ്റും? ഞാൻ പ്രാണനൊടുക്കാൻ ഉദ്ദേശിക്കയാണ്  എന്റെ അവസ്ഥ മഹാ കഷ്ടം തന്നെ!
73
തദാനീം തു സമാഗത്യ ഗോകർണ്ണോ ജ്ഞാനസംയുതഃ
ബോധയാമാസം ജനകം വൈരാഗ്യം പരിദർശയൻ.
          അർത്ഥം
ഈ ഘട്ടത്തിൽ ജ്ഞാനിയായ ഗോകർണ്ണൻ പിതാവിനെ ആശ്വസിപ്പിച്ചു. വൈരാഗ്യത്തിന്റെ മഹത്വം ചൂണ്ടിക്കാട്ടി.
74
അസാരഃ ഖലു സംസാരോ ദുഃഖരൂപീ വിമോഹകഃ
സുതഃ കസ്യ ധനം കസ്യ സ്നേഹവാൻ ജ്വലതേ/നിശം.
            അർത്ഥം
ഈ സംസാരം നിസ്സാരമാണ്. അത് ദുഖം നൽകുന്നതും നമ്മെ മോഹിപ്പിക്കുന്നതുമാകുന്നു.മകൻ ആരുടെ? ധനം ആരുടെ? സ്നേഹത്തിന്റെ പേരിൽ ജനങ്ങൾ ദുഃഖത്തിൽ പെട്ട് വലയുന്നു.
75
നചേന്ദ്രസ്യ സുഖം കിഞ്ചിന്ന സുഖം ചക്രവർത്തിനഃ
സുഖമസ്തി വിരക്തസ്യ മുനേരേകാന്തജീവിനഃ
          അർത്ഥം
ഇന്ദ്രന് ലേശം പോലും സുഖമില്ല. ചക്രവർത്തിക്കുമില്ല ലേശം സുഖം.വിരക്തനും ഏകാന്തജീവിയുമായ മുനിയ്ക്ക് മാത്രമേ സുഖമുള്ളൂ! (തുടരും) 

2017, ഏപ്രിൽ 26, ബുധനാഴ്‌ച

ഭാഗം 8. സനാതനധർമ്മ വ്യവസ്ഥിതിയും, ഇൻഡ്യൻ ഭരണഘടനയും

വ്യക്തി സ്വാതന്ത്ര്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിൽ 8 നിയന്ത്രണങ്ങൾ ഭരണഘടന അനുശാസിക്കുന്നു.
1. രാഷ്ട്രത്തിന്റെ പരമാധികാരവും അവിഭാജ്യതയും.
2. രാഷ്ട്രത്തിന്റെ സുരക്ഷിതത്വം.
3. വിദേശരാഷ്ട്രങ്ങളുമായുള്ള സൗഹൃദ ബന്ധങ്ങൾ
+++++++++++++++++++++++++++++++++++++++++++++++
മേൽപറഞ്ഞ മൂന്ന് കാര്യങ്ങൾ ഉപനിഷത്തിൽ രണ്ട് വരികളിലൂടെ പ്രചരിപ്പിച്ചിരുന്നു. അവ വേണ്ടവിധം വ്യാഖ്യാനിച്ചാൽ മേൽ പറഞ്ഞ തത്വങ്ങൾ കിട്ടും  1. ലോകാസമസ്താ സുഖിനോ ഭവന്തു. 2 വസുധൈവ കുടുംബകം.   ഈ രണ്ടു സൂക്തങ്ങളുടെ ആകെത്തുകയാണ് മേൽ പറഞ്ഞവ
+++++++++++++++++++++++++++++++++++++++++++++++++++++
4. അന്തസ്സ് അഥവാ സദാചാരം.  സനാതന ധർമ്മത്തിന്റെ കാതലായ വശം തന്നെ ഇതാണ്. എന്നാൽ സനാതന ധർമ്മത്തെ അവഹേളിക്കുന്ന രാഷ്ട്രീയ നേതൃത്വം ഈ നിയമത്തെ അവഹേളിക്കുന്നു. ആയതിനാൽ ശരിക്കും ശിക്ഷാർഹമാണ്.വായിൽ തോന്നിയത് എന്തും വിളിച്ചു പറയുന്ന വിവരദോഷികളായ ഭരണാധികാരികൾ ഏത് പാർട്ടിയിലായാലും ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. പൊതുജനമല്ല ഭരണത്തിൽ ഇരിക്കുന്നവർ തന്നെയാണ് ഈ നിയമം ലംഘിക്കുന്നത്.
+++++++++++++++++++++++++++++++++++++++++++++++++++
5. പൊതു സമാധാനം  ---ഇത് ലംഘിക്കുന്നതിൽ രാഷ്ട്രീയ നേതൃത്വമാണ് മുന്നിൽ .രാഷ്ട്രീയ വൈരാഗ്യം മൂലം വെല്ലുവിളികൾ ഇന്ന് സർവ സാധാരണമാണ്. തെറ്റു ചെയ്താൽ ശിക്ഷിക്കാൻ നിയമം നിലവിലിരിക്കെ നിയമം കയ്യിലെടുക്കാൻ ആഹ്വാനം ചെയ്യുന്ന നേതാക്കൾ ഇന്നുണ്ട്. സത്യത്തിൽ ശിക്ഷ അർഹിക്കുന്ന കുറ്റമാണ് അവർ വെല്ലു വീളികളിലൂടെ ചെയ്യുന്നത്.
++++++++++++++++++++++++++++++++++++++++++++++++++++++
6. കോർട്ടലക്ഷ്യം---എത്രയോ സംഭവങ്ങൾ കോർട്ടലക്ഷ്യമായി ഇവിടെ നേതാക്കൾ തന്നെ പ്രയുന്നു? ചിലതൊക്കെ കേസാവും എന്നാൽ ശിക്ഷിക്കപ്പെടുന്നത് കണ്ടിട്ടില്ല. ശരിക്കും ജഡ്ജിയെ അപമാനിക്കുന്നതും കലക്റ്റ റേയോ സബ്കലക്റ്റ റേയോ നിയമ നിർവഹണം നടത്തുമ്പോൾ അവഹേളിക്കുന്നത് കോർട്ടലക്ഷ്യമായി കാണേണ്ടതാണ്.
-++++++++++++++++++++++++++++++++++++++++++++++++++++
7. അക്രമത്തിനുള്ള പ്രേരണ----ശാഖനടക്കുമ്പോൾ റെഡ് വളർണ്ടിയന്മാർ അത് തടയും എന്ന ഒരു നേതാവിന്റെ പ്രസ്താവന അക്രമത്തിനുള്ള പ്രേരണയാണ്. ശാഖയിൽ രാഷ്ട്ര വിരുദ്ധമോ മറ്റു മതങ്ങൾക്ക് ഭീഷണിയോ കാണുകയാണെങ്കിൽ ഇവിടെ ആഭ്യന്തര വകുപ്പും ശിക്ഷാ ക്രമങ്ങളും ഉണ്ട്. അതിന് പകരം അനുയായികളെ തടയാൻ പ്രേരിപ്പിക്കുന്നത് ഭരണഘടനയിലെ ഈ നിയമത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ശിക്ഷാർഹവും ആണ്.
+++++++++++++++++++++++++++++++++++++++++++++++++++
8. മാനനഷ്ടം ---യാതൊരു അടിസ്ഥാനവുമില്ലാതെ തെളിവുകളും ഇല്ലാതെ വ്യക്തിയേയോ സംഘടനകളേയോ മതങ്ങളേയോ അപമാനിക്കുന്നത് മാനനഷ്ട വിഭാഗത്തിൽ പെടും. ഹൈന്ദവ സമൂഹം നിരന്തരം ഇത്തരം മാനനഷ്ടത്തിൽ കുളിച്ചു കിടക്കുകയാണ് ഇപ്പോൾ. പ്രതികരണത്തിലൂടെ പകരം വീട്ടുകയാണ് ചെയ്യുന്നത്. സത്യത്തിൽ കോടതി നേരിട്ട് കേസെടുക്കേണ്ട സംഗതിയാണത്. ഇവിടെ വർഗ്ഗീയതയും മറ്റു ദുഷ്ചിന്തകളും ഉണരുന്നത് ഇത്തരം മാനനഷ്ടം സംഭവിക്കുന്നത് മൂലമാണ് അതിന് ഉത്തരവാദികളോ  അതാതു കാലത്ത് ഭരണത്തിൽ ഇരിക്കുന്നവരും   ചിന്തിക്കുക 

2017, ഏപ്രിൽ 25, ചൊവ്വാഴ്ച

അനുഭവിച്ചറിയേണ്ടവ

അനുഭവിച്ച് അറിയേണ്ടതിനെ വാക്കുകൾ കൊണ്ട് പഠിപ്പിക്കാനോ നിർവചിക്കാനോ ശ്രമിക്കുന്നത് പാഴ്വേലയാണ്.ആയതിനാൽ ചില അനുഭവ കാര്യങ്ങളെ ഇന്നും ചിലർ വിശദീകരിച്ചു കൊണ്ടേ ഇരിക്കുന്നു.ഇനിയും അത് തുടരും. വല്ല കാര്യവുമുണ്ടോ? അനുഭൂതികൾ എന്നും അനുഭൂതികളാണ് .അത് ഭാഷയ്ക്ക് അതീതമാണ്. അഥവാ അനുഭവത്തിന്റെ ഭാഷയും വ്യാകരണവും വേറെയാണ് മൗനമാണ് അതിന്റെ ഭാഷ.ഉള്ളിൽ നിന്നും അറിയാതെ വരുന്ന ഭാവങ്ങളാണ് അതിന്റെ വ്യാകരണം.

ഭക്തി ,സ്നേഹം ,കാമം മുതലായവ അനുഭവത്തിലൂടെ ,അനുഭൂതിയിലൂടെ കണ്ടെത്തേണ്ടതാണ്. വാക്കുകളിലൂടെ എന്താണ് ഭക്തി എന്നോ എന്താണ് സ്നേഹം എന്നോ എന്താണ് കാമം എന്നോ ഒരാൾ വിവരിക്കാൻ ശ്രമിക്കുമ്പോൾ അയാളുടെ മനസ്സിൽ ഇവയുടെ ഏതെങ്കിലും ഒരു ഭാവം ഉണ്ടാകും ആ ഭാവത്തേയാണ് വർണ്ണിക്കുന്നത്. എന്നാൽ പ്രസ്തുത വിഷയം അതിൽ നിന്നും അപ്പുറം നിൽക്കുന്നു. മാതാവ് പിതാവ് പത്നി പുത്രൻ പുത്രി , വളർത്ത് ജീവികൾ,ഓമനിക്കുന്ന ചെടികൾ മുതലായവയോടുള്ള നമ്മുടെ മാനസികാവസ്ഥയ്ക്ക് വ്യത്യസ്ഥ ഭാവതലങ്ങളുണ്ട്. സ്നേഹം എന്ന പദം കൊണ്ട് അതിനെ വിവക്ഷിക്കുമെങ്കിലും ആ പദത്തിൽ നിന്നും എത്രയോ ദൂരെയാണ് അനുഭവവും അനുഭൂതിയും.  ചിന്തിക്കുക 
ഭാഗം 7. സനാതനധർമ്മ വ്യവസ്ഥിതിയും ഇൻഡ്യൻ ഭരണഘടനയും

മതേതരത്വം എന്ന ആശയത്തിന് സനാതനധർമ്മത്തിൽ പ്രസക്തിയില്ല. കാരണം ശാശ്വതമായ സത്യ ധർമ്മാദികളെ ആശ്രയിച്ചു ജീവിക്കുന്നവൻ ആരോ അവൻ സനാതനധർ മ്മ സം    സ്കൃതിയിൽ പെട്ടവനാണ്. സെമിറ്റിക് ആശയങ്ങൾ സനാതന ധർമ്മത്തിന് അന്യമാണ്.എങ്കിലും മതേതരം എന്നതിന്റെ നിർവചനം പറയുമ്പോൾ അറിയാതെ സനാതനധർമ്മ വ്യവസ്ഥകൾ വന്നു പോയി.ഗീതാ വചനങ്ങളെ ഭൗതികമായ രീതിയിൽ പറയുമ്പോൾ ആ നിയമമാണ് മതേതരത്വം എന്നതിന് വിവക്ഷിക്കപ്പെട്ടത്.

എനിക്ക് ആരോടും കൂടുതൽ അടുപ്പമോ വൈരാഗ്യമോ ഇല്ല! എന്ന ഭഗവദ് വചനമാണ് മതേതരത്തിന് നിദാനമായി കുറിച്ചിട്ടുള്ളത്.   ഭരണഘടനയിൽ പറഞ്ഞ വാചകം നോക്കാം

1. രാഷ്ട്രം ഏതെങ്കിലും ഒരു മതത്തെ പ്രത്യേകമായി പിന്താങ്ങുകയോ ഏതെങ്കിലും മതത്താൽ നിയന്ത്രിക്കപ്പെടുവാൻലസമ്മതിച്ചു കൊടുക്കുകയോ ചെയ്യുന്നതല്ല.

ഇവിടെ രാഷ്ട്രം എന്ന സ്ഥലത്ത് ഭഗവാൻ എന്ന് കരുതി വായിച്ചു നോക്കൂ! ഇതൊരു ഗീതാവചനമായി കാണാൻ കഴിയും. ഞാൻ ആരുടേയും നിയന്ത്രണത്തിലോ ആരുടേയും ആജ്ഞാനുവർത്തിയോ അല്ല എന്ന ആശയം ഭഗവാൻ പ്രകടിപ്പിക്കുന്നു. ഇനി ചേർത്ത് വായിച്ച് ചിന്തിക്കുക.

2. ഓരോരുത്തരും പിന്തുടരുവാൻ തിരഞ്ഞെടുക്കപ്പെടുന്ന മതം ഏതായാ ലും .അത് പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള അവകാശം രാഷ്ട്രം എല്ലാവർക്കും ഉറപ്പ് നൽകുന്നു.
+++++++++++++++++++++++++++++++++++++++++++++++++++++
പഠിപ്പിക്കുവാനുള്ള അവകാശം എന്ന് പറയുന്നത് മതം മാറ്റാനുള്ള അവകാശമല്ല.മതം മാറ്റുവാനുള്ള തന്ത്രങ്ങൾ ഈ അവകാശത്തിന്റെ മറവിൽ നെയ്യുമ്പോൾ ഇവിടെ എതിർപ്പുകൾ വരൂം എന്നുറപ്പ് ആയതിനാൽ അങ്ങിനെ അപകടം നിറഞ്ഞ ഒരു നിയമം ഭരണഘടനയിൽ ഉണ്ടാവില്ല. അതാണ് പറഞ്ഞത് പഠിപ്പിക്കാനുള്ള അവകാശം എന്നു പറഞ്ഞാൽ മതം മാറ്റലല്ല എന്ന്. ഈ ദുർവ്യാഖ്യാനമാണ് ഭാരതത്തിലെ ഇന്നത്തെ പ്രശ്നങ്ങൾക്കൊക്കെ കാരണം.മതം മാറിയവരോ?പൂമെത്തയിൽ നിന്ന് കുറ്റിക്കാട്ടിൽ പോയി കിടന്ന പോലെയും ആയി.മതം മാറ്റം കൊണ്ട് ഭാരതീയ സനാതന ധർമ്മത്തിനല്ല കുഴപ്പം മറിച്ച് ഏത് മതത്തിലേക്കാണോ മാറിയത് ആ മതത്തിനാണ് . ഇത് കാലം തെളിയിച്ചു കൊണ്ടിരിക്കയാണ്.   ഏതായാലും ഈ അവസ്ഥ പണ്ടുംഉണ്ടായിരുന്നു .നിരീശ്വര വാദമടക്കം ഇവിടെ ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു.  അപ്പോൾ ഈ നിയമമെല്ലാം ഇവിടുന്ന് പോയതാ!! വ്യാസൻ പറഞ്ഞില്ലേ    ഇവിടെയുള്ളത് പലയിടത്തും കാണും ഇവിടെ ഇല്ലാത്തത് വേറെ എവിടേയും കാണില്ല എന്ന്?   തുടരും 

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം ശ്ലോകം 61 തിയ്യതി 24/4/2017

പതിനാ തത്കൃതം സർവം പുത്രരക്ഷണ ഹേത വേ
പുത്രസ്യ ധു ന്ധു കാ രീതി നാമ മാത്രാ പ്രതിഷ്ഠിതം
        അർത്ഥം
കുഞ്ഞിനെ വളർത്തുന്നതിന് വേണ്ടി ഭർത്താവ് ആ നിലയിലൊക്കെ പ്രവർത്തിച്ചു അമ്മ കുഞ്ഞിന് ധുന്ധുകാരി എന്ന് പേരിട്ടു.
62
ത്രിമാസേ നിർഗ്ഗതേ സാ ധേനുഃ സുഷുവേ/ർഭകം
സർവാംഗസുന്ദരം ദിവ്യം നിർമ്മലം കനകപ്രഭം
          അർത്ഥം
മൂന്ന് മാസം കഴിഞ്ഞപ്പോൾ പഴം തിന്ന പശു സർവാംഗ സുന്ദരനും ദിവ്യനും ,നിർമ്മലനും ,കനകപ്രഭയോട് കൂടിയവനുമായ ഒരു കുഞ്ഞിനെ പ്രസവിച്ചു.
63
ദൃഷ്ട്വാ പ്രസന്നോ വിപ്രസ്തു സംസ്കാരാൻ സ്വയമാദധേ
മത്വാ//ശ്ചര്യം ജനാഃ സർവേ ദിദൃക്ഷാർത്ഥം സമാഗതാഃ
           അർത്ഥം
പശു മനുഷ്യക്കുട്ടിയെ പ്രസവിച്ചതായ അത്ഭുത വിർത്തയ്രിഞ്ഞ് ധാരാളം ജനങ്ങൾ കുഞ്ഞിനെ കാണുവാനെത്തി. പ്രസന്നനായ ബ്രിഹ്മണൻ കുഞ്ഞിന്റെ ജാതകർമ്മാദി സംസ്കാരങ്ങളും വേണ്ടും വണ്ണം നിർവഹിച്ചു.
64
ഭാഗ്യോദയോ/ധുനാ ജാത ആത്മദേവസ്യ പശ്യത
ധേന്വാ ബാലഃ പ്രസൂതസ്തു ദേവരൂപീതീ കൗതൂകം.
          അർത്ഥം
ആത്മദേവന്റെ ഇപ്പോഴത്തെ ഭാഗ്യം അത്ഭുതം തന്നെ! അദ്ദേഹത്തിന്റെ ഒരൂ പശു ഒരു ദിവ്യനായ മനുഷ്യകുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.
65
ന ജ്ഞാതം തദ്രഹസ്യം തു കേനാപി വിധിയോഗതഃ
ഗോകർണ്ണം തം സുതം ദൃഷ്ട്വാഗോകർണ്ണം നാമ ചികരോത്.
     അർത്ഥം
സംഭവത്തിന്റെ പിന്നിലെ രഹസ്യം ആരും അറിഞ്ഞില്ല. ചെവി മാത്രം പശുവിന്റേത് പോലെ ആയതിനാൽ കുഞ്ഞിന് ഗോകർണ്ണൻ എന്ന് പേരിട്ടു.
അറിയപ്പെടേണ്ട വ്യക്തിത്വം   ശ്രീമതി സുജാത അയ്യർ

കൂടുതലും ഷെയറുകൾ ആയിരിക്കും. എന്നാൽ അതിനുമുണ്ട് ഒരു വിജ്ഞാനം. ധാരാളം പോസ്റ്റുകൾ പലരുടേതായും ഉണ്ട്. അവയിൽ പലതും പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ലാത്തതും ആയിരിക്കും' അങ്ങിനെയുള്ള അവസ്ഥയിലാണ് സുജാത അയ്യരുടെ പോസ്റ്റ്കളുടെ പ്രസക്തി  നല്ലത് വായിച്ച് മനസ്സിലാക്കി അത് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കണമെങ്കിൽ നല്ല ആത്മജ്ഞാനം കൂടിയേ കഴിയൂ. തലക്കെട്ടുകൾ ആകർഷകമല്ലാത്ത കാരണം പല പോസ്റ്റും വായിക്കാതെ വിടാറുണ്ട്. എന്നാൽ സുജാത അയ്യർ അത് ഷെയർ ചെയ്താൽ ഇതിലെന്തെങ്കിലും ഉണ്ടാകും എന്ന് കരുതി വായിക്കാറുണ്ട്. വിലപ്പെട്ട പല അറിവും അതിൽ ഉണ്ടാകും

ഹരിപ്പാട് ക്ഷേത്രത്തെ കുറിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്തത് വളരെ നന്നായി പല വിവരങ്ങളും അതിൽ നിന്ന് ലഭിച്ചു. പോസ്റ്റ് ഇടുന്ന വ്യക്തിയുടെ തിനേക്കാൾ പ്രാധാന്യമുണ്ട്. അത് ഷെയർ ചെയ്യൂമ്പോൾ ' അപ്പോൾ തികച്ചും നിസ്വാർത്ഥ സേവനമാണ്  അവർ ചെയ്യുന്നത്. സനാതന ധർമ്മ പ്രചരണത്തിൽ ഇത്തരം പ്രവൃത്തികളിലൂടെ വലിയൊരു സേവനമാണ് അവർ ചെയ്യുന്നത്. അതിനാൽ അവർ ശ്രദ്ധിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ് 

2017, ഏപ്രിൽ 23, ഞായറാഴ്‌ച

ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം ശ്ലോകം 54 തിയ്യതി 2 1/4/2017

ഷാണ്മാസികോ മൃതോ ബാല ഇതിലോകോ വദിഷ്യതി
തം ബാലം പോഷയിഷ്യാമി നിത്യമാഗത്യ തേ ഗൃഹേ
       അർത്ഥം
ഞാൻ പ്രസവിക്കുന്ന കുട്ടി ആറുമാസം കഴിഞ്ഞപ്പോൾ മരിച്ചു പോയെന്ന് പറഞ്ഞുണ്ടാക്കാം ഞാൻ ഇവിടെ വന്ന് ആരുമറിയാതെ കുട്ടിയെ വളർത്തിക്കൊള്ളാം.
55
ഫലമർപ്പയ ധേന്വൈ ത്വം പരീക്ഷാർത്ഥം തു സാമ്പ്രതം
തത്തദാ ചരിതം സർവം തഥൈവ സ്ത്രീ സ്വഭാവതഃ
         അർത്ഥം
ഈ പഴം പശുവിന് കൊടുത്തേക്കൂ!അതിന് വല്ല മഹത്വവും ഉണ്ടോ എന്ന് പരീക്ഷിക്കുകയും ആവാമല്ലോ! സ്ത്രീ സ്വഭാവമനുസരിച്ച് അനിയത്തി പറഞ്ഞപോലേ അവൾ പ്രവർത്തിക്കുകയും ചെയ്തു.
56
അഥ കാലേന സാ നാരീ പ്രസൂതാ ബാലകം തദാ
ആനീയ ജനകോ ബാലം രഹസ്യേ ധുന്ധുലീം ദദൗ
            അർത്ഥം
അനിയത്തി യഥാകാലം പ്രസവിച്ചു.അവളുടെ ഭർത്താവ് ആരുമറിയാതെ കുഞ്ഞിനെ കൊണ്ടുവന്ന് ധുന്ധുലിക്ക് കൊടുക്കുകയും ചെയ്തു.
57
തയാ ച കഥിതം ഭർത്രേ പ്രസൂതഃ സുഖമർഭകഃ
ലോകസ്യ സുഖമുത്പന്നമാത്മദേവപ്രജോദയാത്.
             അർത്ഥം
സുഖമായി പ്രസവം നടന്നുവെന്ന് ദുന്ധുലി ഭർത്താവിനോട് പറഞ്ഞു.ആത്മദേവന് പുത്രനുണ്ടായതിൽ നാട്ടുകാരെല്ലാം സന്തോഷിച്ചു.
58
ദദൗ ദാനം ദ്വിജാതിഭ്യോ ജാതകർമ്മ വിധായ ച
ഗീതവാദിത്രഘോഷോ/ഭൂത്തദ്ദ്വാരേ മംഗളം ബഹു.
      അർത്ഥം
ആത്മദേവൻ തന്റെ പുത്രന്റെ ജാതകർമ്മാദികൾ ഗംഭീരമായി നടത്തി.ബ്രാഹ്മണർക്ക് ദാനാദികൾ നൽകി.കൊട്ടും പാട്ടും പലവിധ ആഘോഷങ്ങളും ആ ഗൃഹത്തിൽ നടന്നു.
59
ഭർത്തുരഗ്രേ/ബ്രവീദ്വാക്യം സ്തന്യം നാസ്തി കുചേ മമ അന്യസ്തന്യേനനിർദുഗ്ദ്ധാ കഥം പുഷ്ണാമി ബാലകം
          അർത്ഥം
ദുന്ധുലി ഭർത്താവിനോട് പ്രഞ്ഞു  എന്റെ സ്തനത്തിൽ പാലില്ല.വേറെ വല്ല പാലും കൊടുത്ത് കുഞ്ഞിനെ വളർത്തുന്നതെങ്ങിനെയാണ്!?
60
മത്സ്വസുശ്ച പ്രസൂതായാ മൃതോ ബാലസ്തു വർത്തതേ
താമാകാര്യ ഗൃഹേ രക്ഷ സാ തേ/ർഭം പോഷയിഷ്യതി.
          അർത്ഥം
എന്റെ അനിയത്തി പ്രസവിച്ചു.കുഞ്ഞ് മരിച്ചുപോയി.ആ നിലയിൽ അനിയത്തിയെ ഇവിടെ കൊണ്ടു വന്ന് താമസിപ്പിക്കാം.അവൾ കുഞ്ഞിന് മുല കൊടുത്തു വളർത്തിക്കൊള്ളും.(തുടരും)

2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

ഭാഗം-4 ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയും ഇന്ത്യൻ ഭരണഘടനയും

ഇഷ്ടദാനനിയമവും ദത്താവകാശ നിയമവും
*****************************************
ഞാൻ എന്റെ സ്വത്ത് വേറൊരാൾക്ക് ഇഷ്ടദാനമായി നൽകിയാൽ സ്വീകരിച്ച വ്യക്തി മരിക്കുകയോ സ്വീകരിച്ച സ്വത്ത് ഒഴിവാക്കുകയോ ചെയ്താൽ അതിന്റെ പിന്നെയുള്ള അവകാശി സ്വീകരിച്ച വ്യക്തിയുടെ അനന്തരാവകാശികളല്ല. മറിച്ച് എന്റെ അനന്തരാവകാശികൾക്കാണ്. ഇന്നും ആ നിയമം ചുരുങ്ങിയ ഭേദഗതികളോടെ നിലനിൽക്കുന്നു എന്നാണ് എന്റെ അറിവ്.

ഈ നിയമം പണ്ടേ ഉള്ളതാണ്. അംഗവൈകല്യം ഉള്ള ഒരാൾ രാജാവകാശിയല്ല. ആയതിനാൽ പാണ്ഡുവിനാണ് ഹസ്തിനപുരിയിലെ രാജ്യാവകാശം .സ്ത്രീയെ സ്പർശിച്ചാൽ ശിരസ്സ് പൊട്ടി മരിക്കും എന്ന കി മന്ദമഹർഷിയുടെ ശാപം നിമിത്തം ജീവിതത്തിൽ നിരാശ ബാധിച്ച പാണ്ഡു രാജ്യം അന്ധനായ ജ്യേഷ്ഠന് ഇഷ്ടദാനം ചെയ്ത് പത്നിമാരോടൊപ്പം വനത്തിൽ പോയി. ദുർവാസാവിന്റെ വരത്താൽ കന്തീ ദേവിക്ക് മൂന്നും മാദ്രിയക്ക് രണ്ടും മക്കൾ ജനിച്ചു. പാണ്ഡുവിന്റെ നിർദ്ദേശത്താൽ ആയതിനാൽ ദത്താവകാശ നിയമപ്രകാരം അവർ പാണ്ഡുവിന്റെ മക്കളായി പരിഗണിക്കപ്പെടുകയും മൂത്ത പുത്രനായ യുധീഷ്ഠിരൻ ഹസ്തിനപുരിയിലെ രാജാവകാശിയായിത്തീരുകയും ചെയ്തു.

ധൃതരാഷ്ട്രർ ദുര്യോധനന് അവകാശം കൈമാറാൻ തുനിഞ്ഞപ്പോഴാണ്.യുധീഷ്ഠിരന്റെ അവകാശം പ്രാബല്യത്തിൽ വന്നത്. കാരണം ഇഷ്ടദാനം സ്വീകരിച്ച ധൃതരാഷ്ട്രർ ഭാനമായി സ്വീകരിച്ച അവകാശം ഉപേക്ഷിക്കയാണല്ലോ!

ഇന്നും ഒരാൾ ഒരു കുട്ടിയെ ദത്തെടുത്താൽ അയാളുടെ സ്വത്താവകാശം ദത്തുപുത്രനാണ്. കലിയുഗ മനുഷ്യൻ വാക്കു മാറ്റുമോ എന്ന ഭയത്താൽ ദത്തെടുക്കുമ്പോൾത്തന്നെ സ്വത്ത് കുട്ടിയുടെ പേർക്ക് ആക്കണം എന്ന ഒരു ഭേദഗതി വരുത്തി എന്നു മാത്രം - ഇനി ചിന്തിക്കൂ ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയിലെ നിയമങ്ങളല്ലേ ഇപ്പോഴും ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത്? (തുടരും)

2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം ശ്ലോകം  50 തിയ്യതി 20/4/2017

ഏവം കുതർക്കയോഗേന തത്ഫലം നൈവ ഭക്ഷിതം
പത്യാപൃഷ്ടം ഫലം ഭുക്തം ഭുക്തം ചേതി തയേരിതം
       അർത്ഥം
ഇങ്ങിനെ ഓരോ കുതർക്കങ്ങൾ ചിന്തിച്ച് അവൾ ആ പഴം ഭക്ഷിച്ചില്ല. ഭർത്താവ് ചോദിച്ചപ്പോൾ തിന്നു എന്ന് കള്ളം പറയുകയും ചെയ്തു
51
ഏക ദാ ഭഗിനീ തസ്യാസ്തദ് ഗൃഹം സ്വേച്ഛയാ//ഗതാ
തദഗ്രേ കഥിതം സർവം ചിന്തേയം മഹതീ ഹി മേ.
        അർത്ഥം
ഒരിക്കൽ അവളുടെ അനിയത്തി വീട്ടിൽ വന്നു. അവളോട് സകലതും പറഞ്ഞതിന് ശേഷം ഒരു പരിഹാരം നിർദ്ദേശിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. എനിയ്ക്ക് വല്ലാത്ത ചിന്താ കുഴപ്പം സംഭവിച്ചിരിക്കുന്നു.
52
ദുർബ്ബലാ തേന ദുഃഖേന ഹ്യനു ജേ കരവാണി കിം
സാfബ്രവീന്മമ ഗർഭോfസ്തി തം ദാ സ്യാമി പ്രസൂത്രിത :
     അർത്ഥം
അനിയത്തീ, ഇതെല്ലാം ചിന്തിച്ച് എനിയ്ക്ക് വല്ലാത്ത ദുഃഖം തോന്നുന്നു. എന്ത് വേണ മെന്ന് പറയുക. അത് കേട്ട് അനിയത്തി പറഞ്ഞു. എനിയ്ക്ക് ഗർഭമുണ്ട്. പ്രസവിച്ചാൽ ഞാൻ കുട്ടിയെ ജ്യേഷ്ഠത്തിക്ക് തരാം.
53
താവത്കാലം സഗർ ഭേവ ഗുപ്താ തിഷ്ഠ ഗൃഹേ സുഖം
വിത്തം ത്വം മത് പതേർ യച്ഛ സ തേ ദാസ്യതി ബാലകം
       അർത്ഥം
അത് വരെ ജ്യേഷ്ഠത്തി ഗർഭമുണ്ടെന്ന ഭാവത്തിൽ വീട്ടിൽ കഴിയുക. എന്റെ ഭർത്താവിന് കുറെ പണം


ഭാഗം 3. ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയും ഇന്ത്യൻ ഭരണ ഘടനയും

ഇന്ത്യയുടെ ഭരണഘടന ബൈബിളിൽ അധിഷ്ഠിതമാണ് എന്നാണ് ശ്രീ തോമസ് എം കേ പറയുന്നത്. ഭാരതത്തിൽ ഭാരതീയമായ ഭരണഘടനയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ഞാൻ ബൈബിളിൽ അധിഷ്ഠിതമാണ് ഇന്ത്യൻ ഭരണഘടന എന്നതിനെ വിമർശിച്ചപ്പോൾ കഥയറിയാതെ ആട്ടം കാണുകയാണ് ഞാൻ എന്നാണ് ശ്രീ ഷാജു കല്ലിങ്ങൽ പറഞ്ഞത്. ഏതായാലും ഭാരതീയ സനാതനധർമ്മത്തിൽ അധിഷ്ഠിതമാണ് ഇന്ത്യൻ ഭരണഘടന. അതിൽ സംശയം ഒന്നും ഇല്ല. ഓരോന്നായി തെളിയിക്കാനും ഞാൻ ഒരുക്കമാണ്.ശ്രീ തോമസ് ഭാരതീയ സനാതനധർമ്മത്തിൽ വിശ്വസിക്കുന്ന വ്യക്തി ആയിരിക്കാം എന്ന് വെച്ച് ബൈബിളിൽ അധിഷ്ഠിതമാണ് ഇൻഡ്യൻ ഭരണഘടന എന്ന് പറയുന്നത് എനിക്ക് ഉൾക്കൊള്ളാനാകില്ല. കാരണം വർഷങ്ങളായി സനാതന ധർമ്മ വ്യവസ്ഥിതിയാണ് ഭാരത ഭരണഘടനയിൽ എന്ന് തെളിവ് സഹിതം പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്താറുണ്ട്. കഴിഞ്ഞ രണ്ടു പോസ്റ്റ് കളിൽ വിയോജിപ്പുണ്ടെങ്കിൽ പറയാം. മറുപടി പറയാൻ ഞാൻ തയ്യാറാണ്.
ഗാന്ധിജിയും രാമരാജ്യവും
*************************
രാമരാജ്യം എന്ന സങ്കൽപ്പം ജനാധിപത്യരാജ്യത്ത് എങ്ങിനെ ഗാന്ധിജി സ്വപ്നം കാണും? എന്ന ചിന്ത രാമായണം വിശദമായി പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു. രാജ ഭരണം ആയിരുന്നെങ്കിലും ജനാധിപത്യരീതിയിലാണ് രാമൻ രാജ്യം ഭരിച്ചതെന്ന് പഠനത്തിൽ വ്യക്തമായി.കലികാലത്ത് രാമൻ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത് സീതാ പരിത്യാഗ സംഭവത്തിലൂടെയാണ്. അതിന്റെ യഥാർത്ഥ വിവരം അദ്ധ്യാത്മരാമായണം മൂലം കൃതിയിലുള്ളത് ഞാൻ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ മറ്റൊരു ദിശയിൽ വീക്ഷിച്ചാൽ രാമനിലെ യഥാർത്ഥ ഭരണാധികാരിയെ നമുക്ക് കണ്ടു കിട്ടും പ്രജകളുടെ ഇംഗിതത്തിന് മുന്നിൽ തനിക്ക് കുടുംബ ജീവിതം പോലും കളായാൻ രാമൻ തയ്യാറായി.ഒരു തിരഞ്ഞെടുപ്പിലൂടെ അല്ല രാമൻ രാജാവായത്. പക്ഷെ ജനങ്ങൾ ഏകപക്ഷീയമായിത്തന്നെയാണ് രാമന്റെ പിന്നിൽ ഉറച്ചു നിന്നത് അവകാശമുള്ള ഭരതൻ ദശരഥൻ മരിച്ചത് അറിയാതെ പറയുന്ന കാര്യം ശ്രദ്ധിക്കുക. --എന്നേയും രാജ്യത്തേയും രാമന്റെ കയ്യിൽ ഏൽപ്പിക്കാതെ പിതാവ് എങ്ങോട്ടാണ് പോയത്? എന്നാണ്.

രാമന് രാജാവാകാൻ മോഹമുണ്ടായീരുന്നില്ല. 14 വർഷം കഴിഞ്ഞിട്ടും ജനഹിതം,സഹോദര ഹിതം എന്നിവ അറിയാനായി ആദ്യം ഹനുമിനെയാണ് വിടുന്നത്. തനീക്ക് അനുകൂലമാണ് എന്ന് അറിയാമെങ്കിലും ഉറപ്പ് വരുത്തുക ഇത് പണ്ടെ ഉള്ള രാജനീതിയാണ്. പട്ടാഭിഷേകത്തിന് മുമ്പ് നാരദർ അയോദ്ധ്യയിലെത്തി രാമനെ അവതാര ഉദ്ദേശം ഓർമ്മിപ്പിക്കുന്നുണ്ട്. രാമൻ മറക്കില്ല എന്നറിയാഞ്ഞിട്ടല്ല എങ്കിലും ഉറപ്പ് വരൂത്തുക. ഈ നിയമം ഇന്നും ഇല്ലേ? ഒരു അപെക്ഷയിൽ സെക്സ് അടയാളപ്പെടുത്തണം. നമ്മൾ അപേക്ഷ കൊണ്ടു പോയി കൊടുക്കുമ്പോൾ ഓഫീസ് മേലധികാരിക്ക് അറിയില്ലേ ആണാണോ പെണ്ണാണോ എന്ന്? എങ്കിലും ഉറപ്പ് വരുത്തുക. ഒരധ്യാപകൻ പി എഫിൽ നിന്ന്  ലോണെടുക്കുകയാണെങ്കിൽ ശമ്പള വിവരം രൊഖപ്പെടുത്തി ഗസറ്റഡ് ഓഫീസർ അപ്രൂവ് ചെയ്യണം. എന്നാൽ ഈ അദ്ധ്യാപകന്റെ ശമ്പള വിവരം ഓഫീസിലില്ലേ? ഉണ്ട് എന്നാലും ഒന്ന് ഉറപ്പ് വരുത്തണം. അപ്പോൾ ഈ നിയമം സനാതന ധർമ്മത്തിൽ ദേവകൾ പോലും ആചരിച്ചതായിരുന്നില്ലേ? എന്താ ഇതിൽ വല്ല അഭിപ്രായ വ്യത്യാസവും ഉണ്ടോ?

ഇങ്ങിനെ ഓരോന്ന് എടുത്തു നോക്കിയാലും ഇൻഡ്യൻ ഭരണ ഘടന സനാതന ധർമ്മ വ്യവസ്ഥിതിയിൽ അധിഷ്ഠിത മാണ് എന്ന് കാണാം . അത് ഉണ്ടാക്കിയവർ അങ്ങിനെ കരുതിയിട്ടില്ലെങ്കിലും (തുടരും)

ഭാഗം 2 ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയും,ഇന്ത്യൻ ഭരണഘടനയും

ഭാരതീയ സനാതനധർമ്മ വ്യവസ്ഥിതി അനുസരിച്ചു ഭരണഘടന ഉണ്ടാക്കി എന്നല്ല ഞാൻ പറയുന്നത്. അംബേദ്കർ മനുസ്മൃതി കത്തിച്ച വ്യക്തി ആണെന്നാണല്ലോ പറയുന്നത്? പക്ഷെ അവർനിർമ്മിച്ച ഭരണഘടനയിൽ മുഴുവനും സനാതന ധർമ്മ വ്യവസ്ഥിതിയിലെ നിയമങ്ങൾ ആണ് കയറി വന്നിരിക്കുന്നത്. ഈശ്വരനെ പല ഭാവത്തിൽ കണ്ടു കൊണ്ടുള്ള ആരാധനാ സമ്പ്രദായത്തിന്റെ ഭൗതികമായ പരിണാമമാണ് മന്ത്രിമാരും വകുപ്പുകളും എന്ന് ഇന്നലെ പറഞ്ഞുവല്ലോ! ഓരോന്നായി നമുക്ക് പരിശോധിക്കാം. ഭഗവദ് ഗീതയിൽ ഭഗവാൻ പ്രയുന്ന ഒരു കാര്യം! ദേവതമാരെ ഉപാസിച്ചാൽ അവരെ പ്രാപിക്കും എന്നെ ഉപാസിച്ചാൽ മോക്ഷം ലഭിക്കും എന്ന്.

ദേവതമാരെ ഇപാസിക്കുക എന്തെങ്കിലും ആവശ്യാർത്ഥം ആയിരിക്കുമല്ലോ! ആ ആത്മീയ നിയമം ഭൗതിക നിയമത്തിൽ വന്നാലോ? നമുക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതാത് വകുപ്പുകളുമായല്ലെ നാം ബന്ധപ്പെടുക? കാർഷികപരമായ ആവശ്യങ്ങൾക്ക് കൃഷി വകുപ്പിനെ സമീപിക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് ആശുപത്രീയെ സമീപിക്കും അതല്ലേ നടക്കുന്നത്? ഇതീൽ വല്ല അഭിപ്രായ വ്യത്യാസവും ഉണ്ടോ?  ഇനി മറ്റൊരു സംഭവം നോക്കാം
അഡ്വക്കേറ്റ് ജനറൽ
*******************
കേന്ദ്രസർക്കാറിന്റെ ഉപദേഷ്ടാവായ അറ്റോർണി ജനറലിനെപ്പോലെ ഭരണഘടന സംസ്ഥാനത്ത് അഡ്വക്കേറ്റ് ജനറൽ എന്നറിയപ്പെടുന്ന ഒരു നിയമോപദേഷ്ടാവിനെ നൽകിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറൽ ആയി ഗവർണ്ണർ നിയമിക്കുന്ന വ്യക്തിക്ക് ഹൈക്കോടതിയിൽ ജഡ്ജിയായി നിയമനം ലഭിക്കാൻ വേണ്ട യോഗ്യതകൾ ഉണ്ടായിരീക്കണം.
     ഇതിന് തത്തുല്യമായ ഒരു തസ്ഥിക രാജഭരണകാലത്ത് ഉണ്ടായിരുന്നു. രാജഗുരു അഥവാ കുലഗുരു എന്നീ നാമങ്ങളിൽ അവർ അറിയപ്പെട്ടിരുന്നു. ദശരഥന്റെ കുലഗുരുവായ വസിഷ്ഠനെ ഒന്ന് ശ്രദ്ധിച്ചാൽ മതി. വിശ്വാമിത്രൻ വന്ന് രാമലക്ഷ്മണന്മാരെ ആവശ്യപ്പെട്ടപ്പോൾ വേണ്ട ഉപദേശം നൽകിയത് വസിഷ്ഠനാണ്. ദശരഥൻ മരിച്ചപ്പോൾ ഒരു ജഡ്ജിയുടെ ഭാവത്തിൽ കാര്യങ്ങൾ നിയന്ത്രിച്ചത് വസിഷ്ഠനാണ്. ഭരതശത്രുഘ്നന്മാരെ കേകയരാജ്യത്ത് നിന്നും കൊണ്ടുവരുവാൻ ഉത്തരവിട്ടതും ഭരതൻ വന്ന ശേഷം സംസ്കാരച്ചടങ്ങുകൾ എങ്ങിനെ നടത്തണം എന്ന് ഉപദേശിച്ചതും വസിഷ്ഠനല്ലേ?  ഈ പറഞ്ഞതിൽ വല്ല സംശയവും ഉണ്ടെങ്കിൽ ഉന്നയിക്കാം ഉത്തരം റെഡിയാണ്   ---ഇങ്ങിനെ ഓരോന്നും പറയാം ---ചിന്തിക്കുക

2017, ഏപ്രിൽ 19, ബുധനാഴ്‌ച

അറിയാൻ മേലാഞ്ഞ് ചോദിക്കുവാ!!!!

ബഫല്ലോ  എന്ന പദത്തിൽ നിന്നാണ് ബീഫ് എന്ന പദം ഉണ്ടായത്. ബെഫല്ലോ എന്നാൽ പോത്ത്, അപ്പോൾ ബീഫ് എന്നാൽ പോത്തിറച്ചി എന്നല്ലേ?  പിന്നെ എന്തിനാ കാളയിറച്ചിക്കും പശു ഇറച്ചിക്കും ബീഫ് എന്ന് പറയുന്നത്? അതിനൊക്കെ വേറെ വേറെ വാക്കുകൾ കാണുമല്ലോ! അപ്പോൾ ഇംഗ്ളീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവർ അത് പറഞ്ഞു തരിക. വീണ്ടും അബദ്ധം പറ്റാതിരിക്കട്ടെ! 
എന്താണ് മോക്ഷം??

ഇതേക്കുറിച്ച് പലർക്കും പല അഭിപ്രായമാണ്. ജീവിച്ചിരിക്കുമ്പോൾ മോക്ഷം സാദ്ധ്യമാണെന്ന് ചിലർ വാദിക്കുന്നു. സാദ്ധ്യമല്ല എന്നും മറ്റു ചിലർ വാദിക്കുന്നു. ഇതിൽ ഏതാണ് യുക്തി? അഥവാ സത്യം? ഉദാഹരണത്തിലൂടെ മാത്രമേ ഇത് .    മറ്റുള്ള   വരെ ബോധ്യപ്പെടുത്താൻ പറ്റൂ!

,ശുഷ്കാന്തിയുള്ള സാധകന് ഇവിടെ ഇപ്പോൾ ത്തന്നെ പൂർണ്ണത പ്രാപിക്കാമെന്ന് ശങ്കരാചാര്യരും മറ്റും ശക്തിയായി വാദിക്കുന്നു. ജീവിതത്തിന്റെ അവസാനം കഴിഞ്ഞ ശേഷമല്ല എന്ന്. എന്നാൽ ചിന്മയാനന്ദജി ശങ്കരാചാര്യർ പറഞ്ഞതിനെ വ്യാഖ്യാനിക്കുന്നുണ്ട്. ജീവിതത്തിന് ശേഷം എന്ന് പറയുന്നത് --നമ്മുടെ അഹംകാര ജഡിലമായ അബദ്ധധാരണകളുടെ അവസാനത്തിൽ എന്നാണ് അർത്ഥം കൽപ്പിച്ചിരിക്കുന്നത് എന്ന് പറയുന്നു. അപ്പോൾ പൂർണ്ണതയും മോക്ഷവും ഒന്നാണോ?

അല്ല ! തീർച്ചയായും പൂർണ്ണതയും മോക്ഷവും ഒന്നല്ല. തന്റെ യഥാർത്ഥ സ്വരൂപം ബ്രഹ്മമാണ് എന്ന് പൂർണ്ണമായും ഉൾക്കൊള്ളുന്നതാണ് പൂർണ്ണത. എന്നാൽ ആ പൂർണ്ണതയിൽ ശരീരം അവശേഷിക്കുന്നു. ഞാൻ രൂപ രഹിതനാണ് ആ എന്നെ രൂപത്തോടെ എങ്ങിനെ പ്രാപിക്കും? രൂപം ഒഴിവാക്കിയേ പറ്റു! ഒരു കുളത്തിൽ നടുക്ക് ഒരു കമ്പി വേലി കെട്ടി എന്ന് കരുതുക. വേലിക്കിടയിലൂടെ വെള്ളം ലയിച്ചിട്ടുണ്ട്. സത്യം തന്നെ പക്ഷെ നോക്കുമ്പോൾ കുളത്തെ ഭാഗിച്ചതായി അനുഭവപ്പെടുന്നു. ഇവിടെ രണ്ടു ഭാഗം എന്ന തോന്നൽ ഉള്ളതിനാൽ പരസ്പരം രണ്ടു ഭാഗത്തുള്ള ജലവും ലയിച്ചിട്ടില്ല. ആ തോന്നൽ മാറണമെങ്കിൽ ആ കമ്പിവേലി എടുത്തു മാറ്റുക തന്നെ വേണം. ഇവിടെ കമ്പിവേലിയായി നിൽക്കുന്നത് ശരീരമാണ്. അപ്പോൾ ആ ശരീരം നഷ്ടമാകുക തന്നെ വേണം ശരീരത്തോടെയുള്ള ലയനം സാദ്ധ്യമല്ല.

ഒരാൾക്ക് വലിയ കാമമാണ് എന്നു കരുതുക. അയാൾ അതിസുന്ദരിയുമായി രമിക്കുന്നത് സങ്കൽപ്പിച്ച്. സങ്കൽപ്പ രതി നടത്തുകയും ശുക്ള സ്രവം മൂലം കാമ ശമനം വരികയും ചെയ്തു എന്ന് വെച്ച് യഥാർത്ഥ സംഭോഗ സുഖം അയാൾ അനുഭവിച്ചു എന്ന് പറയാൻ പറ്റുമോ? അതേ പോലെയാണ്. ശരീരപരിധിക്കുള്ളിൽ നിന്നു കൊണ്ട് മാക്സിമം പൂർണ്ണത നേടാം എന്നല്ലാതെ ശരീരത്തോടെയുള്ള മോക്ഷം സാദ്ധ്യമല്ല. ശരീരം വിട്ട ജീവാത്മാവാണ്  സാലോ ക്യം  സാമീപ്യം  സാരൂപ്യം എന്നീ അവസ്ഥകൾ കടന്ന് സായൂജ്യം എന്ന മോക്ഷത്തിലെത്തുന്നത്. ചിന്തിക്കുക.
ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം ശ്ലോകം 44 തിയ്യതി -19/4/2017

തരുണീ കുടിലാ തസ്യ സഖ്യഗ്രേ ച രുരോദ ഹ
അഹോ ചിന്താ മമോത്പന്നാ ഫലം ചാഹം ന ഭക്ഷയേ.
        അർത്ഥം
യുവതിയും വക്രബുദ്ധിയുമായ ബ്രാഹ്മണ പത്നി നിലവിളിച്ചു കൊണ്ട് സഖിയോട് പറഞ്ഞു. കഷ്ടം! എനിക്ക് ഇപ്പോൾ ചില ചിന്തകൾ ഉണ്ടായിരിക്കുന്നു.ഞാൻ ഈ പഴം തിന്നുകയില്ല.
45
ഫലഭക്ഷേണ ഗർഭഃ സ്യാദ് ഗർഭണോദരവൃദ്ധിതാ
സ്വല്പഭക്ഷം തതോ/ശക്തിർഗൃഹകാര്യം കഥം ഭവേത്
         അർത്ഥം
പഴം തിന്നാൽ ഗർഭം ഉണ്ടാകും ഗർഭമുണ്ടായാൽ വയറ് വീർക്കും.ഭക്ഷണം കഴിക്കാൻ പ്രയാസമാകും  അതെ തുടർന്ന് അശക്തി ഉണ്ടാകും. ആ നിലയിൽ വീട്ടുകാര്യങ്ങൾ എങ്ങിനെ നടക്കും?
46
ദൈവാദ് ധാടീ വ്രജേദ് ഗ്രാമേ പലായേദ് ഗർഭിണീ കഥം
ശുകവന്നിവസേദ് ഗർഭസ്ഥം കുക്ഷേഃ കഥമുത്സൃജേത്
      അർത്ഥം
കഷ്ടകാലത്തിന് ഗ്രാമത്തിൽ കൊള്ളക്കാരോ മറ്റൊ എത്തിയാൽ ഗർഭിണി എങ്ങിനെ ഓടി രക്ഷപ്പെടും? ശുകന്റെ നിലയിൽ ഗർഭം ഏറെക്കാലം നീളുകയാണെങ്കിൽ പ്രസവം എത്ര ക്ലേശകരമാകും?
47
തിര്യക് ചേദാഗതോ ഗർഭസ്തദാ മേ മരണം ഭവേദ്
പ്രസൂതൗ ദാരുണം ദുഃഖം സുകുമാരീ കഥം സഹേ
          അർത്ഥം
കുഞ്ഞെങ്ങാനും വിലങ്ങനെ കിടന്നാൽ പ്രസവത്തോടെ എനിക്ക് മരണം വന്നേക്കും. പ്രസവത്തിലെ വേദന  സുകുമാരിയായ ഞാൻ എങ്ങിനെ സഹിക്കും?
48
മന്ദായാം മയി സർവ്വസ്വം നനാന്ദാ സംഹരേത്തദാ
സത്യശൗചാദിനിയമോ ദുരാരാധ്യഃ സ ദൃശ്യതേ
      അർത്ഥം
ഗർഭത്താൽ അവശയായിത്തീർന്നാൽ ഗൃഹത്തിലുള്ളതെല്ലാം ഭർതൃസഹോദരി കൈയ്യടക്കും.സത്യ ശൗചാദി നിയമങ്ങൾ പരിപാലിക്കുക എന്നതും പ്രയാസം.
49
ലാളനേ പാലനേ ദുഃഖം പ്രസൂതായാശ്ച വർത്തതേ
വന്ധ്യാ വാ വിധവാ നാരീ സുഖിനീ ചേതി മേ മതിഃ
        അർത്ഥം
പ്രസവിച്ചാൽ കുഞ്ഞിനെ ലാളിക്കാനും ,പരിപാലിക്കാനുമെല്ലാം വളരെ പ്രയാസം സഹിക്കണം . വന്ധ്യകളും ,വിധവകളുമാണ് ഭാഗ്യവതികളെന്ന് എനിക്ക് തോന്നുന്നു!

    ഓരോ അദ്ധ്യായം കഴിയുമ്പോളും വിശദീകരണമുണ്ടാകും. അപ്പോൾ ഓരോന്നും വിശദീകരിക്കാം.(തുടരും) 

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ

താമസ ഗുണക്കാരായ അധർമ്മികൾ സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്നു. ജ്ഞാനികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ സ്ത്രീ മായയാണെന്നും ഭ്രമിപ്പിക്കുന്നവളാണെന്നും സ്ത്രീയെ അകറ്റി നിർത്തണം എന്നു പറയുന്നു. സത്യത്തിൽ ഇവർ രണ്ടു കൂട്ടരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം

എന്താണ് കാമം എന്നോ എന്താണ് ദമം എന്നോ ഇവർ മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു. സ്ത്രീയെ ജയിച്ചാൽ ലോകം ജയിക്കും എന്നു പറഞ്ഞ പോസ്റ്റിന് ഇന്നലെ മറുപടി ഇട്ടിരുന്നു. ഇനിയും വിശദീകരണം ആവശ്യമുള്ളതിനാൽ വീണ്ടും അതേപ്പറ്റി പറയുന്നു. ആവശ്യമില്ലാത്തതൊന്നും ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല

ഈശ്വരൻ പുരുഷനോ സ്ത്രീയോ അല്ല. അതിനാൽ പുരുഷനായും സ്ത്രീ ആയും സങ്കൽപ്പിച്ച് ആരാധിക്കുന്ന സമ്പ്രദായം ഭാരതീയ സനാതന ധർമ്മത്തിൽ മാത്രമേ ഉള്ളൂ. പരമശിവന്റെ പ്രാധാന്യം ഹൈന്ദവർ പാർവ്വതിക്കും കൊടുക്കുന്നുണ്ട്. പുരുഷനും സ്ത്രീക്കം തുല്യ പ്രാധാന്യമുള്ളതിനാലാണ് അർദ്ധനാരീശ്വര സങ്കല്ലം ഭാരതീയ ധർമ്മത്തിൽ സ്ഥാനം പിടിച്ചത്.

ഇന്ദ്രിയ നിഗ്രഹം എന്നാൽ ഇന്ദ്രിയങ്ങളെ അവഗണിക്കുക എന്നല്ല. ഇന്ദ്രിയങ്ങളെ ധാർമ്മികമായി തൃപ്തിപ്പെടുത്തണം. അധാർമ്മികമായി ഉപയോഗിക്കരുത് എന്നേ പറയുന്നുള്ളൂ ഈശ്വര തേജസ്സുള്ള ഋഷിമാരെല്ലാം നാരദർ ഒഴിച്ച് വിവാഹിതരാണ്. 'പതിവ്രതാരത്നം എന്ന് പേരുകേട്ട അനസൂയ അത്രി മഹർഷിയുടെ .പത്നിയാ ണ്. വസിഷ്ഠന്റെ പത്നി ആണ് അരുന്ധതി.അഹല്യ - ഗൗതമൻ ,തുടങ്ങി വിശിഷ്ഠരായ ഋഷിമാരെല്ലാം വിവാഹിതരാണ്. ആവശ്യത്തിന് കാമം ഉപയോഗിച്ച് ജ്ഞാനം മൂലം അധാർമ്മികമായി പ്രവർത്തിക്കുന്നതിനെ വിലക്കുക അതാണ് വേണ്ടത്  അധികാരം  പണം എന്നിവയോടുള്ള ആസക്തിയും കാമമാണ്. ആയതിനാൽ സ്ത്രീയെ നിഷേധിച്ചത് കൊണ്ട് ഒരാൾ നിഷ്കാമിയാകില്ല.

ഇവിടെ ജ്ഞാനം നേടുക അതാണ് വേണ്ടത്! എന്താണ് പരമമായ ജ്ഞാനം? തന്റെ യഥാർത്ഥ സ്വരൂപം ബ്രഹ്മ സ്വരൂപമാണ് എന്നുള്ള തിരിച്ചറിവ്. അത് ഉൾക്കൊണ്ടിരിക്കയും വേണം. ചിന്തിക്കുക 
വട മാലയോ വട പത്രമലയോ?

ആഞ്ജനേയ സ്വാമിക്ക് വട മാല വഴിപാട് ചില ക്ഷേത്രങ്ങളിൽ ബോർഡിൽ എഴുതി വെച്ചതായി കണ്ടിട്ടുണ്ട്. എന്നാൽ ഹനുമാനും വടയും തമ്മിൽ എന്താണ് ബന്ധം? ഈ വഴിപാട് എങ്ങിനെയാണ് വന്നത്? നീ ഏത് രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന തത്വ പ്രകാരം എന്ത് വഴിപാടായാലും കുഴപ്പമില്ല. പക്ഷെ എന്തിനും ഒരു യുക്തി വേണമല്ലോ!

ഹനുമാൻ ഒരു യോഗിയാണ്. ഏറെ സമയവും തപസ്സ് ചെയ്യുന്ന പ്രകൃതം. അപ്പോൾ പ്രകൃതിയിൽ നിന്നും ഊർജ്ജത്തെ സ്വീകരിച്ച് ജീവൻ നിലനിർത്തുവാനുള്ള യോഗവിദ്യ അറിയാം. അല്ലാത്ത ചില സന്ദർഭങ്ങളിൽ പഴവും തേനും കിഴങ്ങും ആണ് ഭക്ഷണം കാരണം ഹനുമാൻ വനവാസിയാണ്. അപ്പോൾ വട എന്ന പലഹാരം പ്രകൃതിദത്തമല്ല. മാത്രമല്ല വടകൾ തന്നെ പലതരം ഉണ്ട്. അതിൽ ഉഴുന്നുവട തന്നെ മാലയാക്കാൻ കാരണം?  അറിവില്ലായ്മ എന്നേ പറയാനുള്ളൂ.

ഹനുമാനെ വായുപുത്രൻ എന്നാണ് പറയുന്നത്. ഏറ്റവും കൂടുതൽ പ്രാണവായു പുറത്തേക്ക് വിടുന്നത് വടവൃക്ഷമാണ്. അതായത് പേരാല്  സംസ്കൃതത്തിൽ ഇതിനെ ന്യ ഗ്രോധം  എന്നും പറയും. അപ്പോൾ സദാസമയവും പിതാവിന്റെ സാന്നിദ്ധ്യം അനുഭവിക്കുക എന്ന ചിന്തയുടെ പ്രതീകമായി വട പത്ര മാല കഴുത്തിൽ അണിയുക ഹനുമാന്റെ ശീലമായിരുന്നെന്ന് മുമ്പ് എവിടെയോ വായിച്ചതായി ഓർക്കുന്നു. ഒരു പക്ഷെ ഈ കാരണത്താലായിരിക്കാം ആഞ്ജനേയ സ്വാമിക്ക് വട പത്ര മാല വഴിപാടായി നിശ്ചയിച്ചത്. പിന്നെ അതെങ്ങിനെ വട മാലയായി എന്നത് ആഞ്ജനേയ സ്വാമിക്ക് മാത്രമേ അറിയൂ. 
ഇന്ന് വന്ന ചാറ്റ്.

സാർ ഞാൻ ദിലീപ് വടക്കാംചേരി . സാറ് പറഞ്ഞിരുന്നു മാന്യമായ ഭാഷയിലാണെങ്കിൽ നിരീശ്വരവാദികളോട് സംവാദത്തിന് തയ്യാറാണെന്ന്. ഞാൻ തയ്യാറാണ്. ഞാൻ നിരീശ്വരവാദിയുമാണ്.  ത്രിഗുണങ്ങൾ ജന്മസിദ്ധമാണെന്ന് ചിലർ പറയുന്നു. എന്നാൽ ഒരു സ്വാമി അല്ല എന്നും പറയുന്നു. നിങ്ങളുടെ ഇടയിൽ തന്നെ പ്രശ്നം ഇതിൽ ഏതാണ് ശരി?

ഞാൻ - സ്വാമി പറഞ്ഞതാണ് ശരി
ദിലീപ്- അപ്പോൾ ഗുണങ്ങൾ എവിടെ നിന്ന് വന്നു?
ഞാൻ - ഭഗവദ് ഗീത പതിനാലാം അദ്ധ്യായത്തിൽ അഞ്ചാം ശ്ലോകം ഇതിന് ഉത്തരം തരുന്നു.

സത്വം രജസ്തമ ഇതാ ഗുണാ : പ്രകൃതി സംഭവാ:
നിബധ്നന്തി മഹാബാഹോ ദേഹേ ദേ ഹിനമവ്യയം '
    അർത്ഥം
ഹേ മഹാ ബാഹുവായ അർജ്ജു നാ സത്വം രജസ്സ്, തമസ്സ് എന്നീ പ്രകൃതിജങ്ങളായ ഗുണങ്ങൾ നാശ രഹിതനായ ജീവാത്മാവിനെ ദേഹത്തിൽ ബന്ധിച്ചു കളയുന്നു.

അതായത് ഗുണങ്ങൾ പ്രകൃതിയുടേതാണ്. അതിനാൽ ബീജസങ്കലനം നടന്ന് പൂർണ്ണ ശരീരം ലഭിക്കുമ്പോഴേക്കും ഈ മൂന്ന് ഗുണങ്ങൾ ജീവാത്മാവിനെ ബന്ധിക്കുന്നു. എല്ലാവരിലും ഈ മൂന്ന് ഗുണങ്ങളും ഏറ്റക്കുറച്ചിലുകളോടെ ഉണ്ട്.
ദിലീപ്- അപ്പോൾ മുൻ ജന്മാർജ്ജിതം എന്നൊക്കെ പറയുന്നതോ?

ഞാൻ - മുൻ ജന്മത്തിൽ ചെയ്ത കർമ്മത്തിന്റെ ഫലം വാസനയായി രൂപാന്തരപ്പെടുന്നു. സത്കർമ്മം ചെയ്ത വ്യക്തി പുനർ ജന്മത്തിൽ സത്തായ വാസനയോടെ ജനിക്കുന്നു അയാളുടെ സത്തായ ജന്മ വാസന ത്രിഗുണങ്ങളിൽ r-സത്വഗുണത്തെ വളർത്തുന്നു.
ദിലീപ്-ജായ തേ ശൂദ്രാ: എന്നു പറയുന്നതോ?
ഞാൻ - ഇവിടെ കുഞ്ഞ് കിടന്നിടത്ത് മലമൂത്ര വിസർജ്ജനം ചെയ്യുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ വിസർജ്ജനത്തിൽ കിടന്ന് കളിക്കുകയും ചെയ്യും ഇത് അജ്ഞാനം മൂലമാണ്. അജ്ഞാനിയാണ് പിറക്കുന്ന ഓരോ കുഞ്ഞും. അതിനാൽ ഈ ആജ്ഞാനത്തെയാണ് ശുദ്രത്വം എന്ന് പറയുന്നത്.

ദിലീപ്- ഒരാളുടെ ഗുണങ്ങൾ ഇടക്ക് മാറുമോ?
ഞാൻ -ജ്ഞാനത്തിനനുസരിച്ച് സത്വഗുണം വർദ്ധിക്കും. പരമമായ ജ്ഞാനം ലഭിച്ചാൽ അവൻ സത്വഗുണാധിക്യമുള്ളവനും ബ്രാഹ്മണനും ആകും. കർമ്മം കൊണ്ടാണ് ഒരുവന്റെ ജാതി തീരുമാനിക്കുന്നത്. അല്ലാതെ ജൻമം കൊണ്ടല്ല.

ദിലീപ്- ഇനിയുമുണ്ട് ചോദ്യങ്ങൾ അത് പിന്നെ!

2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

ശശിമാസ്റ്റർ വിവേകാന്ദ ഇട്ട പോസ്റ്റ്

യസ്യ സ്ത്രീ തസ്യ ഭോഗേച്ഛാ
നിസ്രികസ്യ കോ ഭോഗഭുഃ
സ്ത്രീയം ത്യക്ത്വാ ജഗത് ത്യക്ത്വാ
ജഗത് ത്യക്ത്വാ സുഖീ ഭവ
          അർത്ഥം ---എവിടെ സ്ത്രീയുണ്ടോ അവിടെ സുഖാശയുണ്ട്.സ്ത്രീ ഇല്ലാത്തിടത്ത് അതില്ല .സ്ത്രീയെ ഉപേക്ഷിക്കുന്നത് ലോകം ഉപേക്ഷിക്കുന്നതിന് തുല്യം ജഗത്തിനെ ത്യജിച്ചാൽ സുഖീ ഭവ
   സ്ത്രീയെ ജയിച്ചാൽ ലോകത്തെ ജയിച്ചതിന് തുല്യം പിന്നീടവന് ദുഃഖമില്ല
**************************************************************
പ്രതികരണം
ഇത് ആധികാരികമായ ശ്ലോകം അല്ല. തൈത്തിരിയോപ നിഷത്തിന് വിരുദ്ധമാണിത്. കാമത്തെ നിയന്ത്രിക്കുക എന്ന്പറഞ്ഞാൽ സ്ത്രീയെ ഒഴിവാക്കുകയല്ല. സന്തതി പരമ്പരയെ മുറിക്കാതിരിക്കൂ എന്ന് തൈത്തിരിയോപനിഷത്ത് പറയുമ്പോൾ പിന്നെങ്ങിനെയാണ് സ്ത്രീയെ ഉപേക്ഷിക്കുന്നത്?മാത്രമല്ല അപ്പോൾ സ്ത്രീകൾക്ക് പുരുഷനെ ജയിക്കണം എന്ന് പറയാത്തതെന്താ? അവർക്ക് സുഖം വേണ്ടേ? ഇതൊക്കെ പുരുഷന് മാത്രമേ ബാധകമുള്ളോ?ഇതിന് ഉത്തരം കൃത്യമായി ലക്ഷ്മണൻ ഗുഹനോട് പറയുന്നുണ്ട്.

ഭോഗത്തിനായ്ക്കൊണ്ട് കാമിക്കയും വേണ്ട
ഭോഗം യഥാവിധി വർജ്ജിക്കയും വേണ്ടാ

ഭോഗത്തിന്റെ പീന്നാലെ അലയരുത്. അതേ സമയം അനുവദിക്കപ്പെട്ട ഭോഗം ത്യജിക്കയും വേണ്ട.  ഇതാണ് സത്യം.നമ്മൾ അനുസരിക്കേണ്ടതും ഇതാണ്.കാണാൻ കൊള്ളവുന്ന സ്ത്രീകളുടെ പുറകെ ഒന്നും നടക്കരുത്.എന്നാൽ കൊള്ളാവുന്ന ഒരുവളെ പത്നിയാക്കാം.കാരണം വിവാഹം കാമ സംപൂർത്തിക്കല്ല. ഇഷ്ട സന്താന ലാഭത്തിനാണ്. എന്നാൽ പരസ്ത്രീ ഗമനം കാമ സംപൂർത്തിക്കാണ്. അതാണ് ഇവിടെ കാമം ഒഴിവാക്കണം എ ന്ന് പറയു  ന്നത്!. അല്ലാതെ സ്ത്രീയെ ത്യജിക്കാനല്ല.

ഇനി സ്ത്രീയെ ത്യജിച്ചാൽ അയാൾക്ക് കാമം ഇല്ലെന്നാണോ? ഒരാൾക്ക് അധികാരത്തോടുള്ള കാമം. വേറൊരാൾക്ക് പണത്തിനോട് കാമം. ഇങ്ങിനെയെങ്കിൽ സ്ത്രീയെ ഉപേക്ഷിച്ചാൽ അവന് എങ്ങിനെ ജഗത്തിനെ ജയിക്കാൻ കഴിയും? അപ്പോൾ ഒരു വസ്തുതയുടെ ശരീയായ രൂപം ധരിച്ചു വേണം പോസ്റ്റ് ഇടാൻ അല്ലെങ്കിൽ സാധുക്കളായ സജ്ജനങ്ങൾ തെറ്റായി മനസ്സിലാക്കി വെയ്ക്കും. അത് പാടില്ലെന്ന് കരുതിയാണ് ഓരോ പോസ്റ്റിന്റെയും പുറകെ ഞാൻ പോകുന്നത്.
ചോദ്യവും ഉത്തരവും

നിർമ്മല തിരുവനന്തപുരം --സാർ ,പാണിനിയുടെ വ്യാകരണ ഗ്രന്ഥത്തിന് പതഞ്ജലി ഭാഷ്യം രചിച്ചു എന്നും കാത്യായനൻ വാർത്തികം രചിച്ചു എന്നും കണ്ടു. എന്താണ് ഭാഷ്യം? എന്താണ് വാർത്തികം?
        ഉത്തരം
ധാർമ്മികപരമോ, ദാർശനികപരമോ,സൈദ്ധാന്തികപരമോ ആയ വിഷയങ്ങളിൽ ഉള്ള സൂക്തങ്ങൾക്ക്  നിരൂപണാത്മകമായ വ്യാഖ്യാനം നൽകുന്നവയാണ് ഭാഷ്യങ്ങൾ.സ്പഷ്ടമാക്കുന്നത് എന്നാണ് ഭാഷ്യം എന്നതിന്റെ അർത്ഥം. ഒരു വ്യാഖ്യാനിക്കുന്ന വ്യക്തിക്ക് മൂല ഗ്രന്ഥത്തിലുള്ളവ വിശദീകരിക്കാനേ അധികാരമുള്ളൂ. എന്നാൽ ഭാഷ്യം ചമയ്ക്കുന്നവന് ഗ്രന്ഥകർത്താവിനെ വിമർശിക്കാം .പുതിയ ദർശനങ്ങൾ കണ്ടെത്താം

സൂത്രാർത്ഥോ വർണ്യതേ യത്ര
വാക്യൈഃ സൂത്രാനുസാരിഭിഃ
സ്വ പദാനി ച വർണ്യന്തേ
ഭാഷ്യം ഭാഷ്യവിദോ വിദുഃ
      അർത്ഥം
സൂത്രാനുബന്ധികളായ വാക്യങ്ങളാൽ സൂത്രത്തിന്റെ അർത്ഥം വർണ്ണിക്കുന്നതോടൊപ്പം സ്വന്തം അഭിപ്രായ ഗതിയും ചേർത്ത് വിശദീകരിക്കുന്നതിനെ ഭാഷ്യം എന്നു പറയുന്നു(എന്റെ പോസ്റ്റുകളൊക്കെ ഇത്തരത്തിൽ ഉള്ളവയാണ്)

വാർത്തികം ----പറഞ്ഞതിനേയും ,പറയാൻ വിട്ടുപോയതിനേയും ,അപൂർണ്ണമായി പറഞ്ഞതിനേയും വ്യാഖ്യാനിച്ച് സ്പഷ്ടമാക്കുന്നത്.
    ശരിക്കും പറഞ്ഞാൽ ഉപകാരപ്രദമാകുന്നത് മൂല കൃതിയേക്കാൾ ഭാഷ്യവും വാർത്തികവുമാണ്.

2017, ഏപ്രിൽ 16, ഞായറാഴ്‌ച

ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം ശ്ലോകം 39 തിയ്യതി 16/4/2017

ഇതിവിപ്രാfഗ്രഹം ദൃഷ്ട്വാ പ്രാബ്ര വീ ത്സ തപോവന:
ചിത്ര കേതുർഗ്ഗത: കഷ്ടം വിധി ലേഖ വിമാർജ്ജനാത്
      'അർത്ഥം
ബ്രാഹ്മണന്റെ ഈ അഭിപ്രായ ഗതി കേട്ട് ആ തപോധനൻ പറഞ്ഞു. വിധിയുടെ നിർദ്ദേശം അതിലംഘിച്ചതിനാൽ ചിത്ര കേ തു ദു:ഖത്തിന്നിരയായിത്തീർന്നു.
40
ന യാസ്യ സി സുഖം പുത്രാദ്യ ഥാ ദൈവഹ തോ ഭ്യമ:
അതോ ഹഠേന യുക്തോ/സി ഹ്യർത്ഥിനം  കിം വദാമ്യഹം
       അർത്ഥം
ഈശ്വരനിശ്ചയം അങ്ങയ്ക്ക് വിപരീതമാകയാലാണ് സന്താന സൗഖ്യം ലഭിക്കില്ലെന്ന് പറഞ്ഞത് എന്നിട്ടും അത് ശ്രദ്ധിക്കാതെ വാശിയോടെ പുത്രനെത്തന്നെ വീണ്ടും ആവശ്യപ്പെടുന്ന അങ്ങയോടെന്ത് പറയാനാണ്?
41
തസ്യാ/ഗ്രഹം സമാലോക്യ ഫലമേകം സ ദത്തവാൻ
ഇദം ഭക്ഷയ പത്ന്യാ ത്വം തതഃ പുത്രോ ഭവിഷ്യതി.
        അർത്ഥം
ആ ബ്രാഹ്മണന്റെ അഭ്യർത്ഥന മാനിച്ച് ആ സന്യാസി ഒരു പഴം കൊടുത്തു.അങ്ങ് പത്നിയെ ക്കൊണ്ട്ഈ പഴം ഭക്ഷിപ്പിച്ചാൽ സന്താനമുണ്ടാകുമെന്ന് പറയുകയും ചെയ്തു.
42
സത്യം ,ശൗച്യം ദയാദാനമേകഭക്തം തു ഭോജനം
വർഷാവധി സ്ത്രിയാ കാര്യം തേന പുത്രോ/തി നിർമ്മലഃ
       അർത്ഥം
സത്യം ,ശുചിത്വം ,ദയ ,ദാനശീലം ,ഒരു നേരത്തെ ഭക്ഷണം ഇങ്ങനെ ഒരു കൊല്ലം വ്രതമനുഷ്ഠിച്ചാൽ സൽപുത്രനുണ്ടാകും.
43
ഏവമുക്ത്വാ യയൗ യോഗീ വിപ്രസ്തു ഗൃഹമാഗതഃ
പത്ന്യാഃപാണൗ ഫലം ദത്വാ സ്വയം യാതസ്തു കുത്രചിത്.
      അർത്ഥം
ഇത്രയും പറഞ്ഞ് യോഗി അവിടെ നിന്ന് പോയി.ബ്രാഹ്മണൻ ഗൃഹത്തിലെത്തി സന്യാസി കൊടുത്ത പഴം പത്നിയെ ഏൽപ്പിച്ച് എങ്ങോട്ടോ പോയി  (തുടരും) 
അജ്ഞാനികളുടെ സാമ്രാജ്യം

ഇവിടെ മുഴുവൻ അജ്ഞാനികളുടെ സാമ്രാജ്യമാണെന്ന് തോന്നുന്നു.ഒരു സുനിൽ യാദവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു തീർന്നേ ഉള്ളു .ഇതാ മറ്റൊരവതാരം . പേര് Alshabab Neerani   ഒരു സുഹൃത്ത് ഇയാളുടെ പോസ്റ്റ് അയച്ചു തന്നിരിക്കുന്നു
*****
ഒരു കുഞ്ഞു ജീവൻ കിട്ടാൻ ആത്മാവിന്റെ കയറലും സേവയും ആവശ്യമില്ല.കാരണം ഒരു കുഞ്ഞുണ്ടാകാൻ കാരണമാകുന്ന ജനിതക ഘടകങ്ങൾക്ക് ജീവനുണ്ട്.
    മറുപടി
കുഞ്ഞുണ്ടാകാൻ കാരണമാകുന്ന ജനിതക ഘടകങ്ങൾക്ക് ജീവിനില്ല എന്നാരെങ്കിലും പറഞ്ഞോ? ജീവൻ മാത്രം പോരല്ലോ ബോധവും വേണ്ടേ? അതിനെവിടെ പോകും? താൻ അഗ്നി എന്നത് കേട്ടിട്ടും കണ്ടിട്ടും ഉണ്ടാകുമല്ലോ! അഗ്നിയുടെ കൂടെ ഉള്ളതാണ് ചൂടും പ്രകാശവും. വേറെ വേറെ പദങ്ങളും ആശയവും ആണെങ്കിലും രൂപം മാത്രമല്ല ചൂടും പ്രകാശവും കൂടെ ഉണ്ടെങ്കിലേ അഗ്നി എന്നൂ പറയൂ! അതേ പോലെ ജീവന്റെ കൂടെ ഉള്ളതാണ് ആത്മാവും. അത് വേറേ വേറെ പറയപ്പെടുന്നുവെങ്കിലും ആത്മാവിന്റെ കൂടെ ജീവനും ,ജീവന്റെ കൂടെ ആത്മാവും ഉണ്ടായിരിക്കും.അതിനാലാണ് ജീവാത്മാവ് എന്ന് പറയുന്നത്.

ആത്മാവിന്റെ സ്വഭാവമാണ് ജ്ഞാനം. ജ്ഞാനത്തിന്റെ ലക്ഷണമാണ് ബുദ്ധി.ബുദ്ധിയുടെ പ്രകാശമാണ് ബോധം.ഈ ആത്മാവാണെങ്കിൽ ജീവനോടൊപ്പം ഉള്ളതാണ് താനും . അതിനാൽ മേലിൽ ഇത്തരം മണ്ടത്തരം സനാതന ധർമ്മ വിശ്വാസികളോട് പറയാതിരുന്നാൽ നാണക്കേട് ഒഴിവാക്കാം.

2017, ഏപ്രിൽ 15, ശനിയാഴ്‌ച

ശ്രീമദ് ഭാഗവതം  നാലാം അദ്ധ്യായം  ശ്ലോകം 34 തിയ്യതി 15/4/2017

മുഞ്ചാജ്ഞാനം പ്രജാരൂപം ബലിഷ്ഠാ കർമ്മണോ ഗതിഃ
വിവേകം തു സമാസാദ്യ ത്യജ സംസാരവാസനാം .
         അർത്ഥം
സന്താനം വേണമെന്ന അങ്ങയുടെ ആഗ്രഹം അജ്ഞാന ജനിതമാണ്.കർമ്മ ഗതി വളരെ പ്രബലമാണ്. വിവേകം കൈവരിച്ച് സംസാര വാസന കൈ വെടിയുക
35
ശൃണു വിപ്ര മയാ തേ fദ്യ പ്രാരബ്ധം തു വിലോ കിതം
സപ്ത ജന്മാവധി തവ പുത്രോ നൈവ ച നൈവ ച
         അർത്ഥം
ബ്രാഹ്മണ, ഞാൻ പറയുന്നത് കേൾക്കൂ. ഞാൻ താങ്കളുടെ പ്രാരാബ്ധ സ്വഭാവം ദിവ്യദൃഷ്ടി കൊണ്ടറിഞ്ഞു - ഏഴ് ജന്മത്തേക്ക് താങ്കൾക്ക് സന്താനമുണ്ടാവുകയില്ല. അത് സുനിശ്ചിതമാണ്.
36
സന്തതേ: സഗരോ ദു:ഖമവാപാംഗ: പൂരാ തഥാ
രേ മുഞ്ചാദ്യ കുടുംബാ ശാം സന്യാ സേ സർവ്വഥാ സുഖം
        അർത്ഥം
സാഗരൻ അംഗൻ എന്നിവർ സന്തതികൾ മൂലം അനുഭവിച്ച ദു:ഖം അറിയാമല്ലോ! കുടുംബത്തിലുള്ള ആശ കൈ വെടിയുക. സന്യാസത്തിലാണ് സുഖം എന്തുകൊണ്ടും.
37
ബ്രാഹ്മണ ഉവാച
വിവേകേന ഭവേത് കിം മേ പുത്രം ദേഹി ബലാദ പി
നോ ചേത്ത്യ ജാമ്യഹം പ്രാണാം സ്ത്വദ ഗ്രേ ശോകമൂർച്ഛിത:
         അർത്ഥം
എനിയ്ക്ക് വിവേകമുണ്ടായത് കൊണ്ട് എന്തു പ്രയോജനം? യോഗ ബല ശക്ത്യാ അങ്ങ് എനിക്കൊരു പുത്രനെ തരൂ' അല്ലെങ്കിൽ ഞാൻ അങ്ങയുടെ മുന്നിൽ വെച്ചു തന്നെ ആത്മത്യാഗം ചെയ്യും'
38
പുത്രാദി സുഖ ദീനോ fയം സന്യാസ: ശുഷ്ക ഏവ ഹി
ഗൃഹസ്ഥ: സരസോ ലോകേ പുത്ര പൗത്ര സമന്വിത:
       അർത്ഥം
പുത്രാദി സുഖമില്ലാത്ത സന്യാസം ശുഷ്കമാണ്. പുത്ര പൗത്രാദികളുമൊത്ത് ഗൃഹസ്തഹസ്ഥാശ്രമം നയിക്കുന്നവനാണ് ആനന്ദം അനുഭവിക്കുന്നവൻ.

             വിശദീകരണം

   ഇവിടെ ഒരു സാധാരണക്കാരന്റെ സുഖ സങ്കൽപ്പമാണ് ആത്മദേവൻ യോഗിയോട് പറഞ്ഞത്. പുത്രപൗത്രിദികളൊത്ത് ഗൃഹസ്ഥാശ്രമം നയിച്ച ശേഷം സന്യാസത്തിലേക്ക് കടന്നാൽ വളരെ ഉചിതമാണ്. ആഗ്രഹം മനസ്സിൽ വെച്ച് സന്യാസം സ്വീകരിച്ചാൽ ആ സന്യാസം ശുഷ്കമാണെന്നാണ് ആത്മദേവൻ എന്ന ബ്രാഹ്മണന്റെ അഭിപ്രായം.
നിങ്ങൾ രാമനെ / കൃഷ്ണനെ / ബുദ്ധനെ അനുകരിച്ചാൽ അബദ്ധം പറ്റും എന്നാൽ രമണമഹർഷിയെ അനുകരിച്ചാൽ അബദ്ധം പറ്റില്ല.എന്നാൽ രമണനെ അനുകരിക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകില്ല -  നൊച്ചൂരിന്റെ പ്രഭാഷണത്തിൽ നിന്ന്  ശ്രീ ബാലസുബ്രഹ്മണ്യം പോസ്റ്റ് ചെയ്തത്.
***********************************************************
പ്രതികരണം
ഈ അഭിപ്രായത്ണോട് യോജിക്കാൻ സാദ്ധ്യമല്ല എനിയ്ക്ക്. നിങ്ങൾ സ്വീകരിക്കുമോ എന്ന് എനിക്കറിയില്ല. എന്റെ വിയോജിപ്പിനുള്ള കാരണം വ്യക്തമാക്കാം. ഇത് തികച്ചും ഭഗവദ് ഗീതാ തത്വത്തിന് വിരുദ്ധമാണ്. രമണ മഹർഷിയെ അനുകരിച്ചാൽ തെറ്റു പറ്റില്ല എനാന് നൊച്ചൂർ പറഞ്ഞിരിക്കുന്നു. എന്നാൽ ഗീതയിൽ പ്രയുന്നത് ശ്രദ്ധിക്കുക ***അന്യന്റെ ധർമ്മം വളരെ ശ്രേഷ്ഠമായിരിക്കാം നമ്മുടേത് അത്രതന്നെ ശ്രേഷ്ഠത ഇല്ലാത്തതായിരിക്കാം.എന്നാലും ഒരുവനെ സംബന്ധിച്ച് ഏറ്റവും ശ്രേഷ്ഠം അവന്റെ ധർമ്മം തന്നെയാണ്*****ഇവിടെ പരോക്ഷമായി അനുകരണം പാടില്ല എന്നുതന്നെയാണ്. മാത്രമല്ല അനുകരണം സാധ്യവുമല്ല. കാരണം ഒരാളുടെ ഭൗതിക സാഹചര്യമാവില്ല മറ്റൊരാളുടേത്? അപ്പോൾ ഒരുവനെ എങ്ങിനെ അനുകരിക്കും? ഉദാഹരണത്തിലൂടെ വ്യക്തമാക്കാം

ശ്രീരാമൻ രാജകുമാരനാണ്  ഈശ്വരാവതാരവും ആണ്. രാമൻ ഈശ്വരനെന്ന് അറിഞ്ഞഋഷിമാർ സദാസമയവും രാമനെ സ്തുതിച്ചു കൊണ്ടിരിക്കുന്നു. പൗരന്മാർ രാമനെ തങ്ങളുടെ പ്രിയപ്പെട്ട ഭാവി ചക്രവർത്തിയായി വിലയിരുത്തി സദാസമയവും ബഹുമാനിക്കുന്നു. ആ സ്തുയിലും ബഹുമാനത്തിലും രാമൻ സന്തോഷവാനാണ്. നമ്മുടെ സ്ഥിതി അങ്ങിനെയാണോ? അപ്പോൾ രാമനെ എങ്ങിനെ അനുകരിക്കും? ഇനി അഥവാ സ്തുതി പാഠകർ ഉള്ളവരാണ് എന്ന് കരുതുക. രാമന് ഓരോ സ്തുതി കേൾക്കുമ്പോളും വിനയം കൂടിക്കൂടി വരും .നമ്മളാണെങ്കിൽ അഹംകാരവും ധീക്കാരവും കൂടും .അപ്പോൾ എങ്ങിനെ രാമനെ അനുകരിക്കും? അപ്പോൾ അനുകരണമല്ല വേണ്ടത് അവരുടെ ധാർമ്മികമായ പ്രവൃത്തികളെ സസൂക്ഷ്മം നിരീക്ഷിച്ച്. അത് നമ്മുടെ ജീവിതത്തിൽ പകർത്താൻ പറ്റുന്നവ പകർത്തുക. അതാണ് വേണ്ടത്. പകർത്തുക എന്നത് അവനവന്റെ സാഹചര്യത്തിനും സംസ്കാരത്തിനും അനുസരിച്ചെ പറ്റൂ! പകർത്തലും അനുകരണവും ഒന്നല്ല.

രമണ മഹർഷിയേയും നമുക്ക് അനുകരിക്കാൻ സാധ്യമല്ല.ഞാൻ ഞാനായി നിൽക്കുകയാണ് വേണ്ടത്. എന്നിലുള്ള സത്തിനെ വർദ്ധിപ്പിക്കുകയും അസത്തിനെ നിർമ്മാർജ്ജനം ചെയ്യുകയുമാണ് ചെയ്യേണ്ടത്. അതിന് മേൽ പറഞ്ഞവരെ ഗുരുവായിക്കണ്ട് അവരുടെ ജീവിതത്തിലെ ഉപദേശങ്ങൾ കഴിയുമെങ്കിൽ പ്രാവർത്തികമാക്കുക. അതായത് അനുസരിക്കുക. ഇത് അനുകരണമല്ല. കാരണം അനുകരണം സാധ്യമല്ല. കുട്ടികളാണ് ആരാധ്യരായവരെ അനുകരിക്കാൻ ശ്രമിക്കുക. എന്നാൽ ബുദ്ധി ഉറച്ചാൽ അവർ അത് ഉപേക്ഷിക്കുന്നു. കാരണം അനുകരണം സാധ്യമല്ല തന്നെ അപ്പോൾ പിന്നെ രമണ മഹർഷിയെ അനുകരിച്ചാൽ  അബദ്ധം പറ്റില്ല എന്ന് പറഞ്ഞത് തന്നെ അബദ്ധമല്ലേ?  ചിന്തിക്കുക.

2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

ശ്രീമദ് ഭാഗവതം  നാലാം അദ്ധ്യായം ശ്ലോകം 30 തിയ്യതി 14/4/2017 --89-ആം ദിവസം

പാല്യതേ യാ മയാ ധേനുഃ സാ വന്ധ്യാ സർവ്വതാ ഭവേദ്
യോ മയാ രോപിതോ വൃക്ഷഃ സോ/പി വന്ധ്യത്വമാശ്രയേത്.
            അർത്ഥം
ഞാൻ പോറ്റുന്ന പശു എന്നും മച്ചിയായിത്തന്നെ കഴിയുന്നു. ഞാൻ നടുന്ന വൃക്ഷത്തിൽ കായ്കൾ ഉണ്ടാകുന്നില്ല.
31
യത് ഫലം മദ് ഗൃഹാ യാതം തച്ച ശീഘ്രം വിനശ്യതി
നിർഭാഗ്യസ്യാനപത്യ സ്യ കി മതോ ജീവിതേ ന മേ '
       അർത്ഥം
എന്റെ ഗൃഹത്തിൽ അഥവാ ഫലങ്ങളുണ്ടായാൽ അത് പെട്ടെന്ന് നശിക്കുന്നു. ഭാഗ്യം കെട്ടവനും സന്താന ഹീനനുമായ എന്റെ ജീവിതം കൊണ്ടെന്തു പ്രയോജനം?
32
ഇത്യു ക്ത്വാ സ രുരോദോച്ചെസ്തത് പാർശ്വം ദുഃഖപീഡിതഃ
തദാ തസ്യ യതേശ്ചിത്തേ കരുണാഭൂദ് ഗരീയസീ.
    അർത്ഥം
ഇങ്ങിനെ പറഞ്ഞ് ദുഃഖപീഡിതനായി അയാൾ സന്യാസിയുടെ അടുത്തിരുന്ന് കരഞ്ഞു. അപ്പോൾ ആ യതിയുടെ മനസ്സിൽ വളരെയേറെ ദയയുണ്ടായി.
33
തത് ഫാലാക്ഷരമാലാം ച വാചയാമാസ യോഗവാൻ
സർവ്വം ജ്ഞാത്വാ യതിഃപശ്ചാദ്വിപ്രമുചേ സവിസ്തരം.
          അർത്ഥം
യോഗിയായ ആ സന്യാസി ബ്രാഹ്മണന്റെ തലയിലെഴുത്ത് വായിച്ചു എല്ലാം ഗ്രഹിച്ചിട്ട് വിസ്തരിച്ച് ആയതി ബ്രാഹ്മണനോട് പറഞ്ഞു.
             വിശദീകരണം
ഒരുവന്റെ ശിരസ്സ് നോക്കി ഭൂതകാലം പ്രവചിക്കുന്ന ഒരു ശാസ്ത്രം പണ്ട് നിലവിലുണ്ടായിരുന്നു. ഋഷിമാർക്കും സന്യാസിവര്യന്മാർക്കും ഈ ശാസ്ത്രം അറിയാമായിരുന്നു - തുടരും

2017, ഏപ്രിൽ 13, വ്യാഴാഴ്‌ച

ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം --ആത്മദേവന്റെ പാപമോചനം--ശ്ലോകം27  88-ആം ദിവസം

ബ്രാഹ്മണ ഉവാച
കിം ബ്രവീമി ഋഷേ ദുഃഖം പൂർവ്വ പാപേന സഞ്ചിതം
മദീയാഃപൂർവജാസ്തോയം കവോഷ്ണമുപ ഭുഞ്ജതേ.
        അർത്ഥം
ബ്രാഹ്മണൻ പ്രഞ്ഞു  "അല്ലയോ ഋഷേ എന്തു പറയാനാണ്? ഞാൻ പൂർവ്വ ജന്മങ്ങളിൽ ചെയ്ത പാപം അനുഭവിക്കുന്നു.പിതൃക്കൾക്ക് തർപ്പണം ചെയ്യുമ്പോൾ എന്റെ കാലശേഷം പിതൃതർപ്പണത്തിന് ആരുമില്ലല്ലോ എന്ന ചിന്തയാൽ ചൂടാർന്ന വെള്ളമാണ് എന്റെ പൂർവ്വന്മാർ അനുഭവിക്കുന്നത്.
28
മദ്ദത്തം നൈവ ഗൃഹ്ണന്തി പ്രീത്യാ ദേവാ ദ്വിജാതയഃ
പ്രജാദുഃഖേന ശൂന്യോ/ഹം പ്രാണാംസ്ത്യക്തുമിഹാഗതഃ
         അർത്ഥം
ഞാൻ ദേവന്മാർക്കും ,മുനികൾക്കും സമർപ്പിക്കുന്നതിനെ അവർ പ്രീതിയോടെ സ്വീകരിക്കുന്നില്ല .സന്താന ദുഃഖത്താൽ ശൂന്യഹൃദയനായ ഞാൻ പ്രാണൻ ഉപേക്ഷിക്കുന്നതിനായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്.
29
ധിഗ്ജീവിതം പ്രജാഹീനം ധിഗ്ഗൃഹം ച പ്രജാം വിനാ
ധിഗ്ധനം ചാനപത്യസ്യ ധിക്കുലം സന്തതിം വിനാ.
       അർത്ഥം
സന്താനമില്ലാത്തവന്റെ ജീവിതം നിന്ദ്യമാണ്. കുട്ടികൾ ഇല്ലാത്ത ഗൃഹവും നിന്ദ്യമാണ്. സന്താന ഹീ ന ന്റെ സ്വത്തും നിന്ദ്യം തന്നെ. സന്താനമില്ലാത്ത കുലവും നിന്ദ്യമാകുന്നു.- തുടരും/

2017, ഏപ്രിൽ 12, ബുധനാഴ്‌ച

അറിയപ്പെടേണ്ട വ്യക്തിത്വം  ശ്രീമതി ശാന്തി അയ്യർ

ദേവീ സങ്കൽപ്പത്തിന്റെ പരമ ഭക്ത. ആദ്ധ്യാത്മികമായി നല്ല ജ്ഞാനം. ഒരു സാമിനിയുടെ ജീവിതം. പോസ്റ്റുകൾ എല്ലാം ഭക്തിരനിർഭരം.ഭഔതീകമായ കാര്യങ്ങളിലും ആത്മീയ കാര്യങ്ങളിലും നല്ലജ്ഞാനവും പക്വതയും. ഇത്രയും പെട്ടെന്ന് ഓർമ്മ വരുന്നവ.

പാലക്കാടൻ ഗ്രാമത്തിൽ നിന്നും മുളച്ചു പൊന്തിയ തുളസിക്കതിർ. ഇപ്പോൾ ആസ്ത്രേലിയയിൽ താമസം. ജീവിത വെല്ലുവിളികളെ സധൈര്യം നേരിട്ട് ജീവിതം വിജയപ്രദമാക്കിയ ശാന്തി അയ്യർ സ്ത്രീകളെ സംബന്ധിച്ച് മാതൃകയാണ്. ദേവീ പരമായ കാര്യങ്ങളിൽ അവരുടെ ജ്ഞാനം അത്ഭുതാവഹമാണ്. ചിലരൊക്കെ അമ്മ എന്ന് സംബോധന ചെയ്യുന്നത് കണ്ടിട്ടുണ്ട്. തീർച്ചയായും അവർ ആ സംബോധനയ്ക്ക് അർഹയാണ്. മുമ്പ് ആത്മീയ ഗ്രൂപ്പുകളിൽ സജീവമായിരുന്നു. തിരക്ക് കാരണമായിരിക്കും ഇപ്പോൾ പോസ്റ്റ്കളൊക്കെ അപൂവ്വമാണ്.എങ്കിലും കിട്ടുന്ന പോസ്റ്റുകൾ വിജ്ഞാനപ്രദമാകയാൽ വായനക്കാർ ഷെയർ ചെയ്ത് വെയ്ക്കുന്നത് ഉപകാരപ്രദമായിരിക്കും.
ഖജുറാഹോ ക്ഷേത്രത്തിലെ ശിൽപ്പകല

ഏവർക്കും ഉള്ള സംശയം. പക്ഷേ സുനിൽ യാദവ് ചോദിക്കുമ്പോൾ ദേഷ്യം വരും കാരണം അയാളുടെ ശൈലി അവഹേളനാപരമാണ്. ഉത്തരം കിട്ടുക എന്നതല്ല. മറിച്ച് ഹൈന്ദവീയതയെ അപഹസിക്കുക എന്നതാണ് അയാളുടെ ലക്ഷ്യം. എങ്കിലും സാധാരണക്കാരായ സജ്ജനങ്ങൾക്ക് വേണ്ടി ഉത്തരം പറയുന്നു.

****ഹൈന്ദവ ക്ഷേത്രമായ ഖജുറാഹോ ക്ഷേത്രത്തിലെ മതിലുകൾ ലൈംഗിക വൈകൃതങ്ങളുടെ കൊത്തുപണികളെ ക്കൊണ്ടു നിറഞ്ഞതാണ്. അത്തരമൊരു സ്ഥലം ഒരു പുണ്യക്ഷേത്രമായി പരിഗണിക്കപ്പെടുന്നത് എന്തു കൊണ്ടാണ്? ആരാധന അർഹിക്കുന്ന ഒരൂ പുണ്യ പ്രവൃത്തിയാണോ സെക്സ്?***
             മറുപടി

എടോ സുനിലേ താൻ ഹിന്ദുവോ ഡോക്റ്ററോ ഒന്നും അല്ല എന്ന് തന്റെ മണ്ടൻ ചോദ്യങ്ങളിലൂടെ മനസ്സിലായി.എന്താണ് ലൈംഗികത? എന്താണ് വൈകൃതം? അത് തനിക്ക് അറിയുമോ? താൻ ധരിച്ചു വെച്ചിരിക്കുന്നത് പുരുഷന്റെ ജനനേന്ദ്രിയം സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ പ്രവേശിച്ച് കർമ്മം ചെയ്യുന്നതാണ് സെക്സ് .അത് അശ്ലീലവും ആണെന്ന് താൻ കരുതുന്നു. എന്നാൽ ലിംഗം എന്നതിന് അവയവം എന്നും ബ്രഹ്മം എന്നും അർത്ഥമുണ്ട്. അദൃശ്യനായ പുരുഷൻ ദൃശ്യമായ പ്രകൃതിയിൽ ഇറങ്ങി ഇരിക്കുന്നതും ലൈംഗികതയാണ്. അങ്ങിനെ നോക്കുമ്പോൾ ലൈംഗികതയല്ലാത്ത ഒന്നും ഈ പ്രകൃതിയിൽ ഇല്ല .താനും ഞാനും ഒക്കെ ലൈംഗികതയാണ്. ഞാൻ എന്ന പുരുഷൻ എന്റെ ശരീരമാകുന്ന യോനിയിൽ ഇറങ്ങി കർമ്മം തുടരുന്നു. പ്രജനനത്തിന് ഉപയോഗിക്കുന്ന കർമ്മം മാത്രമല്ല ലൈംഗികത.

1. ബൾബ് എന്ന പ്രകൃതിയോനിയിൽ വൈദ്യുതി എന്ന പുരുഷ ഇന്ദ്രിയം ഇറങ്ങി കർമ്മം ചെയ്യുന്നു. അത് ലൈംഗികതയല്ലേ?
2. ചുമർ എന്ന പ്രകൃതിയോനിയിലേക്ക് ആണി എന്ന പുരുഷഭാവം കയറ്റുന്നു. അത് ലൈംഗികതയല്ലേ?
3. ഷൂ എന്ന പ്രകൃതിയോനിയിലേക്ക് കാൽ എന്ന പുരുഷ അവയവം കയറ്റുന്നു. അത് ലൈംഗികതയല്ലേ?
ഇങ്ങിനെ ഒരു ദിവസം മുഴുവനും നാം ചെയ്യുന്നത് ലൈംഗികത തന്നെയാണ്. താൻ ഒന്നു മാത്രമേ ലൈംഗികതയായി കാണുന്നുള്ളൂ എന്ന് മാത്രം .അത് ഞങ്ങളുടെ കുഴപ്പമല്ലല്ലോ!

ഇനി ക്ഷേത്രത്തിലെ ശിൽപ്പത്തിന്റെ കാര്യം ---അതിൽ ഒരു സയൻസ് ഉണ്ട്. ശിൽപ്പകലയേയും ചിത്രകലയേയും കുറീച്ച് തനിക്ക് ഒന്നും അറിയില്ലഎന്ന് വ്യക്തമായി.  ക്ഷേത്ര പരിസരത്ത്  പ്രാണോർജ്ജം , ഭൗമോർജ്ജം  ഭൗതികോർജ്ജം എന്നിവ സദാ പ്രസരിക്കുന്നുണ്ട്. ആ പ്രസരിക്കുന്ന ഊർജ്ജത്തെ പ്രദക്ഷിണം ചെയ്യുന്ന ഭക്ത ജനങ്ങളുടെ ശരീരത്തിലേക്ക് ഡൈവേർട്ട് ചെയ്ത് വിടാൻ ഇത്തരം ചിത്രങ്ങൾക്കോ ? ശിൽപ്പങ്ങൾക്കോ മാത്രമേ കഴിയൂ! അതിനാലാണ് ഇത്തരം ചിത്രങ്ങളോ കൊത്തു പണികളോ ക്ഷേത്ര ചുവരുകളിൽ നിർമ്മിക്കുന്നത്.

നൂറ്റാണ്ട് കൾക്ക് മുമ്പ് ഉണ്ടായിരുന്ന ശിൽപ്പികളുടെ വൈവിദ്ധ്യമായ ചിത്രപ്പണികളും അവയുടെ ഉള്ളിൽ ലീനമായി കിടക്കുന്ന തത്വങ്ങളും അന്വേഷിക്കുന്നതിന് പകരം അവയെ അവഹേളിക്കുന്നത് താൻ ഒരു ഹൈന്ദവ വിരോധി ആയത് കൊണ്ടാണ് എന്ന് ചോദ്യങ്ങളിലെ പരിഹാസം വ്യക്തമാക്കുന്നു.
Dr സുനിൽയാദവ് എന്ന വ്യക്തി വീണ്ടും മണ്ടത്തരം പ്രയുന്നു!

എന്ത് കൊണ്ടാണ് ശിവന്റെ ലൈംഗികാവയവത്തെ ഹൈന്ദവർ ആരാധിക്കുന്നത്? മറ്റവയവമൊന്നും ആരാധനായോഗ്യമല്ലേ?

     മറുപടി
ശിവലിംഗം എന്നാൽ ശിവന്റെ ലൈംഗികാവയവമാണെന്ന് ഏത് കോളേജിൽ നിന്നാണ്  താൻ പഠിച്ചത്? ലിംഗം എന്നാൽ സംസ്കൃതത്തിൽ എന്താണ് അർത്ഥം എന്ന് തനിക്കറിയുമോ? ലിം--ലയിച്ചത്,  ഗം --ഗമിച്ചത്  എന്ന് അർത്ഥം.  ശിവ --മംഗളകരമായത് എന്നർത്ഥം.അപ്പോൾ മംഗളകരമായ ലയിച്ചതും ഗമിച്ചതും ആയ വസ്തു എന്നർത്ഥം. അത് ശിവന്റെ ലൈംഗികാവയവമാണോ മൂഡാത്മാവേ?  അങ്ങിനെ കല്പാന്ത്യത്തിൽ ബ്രഹ്മത്തിൽ ലയിച്ചതും കല്പാരംഭത്തിൽ ബ്രഹ്മത്തിൽ നിന്ന് ഗമിച്ചതും ഈ പ്രകൃതിയാണ് .അപ്പോൾ പ്രകൃതീ ദേവിയുടെ സാർത്ഥകമായ രൂപമാണ് ശിവലിംഗം.അത് ഒരർത്ഥം.  മറ്റൊന്ന് മംഗളമായ ഈ പ്രകൃതി ലയിക്കുന്നതും ഗമിക്കുന്നതും എവിടെയാണ്? അതാണ് ശിവലിംഗം അതായത് ബ്രഹ്മം. എന്നർത്ഥം.

ലിംഗം എന്നത് ലൈംഗികാവയവമാണെങ്കിൽ രാമലിംഗം മഹാലിംഗം എന്നൊക്കെ വ്യക്തികൾക്ക്  പേരുണ്ടല്ലോ! TR മഹാലിംഗം പ്രസിദ്ധനായ പുല്ലാങ്കഴൽ വാദകനായിരുന്നു.  രാമബ്രഹ്മം എന്ന പേര് തെലുങ്കുകാർക്കിടയിലുണ്ട്. അത് തമിഴ്നാട്ടിലെത്തുമ്പോൾ രാമലിംഗ മാകുന്നു. അതായത് ബ്രഹ്മവും ലിംഗവും ഒന്നു തന്നെ എന്ന് സാരം. ഓരോ സംസ്കാരത്തിന് അനുസരിച്ച് ഓരോ നാമം സ്വീകരിക്കുന്നു എന്നർത്ഥം.  ശിവ ബ്രഹ്മം എന്ന് പറയുന്നത് തന്നെയാണ് ശിവലിംഗം.


2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം  87-ആം ദിവസം - ആത്മദേവന് പാപമോചനം ശ്ളോകം 23  തിയ്യതി 11/4/2017

ഏക ദാ സ ദ്വിജോ ദുഃഖാദ് ഗൃഹം ത്യക്ത്വാവനം ഗതഃ
മദ്ധ്യാഹ്നേ തൃഷിതോ ജാതസ്തഡാകം സമുപേയിവാൻ
        അർത്ഥം
ആ ബ്രാഹ്മണൻ ഒരിക്കൽ ഗൃഹം വിട്ടിറങ്ങിപ്പോയി.വനത്തിലെത്തി.ഉച്ചയ്ക്ക് വലിയ ദാഹം തോന്നിയതിനാൽ തടാകത്തെ സമീപിച്ചു.
24
പീത്വാ ജലം നിഷണ്ണസ്തു പ്രജാദുഃഖേന കർശിതഃ
മുഹൂർത്താദപി തത്രൈവ സന്ന്യാസീ കശ്ചിതാഗതഃ
     അർത്ഥം
വെള്ളം കുടിച്ച് സന്താനരാഹിത്യത്താൽ ചിന്താവശനായി അയാൾ അവിടെ ഇരിക്കുമ്പോൾ ഏറെ താമസിയാതെ അവിടെ ഒരു സന്യാസി വന്നു.
25
ദൃഷ്ട്വാ പീതജലം തം തു വിപ്രോ യാതസ്തദന്തികം
നത്വാച പാദയോസ്തസ്യ നിഃശ്വൻ സംസ്ഥിതഃപുരഃ
        അർത്ഥം
സന്യാസിയും തടാകത്തിലെ വെള്ളം കുടിക്കുന്നത് കണ്ട് അദ്ദേഹത്തെ സമീപിച്ച് നമസ്കരിച്ച് ദീർഘനിശ്വാസം വിട്ട് നിന്നു.
26
യതി ഉവാച
കഥം രോദിഷി വിപ്ര ത്വമ കാ തേ ചിന്താ ബലീയസീ
വദ ത്വം സത്വരം മഹ്യം സ്വസ്യ ദുഃഖസ്യ കാരണം
     അർത്ഥം
യതി പറഞ്ഞു  വിപ്ര, താങ്കൾ എന്തിനാണ് കരയുന്നത്? താങ്കളെ വിഷമിപ്പിക്കുന്ന ചിന്ത എന്താണ്? തന്റെ ദുഃഖത്തിന്റെ കാരണം ഉടൻ തന്നെ എന്നോട് പറയുക.(തുടരും)

ദശരഥനും 3 പത്നിമാരും

ഹിന്ദുമതത്തിൽ ഒന്നിൽ കൂടുതൽ വിവാഹം നിഷിദ്ധമാണല്ലോ! അപ്പോൾ ദശരഥൻ 3 വിവാഹം കഴിച്ചതോ? പലരുടേയും സംശയം ഇതാണ്. Dr സുനിൽ യാദവും ഈ ചോദ്യം ഉന്നയിക്കുന്നു.

   ''   മറുപടി.
ദശരഥൻ ഹിന്ദുവാണെന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളത്? അന്ന് ത്രേതായുഗത്തിൽ ഹിന്ദുമതം ഉണ്ടായിരുന്നില്ല. ല്ലോ? പിന്നെങ്ങിനെ ദശരഥനെ ഹിന്ദു മതത്തിൽ ഉൾപ്പെടുത്തും? ഭാരതീയ സനാതന ധർമ്മത്തിലാണെങ്കിൽ  തൈത്തിരിയോ പനിഷത്ത് പറയുന്നത്   സന്തതിപരമ്പരയെ മുറിക്കാതിരിക്കു  എന്നാണ്. മനുസ്മൃതി പറയുന്നത് അത്യസ്ത്രീകളുമായി ബന്ധം പാടില്ല എന്നാണ്. വിവാഹം ചെയ്താൽ അന്യ സ്ത്രീ ആകില്ലല്ലോ! മറ്റൊരു നിർദ്ദേശവും പൗരാണിക ഗ്രന്ഥങ്ങൾ നൽകുന്നില്ല. അതിന് കാരണവും ഉണ്ട്.

ഓരോ യുഗത്തിലും സാമൂഹ്യ പശ്ചാത്തലം വിഭിന്നമായിരിക്കും. ഞാൻ എന്റെ ഭാര്യ എന്റെ കുഞ്ഞുങ്ങൾ എന്ന സിദ്ധാന്തം കലിയുഗത്തിലേതാണ്. മറ്റു യുഗങ്ങളിൽ വസുധൈവ കുടുംബകം എന്ന പ്രമാണത്തെ ആധാരമാക്കിയാണ്. സാമൂഹ്യ നിയമങ്ങൾ ലോകോപകാരിയായ സൽപുത്രൻ വേണം അതാണ് മാറ്റുയുഗങ്ങളിൽ സ്ത്രീകൾ ചിന്തിച്ചിരുന്നത്. അതിനാൽ സന്താന ലാഭത്തിനായി ശ്രേഷ്ഠരായ വ്യക്തികളെ അവർ സ്വീകരിച്ചിരുന്നു. ഒരു ശ്രേഷ്ഠനായ വ്യക്തിയെ അനേകം സ്ത്രീകൾ 'സ്വീകരിച്ചിരുന്നു.  പതിനാലു ലോകങ്ങളിലേയും ജീവികളുടെ പിതൃത്വം കശ്യപ പ്രജാപതിക്കാണ്. ആ സൃഷ്ടികകളാന്നും ശാരീരിക ബന്ധങ്ങളിലൂടെ അല്ല. ദേവന്മാർ അസുരന്മാർ എന്നിവരൊക്കെ കശ്യപ പ്രജാപതിയുടെ അനുഗ്രഹം മൂലം ഭക്ഷന്റെ മക്കളായ അദിതിക്കും, ദിതിക്കും ജനിച്ചവരാണ്.

മഹാവിഷ്ണു ഭാവത്തിൽ ഈശ്വരൻ ഭാവി കാര്യം തീരുമാനിക്കും. ബ്രഹ്മഭാവത്തിൽ ആ തീരുമാനത്തിന്റെ വിധി നടപ്പാക്കും. പ്രജാപതി ഭാവത്തിൽ അത് പ്രാവർത്തികമാക്കും. ഇതാണ് വ്യവസ്ഥ 'ഞാൻ രാമനായി മനുഷ്യനായി ഭൂമിയിൽ അവതരിക്കും. ഇതാണ് വിഷ്ണു വിന്റെ തീരുമാനം. അത് വിധിയാക്കുന്നത് വിധാതാവായ ബ്രഹ്മാവ് ആണ്. മഹാവിഷ്ണു രാമനായാൽ പിതാവാകാൻ കശ്യപ പ്രജാപതിയെ തന്നെ നിയോഗിച്ചു. അദ്ദേഹത്തിന്റെ പട്ടമഹിഷിയായ അദിതിയെ മാതാവായും നിയോഗിച്ചു. ''മഹാവിഷ്ണുവിന്റെ കലകളായ അനന്തൻ ശംഖ് ചക്രം എന്നിവയും ഭൂമിയിൽ മനുഷ്യനായി പിറക്കേണ്ടതുണ്ട്. അവർക്ക് മാതാവാകാൻ അർഹതയുള്ള ജീവാത്മാക്കളും ഉണ്ട്. അപ്പോൾ കശ്യപ പ്രജാപതി ദശരഥ നായപ്പോൾ വിഷ്ണു അനന്തൻ ശംഖ്, ചക്രം എന്നിവയ്ക്ക് മാതാവാകാൻ പൂർവ്വ ജന്മ കർമ്മത്താൽ യോഗ്യത ലഭിച്ചവർ ദശരഥന്റ പത്നിമാരായി ബ്രഹ്മാവ് വിധി എഴുതി. r

ഈശ്വര വിധി നടപ്പാക്കാൻ നിയോഗിക്ക പ്പെട്ടവരെ സാധാരണ കലിയുഗത്തിലെ മനുഷ്യരായി കണ്ടത് കൊണ്ടുള്ള കുഴപ്പമാണ് മേൽ പറഞ്ഞ ചോദ്യം ഉന്നയിക്കാൻ കാരണമായത്.
ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം (86-> 0 ദിവസം ശ്ലോകം 19 തിയ്യതി 10/4/2017

ലോക വാർത്താ ര താ ക്രൂരാ പ്രായശോ ബഹുജൽപികാ
ശൂരാച ഗൃഹ കൃത്യേഷ്യ കൃപ ണാ കലഹപ്രിയാ .
     :അർത്ഥം
നാട്ടുവർത്തമാനം പറഞ്ഞിരിക്കാൻ താൽപ്പര്യം ക്രൂരത്വം ഏറെ പറയുന്ന ശീലം. ശൂരത്വം ഗൃഹ കാര്യങ്ങളിൽ അനാസ്ഥ പിശുക്ക്, കലഹപ്രിയത്വം,  ഇതൊക്കെയായിരുന്നു അവളുടെ പ്രത്യേകത.
20
ഏവം നിവ സ തോ :പ്രേമ്ണാ ദമ്പത്യോരമമാണയോഃ
അർത്ഥാഃകാമാസ്തയോരാസന്നസുഖായ ഗൃഹാദികം
         അർത്ഥം
ആ ദമ്പതികൾ സുഖിച്ച് അങ്ങിനെ കഴിഞ്ഞുകൂടി.അർത്ഥവും ,കാമവും അവർക്ക് സുലഭമായിരുന്നു. എന്നാലും ഗൃഹാദികൾ സുഖത്തിനുതകിയില്ല. അതായത് അവർക്ക് സന്താനങ്ങൾ ഉണ്ടായില്ല.
21
പശ്ചാദ്ധർമ്മാഃസമാരബ്ദ്ധാഭ്യാം സന്താനഹേതവേ
ഗോഭൂഹിരണ്യവാസാംസി ദീനേഭ്യോയച്ഛതഃ സദാ.
       അർത്ഥം
അതോടെ അവർ ധർമ്മത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. പശുക്കൾ, സ്വർണ്ണം ,വസ്ത്രം, മുതലായവ ദരിദ്രർക്ക് ദാനം ചെയ്തു.
22
ധനാർദ്ധം ധർമ്മമാർഗ്ഗേണ താഭ്യാം നീതം തഥാപി ച
ന പുത്രോനാപി വാ പുത്രീ തതശ്ചിന്താതുരോ ഭൃശം
        അർത്ഥം

2017, ഏപ്രിൽ 10, തിങ്കളാഴ്‌ച

ചോദ്യവും ഉത്തരവും

ഞാൻ മഹേഷ് ഒറ്റപ്പാലം - സാർ, എല്ലാ ഇടത്തും ഈശ്വരൻ ആണ് എന്നാണല്ലോ പായുന്നത്. അപ്പോൾ നിരീശ്വരവാദിയിലും കുടികൊള്ളുന്നത് ആ ഈശ്വരൻ തന്നെയല്ലേ? അപ്പോൾ അവരും ഈ ലോകത്ത് ആവശ്യമാണ് എന്നല്ലേ അർത്ഥം? എന്തിനാണ് അതിന്റെ ആവശ്യം?

മറുപടി

ഈ കാര്യത്തിൽ മാത്രമല്ല. എല്ലാ കാര്യത്തിലും സത്തും അസത്തുമുണ്ട്. ധർമ്മവും അധർമ്മവും സത്യവും അസത്യവും വെളിച്ചവും ഇരുട്ടും ഉണ്ട്. അതിൽ നമ്മുടെ ധർമ്മത്തിന് സത്തായതിനെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. എല്ലാ നിരീശ്വരവാദികളിലും കുടികൊള്ളുന്നത് ഈശ്വരൻ തന്നെ ആയതിനാൽ നിരീശ്വരവാദം എന്നൊന്നില്ല. കാരണം അവർ ആ ചാരങ്ങളേയും പൗരാണിക ഗ്രന്ഥങ്ങളേയുമാണ് അപമാനിക്കുന്നത്. മാത്രമല്ല ഈശ്വരൻ ഇല്ലെങ്കിൽ ഈ പ്രപഞ്ചത്തിന് കാരണം എന്തെന്ന് അവർ വ്യക്തമാക്കുന്നില്ല. നിരീശ്വരവാദം ഇല്ല എന്ന് ശങ്കരാചാര്യർ പറഞ്ഞത് നോക്കുക

നാരായണോഹം നരകാന്ത കോഹം
പുരാന്ത കോഹം പുരുഷോഹമീ ശ:
അഖണ്ഡ ബോധോ ഹ മശേഷസാക്ഷി
നിരീശ്വരോഹം നിരഹം ച നിർമ്മമ:
 '   '   അർത്ഥം
നാരായണൻ ഞാനാകുന്നു. നരകാന്തകനും പുരാന്തകനും പുരുഷോത്തമനും അഖണ്ഡ ബോധവും ഇതിനൊക്കെ സാക്ഷിയും നിരീശ്വരനും ഞാൻ തന്നെ.

       നിരീശ്വരവാദിയിലും ഞാൻ തന്നെ കുടി കൊള്ളുന്നതിനാൽ നിരീശ്വരനും ഞാൻ തന്നെ എന്നു പറയുന്നു. ആയതിനാൽ അവരെ അജ്ഞാനികൾ എന്നാണ് പറയേണ്ടത്. അതായത് തന്റെ ഉള്ളിൽ കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തെ അറിയാതെ പോകുന്ന ജീവാത്മാക്കൾ എന്നർത്ഥം. കാരണം അവർ നിഷേധിക്കുന്നത് ധർമ്മ ഗ്രന്ഥങ്ങളെയും ആചാരങ്ങളേയും അന്ധവിശ്വാസം എന്ന് പറഞ്ഞാണ് നിഷേധിക്കുന്നത്. എന്തിനെ വിമർശിക്കണമെങ്കിലും അതിനെ പറ്റി അറിയണം.  എന്നിട്ട് അതിലെ യുക്തിഹീനതയെ ചോദ്യം ചെയ്യണം. അതാണ് വേണ്ടത്. എന്നാൽ ഇവർ ഒന്നിനെപ്പറ്റിയും മനസ്സിലാക്കിയിട്ടില്ല. വായിൽ തോന്നുന്നത് വിളിച്ചു പറയുകയാണ് ചെയ്യുന്നത്. അത് ജ്ഞാനിയായ ഒരാൾക്ക് നിമിഷങ്ങൾ മതി അവരെ പൊളിച്ചടുക്കാൻ പക്ഷെ അവർ വിഷയം മാറ്റി വേറെ വഴിയിലൂടെ സഞ്ചരിക്കും. ഒരു വിഷയത്തിൽ ഊന്നി സംവദിക്കാൻ അവർക്കാവില്ല. എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അപമാനിക്കുകയാണ് ചെയ്തത് അതിനാൽ ഞാൻ അവരുടെ ഗ്രൂപ്പ് വിട്ടു പോന്നു. വലിയ അലമ്പുകളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. 

2017, ഏപ്രിൽ 9, ഞായറാഴ്‌ച

ബ്രഹ്മാവും സരസ്വതിയും

ബ്രഹ്മാവ് സൃഷ്ടികർത്താവ് പുതുതായി ഒന്നും സൃഷ്ടിക്കുന്നില്ല കഴിഞ്ഞ രാത്രി കൽപ്പത്തിൽ ചേർന്നവയെ രൂപ നാമങ്ങൾ നൽകി വീണ്ടും ലയിച്ചതിൽ നിന്ന് വേർപെടുത്തി വേറെ വേറെ യാണ് എന്നു തോന്നും വിധം പുറത്തെടുക്കുന്നു. ഈ പ്രക്രിയയ്ക്ക് സൃഷ്ടി എന്നു പറയുന്നു. കൽപ്പാന്ത്യത്തിൽ തന്നിൽ ലയിച്ച വേദത്തെ അഥവാ ജ്ഞാനത്തെ തന്റെ ഉള്ളിൽ നിന്നും പുറത്തെടുത്തു. ബ്രഹ്മാവിന്റെ ഉള്ളിൽ നിന്നായതിനാൽ ബ്രഹ്മാവ് പുരുഷനും ആയതിനാൽ ബ്രഹ്മാവിന് പിതൃഭാവവും സൃഷ്ടി സ്ത്രൈണ ഭാവമായതിനാൽ സ്ത്രീ നാമം കൽപ്പിച്ചു സരസ്വതി. ബ്രഹ്മാവിൽ നിന്ന് പുറത്തു വന്നതിനാൽ ബ്രഹ്മാവിന്റെ പുത്രി എന്നു പറയുന്നു.

ബ്രഹ്മാവിന്റെ ഉള്ളിലുണ്ടായിരുന്നതും പുറത്തേക്ക് എടുത്തതുമായ വേദത്തിനെ അഥവാ ജ്ഞാനത്തിനെ ഒരു സ്ത്രീ സ്ത്രീ രൂപം കൽപ്പിച്ച് സരസ്വതി എന്ന് നാമകരണം ചെയ്തു. പുത്രന്റെ അഥവാ പുത്രിയുടെ ധർമ്മം എന്താണ്? പിതാവിനെ സഹായിക്കുക ' അങ്ങിനെ പിതാവിന് കർമ്മം ചെയ്യാതിരുന്നാൽ സംഭവിക്കേണ്ട പും എന്ന നരകത്തിൽ നിന്നും രക്ഷിക്കുക: ബ്രഹ്മാവിന്റെ ധർമ്മം സൃഷ്ടിയാണ്. അത് ചെയ്യാതിരുന്നാൽ പും എന്ന നരകം പ്രാപിക്കും. സൃഷ്ടി നടത്തണമെങ്കിൽ ജ്ഞാനം വേണം' അപ്പോൾ ജ്ഞാനത്തിന്റെ സഹായത്താൽ ബ്രഹ്മാവ് സൃഷ്ടി നടത്തുന്നു. ബ്രഹ്മാവിനെ സൃഷ്ടി നടത്താൻ സഹായിച്ചത് ജ്ഞാനമാണ്. ഈ ജ്ഞാനത്തിനെയാണ് സരസ്വതി എന്ന് പറയുന്നത്. അപ്പോൾ സൃഷ്ടി നടത്തുന്നതിൽ ബ്രഹ്മാവിനെ സഹായിച്ചതിനാൽ ജ്ഞാനത്തെ അഥവാ സരസ്വതിയെ ബ്രഹ്മാവിന്റെ സഹധർമ്മിണി എന്നു പറയുന്നു.  അതായത് നമ്മൾ ഉദ്ദേശിക്കുന്ന ഭാര്യാ ഭർതൃബന്ധം അല്ല എന്നർത്ഥം.  ഞാൻ ഒരു കർമ്മം ചെയ്തു കൊണ്ടിരിക്കുമ്പോൾ എന്റെ പുത്രി വന്ന് എന്നെ സഹായിച്ചാൽ പുത്രി ആണെങ്കിലും അവൾ എന്റെ സഹധർമ്മിണി കൂടിയാണ്.  ഇവിടെ പുത്രോൽപ്പാദനത്തിന് വേണ്ട ഭാര്യ എന്ന അർത്ഥമല്ല എന്ന് സാരം - ചിന്തിക്കുക.

2017, ഏപ്രിൽ 8, ശനിയാഴ്‌ച

ശ്രീ ശിവൻ അയ്യപ്പൻ എന്ന സുഹൃത്ത് അയച്ചു തന്നത്

ശ്രീ ശിവൻ അയ്യപ്പൻ എന്ന സുഹൃത്ത് ഒരു യുക്തിവാദി ബൃഹദാരണ്യ കോ പനിഷത്തിലെ ആറാം അദ്ധ്യായത്തിലെ നാലാം ബ്രാഹ്മണത്തിലെ 17 18, 19 ശ്ലോകങ്ങളെ ദുർവ്യാഖ്യാനം ചെയ്ത വെങ്ങാനൂർ ബാലകൃഷ്ണന്റെ പുസ്തകം നോക്കി സൽപുത്ര ജനനത്തിന് കാളയിറച്ചി കഴിക്കുന്നത് നല്ലതാണ് എന്ന് സ്ഥാപിച്ചിരിക്കുന്നു. എന്നാൽ  ഡി. ശ്രീമാൻ നമ്പൂതിരി എന്ന സംസ്കൃത പണ്ഡിതൻ വ്യാഖ്യാനിച്ചതും പണ്ഡിതരത്നം കെ.പി നാരായണ പിഷാരോടി സംശോധനം ചെയ്തതും മൃദ്ധാനന്ദ സ്വാമികൾ മുഖ പ്രസാദം നടത്തിയതുമായ ബൃഹദാരണ്യ കോ പനിഷത്തിൽ എന്തു പറയുന്നു എന്ന് നോക്കാം

അദ്ധ്യായം 6 ബ്രാഹ്മണം - 4 മന്ത്രം - 18

അഥയാ ഇച്ഛേത്  ദുഹിതാ മേപണ്ഡിതാ ജായേതേ, സർവ്വമായുരായാദിതാ തിലൗദനം പാചയിത്വാ സർപിഷ്മന്തശ്നിയതാം, ഈശ്വരോ ജനയിയവൈ.
               അർത്ഥം
പണ്ഡിതയായ പുത്രി ഉണ്ടാകണമെന്നും അവൾ നൂറ് കൊല്ലം ജീവിക്കണമെന്നും ആഗ്രഹിക്കുന്നു വെന്നാൽ എള്ളോട് കൂടി അരി വേവിച്ച് നെയ്യും ചേർത്ത് രണ്ടു പേരും ഭക്ഷിക്കണം .എന്നാൽ അവരതിന് ശക്തരാകും.

പുത്രൻ പ്രശ്നവിദ്വാനം വിദ്വദത് സദസ്സിൽ നിർഭയം പ്രവേശിക്കാൻ ധൈര്യമുള്ളവനും ശ്രവണ സുഭഗ നുമായ വാക്ക് പറയുന്നവനും ആയിരിക്കണമെന്നാഗ്രഹമുള്ളവർ എല്ലാ വേദങ്ങളും സ്വാധ്യായം ചെയ്യുകയും നൂറ് വയസ്സുവരെ ജീവിച്ചിരിക്കുകയും ചെയ്താൽ അവനും ഭാര്യയും ഔഷധങ്ങളുടെ കഴമ്പും അരിയും പാകം ചെയ്ത് അതിൽ നെയ്യ് ചേർത്ത് ഭക്ഷിക്കണം. ഇങ്ങനെ ചെയ്താൽ മേൽ പറഞ്ഞ യോഗ്യത ചേർന്ന പുത്രന് ജന്മം കൊടുക്കാൻ സാധിക്കും. ഋഷഭഗ മെന്ന ഔഷധമാണ് ഉപയോഗിക്കേണ്ടത്.

ശ്രദ്ധിക്കുക
ഋഷഭഗം  എന്ന ഔഷധം ഋഷഭം എന്നാൽ കാള അപ്പോൾ ഋഷഭഗം കാളയി റച്ചി എങ്ങിനെയുണ്ട് ഈ നരാധമൻമാരുടെ വ്യാഖ്യാനം?

16-19 എന്നീ മന്ത്രങ്ങളും ഇയാളുടെ വീഡിയോ വാക്കുകളും തമ്മിൽ പുല കുളി ബന്ധം പോലുമില്ല. 

2017, ഏപ്രിൽ 7, വെള്ളിയാഴ്‌ച

Drസുനിൽ യാദവിന്റെ ചോദ്യങ്ങൾ തുടരുന്നു.

5 ദൈവങ്ങളും ദേവിമാരും ഇടയ്ക്കിടെ ഭൂമി സന്ദർശിക്കുന്നു എന്നും ചിലപ്പോൾ അവർ ചിലർക്ക് വരം നൽകുമെന്നും ചില ദൃഷ്ടന്മാരെ വകവരുത്തുമെന്നും ഒക്കെ വേദങ്ങൾ നമ്മോട് പറയുന്നു. ഇപ്പോൾ ഇതെന്ത് പറ്റി?അവരിപ്പോൾ ഭൂമി സന്ദർശിക്കുന്നത് തീരെ നിർത്തിക്കളഞ്ഞോ?

മറുപടി

ഇല്ലാത്ത പലതും വേദത്തിൽ ഉണ്ട് എന്ന് ഇയാൾ പറയുന്നു. വേദം ഇതിഹാസം പുരാണം എന്നിവ എന്താണെന്ന് ഈ വിദ്വാന് അറിയില്ല പുരാണത്തിലെ പല കാര്യങ്ങളും എടുത്ത് വേദത്തിലേതാണ് എന്ന് പറയുന്നു. ഇത് കലിയുഗമാണ്  എന്ന് ഈ മനുഷ്യന് അറിയില്ല  കലിയുഗത്തിൽ കൽക്കി അവതരിക്കും എന്ന് വ്യക്തമായി ഋഷിമാർ പറഞ്ഞിട്ടുണ്ട്. 4 ലക്ഷത്തി 32 ആയിരം വർഷം ദൈർഘ്യമുള്ള കലിയുഗത്തിൽ  5000 പരം വർഷ മേ കഴിഞ്ഞിട്ടുള്ളൂ. 32000 വർഷം ബാക്കി നിൽക്കേ ആ അവസരത്തിൽ കൽക്കി അവതരിക്കും എന്ന് പറഞ്ഞത് മനസ്സിലാക്കാതെ എന്തേ അവർ ഭൂമി സന്ദർശിക്കുന്നത് നിർത്തിക്കളഞ്ഞോ എന്ന് ചോദിക്കുന്ന ഇയാളുടെ ഇനിയുള്ള വിഡ്ഢിത്തങ്ങൾക്ക് മറുപടി പറയണോ? 
ഡോ: സുനിൽ യാദവിന്റെ രവീന്ദ്രനോടുള്ള ചോദ്യം തുടരുന്നു

3  എന്തുകൊണ്ടാണ് എല്ലാ ദേവീ ദേവന്മാരും രാജകുടുംബങ്ങളിൽ പിറന്നത്? ഒരൊറ്റ ദൈവവും പാവപ്പെട്ടവരിലോ കീഴ്ജാതികളിലോ പിറക്കാതെ പോയി?

മറുപടി.

ദേവീദേവന്മാർ ആരും ഭൂമിയിൽ തന്നെ പിറന്നിട്ടില്ല എന്നു നേരത്തെ പറഞ്ഞു. ജമ ദ'ഗ്നി മഹർഷിയുടെ പുത്രനായാണ് പരശുരാമന്റെ ജനനം. സാമ്പത്തികമായി അദ്ദേഹം പാവപ്പെട്ടവനായിരുന്നു. മഹർഷിമാരെ ആദരിക്കുന്ന രാജാക്കന്മാർ ഉണ്ടായിരുന്നതിനാൽ അവർ സാമ്പത്തിക പരാധീനത അനുഭവിച്ചിരുന്നില്ല എന്നു മാത്രം. പിന്നെ ഇയാൾ ചോദിക്കുന്ന കീഴ്ജാതി ഏതാണ്? ദുർഷ്കർമ്മങ്ങൾ ചെയ്യുന്നവരെ ശൂദ്രർ എന്നും കീഴ്ജാതി എന്നും പറഞ്ഞിരുന്നു. ഭഗവാൻ എങ്ങിനെയാണ് സുഹൃത്തേ ദുഷ്കർമ്മങ്ങൾ ചെയ്യുന്നവരുടെ കുടുംബത്തിൽ വന്നു പിറക്കുക? പരമ ഭക്തന്മാരായ കശ്യപ പ്രജാപതിയുടേയും അദി തീ ദേവിയുടേയും പുത്ര രാ യാ ണ് ത്രേതായുഗത്തിൽ രാമനായത്. ദശരഥൻ കാശ്യപനും അദിതി കൗസല്യയും ആയി. ദ്വാപരയുഗത്തിൽ കാശ്യപൻ വസുദേവ രും അദിതി ദേവകിയുമായി. ഈശ്വരൻ എങ്ങിനെയാണ് നീ ച കുടുംബങ്ങളിൽ വന്നു ജനിക്കുക?  മണ്ടത്തരമേ ചോദിക്കൂ എന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ?

ചോദ്യം - 4.
വേദങ്ങളിൽ ദൈവങ്ങളുടെ ദൈനംദിന പ്രവൃത്തികൾ വിശദീകരിക്കുന്നുണ്ട്. പാർവ്വതീദേവി എപ്പോഴാണ് ചന്ദനലേപത്തിൽ കുളിക്കുന്നതെന്നും എപ്പോഴാണ് ഗണേശ കുമാരന് ലഡ്ഡു ഉണ്ടാക്കി കൊടുക്കുന്നതെന്നും ഗണേശ കുമാരൻ എത്ര രുചിയോടെയാണവ കഴിക്കുന്നതെന്നും മാറ്റും. വേദപുസ്തകത്തിലെ എഴുത്ത് അവസാനിക്കുന്നിടത്ത് ഈ വിവരണവും അവസാനിക്കുന്നു. വേദങ്ങൾക്ക് ശേഷം ദൈവങ്ങൾ എവിടെ പോയി? ഇപ്പോൾ അവർ എവിടെയാണ്? എന്താണിപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്?

മറുപടി
എവിടുന്നെങ്കിലും എന്തെങ്കിലും പെറുക്കി എടുത്ത് അത് വേദത്തിൽ ഉള്ളതാണ് എന്ന് ഇയാൾ പറഞ്ഞാൽ മതിയോ? ഋഗ്വേദം , യജുർവ്വേദം  സാമവേദം അഥർവ്വ വേദം എന്നിവയിൽ ഇയാൾ പറയുന്ന കഥകളൊന്നും ഇല്ല. വേദങ്ങളിൽ കഥകളല്ല. എന്താണ് വേദം എന്നും അതിലെ ആശയങ്ങൾ എന്താണെന്നും അറിയാതെ തോന്നിയത് പറയുകയോ? എങ്കിൽ ഏത് വേദം? ഏത് സൂക്തം ? എന്ന് പറയുക അപ്പോൾ അതിനൂള്ള മറുപടി പറയാം.

2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

ചോദ്യവും ഉത്തരവും (ശ്രീ രവീന്ദ്രൻ എം പി എന്ന സുഹൃത്തിനോട് Dr സുനിൽ യാദവ് ചോദിച്ചത് )
1  എല്ലാ ഹൈന്ദവ ദേവീദേവന്മാരും ഇന്ത്യയിൽ മാത്രം ജനിച്ചു? ഇന്ത്യക്ക് പുറത്തുള്ള ജനത്തിന് ഈ ദൈവങ്ങളെ കുറിച്ച് എന്ത് കൊണ്ട് അറിയില്ല ?

മറുപടി
ദേവീ ദേവന്മാരൊന്നും ഇന്ത്യയിൽ എന്നല്ല ഭൂമിയിൽ തന്നെ ജനിച്ചിട്ടില്ല. പതിനാലു ലോകങ്ങളിൽ ഒന്നായ സ്വർലോകത്തിലാണ് അവരുടെ ജനനനം..പിന്നെ അവതാരങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ  ശ്രീരാമൻ പരശുരാമൻ ബലരാമൻ ശ്രീകൃഷ്ണൻ എന്നിവരാണ് ഭൂമിയിൽ ജനിച്ചവർ. ശ്രീരാമന്റെ കാലത്ത് ഇന്ത്യ ഉണ്ടായിരുന്നില്ല ഭൂമി  ജംബുദ്വീപം ,പ്ലക്ഷദ്വീപം  ,ശാൽമലിദ്വീപം  കുശദ്വീപം ക്രൗഞ്ചദ്വീപം  ശാകദ്വീപം പുഷ്കരദ്വീപം എന്നിങ്ങനെ 7 ഭൂഖണ്ഡമായി കിടന്നിരുന്നു. അതിൽ ജംബു ദ്വീപത്തിലെ ചില പ്രദേശങ്ങളെ മൊത്തം അജനാഭം എന്നു പറഞ്ഞിരുന്നു. അംഗരാജ്യം  വംഗരാജ്യം ചേദി രാജ്യം വിദർഭരാജ്യം സാകേതപുരി മിഥിലാ പുരി എന്നിങ്ങനെ പല സ്വതന്ത്ര രാജ്യങ്ങളായി അജനാഭം വിഭജിക്കപ്പെട്ടു കിടക്കുക യായിരുന്നു. അതിൽ സാകേത പുരി എന്ന അയോദ്ധ്യയിൽ ശ്രീരാമൻ ജനിച്ചു. അതിലെന്താ ഇത്ര കുഴപ്പം? എവിടെയെങ്കിലും ഒരു സ്ഥലത്തല്ലേ ജനിക്കാൻ പറ്റൂ! ഇത്തരം വിഡ്ഢിത്തങ്ങൾ മേലാൽ ശ്രദ്ധിക്കാതിരിക്കുക.

ചോദ്യം രണ്ട്
എല്ലാ ഹൈന്ദവ ദൈവങ്ങളും എന്തു കൊണ്ടാണ്  ഇന്ത്യൻ മൃഗങ്ങളെ വാഹനമാക്കി? ചില രാജ്യങ്ങളിൽ മാത്രം കണ്ടു വരുന്ന കങ്കാരു  ജീറാഫ് പോലുള്ള മൃഗങ്ങളെ എന്ത് കൊണ്ട് ഒരു ദൈവവും വാഹന മാക്കിയില്ല?

മറുപടി
വാഹനം എന്നാൽ ശരീരത്തെ വഹിക്കുന്നത് എന്ന അർത്ഥ മാണെന്ന് സൗ സുനിൽ യാദവ് എന്ന വിദ്വാൻ എവിടുന്നാ പഠിച്ചത്?  ഗണപതിയുടെ വാഹനം എലി. എലി എന്നാൽ കള്ള്, ലഹരി എന്നീ അർത്ഥം  ലഹരി എന്നാൽ ഹരിയിൽ ലയിക്കുക എന്നർത്ഥം  തന്റെ ജനനം തന്നെ ഹരിയുടെ അനുഗ്രഹം മൂലമാണ് എന്നറിയാവുന്ന ഗണപതിയുടെ ചിന്തയെ വഹിക്കുന്നത് ഹരിയിലുള്ള ലയനമാണ് അതായത് എലിയാണ്. ഈ അർത്ഥം   അപ്പോൾ സനാതന ധർമ്മത്തെ പ്പറ്റി ഒന്നും അറിയാത്ത ഇയാളെ എന്ത് ചെയ്യണം? ഹിന്ദുക്കൾക്ക് ദൈവങ്ങൾ ഇല്ല. അതിനാൽ മറു സ്ഥലത്ത് ഉള്ളവർ അറിഞ്ഞില്ല  ദൈവം മാത്രമേ ഉള്ളു ഹൈന്ദവ ദർശനത്തിൽ എന്ന് ലോകം മുഴുവൻ അറിയുന്ന കാര്യമാണ് Dr സുനിൽ യാദവ് അറിഞ്ഞിട്ടില്ല എന്നതിനാൽ ലോകത്ത് മറ്റാർക്കും അറിയില്ല എന്നാണോ അർത്ഥം?
ഹൈന്ദവ ക്ഷേത്ര ആചാരങ്ങളിൽ ഭഗവാനെ എഴുന്നള്ളിയ്ക്കാൻ ആന വേണ മെന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിരിയ്ക്കുന്നത്? ഗ്രന്ഥസഹിതം വിശദീകരണം പ്രതീക്ഷിക്കുന്നു. വ്രണത്തിൽ കുത്തിയും കൂച്ച് വിലങ്ങിട്ടും 'കൊളുത്തി വലിച്ചും ഈ ജീവിയെ ഉപദ്രവിച്ച് നിർത്തിയിട്ട് ആണൊ ഭഗവദ് തിടമ്പ് എഴുന്നള്ളിയ്ക്കേണ്ടത്? എഴുതാൻ ഒരു മാധ്യമം കിട്ടിയെന്ന് കരുതി എന്തെങ്കിലും എഴുതി പിടിപ്പിയ്ക്കരുത്' കരിയും കരിമരുന്നും ക്ഷേത്രാചാരത്തിന്റെ ഭാഗമല്ല'നിങ്ങൾ ഈ പറഞ്ഞ കാര്യം ഏത് ഗ്രന്ഥത്തിൽ നിന്ന് ആണ് പകർത്തിയത്? അങ്ങിനെ ആണെങ്കിൽ ആ ഗ്രന്ഥത്തിന്റെ പേര് ?ആനയെ പ്രതിപാതിച്ചിട്ടുള്ള പേജ് നമ്പർ
   Padmasree Prejeesh Nair
***"*********************************************************
മറുപടി
           താങ്കൾ ഇത്വരെ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെ മാത്രമേ ചെയ്തിട്ടുള്ളു അല്ലേ? സുഹൃത്തെ ഇവിടെ രാജ ഭരണം ഉണ്ടായിരുന്നു എന്നറിയുമല്ലോ! പല ആചാരങ്ങളും രാജ നിർദ്ദേശത്താൽ നടപ്പാക്കിയതാണ്. അത് നന്മയ്ക്ക് വേണ്ടിയായിരുന്നു. തൃശ്ശൂർ പൂരം തുടങ്ങിയത് ശക്തൻ തമ്പുരാനാണ് എന്നാണ് എന്റെ അറിവ്. ആനയെ എഴുന്നള്ളിപ്പിന് തുടക്കം കുറിച്ചതും രാജാക്കന്മാരാണ്    . അത് അത്ര വലിയ ദ്രോഹമല്ല. കാരണം ആനയെ യുദ്ധത്തിന് ഉപയോഗിച്ചിരുന്നു. യുദ്ധത്തിൽ ഉണ്ടായേക്കാവുന്നതിൽ കൂടുതൽ ദ്രോഹമാണോ എഴുന്നള്ളിപ്പിന്? വ്രണത്തിൽ കുത്തി എന്ന് താങ്കൾ പറയുന്നു.വ്രണം എങ്ങിനെ ഉണ്ടായി? എഴുന്നള്ളിപ്പിന് ഉപയോഗിച്ചത് കൊണ്ടാണോ? വ്രണം ഉള്ള ആനയേ എന്തിന് എഴുന്നള്ളിക്കണം? ഇതിലൊക്കെ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പുമായി എന്ത് ബന്ധം? അതൊക്കെ നോക്കേണ്ടത് ആനയെ കൈകാര്യം ചെയ്യുന്നവരല്ലേ? അപ്പോൾ അതിന് ശിക്ഷഅവർക്കല്ലേ കൊടുക്കേണ്ടത്? സുഖമായ ഭക്ഷണം  വിശ്രമം  ഇണ ചേരാനുള്ള സൗകര്യം മുതലായവ നൽകി ക്ഷേത്രത്തിൽ ഉപയോഗിക്കണം എന്നല്ലെ ഞാൻ പോസ്റ്റ് ചെയ്തത്?

ഒരു പോസ്റ്റ് കണ്ട് നേരാം വണ്ണം മനസ്സിലാക്കാതെ കമന്റ് ആണ് എന്ന് കരുതി തോന്നിയത് എഴുതി വിടരുത്. ക്ഷേത്രത്തിന്റെ കാര്യം പോകട്ടെ! ആശയവിനിമയത്തിന് ഫോൺ ഉപയോഗിക്കണം എന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിരിക്കുന്നത്? പാചകത്തിന്  വിറകിന്പ കരം ഗ്യാസ് ഉപയോഗിക്കണം എന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിരിക്കുന്നത്? സഞ്ചരിക്കാൻ വിലകൂടിയ ടൂ വീലറോ ഫോർ വീലറോ ഉപയോഗിക്കണം എന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിരിക്കുന്നത്? വിലകൂടിയ വസ്ത്രം ധരിക്കണം എന്ന് ഏതെങ്കിലും ഗ്രന്ഥത്തിൽ പ്രഞ്ഞിട്ടുണ്ടോ?



പറഞ്ഞിട്ടുണ്ട്!!! സർവ്വ ചരാചരങ്ങളിലും ഞാൻ തന്നെ എന്ന്. ആയതിനാൽ പക്ഷി മൃഗാദികളെ അതിനനുസരിച്ച് ബഹുമാനിക്കുന്നു.കരയിലെ വലിയ ജീവിയും ഗണപതി സ്വരൂപവുമായ ആന തന്നെയാണ് ഭഗവദ് തിടമ്പ് വഹിച്ച് എഴുന്നള്ളിപ്പ് നടത്താൻ യോഗ്യൻ എന്ന് ജ്ഞാനികൾ വിലയിരുത്തി. രാജാക്കന്മാർ അത് നടപ്പിലാക്കി. ആനയെ ശുശ്രൂഷിക്കേണ്ട  വിധം ആനയെ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കുന്നില്ല. അപ്പോൾ അവരുടെ നേരെയാണ് വിരൽ

ചുണ്ടേണ്ടത് അല്ലാതെ ക്ഷേത്ര ആഘോഷങ്ങളുടെ നേരെയല്ല.

ഏതെങ്കിലും നിരീശ്വരവാദികളോ ഹൈന്ദവ സംസ്കാരത്തെ പുച്ഛിക്കുകയോ ചെയ്യുന്നവരുടെ ഭാഷ ഉപയോഗിക്കാതെ സത്യം എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. ഇത് വരെ എഴുന്നള്ളിപ്പിന് ആനയേ ഉപയോഗിച്ചതിന് എതിർപ്പ് ഉണ്ടായിരുന്നില്ല. ഈ അടുത്ത കാലത്താണ് തുടങ്ങിയത് അതിന്റെ പിന്നിൽ ഗൂഢ ലക്ഷ്യം തന്നെ സംശയം ഇല്ല!!!! പ്രേക്ഷകർ വിലയിരുത്തുക 

2017, ഏപ്രിൽ 5, ബുധനാഴ്‌ച

എഴുന്നള്ളിപ്പും വെടിക്കെട്ടും ചില ദുരൂഹ ചിന്തകളും

ഹൈന്ദവ ക്ഷേത്ര ആചാരങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ജീവിയാണ് ആന.ഗണപതിയുടെ പ്രതീകമായാണ് ഹൈന്ദവർ ആനയെ കാണുന്നത്. മനുഷ്യനേക്കാൾ ഉയർന്ന സ്ഥാനമാണ് ആനയ്ക്ക് ഹൈന്ദവർ നൽകിയിരിക്കുന്നത്. ദേവന് എഴുന്നള്ളണമെങ്കിൽ ആന വേണം. അഥവാ ഭഗവാനെ എഴുന്നള്ളാൻ വാഹനമാകാൻ ആനയ്ക്കേ യോഗ്യത ഉള്ളൂ. പല ഭക്തജനങ്ങളും ആനയെ തൊട്ട് തലയിൽ വെയ്ക്കുന്നതായി കാണാം. ആനയ്ക്ക് വളരെ യധികം ഉന്നതമായ ദൈവീക പരിവേഷം ഭക്തജനങ്ങൾ കൊടുക്കുന്നു.

അമ്പലത്തിൽ എഴുന്നള്ളിപ്പീന് ഉപയോഗിച്ചത് കൊണ്ട് ആനയ്ക്ക് ഒന്നും സംഭവിക്കില്ല. നല്ല ഭക്ഷണം  ,വിശ്രമം ,ഇണചേരാനുള്ള സൗകര്യം ഇതൊക്കെ കൊടുക്കുന്നുണ്ടോ? എങ്കിൽ ഒരു ശ്വാവിനെ നോക്കുന്നതിനേക്കാൾ എളുപ്പമാണ് ആനയെ നോക്കാൻ! പാപ്പാനെ ആന കൊല്ലുന്നു എന്നാണെങ്കിൽ പാപ്പാൻ മരിച്ചാൽ ജലപാനം ചെയ്യാതെ ദുഃഖിച്ചിരിക്കുന്ന ആനകളും ഉണ്ട്. എന്തേ ഇതിന് കാരണം? സ്നേഹം കൊടുത്താൽ ഇരട്ടിയാക്കി തിരിച്ചു തരുന്നവയാണ് മിക്ക മൃഗങ്ങളും. അവയെ പീഡിപ്പിക്കുമ്പോളാണ് നിവൃത്തിയില്ലാതെ അവ പ്രതികരിക്കുന്നത്. ടാറിട്ട റോഡിലൂടെ വളരെ ദൂരം നടത്താതിരിക്കുക. ദൂരെ കൊണ്ടു പോകുമ്പോൾ ലോറിയിൽ പ്രയാസമില്ലാത്ത രൂപത്തിൽ അതിനെ നിർത്തി കൊണ്ടു പോകുക.എന്നിവ നാം ചെയ്യേണ്ടതാണ്. അവർക്ക് ആവശ്യമായ ഭക്ഷണം ,വിശ്രമം, ഇണചേരാനുള്ള അവസരം എന്നിവ കോടുത്താൽ പരിഹരീക്കേണ്ട വിഷയം എഴുന്നള്ളിപ്പിന്റെ പേരും പറഞ്ഞ് വിമർശിക്കുന്നതിൽ ദുരൂഹത കാണാതിരിക്കാനാവില്ല.

സുഖചികിത്സ കൊടുക്കേണ്ടത് അത്യാവശ്യമാണ്. സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുന്ന ഹൈന്ദവ സമൂഹത്തിന് ആനയില്ലാത്ത ക്ഷേത്ര പരിപാടികളെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ല. തൃശ്ശൂർ പൂരത്തിന് ആനയില്ലെങ്കിൽ എങ്ങിനെ കൂടമാറ്റം നടത്തും? കുടമാറ്റം ഇല്ലെങ്കിൽ തൃശ്ശൂർ പൂരത്തിന്റെ ജീവൻ തന്നെ നഷ്ടപ്പെടും . അതിനാൽ അത് ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല.

പിന്നെ വെടിക്കെട്ട്. ശ്രദ്ധയോടെ നടത്തേണ്ട കാര്യം അശ്രദ്ധമായി നടത്തുമ്പോൾ അപകടം പറ്റാം. അതിന്റെ പഴി ക്ഷേത്രോത്സവത്തിന് ചാർത്തി ക്കൊടുക്കുന്നതിലും യുക്തിയില്ല. അശ്രദ്ധ മൂലം സംഭവിക്കുന്നതിനാൽ വിഷയം ഒഴിവാക്കുകയല്ല വേണ്ടത്. ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയാണ് വേണ്ടത്. ശ്രദ്ധയില്ലെങ്കിൽ നാം ഉപയോഗിക്കുന്ന വൈദ്യുതി,ഗ്യാസ് മുതലായവയും അപകടകാരികളാണ്. അത് നിരോധിക്കുകയാണോ വേണ്ടത്? ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിക്കയാണ് വേണ്ടത്.

വളരെ ചിട്ടയോടും ഭംഗിയോടും നടത്തിക്കൊണ്ട് പോകുന്ന ഉത്സവം സാമൂഹ്യപരമായും ഗുണം ചെയ്യുന്നവയാണ്. ഒരു പൂരം നടക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്നു. സമൂഹത്തിന് ഏറെ ഗുണമുള്ള കാര്യമല്ലേ അത്? നഷ്ടം ആണ് സംഭവിക്കുന്നതെങ്കിൽ പിന്നെ ആരെങ്കിലും അതിന് മുതിരുമോ? അപ്പോൾ പൂരം ഉത്സവം മുതലായവ നടതനടത്തുവാൻ പണം ലഭിക്കുന്നുണ്ട്. പിന്നെ ഇതൊക്കെ മുടക്കണം എന്ന് ആർക്കാണ് ഇത്ര നിർബ്ബന്ധം? അതിന് ചെവി കൊടുക്കാതിരിക്കുക.ക്ഷേത്രം ആദ്ധ്യാത്മികമായും ഭൗതികമായും ഏറെ ഗുണം ചെയ്യുന്നവയാണ്. ചിന്തിക്കുക!!!
ധൂർത്തും കച്ചവടവും!!!

ക്ഷേത്രത്തിൽ ഉത്സവ ആഘോഷവേളകളിലും,സപ്താഹവേളകളിലെ രുഗ്മിണീസ്വയംവര ആഘോഷങ്ങളും ഒക്കെ നടക്കുമ്പോൾ പല പണ്ഡിതന്മാരും പറയുന്ന വാക്കുകളാണ്.ക്ഷേത്രങ്ങളിലെ ധൂർത്തും കച്ചവടവും അവസാനിപ്പിക്കണം എന്ന്. എന്താണ് ധൂർത്ത്? എന്താണ് കച്ചവടം?

വരുമാനമൊന്നും ഇല്ലാതെ ഉള്ള പണം വാരിക്കോരി ചിലവഴിക്കുമ്പോളേ ധൂർത്ത് എന്ന് പറയാനാകു! അങ്ങിനെ വരുമ്പോൾ എന്നും ഇത്തരം കാര്യങ്ങൾ നടത്താൻ പറ്റില്ലല്ലോ! എന്നാൽ എല്ലാ വർഷവും നടത്തുന്നു വെങ്കിൽ പണം അവിടെ കിട്ടുന്നു എന്ന് സ്പഷ്ടമല്ലേ? ചിലവാക്കിയതിനേക്കാൾ കൂടുതൽ പണം ക്ഷേത്രത്തിൽ വരവുണ്ടെങ്കിൽ അതെങ്ങിനെ ധൂർത്ത് ആകും? അങ്ങിനെ അധികം കിട്ടുന്ന പണം കൊണ്ട് ക്ഷേത്രത്തിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നുണ്ടല്ലോ? ഇവിടെ എവിടെയാണ് കുറ്റം പറയാനുള്ളത്? പിന്നെ കച്ചവടം അത് മോശമായ സംഗതിയാണോ? എണ്ണ ,ശർക്കര ,പഞ്ചസാര ,ചന്ദനത്തിരി മുതലായ സാധനം വാങ്ങുന്നത് കച്ചവടമല്ലേ? അതില്ലാതെ ക്ഷേത്രത്തിലെ ദൈനം ദിന കാര്യങ്ങൾ നടക്കുമോ? വലിയ തുകയ്ക്കുള്ള വഴിപാടാണെങ്കിൽ അതിന് താൽപ്പര്യവൂം സമ്മതവും ഉള്ളവരല്ലേ അത് ചെയ്യുന്നുള്ളു?

ഇവിടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയാണ് എന്നാണ് മറ്റൊരു പരാതി! ഒരാൾക്ക് വിശ്വാസമുണ്ടെങ്കിലേ ഓരോന്ന് ചെയ്യൂ! ഇല്ലെങ്കിൽ ആരും ചെയ്യില്ല. അവരും ബുദ്ധിയുള്ളവരാണ്. ചിലർ ക്ഷേത്രത്തിന് വേണ്ടിയല്ലേ എന്ന് ചിന്തിച്ച് പണം മുടക്കുന്നു! ഇതെങ്ങിനെ ചൂഷണമാകും? ആഘോഷങ്ങൾ എത്ര ഗംഭീരമാകുന്നുവോ ? അതിനനുസരിച്ച് തിരക്ക് വർദ്ധിക്കും ക്ഷേത്രത്തിലേക്ക് വരുമാനവും ഉണ്ടാകും.ഇതിലൊക്കെ എവിടെയാണ് പാകപ്പിഴകൾ?

ക്ഷേത്രങ്ങൾ വെറും ആരാധനാലയങ്ങളല്ല. ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ്. അപ്പോൾ അതിനനുസരിച്ചുള്ള കാര്യങ്ങൾ അവിടെ ഉണ്ടാകും.ഉണ്ടാവണം. സാംസ്കാരികമായ ഒരു സമൂഹത്തിന്റെ പ്രതിധ്വനിയാണ് ക്ഷേത്രത്തിന്റെ പ്രൗഢി കാണിക്കുന്നത്.കുറ്റം പറയാൻ എളുപ്പമാണ്.ഗുണങ്ങൾ ഒന്നും കാണാതെയുള്ള ഇത്തരം ആരോപണങ്ങളേ നിരാകരിക്കുകയാണ് നാം ചെയ്യേണ്ടത്! വേറെ നല്ല കാര്യം ചെയ്തു കൂടേ? എന്ന് ചിലർ ചോദിക്കുന്നത് കേൾക്കാം. ഏത് നല്ല കാര്യങ്ങൾക്കാണ് സംഘടനയോ പണപ്പിരിവോ ഇല്ലാത്തത്? വേറെ നല്ലകാര്യം എന്നു പറയുമ്പോൾ ക്ഷേത്രകാര്യങ്ങൾ മോശമാണ് എന്നല്ലേ അതിനർത്ഥം? ഇതാണ് കുരുട്ടു ബുദ്ധി. ക്ഷേത്രത്തിലെ ആചാരങ്ങളും ആഘോഷങ്ങളും പ്രൗഢിയോടെ നടക്കട്ടെ! സമൂഹത്തിൽ ഏത് ദോഷമാണ് വരാൻ പോകുന്നത് എന്നൊന്ന് കാണാലോ!  ചിന്തിക്കുക 

2017, ഏപ്രിൽ 3, തിങ്കളാഴ്‌ച

ശ്രീരാമൻ സീതയെ ഉപേക്ഷിച്ചോ? ഭാഗം  2

ഹേ പ്രഭോ എനിക്ക് പ്രത്യേകം നിർദ്ദേശമൊന്നും തരാനില്ല. അങ്ങയ്ക്ക് എന്താണ് ഉചിതമെന്ന് തോന്നുന്നത്? അത് ചെയ്യുക  - സീത ഇങ്ങിനെ പറഞ്ഞത് കേട്ട് രഘുനാഥൻ കുറച്ചു നേരം ചിന്തിച്ചിരുന്നതിന്ന് ശേഷം പറഞ്ഞു.

ദേവി ജാനാമി സകലം തത്രോപായം വദാമി തേ
കല്പയിത്വാ മിഷം ദേവി ലോകവാദം ത്വദാശ്രയം.

ത്യജാമി ത്വാം വനേ ലോകവാദാദ് ഭീത ഇവാപരഃ
ഭവിഷ്യതഃ കുമാരൗ ദ്വൗ വാല്മീകേരാശ്രമാന്തികേ
                അർത്ഥം
ദേവീ, എനിയ്ക്ക് അതൊക്കെ അറിയാം.അതിനായി ഞാൻ നിന്നോട് ഒരു ഉപായം പറയാം. ഞാൻ നീയുമായി ബന്ധപ്പെടുത്തിയ ലോകാപവാദമെന്ന വ്യാജ ത്താൽ നിന്നെ ലോക നിന്ദയിൽ ഭയപ്പെടുന്ന അന്യ പുരുഷൻമാരെപ്പോലെ വനത്തിൽ ത്യജിക്കുന്നതാണ്. അവിടെ വാല്മീകിയുടെ ആശ്രമത്തിന്റെ അടുത്ത് നിനക്ക് രണ്ടു പുത്രന്മാർ ഉണ്ടാകും.

ഇദാനീം ദൃശ്യതേ ഗർഭ: പുനരാഗത്യ മേ/ന്തികം
ലോകാനാം പ്രത്യയാർത്ഥം  ത്വം കൃത്വാ ശപഥമാദരാത്

ഭൂമേർ വിവരമാത്രേണ വൈകുണ്ഠം യാസ്യസി ദ്രുതം
പശ്ചാദഹം ഗമിഷ്യാമി ഏഷ ഏവ സുനിശ്ചയഃ
             അർത്ഥം
ഈ ഘട്ടത്തിൽ നിന്റെ ശരീരത്തിൽ ഗർഭാവസ്ഥയുടെ ലക്ഷണങ്ങൾ കാണുന്നു. കുട്ടികൾ ഉണ്ടായതിന് ശേഷം നീ എന്റെ സമീപത്തെത്തിച്ചേരും. ലോകർക്ക് ബോധ്യം വരുത്താൻ വേണ്ടി  ആദരപൂർവ്വം ശപഥം ചെയ്ത് വേഗം തന്നെ ഭൂമി പിളർന്നുണ്ടായ വിടവിലൂടെ വൈകുണ്ഠത്തിലേക്ക്  പോകണം .പിന്നീട് ഞാനും അങ്ങോട്ട് വരും .ഇപ്പോൾ അങ്ങിനെ തീരുമാനിച്ചിരിക്കുന്നു.
           വിശദീകരണം
സീതാ പരിത്യാഗം സീതയും കൂടി അറിഞ്ഞു കൊണ്ട് നടത്തിയ ഒരു നാടകമായിരുന്നു എന്ന് മനസ്സിലായല്ലോ? ഗർഭിണിയായ സീതയെ ഉപേക്ഷിച്ചവനാണോ ധർമ്മിഷ്ഠനായ രാമൻ? എന്ന വിവരദോഷികളുടെ ചോദ്യത്തിന് ഇനി പ്രസക്തിയുണ്ടോ? അപ്പോൾ ഒന്നും മനസ്സിലാക്കാതെ രാമന്റെ നേരെ വെട്ടി വെളിച്ചപ്പെടുകയാണ് രാമനേ ദ്വേഷിക്കുന്നവർ ചെയ്യുന്നത്  എന്ന് മനസ്സിലായില്ലെ?  യഥാർത്ഥ ഇതിഹാസമായ രാമായണം അദ്ധ്യാത്മ രാമായണമാണ്. വാൽമീകി രാമായണമല്ല. വാൽമീകി രാമായണം ഒരു കാവ്യമാണ്. അദ്ധ്യാത്മരാമായണം കാവ്യമല്ല.  ചിന്തിക്കുക.

2017, ഏപ്രിൽ 2, ഞായറാഴ്‌ച

ശ്രീരാമൻ സീതയെ ഉപേക്ഷിച്ചോ? സത്യം അറിയണ്ടേ?

അദ്ധ്യാത്മരാമായണം ഉത്തരകാണ്ഡം നാലാം .സർഗ്ഗം 35 മുതൽ ചില ശ്ലോകങ്ങൾ നമുക്ക് പരിശോധിക്കാം. ശ്രീരാമൻ ഐശ്വര്യപൂർണ്ണമായി രാജ്യം ഭരിച്ചു കൊണ്ടിരിക്കെ ഒരു ദിവസം സീത രാമനോട് പറഞ്ഞു

35 ദേവദേവ ജഗന്നാഥ പരമാത്മൻ സനാതന
'ചിദാനന്ദാദിമധ്യാന്ത രഹിതാ ശേഷ കാരണ

36 ' ദേവ ദേവാ: സമാസാദ്യമാ മേ കാന്തേ fബ്രുവൻ വച:
ബഹുശോfർത്ഥയ മാനാ സ്തേ വൈകുണ്ഠം ഗമനം പ്രതി
    :iiiii  '      അർത്ഥം
ഹേ, ദേവാദിദേവ, ജഗന്നാഥ, ഹേ, സനാതന പരമാത്മ്ൻ ഹേ ചിദാനന്ദ സ്വരൂപ, ഹേ ആദിമദ്ധ്യാന്തരഹിത സകലത്തിനും കാരണമായ വനേ, --ഹേ ദേവ , ദേവൻമാർ വന്ന് എന്നോട് ഏകാന്തതയിൽ ഏറെ പ്രാർത്ഥന ചെയ്ത് അങ്ങ് വൈകുണ്ഠഠത്തി ൽഎത്തുന്നതിനെ പറ്റി ചോദിച്ചു.
37
ത്വയാ സമേതശ്ചി ച്ഛക്ത്യാരാ മസ്തിഷ്ഠതി ഭൂതലേ
വിസൃജ്യാസ് മാൻ സ്വകം ധാമ വൈകുണ്ഠം ച സനാതനം
 '      അർത്ഥം
അവർ പറഞ്ഞു. ചിച്ഛക്തിയായ ദേവിയൊത്തു മാത്രമാണ് രാമൻ ഞങ്ങളെയൊക്കെയും  തന്റെ സനാതനമായ വൈകുണ്ഠത്തേയും ഉപേക്ഷിച്ച് ഭൂതലത്തിൽ താമസിക്കുന്നത്.
38
ആസ്തേ ത്വയാജഗദ്ധാത്രി രാമ.: കമലലോചന:
അഗ്രതോ യാഹി വൈകുണ്ഠം ത്വം തഥാ ചേദ്രഘൂത്തമഃ
39
ആഗമിഷ്യതി വൈകുണ്ഠം സനാതന്നഃ കരിഷ്യതി
ഇതി വിജ്ഞാപിതാഹം തൈർമയാ വിജ്ഞാപിതോ ഭവാൻ.
          അർത്ഥം
ഹേ ജഗദ്ധാത്രീ,കമലനയനനായ രാമൻ സദാ ദേവിയുമൊത്ത് താമസിക്കുന്നു.ദേവി ആദ്യം വൈകുണ്ഠത്തിലേക്ക് പോകുകയാണെങ്കിൽ രഘുനാഥനും അവിടെ വന്ന് ഞങ്ങളെ സനാഥരാക്കും.    എന്നോട് ദേവന്മാർ ഇങ്ങിനെ പറഞ്ഞു.അത് ഞാൻ അങ്ങയെ പറഞ്ഞു മനസ്സിലാക്കുകയാണ്. (തുടരും)