2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

ശ്രീമദ് ഭാഗവതം  നാലാം അദ്ധ്യായം ശ്ലോകം 30 തിയ്യതി 14/4/2017 --89-ആം ദിവസം

പാല്യതേ യാ മയാ ധേനുഃ സാ വന്ധ്യാ സർവ്വതാ ഭവേദ്
യോ മയാ രോപിതോ വൃക്ഷഃ സോ/പി വന്ധ്യത്വമാശ്രയേത്.
            അർത്ഥം
ഞാൻ പോറ്റുന്ന പശു എന്നും മച്ചിയായിത്തന്നെ കഴിയുന്നു. ഞാൻ നടുന്ന വൃക്ഷത്തിൽ കായ്കൾ ഉണ്ടാകുന്നില്ല.
31
യത് ഫലം മദ് ഗൃഹാ യാതം തച്ച ശീഘ്രം വിനശ്യതി
നിർഭാഗ്യസ്യാനപത്യ സ്യ കി മതോ ജീവിതേ ന മേ '
       അർത്ഥം
എന്റെ ഗൃഹത്തിൽ അഥവാ ഫലങ്ങളുണ്ടായാൽ അത് പെട്ടെന്ന് നശിക്കുന്നു. ഭാഗ്യം കെട്ടവനും സന്താന ഹീനനുമായ എന്റെ ജീവിതം കൊണ്ടെന്തു പ്രയോജനം?
32
ഇത്യു ക്ത്വാ സ രുരോദോച്ചെസ്തത് പാർശ്വം ദുഃഖപീഡിതഃ
തദാ തസ്യ യതേശ്ചിത്തേ കരുണാഭൂദ് ഗരീയസീ.
    അർത്ഥം
ഇങ്ങിനെ പറഞ്ഞ് ദുഃഖപീഡിതനായി അയാൾ സന്യാസിയുടെ അടുത്തിരുന്ന് കരഞ്ഞു. അപ്പോൾ ആ യതിയുടെ മനസ്സിൽ വളരെയേറെ ദയയുണ്ടായി.
33
തത് ഫാലാക്ഷരമാലാം ച വാചയാമാസ യോഗവാൻ
സർവ്വം ജ്ഞാത്വാ യതിഃപശ്ചാദ്വിപ്രമുചേ സവിസ്തരം.
          അർത്ഥം
യോഗിയായ ആ സന്യാസി ബ്രാഹ്മണന്റെ തലയിലെഴുത്ത് വായിച്ചു എല്ലാം ഗ്രഹിച്ചിട്ട് വിസ്തരിച്ച് ആയതി ബ്രാഹ്മണനോട് പറഞ്ഞു.
             വിശദീകരണം
ഒരുവന്റെ ശിരസ്സ് നോക്കി ഭൂതകാലം പ്രവചിക്കുന്ന ഒരു ശാസ്ത്രം പണ്ട് നിലവിലുണ്ടായിരുന്നു. ഋഷിമാർക്കും സന്യാസിവര്യന്മാർക്കും ഈ ശാസ്ത്രം അറിയാമായിരുന്നു - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ