2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ദശരഥനും 3 പത്നിമാരും

ഹിന്ദുമതത്തിൽ ഒന്നിൽ കൂടുതൽ വിവാഹം നിഷിദ്ധമാണല്ലോ! അപ്പോൾ ദശരഥൻ 3 വിവാഹം കഴിച്ചതോ? പലരുടേയും സംശയം ഇതാണ്. Dr സുനിൽ യാദവും ഈ ചോദ്യം ഉന്നയിക്കുന്നു.

   ''   മറുപടി.
ദശരഥൻ ഹിന്ദുവാണെന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളത്? അന്ന് ത്രേതായുഗത്തിൽ ഹിന്ദുമതം ഉണ്ടായിരുന്നില്ല. ല്ലോ? പിന്നെങ്ങിനെ ദശരഥനെ ഹിന്ദു മതത്തിൽ ഉൾപ്പെടുത്തും? ഭാരതീയ സനാതന ധർമ്മത്തിലാണെങ്കിൽ  തൈത്തിരിയോ പനിഷത്ത് പറയുന്നത്   സന്തതിപരമ്പരയെ മുറിക്കാതിരിക്കു  എന്നാണ്. മനുസ്മൃതി പറയുന്നത് അത്യസ്ത്രീകളുമായി ബന്ധം പാടില്ല എന്നാണ്. വിവാഹം ചെയ്താൽ അന്യ സ്ത്രീ ആകില്ലല്ലോ! മറ്റൊരു നിർദ്ദേശവും പൗരാണിക ഗ്രന്ഥങ്ങൾ നൽകുന്നില്ല. അതിന് കാരണവും ഉണ്ട്.

ഓരോ യുഗത്തിലും സാമൂഹ്യ പശ്ചാത്തലം വിഭിന്നമായിരിക്കും. ഞാൻ എന്റെ ഭാര്യ എന്റെ കുഞ്ഞുങ്ങൾ എന്ന സിദ്ധാന്തം കലിയുഗത്തിലേതാണ്. മറ്റു യുഗങ്ങളിൽ വസുധൈവ കുടുംബകം എന്ന പ്രമാണത്തെ ആധാരമാക്കിയാണ്. സാമൂഹ്യ നിയമങ്ങൾ ലോകോപകാരിയായ സൽപുത്രൻ വേണം അതാണ് മാറ്റുയുഗങ്ങളിൽ സ്ത്രീകൾ ചിന്തിച്ചിരുന്നത്. അതിനാൽ സന്താന ലാഭത്തിനായി ശ്രേഷ്ഠരായ വ്യക്തികളെ അവർ സ്വീകരിച്ചിരുന്നു. ഒരു ശ്രേഷ്ഠനായ വ്യക്തിയെ അനേകം സ്ത്രീകൾ 'സ്വീകരിച്ചിരുന്നു.  പതിനാലു ലോകങ്ങളിലേയും ജീവികളുടെ പിതൃത്വം കശ്യപ പ്രജാപതിക്കാണ്. ആ സൃഷ്ടികകളാന്നും ശാരീരിക ബന്ധങ്ങളിലൂടെ അല്ല. ദേവന്മാർ അസുരന്മാർ എന്നിവരൊക്കെ കശ്യപ പ്രജാപതിയുടെ അനുഗ്രഹം മൂലം ഭക്ഷന്റെ മക്കളായ അദിതിക്കും, ദിതിക്കും ജനിച്ചവരാണ്.

മഹാവിഷ്ണു ഭാവത്തിൽ ഈശ്വരൻ ഭാവി കാര്യം തീരുമാനിക്കും. ബ്രഹ്മഭാവത്തിൽ ആ തീരുമാനത്തിന്റെ വിധി നടപ്പാക്കും. പ്രജാപതി ഭാവത്തിൽ അത് പ്രാവർത്തികമാക്കും. ഇതാണ് വ്യവസ്ഥ 'ഞാൻ രാമനായി മനുഷ്യനായി ഭൂമിയിൽ അവതരിക്കും. ഇതാണ് വിഷ്ണു വിന്റെ തീരുമാനം. അത് വിധിയാക്കുന്നത് വിധാതാവായ ബ്രഹ്മാവ് ആണ്. മഹാവിഷ്ണു രാമനായാൽ പിതാവാകാൻ കശ്യപ പ്രജാപതിയെ തന്നെ നിയോഗിച്ചു. അദ്ദേഹത്തിന്റെ പട്ടമഹിഷിയായ അദിതിയെ മാതാവായും നിയോഗിച്ചു. ''മഹാവിഷ്ണുവിന്റെ കലകളായ അനന്തൻ ശംഖ് ചക്രം എന്നിവയും ഭൂമിയിൽ മനുഷ്യനായി പിറക്കേണ്ടതുണ്ട്. അവർക്ക് മാതാവാകാൻ അർഹതയുള്ള ജീവാത്മാക്കളും ഉണ്ട്. അപ്പോൾ കശ്യപ പ്രജാപതി ദശരഥ നായപ്പോൾ വിഷ്ണു അനന്തൻ ശംഖ്, ചക്രം എന്നിവയ്ക്ക് മാതാവാകാൻ പൂർവ്വ ജന്മ കർമ്മത്താൽ യോഗ്യത ലഭിച്ചവർ ദശരഥന്റ പത്നിമാരായി ബ്രഹ്മാവ് വിധി എഴുതി. r

ഈശ്വര വിധി നടപ്പാക്കാൻ നിയോഗിക്ക പ്പെട്ടവരെ സാധാരണ കലിയുഗത്തിലെ മനുഷ്യരായി കണ്ടത് കൊണ്ടുള്ള കുഴപ്പമാണ് മേൽ പറഞ്ഞ ചോദ്യം ഉന്നയിക്കാൻ കാരണമായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ