2017, ഏപ്രിൽ 16, ഞായറാഴ്‌ച

അജ്ഞാനികളുടെ സാമ്രാജ്യം

ഇവിടെ മുഴുവൻ അജ്ഞാനികളുടെ സാമ്രാജ്യമാണെന്ന് തോന്നുന്നു.ഒരു സുനിൽ യാദവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു തീർന്നേ ഉള്ളു .ഇതാ മറ്റൊരവതാരം . പേര് Alshabab Neerani   ഒരു സുഹൃത്ത് ഇയാളുടെ പോസ്റ്റ് അയച്ചു തന്നിരിക്കുന്നു
*****
ഒരു കുഞ്ഞു ജീവൻ കിട്ടാൻ ആത്മാവിന്റെ കയറലും സേവയും ആവശ്യമില്ല.കാരണം ഒരു കുഞ്ഞുണ്ടാകാൻ കാരണമാകുന്ന ജനിതക ഘടകങ്ങൾക്ക് ജീവനുണ്ട്.
    മറുപടി
കുഞ്ഞുണ്ടാകാൻ കാരണമാകുന്ന ജനിതക ഘടകങ്ങൾക്ക് ജീവിനില്ല എന്നാരെങ്കിലും പറഞ്ഞോ? ജീവൻ മാത്രം പോരല്ലോ ബോധവും വേണ്ടേ? അതിനെവിടെ പോകും? താൻ അഗ്നി എന്നത് കേട്ടിട്ടും കണ്ടിട്ടും ഉണ്ടാകുമല്ലോ! അഗ്നിയുടെ കൂടെ ഉള്ളതാണ് ചൂടും പ്രകാശവും. വേറെ വേറെ പദങ്ങളും ആശയവും ആണെങ്കിലും രൂപം മാത്രമല്ല ചൂടും പ്രകാശവും കൂടെ ഉണ്ടെങ്കിലേ അഗ്നി എന്നൂ പറയൂ! അതേ പോലെ ജീവന്റെ കൂടെ ഉള്ളതാണ് ആത്മാവും. അത് വേറേ വേറെ പറയപ്പെടുന്നുവെങ്കിലും ആത്മാവിന്റെ കൂടെ ജീവനും ,ജീവന്റെ കൂടെ ആത്മാവും ഉണ്ടായിരിക്കും.അതിനാലാണ് ജീവാത്മാവ് എന്ന് പറയുന്നത്.

ആത്മാവിന്റെ സ്വഭാവമാണ് ജ്ഞാനം. ജ്ഞാനത്തിന്റെ ലക്ഷണമാണ് ബുദ്ധി.ബുദ്ധിയുടെ പ്രകാശമാണ് ബോധം.ഈ ആത്മാവാണെങ്കിൽ ജീവനോടൊപ്പം ഉള്ളതാണ് താനും . അതിനാൽ മേലിൽ ഇത്തരം മണ്ടത്തരം സനാതന ധർമ്മ വിശ്വാസികളോട് പറയാതിരുന്നാൽ നാണക്കേട് ഒഴിവാക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ