2017, ഏപ്രിൽ 18, ചൊവ്വാഴ്ച

ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ

താമസ ഗുണക്കാരായ അധർമ്മികൾ സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്നു. ജ്ഞാനികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ സ്ത്രീ മായയാണെന്നും ഭ്രമിപ്പിക്കുന്നവളാണെന്നും സ്ത്രീയെ അകറ്റി നിർത്തണം എന്നു പറയുന്നു. സത്യത്തിൽ ഇവർ രണ്ടു കൂട്ടരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം

എന്താണ് കാമം എന്നോ എന്താണ് ദമം എന്നോ ഇവർ മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു. സ്ത്രീയെ ജയിച്ചാൽ ലോകം ജയിക്കും എന്നു പറഞ്ഞ പോസ്റ്റിന് ഇന്നലെ മറുപടി ഇട്ടിരുന്നു. ഇനിയും വിശദീകരണം ആവശ്യമുള്ളതിനാൽ വീണ്ടും അതേപ്പറ്റി പറയുന്നു. ആവശ്യമില്ലാത്തതൊന്നും ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല

ഈശ്വരൻ പുരുഷനോ സ്ത്രീയോ അല്ല. അതിനാൽ പുരുഷനായും സ്ത്രീ ആയും സങ്കൽപ്പിച്ച് ആരാധിക്കുന്ന സമ്പ്രദായം ഭാരതീയ സനാതന ധർമ്മത്തിൽ മാത്രമേ ഉള്ളൂ. പരമശിവന്റെ പ്രാധാന്യം ഹൈന്ദവർ പാർവ്വതിക്കും കൊടുക്കുന്നുണ്ട്. പുരുഷനും സ്ത്രീക്കം തുല്യ പ്രാധാന്യമുള്ളതിനാലാണ് അർദ്ധനാരീശ്വര സങ്കല്ലം ഭാരതീയ ധർമ്മത്തിൽ സ്ഥാനം പിടിച്ചത്.

ഇന്ദ്രിയ നിഗ്രഹം എന്നാൽ ഇന്ദ്രിയങ്ങളെ അവഗണിക്കുക എന്നല്ല. ഇന്ദ്രിയങ്ങളെ ധാർമ്മികമായി തൃപ്തിപ്പെടുത്തണം. അധാർമ്മികമായി ഉപയോഗിക്കരുത് എന്നേ പറയുന്നുള്ളൂ ഈശ്വര തേജസ്സുള്ള ഋഷിമാരെല്ലാം നാരദർ ഒഴിച്ച് വിവാഹിതരാണ്. 'പതിവ്രതാരത്നം എന്ന് പേരുകേട്ട അനസൂയ അത്രി മഹർഷിയുടെ .പത്നിയാ ണ്. വസിഷ്ഠന്റെ പത്നി ആണ് അരുന്ധതി.അഹല്യ - ഗൗതമൻ ,തുടങ്ങി വിശിഷ്ഠരായ ഋഷിമാരെല്ലാം വിവാഹിതരാണ്. ആവശ്യത്തിന് കാമം ഉപയോഗിച്ച് ജ്ഞാനം മൂലം അധാർമ്മികമായി പ്രവർത്തിക്കുന്നതിനെ വിലക്കുക അതാണ് വേണ്ടത്  അധികാരം  പണം എന്നിവയോടുള്ള ആസക്തിയും കാമമാണ്. ആയതിനാൽ സ്ത്രീയെ നിഷേധിച്ചത് കൊണ്ട് ഒരാൾ നിഷ്കാമിയാകില്ല.

ഇവിടെ ജ്ഞാനം നേടുക അതാണ് വേണ്ടത്! എന്താണ് പരമമായ ജ്ഞാനം? തന്റെ യഥാർത്ഥ സ്വരൂപം ബ്രഹ്മ സ്വരൂപമാണ് എന്നുള്ള തിരിച്ചറിവ്. അത് ഉൾക്കൊണ്ടിരിക്കയും വേണം. ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ