2017, ഏപ്രിൽ 30, ഞായറാഴ്‌ച

ചോദ്യം - 2
വിനീത് നിലമ്പൂർ - സാർ, എന്റെ ഒരു സുഹൃത്ത് എന്നോട് ഒരു ചോദ്യം ചോദിച്ചു. മറുപടി പറയാൻ കഴിയാതെ ഞാനും എന്റെ മറ്റു കൂട്ടുകാരും വിഷമിച്ചു നിന്നു. ചോദ്യം ഇതാണ്?
***** എല്ലാ ഇടത്തും നിങ്ങളുടെ ഈശ്വരൻ ഉണ്ടെങ്കിൽ പിന്നെ എങ്ങിനെയാണ് നിങ്ങൾ മലമൂത്ര വിസർജ്ജനം നടത്തുന്നത്? എങ്ങിനെയാണ് കക്കൂസ് നിർമ്മിക്കുന്നത്? '********
         സാർ ഇതിന് മറുപടി തരണം!
++++++++++++++++++++++++++++++++++++++++++++++++++++++++മറുപടി
      എന്താണ് ഈശ്വരസങ്കൽപ്പത്തെ പറ്റി ഭാരതീയ സനാതനധർമ്മം പറയുന്നത് എന്ന് മനസ്സിലാക്കാത്തവരാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുക.   *** എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത് ഞാൻ തന്നെ. സർവ്വ ഭൂതങ്ങളിലും തിളങ്ങി നിൽക്കുന്നതും ഞാൻ തന്നെ! കാരണം ഞാൻ മാത്രമെ ഉള്ളൂ.***
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഉദാഹരണം. പകൽസമയത്ത് സൂര്യന്റെ സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടുന്നു.എല്ലാ ചരാചരങ്ങളിലും തിളങ്ങുന്നത് ആ സൂര്യരശ്മി തന്നെ കാരണം ഭൂമിയെ സംബന്ധിച്ച് സൂര്യൻ ഒന്നേ ഉള്ളൂ! അപ്പോൾ എല്ലായിടത്തും ആ സൂര്യകിരണം തന്നെ.! പക്ഷേ അതിനർത്ഥം എല്ലായിടത്തും സൂര്യൻ ഇരിക്കൂന്നു എന്നാണോ? സൂര്യൻ എത്രയോ അകലെ അത് ഒന്നേ ഉള്ളുതാനും ആ ഒന്നിന്റെ സാന്നിദ്ധ്യം പകൽ സമയത്ത് എല്ലാ യിടത്തും ഉണ്ട് താനും .ആ സൂര്യനാണെങ്കിൽ ചരാചരങ്ങളിൽ നിന്ന് ഏറെ അകലേയുമാണ്. അതേ പോലെ ഞാൻ ഏകനാണ്.അഥവാ ഞാൻ മാത്രമാണ് .ആ എന്റെ സാന്നിദ്ധ്യമാണ് .സർവ്വ ചരാ  ചരങ്ങളുടേയും ഭാസിന് കാരണം.എന്ന് വെച്ച് അവ ഓരോന്നിലും പ്രത്യേകം പ്രത്യേകമായി ഞാൻ ഇരിക്കുന്നില്ല കാരണം ഞാൻ ഒന്നെ ഉള്ളു.എന്നാൽ എന്റെ ചൈതന്യം സർവ്വ ഭൂതങ്ങളിലും തിളങ്ങുന്നു.
           മാലിന്യം കെട്ടിനിൽക്കുന്ന ജലത്തിൽ സൂര്യന്റെയോ ചന്ദ്രന്റേയോ പ്രതിബിംബം ഉണ്ട് എന്ന് കരുതി ആ മാലിന്യം സൂര്യനേയും ചന്ദ്രനേയും ബാധിക്കുന്നുണ്ടോ?അതേ പോലെ സർവ്വ ചരാചരങ്ങളിലും ഈശ്വരൻ വിളങ്ങുന്നു എന്ന് കരുതി ആ ചരാചരങ്ങളുടെ മാലിന്യം ഈശ്വരനെ ബാധിക്കുന്നില്ല

2. ഇനി മറ്റൊരു വശം--മലം ഉള്ളതാണ് മാലിന്യം. അത് മനുഷ്യന്റെ വിസർജ്ജന വസ്തു മാത്രമല്ല. അന്തരീക്ഷമലിനീകരണം , ശബ്ദ മലിനീകരണം എന്നൊക്കെ പറയുംപോൾ അത് മനുഷ്യന്റെ മലം നിമിത്തമാണോ? പഴയ ഒരു കണക്ക് ഉണ്ട്  17 ലക്ഷം തരത്തിലുള്ള ജീവികളും 4 ലക്ഷം തരത്തിലുള്ള സസ്യങ്ങളും ഈ ഭൂമിയിൽ ഉണ്ടത്രേ ! അവയിൽ ഒന്ന് മാത്രമാണ് മനുഷ്യൻ ബാക്കി ബഹു ഭൂരിപക്ഷം ജീവികളും വേറെ ഉണ്ട്. അവയ്ക്കൊക്കെ മലവും ഉണ്ട്.അതൊന്നും നമ്മൾ കാര്യമാക്കുന്നില്ല. പല്ലിയുടെ കാഷ്ഠം വലിയ അറപ്പ്  ഉളവാക്കുന്നില്ല. എലിക്കാഷ്ഠം.  വീടുകളിൽ ധാരാളം കാണാം. പ്രാവുകളുടെ കാഷ്ഠം അമ്പലങ്ങളിൽ പോലും കാണാം അതിനൊന്നും കൊടുക്കാത്ത അറപ്പ് മനുഷ്യവിസർജ്യത്തിന് നാം കൊടുക്കുന്നു അതിന് കാരണം അതിന്റെ ദുർഗന്ധവും രൂപവും ആണ്. ഇത് നാം ചുമന്ന് മാന്യനായി നടക്കുന്നു. പ രിധിയിൽ കൂടുതൽ ആകുമ്പോഴാണ് അത് പുറത്തേക്ക് കളയുവാള്ള ബുദ്ധിയുടെ നിർദ്ദേശം ശരീരത്തിന് ലഭിക്കുന്നത്. അങ്ങിനെയാണ് വിസർജ്ജനം നടക്കുന്നത്.     അതായത് നമ്മുടെ ഓരോരുത്തരുടേയും ശരീരം ഒരു കണക്കിൽ കക്കൂസ്തന്നെയാണ്.കാരണം മലവും ചുമന്നാണല്ലോ നടപ്പ്? പക്ഷേ അത് നമ്മുടെ വ്യവഹാരത്തേയോ ജീവിതത്തേയോ ബാധിക്കുന്നുണ്ടോ? ഇല്ല ! നമ്മുടെ ഉള്ളിൽ മാലിന്യം ഉണ്ടെന്ന് കരുതി അത് നമ്മളെ ബാധിക്കുന്നില്ല! ദേവാലയത്തിൽ പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോളും നമ്മൾ അതും ചുമന്നാണ് നടക്കുന്നത് എന്ന് മറക്കരുത്.  ചിന്തിക്കുക (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ