2017, ഏപ്രിൽ 19, ബുധനാഴ്‌ച

എന്താണ് മോക്ഷം??

ഇതേക്കുറിച്ച് പലർക്കും പല അഭിപ്രായമാണ്. ജീവിച്ചിരിക്കുമ്പോൾ മോക്ഷം സാദ്ധ്യമാണെന്ന് ചിലർ വാദിക്കുന്നു. സാദ്ധ്യമല്ല എന്നും മറ്റു ചിലർ വാദിക്കുന്നു. ഇതിൽ ഏതാണ് യുക്തി? അഥവാ സത്യം? ഉദാഹരണത്തിലൂടെ മാത്രമേ ഇത് .    മറ്റുള്ള   വരെ ബോധ്യപ്പെടുത്താൻ പറ്റൂ!

,ശുഷ്കാന്തിയുള്ള സാധകന് ഇവിടെ ഇപ്പോൾ ത്തന്നെ പൂർണ്ണത പ്രാപിക്കാമെന്ന് ശങ്കരാചാര്യരും മറ്റും ശക്തിയായി വാദിക്കുന്നു. ജീവിതത്തിന്റെ അവസാനം കഴിഞ്ഞ ശേഷമല്ല എന്ന്. എന്നാൽ ചിന്മയാനന്ദജി ശങ്കരാചാര്യർ പറഞ്ഞതിനെ വ്യാഖ്യാനിക്കുന്നുണ്ട്. ജീവിതത്തിന് ശേഷം എന്ന് പറയുന്നത് --നമ്മുടെ അഹംകാര ജഡിലമായ അബദ്ധധാരണകളുടെ അവസാനത്തിൽ എന്നാണ് അർത്ഥം കൽപ്പിച്ചിരിക്കുന്നത് എന്ന് പറയുന്നു. അപ്പോൾ പൂർണ്ണതയും മോക്ഷവും ഒന്നാണോ?

അല്ല ! തീർച്ചയായും പൂർണ്ണതയും മോക്ഷവും ഒന്നല്ല. തന്റെ യഥാർത്ഥ സ്വരൂപം ബ്രഹ്മമാണ് എന്ന് പൂർണ്ണമായും ഉൾക്കൊള്ളുന്നതാണ് പൂർണ്ണത. എന്നാൽ ആ പൂർണ്ണതയിൽ ശരീരം അവശേഷിക്കുന്നു. ഞാൻ രൂപ രഹിതനാണ് ആ എന്നെ രൂപത്തോടെ എങ്ങിനെ പ്രാപിക്കും? രൂപം ഒഴിവാക്കിയേ പറ്റു! ഒരു കുളത്തിൽ നടുക്ക് ഒരു കമ്പി വേലി കെട്ടി എന്ന് കരുതുക. വേലിക്കിടയിലൂടെ വെള്ളം ലയിച്ചിട്ടുണ്ട്. സത്യം തന്നെ പക്ഷെ നോക്കുമ്പോൾ കുളത്തെ ഭാഗിച്ചതായി അനുഭവപ്പെടുന്നു. ഇവിടെ രണ്ടു ഭാഗം എന്ന തോന്നൽ ഉള്ളതിനാൽ പരസ്പരം രണ്ടു ഭാഗത്തുള്ള ജലവും ലയിച്ചിട്ടില്ല. ആ തോന്നൽ മാറണമെങ്കിൽ ആ കമ്പിവേലി എടുത്തു മാറ്റുക തന്നെ വേണം. ഇവിടെ കമ്പിവേലിയായി നിൽക്കുന്നത് ശരീരമാണ്. അപ്പോൾ ആ ശരീരം നഷ്ടമാകുക തന്നെ വേണം ശരീരത്തോടെയുള്ള ലയനം സാദ്ധ്യമല്ല.

ഒരാൾക്ക് വലിയ കാമമാണ് എന്നു കരുതുക. അയാൾ അതിസുന്ദരിയുമായി രമിക്കുന്നത് സങ്കൽപ്പിച്ച്. സങ്കൽപ്പ രതി നടത്തുകയും ശുക്ള സ്രവം മൂലം കാമ ശമനം വരികയും ചെയ്തു എന്ന് വെച്ച് യഥാർത്ഥ സംഭോഗ സുഖം അയാൾ അനുഭവിച്ചു എന്ന് പറയാൻ പറ്റുമോ? അതേ പോലെയാണ്. ശരീരപരിധിക്കുള്ളിൽ നിന്നു കൊണ്ട് മാക്സിമം പൂർണ്ണത നേടാം എന്നല്ലാതെ ശരീരത്തോടെയുള്ള മോക്ഷം സാദ്ധ്യമല്ല. ശരീരം വിട്ട ജീവാത്മാവാണ്  സാലോ ക്യം  സാമീപ്യം  സാരൂപ്യം എന്നീ അവസ്ഥകൾ കടന്ന് സായൂജ്യം എന്ന മോക്ഷത്തിലെത്തുന്നത്. ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ