ചോദ്യവും ഉത്തരവും
ഞാൻ മഹേഷ് ഒറ്റപ്പാലം - സാർ, എല്ലാ ഇടത്തും ഈശ്വരൻ ആണ് എന്നാണല്ലോ പായുന്നത്. അപ്പോൾ നിരീശ്വരവാദിയിലും കുടികൊള്ളുന്നത് ആ ഈശ്വരൻ തന്നെയല്ലേ? അപ്പോൾ അവരും ഈ ലോകത്ത് ആവശ്യമാണ് എന്നല്ലേ അർത്ഥം? എന്തിനാണ് അതിന്റെ ആവശ്യം?
മറുപടി
ഈ കാര്യത്തിൽ മാത്രമല്ല. എല്ലാ കാര്യത്തിലും സത്തും അസത്തുമുണ്ട്. ധർമ്മവും അധർമ്മവും സത്യവും അസത്യവും വെളിച്ചവും ഇരുട്ടും ഉണ്ട്. അതിൽ നമ്മുടെ ധർമ്മത്തിന് സത്തായതിനെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. എല്ലാ നിരീശ്വരവാദികളിലും കുടികൊള്ളുന്നത് ഈശ്വരൻ തന്നെ ആയതിനാൽ നിരീശ്വരവാദം എന്നൊന്നില്ല. കാരണം അവർ ആ ചാരങ്ങളേയും പൗരാണിക ഗ്രന്ഥങ്ങളേയുമാണ് അപമാനിക്കുന്നത്. മാത്രമല്ല ഈശ്വരൻ ഇല്ലെങ്കിൽ ഈ പ്രപഞ്ചത്തിന് കാരണം എന്തെന്ന് അവർ വ്യക്തമാക്കുന്നില്ല. നിരീശ്വരവാദം ഇല്ല എന്ന് ശങ്കരാചാര്യർ പറഞ്ഞത് നോക്കുക
നാരായണോഹം നരകാന്ത കോഹം
പുരാന്ത കോഹം പുരുഷോഹമീ ശ:
അഖണ്ഡ ബോധോ ഹ മശേഷസാക്ഷി
നിരീശ്വരോഹം നിരഹം ച നിർമ്മമ:
' ' അർത്ഥം
നാരായണൻ ഞാനാകുന്നു. നരകാന്തകനും പുരാന്തകനും പുരുഷോത്തമനും അഖണ്ഡ ബോധവും ഇതിനൊക്കെ സാക്ഷിയും നിരീശ്വരനും ഞാൻ തന്നെ.
നിരീശ്വരവാദിയിലും ഞാൻ തന്നെ കുടി കൊള്ളുന്നതിനാൽ നിരീശ്വരനും ഞാൻ തന്നെ എന്നു പറയുന്നു. ആയതിനാൽ അവരെ അജ്ഞാനികൾ എന്നാണ് പറയേണ്ടത്. അതായത് തന്റെ ഉള്ളിൽ കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തെ അറിയാതെ പോകുന്ന ജീവാത്മാക്കൾ എന്നർത്ഥം. കാരണം അവർ നിഷേധിക്കുന്നത് ധർമ്മ ഗ്രന്ഥങ്ങളെയും ആചാരങ്ങളേയും അന്ധവിശ്വാസം എന്ന് പറഞ്ഞാണ് നിഷേധിക്കുന്നത്. എന്തിനെ വിമർശിക്കണമെങ്കിലും അതിനെ പറ്റി അറിയണം. എന്നിട്ട് അതിലെ യുക്തിഹീനതയെ ചോദ്യം ചെയ്യണം. അതാണ് വേണ്ടത്. എന്നാൽ ഇവർ ഒന്നിനെപ്പറ്റിയും മനസ്സിലാക്കിയിട്ടില്ല. വായിൽ തോന്നുന്നത് വിളിച്ചു പറയുകയാണ് ചെയ്യുന്നത്. അത് ജ്ഞാനിയായ ഒരാൾക്ക് നിമിഷങ്ങൾ മതി അവരെ പൊളിച്ചടുക്കാൻ പക്ഷെ അവർ വിഷയം മാറ്റി വേറെ വഴിയിലൂടെ സഞ്ചരിക്കും. ഒരു വിഷയത്തിൽ ഊന്നി സംവദിക്കാൻ അവർക്കാവില്ല. എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അപമാനിക്കുകയാണ് ചെയ്തത് അതിനാൽ ഞാൻ അവരുടെ ഗ്രൂപ്പ് വിട്ടു പോന്നു. വലിയ അലമ്പുകളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ