ഭാഗം 3. ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയും ഇന്ത്യൻ ഭരണ ഘടനയും
ഇന്ത്യയുടെ ഭരണഘടന ബൈബിളിൽ അധിഷ്ഠിതമാണ് എന്നാണ് ശ്രീ തോമസ് എം കേ പറയുന്നത്. ഭാരതത്തിൽ ഭാരതീയമായ ഭരണഘടനയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ഞാൻ ബൈബിളിൽ അധിഷ്ഠിതമാണ് ഇന്ത്യൻ ഭരണഘടന എന്നതിനെ വിമർശിച്ചപ്പോൾ കഥയറിയാതെ ആട്ടം കാണുകയാണ് ഞാൻ എന്നാണ് ശ്രീ ഷാജു കല്ലിങ്ങൽ പറഞ്ഞത്. ഏതായാലും ഭാരതീയ സനാതനധർമ്മത്തിൽ അധിഷ്ഠിതമാണ് ഇന്ത്യൻ ഭരണഘടന. അതിൽ സംശയം ഒന്നും ഇല്ല. ഓരോന്നായി തെളിയിക്കാനും ഞാൻ ഒരുക്കമാണ്.ശ്രീ തോമസ് ഭാരതീയ സനാതനധർമ്മത്തിൽ വിശ്വസിക്കുന്ന വ്യക്തി ആയിരിക്കാം എന്ന് വെച്ച് ബൈബിളിൽ അധിഷ്ഠിതമാണ് ഇൻഡ്യൻ ഭരണഘടന എന്ന് പറയുന്നത് എനിക്ക് ഉൾക്കൊള്ളാനാകില്ല. കാരണം വർഷങ്ങളായി സനാതന ധർമ്മ വ്യവസ്ഥിതിയാണ് ഭാരത ഭരണഘടനയിൽ എന്ന് തെളിവ് സഹിതം പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്താറുണ്ട്. കഴിഞ്ഞ രണ്ടു പോസ്റ്റ് കളിൽ വിയോജിപ്പുണ്ടെങ്കിൽ പറയാം. മറുപടി പറയാൻ ഞാൻ തയ്യാറാണ്.
ഗാന്ധിജിയും രാമരാജ്യവും
*************************
രാമരാജ്യം എന്ന സങ്കൽപ്പം ജനാധിപത്യരാജ്യത്ത് എങ്ങിനെ ഗാന്ധിജി സ്വപ്നം കാണും? എന്ന ചിന്ത രാമായണം വിശദമായി പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു. രാജ ഭരണം ആയിരുന്നെങ്കിലും ജനാധിപത്യരീതിയിലാണ് രാമൻ രാജ്യം ഭരിച്ചതെന്ന് പഠനത്തിൽ വ്യക്തമായി.കലികാലത്ത് രാമൻ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത് സീതാ പരിത്യാഗ സംഭവത്തിലൂടെയാണ്. അതിന്റെ യഥാർത്ഥ വിവരം അദ്ധ്യാത്മരാമായണം മൂലം കൃതിയിലുള്ളത് ഞാൻ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ മറ്റൊരു ദിശയിൽ വീക്ഷിച്ചാൽ രാമനിലെ യഥാർത്ഥ ഭരണാധികാരിയെ നമുക്ക് കണ്ടു കിട്ടും പ്രജകളുടെ ഇംഗിതത്തിന് മുന്നിൽ തനിക്ക് കുടുംബ ജീവിതം പോലും കളായാൻ രാമൻ തയ്യാറായി.ഒരു തിരഞ്ഞെടുപ്പിലൂടെ അല്ല രാമൻ രാജാവായത്. പക്ഷെ ജനങ്ങൾ ഏകപക്ഷീയമായിത്തന്നെയാണ് രാമന്റെ പിന്നിൽ ഉറച്ചു നിന്നത് അവകാശമുള്ള ഭരതൻ ദശരഥൻ മരിച്ചത് അറിയാതെ പറയുന്ന കാര്യം ശ്രദ്ധിക്കുക. --എന്നേയും രാജ്യത്തേയും രാമന്റെ കയ്യിൽ ഏൽപ്പിക്കാതെ പിതാവ് എങ്ങോട്ടാണ് പോയത്? എന്നാണ്.
രാമന് രാജാവാകാൻ മോഹമുണ്ടായീരുന്നില്ല. 14 വർഷം കഴിഞ്ഞിട്ടും ജനഹിതം,സഹോദര ഹിതം എന്നിവ അറിയാനായി ആദ്യം ഹനുമിനെയാണ് വിടുന്നത്. തനീക്ക് അനുകൂലമാണ് എന്ന് അറിയാമെങ്കിലും ഉറപ്പ് വരുത്തുക ഇത് പണ്ടെ ഉള്ള രാജനീതിയാണ്. പട്ടാഭിഷേകത്തിന് മുമ്പ് നാരദർ അയോദ്ധ്യയിലെത്തി രാമനെ അവതാര ഉദ്ദേശം ഓർമ്മിപ്പിക്കുന്നുണ്ട്. രാമൻ മറക്കില്ല എന്നറിയാഞ്ഞിട്ടല്ല എങ്കിലും ഉറപ്പ് വരൂത്തുക. ഈ നിയമം ഇന്നും ഇല്ലേ? ഒരു അപെക്ഷയിൽ സെക്സ് അടയാളപ്പെടുത്തണം. നമ്മൾ അപേക്ഷ കൊണ്ടു പോയി കൊടുക്കുമ്പോൾ ഓഫീസ് മേലധികാരിക്ക് അറിയില്ലേ ആണാണോ പെണ്ണാണോ എന്ന്? എങ്കിലും ഉറപ്പ് വരുത്തുക. ഒരധ്യാപകൻ പി എഫിൽ നിന്ന് ലോണെടുക്കുകയാണെങ്കിൽ ശമ്പള വിവരം രൊഖപ്പെടുത്തി ഗസറ്റഡ് ഓഫീസർ അപ്രൂവ് ചെയ്യണം. എന്നാൽ ഈ അദ്ധ്യാപകന്റെ ശമ്പള വിവരം ഓഫീസിലില്ലേ? ഉണ്ട് എന്നാലും ഒന്ന് ഉറപ്പ് വരുത്തണം. അപ്പോൾ ഈ നിയമം സനാതന ധർമ്മത്തിൽ ദേവകൾ പോലും ആചരിച്ചതായിരുന്നില്ലേ? എന്താ ഇതിൽ വല്ല അഭിപ്രായ വ്യത്യാസവും ഉണ്ടോ?
ഇങ്ങിനെ ഓരോന്ന് എടുത്തു നോക്കിയാലും ഇൻഡ്യൻ ഭരണ ഘടന സനാതന ധർമ്മ വ്യവസ്ഥിതിയിൽ അധിഷ്ഠിത മാണ് എന്ന് കാണാം . അത് ഉണ്ടാക്കിയവർ അങ്ങിനെ കരുതിയിട്ടില്ലെങ്കിലും (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ