ചോദ്യവും ഉത്തരവും
സാർ ഞാൻ വിനീത് നിലമ്പൂർ മലപ്പുറം ജില്ല - സാറിന്റെ എല്ലാ പോസ്റ്റ് കളും ഞാൻ വായിക്കാറുണ്ട്. എനിക്ക് വളരെ ഗുണം ചെയ്യുന്നവയാണ് അവ എനിയ്ക്ക് ചില സംശയങ്ങൾ ഉണ്ട്. ദയവ് ചെയ്ത് മറുപടി തരണം.
1. ക്ഷേത്രത്തിൽ പോവുക കുറി തൊടുക വഴിപാട് കഴിക്കുക എന്നിവ ചെയ്യുന്ന ഒരു വ്യക്തിയെ ഭക്തൻ എന്നു പറഞ്ഞു കൂടേ?
' മറുപടി
ഭക്ത: എന്നാൽ സംസ്കൃകൃതത്തിൽ പൂജകൻ ഉപാസകൻ, കൂറുള്ളവൻ ആശ്രയിക്കുന്നവൻ തൽപ്പരൻ എന്നൊക്കെയാണ് അർത്ഥം' അപ്പോൾ ഭക്തി ഇല്ലാത്തവന് ക്ഷേത്രത്തോട് കൂറ് ഉണ്ടാകില്ല. അയാൾക്ക് ക്ഷേത്ര കാര്യങ്ങളിൽ താൽപര്യവും ഉണ്ടാകില്ല. എന്നാൽ ക്ഷേത്രത്തിൽ പോകുന്നതും വഴിപാട് കഴിക്കുന്നതും കുറി തൊടുന്നതും അയാൾക്ക് താൽപര്യം ഉണ്ടായിട്ടാണല്ലോ : അതിനാൽ അയാളെ ഭക്തൻ എന്ന് വിളിക്കാം. ഭക്തി രണ്ടു വിധത്തിൽ ഉണ്ട്. "I പരാഭക്തി 2 പൗണ ഭക്തി. പരാ ഭക്തി എന്നാൽ ആചാര അനുഷ്ഠാനങ്ങൾക്കും മത ചിന്തകൾക്കും അതീതമായി ആ പരാശക്തിയിൽ ലയിച്ചു ചേരുന്ന മനോഭാവം . പൗണ ഭക്തി എന്നാൽ മതാചാരങ്ങളിലൂടെ ഇത് മാത്രമാണ് ശരി ഇതിലൂടെ മാത്രമേ രക്ഷയുള്ളൂ എന്ന ചിന്തയാൽ ഉപാസിക്കുന്ന രീതി. ഇത് ഭക്തി പ്രഭാവത്തിന്റെ പ്രാരംഭദശയാണ്. ക്ഷേത്രത്തിൽ പോകുക ആചാര അനുഷ്ഠാനങ്ങൾ ലക്ഷ്യമറിയാതെ നടത്തുക മുതലായവ പൗണ ഭക്തിയാണ്. എന്നാൽ കാലം ചെല്ലും തോറും അയാളിൽ പരിവർത്തനം നടക്കുകയും അയാൾ പരാ ഭക്തിയിൽ എത്തിച്ചേരുകയും ചെയ്യും. അപ്പോൾ ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തി പ്രസാദം വാങ്ങി പോരുന്ന ഒരാളെ തീർച്ചയായും ഭക്തൻ എന്ന് പറയാം. പരാ ഭക്തിയിൽ എത്തിയാലേ ഈശ്വരസാന്നിദ്ധ്യം അനുഭവപ്പെടു! എന്നാൽ പൗണ ഭക്തി ക്കാർക്ക് ദുരിതങ്ങൾക്ക് ശമനം ഉണ്ടാകും. ഈ അനുഭവമാണ് അയാളെ പരാ ഭക്തിയിൽ എത്താൻ പ്രേരിപ്പിക്കുന്നത്. വിനീത്, താങ്കളുടെ അടുത്ത ചോദ്യം കൂടുതൽ വിസ്തരിക്കേണ്ടതിനാൽ അത് കുറച്ച് കഴിഞ്ഞ് വേറൊരു പോസ്റ്റായി ഇടാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ