2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

ശശിമാസ്റ്റർ വിവേകാന്ദ ഇട്ട പോസ്റ്റ്

യസ്യ സ്ത്രീ തസ്യ ഭോഗേച്ഛാ
നിസ്രികസ്യ കോ ഭോഗഭുഃ
സ്ത്രീയം ത്യക്ത്വാ ജഗത് ത്യക്ത്വാ
ജഗത് ത്യക്ത്വാ സുഖീ ഭവ
          അർത്ഥം ---എവിടെ സ്ത്രീയുണ്ടോ അവിടെ സുഖാശയുണ്ട്.സ്ത്രീ ഇല്ലാത്തിടത്ത് അതില്ല .സ്ത്രീയെ ഉപേക്ഷിക്കുന്നത് ലോകം ഉപേക്ഷിക്കുന്നതിന് തുല്യം ജഗത്തിനെ ത്യജിച്ചാൽ സുഖീ ഭവ
   സ്ത്രീയെ ജയിച്ചാൽ ലോകത്തെ ജയിച്ചതിന് തുല്യം പിന്നീടവന് ദുഃഖമില്ല
**************************************************************
പ്രതികരണം
ഇത് ആധികാരികമായ ശ്ലോകം അല്ല. തൈത്തിരിയോപ നിഷത്തിന് വിരുദ്ധമാണിത്. കാമത്തെ നിയന്ത്രിക്കുക എന്ന്പറഞ്ഞാൽ സ്ത്രീയെ ഒഴിവാക്കുകയല്ല. സന്തതി പരമ്പരയെ മുറിക്കാതിരിക്കൂ എന്ന് തൈത്തിരിയോപനിഷത്ത് പറയുമ്പോൾ പിന്നെങ്ങിനെയാണ് സ്ത്രീയെ ഉപേക്ഷിക്കുന്നത്?മാത്രമല്ല അപ്പോൾ സ്ത്രീകൾക്ക് പുരുഷനെ ജയിക്കണം എന്ന് പറയാത്തതെന്താ? അവർക്ക് സുഖം വേണ്ടേ? ഇതൊക്കെ പുരുഷന് മാത്രമേ ബാധകമുള്ളോ?ഇതിന് ഉത്തരം കൃത്യമായി ലക്ഷ്മണൻ ഗുഹനോട് പറയുന്നുണ്ട്.

ഭോഗത്തിനായ്ക്കൊണ്ട് കാമിക്കയും വേണ്ട
ഭോഗം യഥാവിധി വർജ്ജിക്കയും വേണ്ടാ

ഭോഗത്തിന്റെ പീന്നാലെ അലയരുത്. അതേ സമയം അനുവദിക്കപ്പെട്ട ഭോഗം ത്യജിക്കയും വേണ്ട.  ഇതാണ് സത്യം.നമ്മൾ അനുസരിക്കേണ്ടതും ഇതാണ്.കാണാൻ കൊള്ളവുന്ന സ്ത്രീകളുടെ പുറകെ ഒന്നും നടക്കരുത്.എന്നാൽ കൊള്ളാവുന്ന ഒരുവളെ പത്നിയാക്കാം.കാരണം വിവാഹം കാമ സംപൂർത്തിക്കല്ല. ഇഷ്ട സന്താന ലാഭത്തിനാണ്. എന്നാൽ പരസ്ത്രീ ഗമനം കാമ സംപൂർത്തിക്കാണ്. അതാണ് ഇവിടെ കാമം ഒഴിവാക്കണം എ ന്ന് പറയു  ന്നത്!. അല്ലാതെ സ്ത്രീയെ ത്യജിക്കാനല്ല.

ഇനി സ്ത്രീയെ ത്യജിച്ചാൽ അയാൾക്ക് കാമം ഇല്ലെന്നാണോ? ഒരാൾക്ക് അധികാരത്തോടുള്ള കാമം. വേറൊരാൾക്ക് പണത്തിനോട് കാമം. ഇങ്ങിനെയെങ്കിൽ സ്ത്രീയെ ഉപേക്ഷിച്ചാൽ അവന് എങ്ങിനെ ജഗത്തിനെ ജയിക്കാൻ കഴിയും? അപ്പോൾ ഒരു വസ്തുതയുടെ ശരീയായ രൂപം ധരിച്ചു വേണം പോസ്റ്റ് ഇടാൻ അല്ലെങ്കിൽ സാധുക്കളായ സജ്ജനങ്ങൾ തെറ്റായി മനസ്സിലാക്കി വെയ്ക്കും. അത് പാടില്ലെന്ന് കരുതിയാണ് ഓരോ പോസ്റ്റിന്റെയും പുറകെ ഞാൻ പോകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ