ശ്രീരാമൻ സീതയെ ഉപേക്ഷിച്ചോ? ഭാഗം 2
ഹേ പ്രഭോ എനിക്ക് പ്രത്യേകം നിർദ്ദേശമൊന്നും തരാനില്ല. അങ്ങയ്ക്ക് എന്താണ് ഉചിതമെന്ന് തോന്നുന്നത്? അത് ചെയ്യുക - സീത ഇങ്ങിനെ പറഞ്ഞത് കേട്ട് രഘുനാഥൻ കുറച്ചു നേരം ചിന്തിച്ചിരുന്നതിന്ന് ശേഷം പറഞ്ഞു.
ദേവി ജാനാമി സകലം തത്രോപായം വദാമി തേ
കല്പയിത്വാ മിഷം ദേവി ലോകവാദം ത്വദാശ്രയം.
ത്യജാമി ത്വാം വനേ ലോകവാദാദ് ഭീത ഇവാപരഃ
ഭവിഷ്യതഃ കുമാരൗ ദ്വൗ വാല്മീകേരാശ്രമാന്തികേ
അർത്ഥം
ദേവീ, എനിയ്ക്ക് അതൊക്കെ അറിയാം.അതിനായി ഞാൻ നിന്നോട് ഒരു ഉപായം പറയാം. ഞാൻ നീയുമായി ബന്ധപ്പെടുത്തിയ ലോകാപവാദമെന്ന വ്യാജ ത്താൽ നിന്നെ ലോക നിന്ദയിൽ ഭയപ്പെടുന്ന അന്യ പുരുഷൻമാരെപ്പോലെ വനത്തിൽ ത്യജിക്കുന്നതാണ്. അവിടെ വാല്മീകിയുടെ ആശ്രമത്തിന്റെ അടുത്ത് നിനക്ക് രണ്ടു പുത്രന്മാർ ഉണ്ടാകും.
ഇദാനീം ദൃശ്യതേ ഗർഭ: പുനരാഗത്യ മേ/ന്തികം
ലോകാനാം പ്രത്യയാർത്ഥം ത്വം കൃത്വാ ശപഥമാദരാത്
ഭൂമേർ വിവരമാത്രേണ വൈകുണ്ഠം യാസ്യസി ദ്രുതം
പശ്ചാദഹം ഗമിഷ്യാമി ഏഷ ഏവ സുനിശ്ചയഃ
അർത്ഥം
ഈ ഘട്ടത്തിൽ നിന്റെ ശരീരത്തിൽ ഗർഭാവസ്ഥയുടെ ലക്ഷണങ്ങൾ കാണുന്നു. കുട്ടികൾ ഉണ്ടായതിന് ശേഷം നീ എന്റെ സമീപത്തെത്തിച്ചേരും. ലോകർക്ക് ബോധ്യം വരുത്താൻ വേണ്ടി ആദരപൂർവ്വം ശപഥം ചെയ്ത് വേഗം തന്നെ ഭൂമി പിളർന്നുണ്ടായ വിടവിലൂടെ വൈകുണ്ഠത്തിലേക്ക് പോകണം .പിന്നീട് ഞാനും അങ്ങോട്ട് വരും .ഇപ്പോൾ അങ്ങിനെ തീരുമാനിച്ചിരിക്കുന്നു.
വിശദീകരണം
സീതാ പരിത്യാഗം സീതയും കൂടി അറിഞ്ഞു കൊണ്ട് നടത്തിയ ഒരു നാടകമായിരുന്നു എന്ന് മനസ്സിലായല്ലോ? ഗർഭിണിയായ സീതയെ ഉപേക്ഷിച്ചവനാണോ ധർമ്മിഷ്ഠനായ രാമൻ? എന്ന വിവരദോഷികളുടെ ചോദ്യത്തിന് ഇനി പ്രസക്തിയുണ്ടോ? അപ്പോൾ ഒന്നും മനസ്സിലാക്കാതെ രാമന്റെ നേരെ വെട്ടി വെളിച്ചപ്പെടുകയാണ് രാമനേ ദ്വേഷിക്കുന്നവർ ചെയ്യുന്നത് എന്ന് മനസ്സിലായില്ലെ? യഥാർത്ഥ ഇതിഹാസമായ രാമായണം അദ്ധ്യാത്മ രാമായണമാണ്. വാൽമീകി രാമായണമല്ല. വാൽമീകി രാമായണം ഒരു കാവ്യമാണ്. അദ്ധ്യാത്മരാമായണം കാവ്യമല്ല. ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ