വട മാലയോ വട പത്രമലയോ?
ആഞ്ജനേയ സ്വാമിക്ക് വട മാല വഴിപാട് ചില ക്ഷേത്രങ്ങളിൽ ബോർഡിൽ എഴുതി വെച്ചതായി കണ്ടിട്ടുണ്ട്. എന്നാൽ ഹനുമാനും വടയും തമ്മിൽ എന്താണ് ബന്ധം? ഈ വഴിപാട് എങ്ങിനെയാണ് വന്നത്? നീ ഏത് രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന തത്വ പ്രകാരം എന്ത് വഴിപാടായാലും കുഴപ്പമില്ല. പക്ഷെ എന്തിനും ഒരു യുക്തി വേണമല്ലോ!
ഹനുമാൻ ഒരു യോഗിയാണ്. ഏറെ സമയവും തപസ്സ് ചെയ്യുന്ന പ്രകൃതം. അപ്പോൾ പ്രകൃതിയിൽ നിന്നും ഊർജ്ജത്തെ സ്വീകരിച്ച് ജീവൻ നിലനിർത്തുവാനുള്ള യോഗവിദ്യ അറിയാം. അല്ലാത്ത ചില സന്ദർഭങ്ങളിൽ പഴവും തേനും കിഴങ്ങും ആണ് ഭക്ഷണം കാരണം ഹനുമാൻ വനവാസിയാണ്. അപ്പോൾ വട എന്ന പലഹാരം പ്രകൃതിദത്തമല്ല. മാത്രമല്ല വടകൾ തന്നെ പലതരം ഉണ്ട്. അതിൽ ഉഴുന്നുവട തന്നെ മാലയാക്കാൻ കാരണം? അറിവില്ലായ്മ എന്നേ പറയാനുള്ളൂ.
ഹനുമാനെ വായുപുത്രൻ എന്നാണ് പറയുന്നത്. ഏറ്റവും കൂടുതൽ പ്രാണവായു പുറത്തേക്ക് വിടുന്നത് വടവൃക്ഷമാണ്. അതായത് പേരാല് സംസ്കൃതത്തിൽ ഇതിനെ ന്യ ഗ്രോധം എന്നും പറയും. അപ്പോൾ സദാസമയവും പിതാവിന്റെ സാന്നിദ്ധ്യം അനുഭവിക്കുക എന്ന ചിന്തയുടെ പ്രതീകമായി വട പത്ര മാല കഴുത്തിൽ അണിയുക ഹനുമാന്റെ ശീലമായിരുന്നെന്ന് മുമ്പ് എവിടെയോ വായിച്ചതായി ഓർക്കുന്നു. ഒരു പക്ഷെ ഈ കാരണത്താലായിരിക്കാം ആഞ്ജനേയ സ്വാമിക്ക് വട പത്ര മാല വഴിപാടായി നിശ്ചയിച്ചത്. പിന്നെ അതെങ്ങിനെ വട മാലയായി എന്നത് ആഞ്ജനേയ സ്വാമിക്ക് മാത്രമേ അറിയൂ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ