2017, ഏപ്രിൽ 9, ഞായറാഴ്‌ച

ബ്രഹ്മാവും സരസ്വതിയും

ബ്രഹ്മാവ് സൃഷ്ടികർത്താവ് പുതുതായി ഒന്നും സൃഷ്ടിക്കുന്നില്ല കഴിഞ്ഞ രാത്രി കൽപ്പത്തിൽ ചേർന്നവയെ രൂപ നാമങ്ങൾ നൽകി വീണ്ടും ലയിച്ചതിൽ നിന്ന് വേർപെടുത്തി വേറെ വേറെ യാണ് എന്നു തോന്നും വിധം പുറത്തെടുക്കുന്നു. ഈ പ്രക്രിയയ്ക്ക് സൃഷ്ടി എന്നു പറയുന്നു. കൽപ്പാന്ത്യത്തിൽ തന്നിൽ ലയിച്ച വേദത്തെ അഥവാ ജ്ഞാനത്തെ തന്റെ ഉള്ളിൽ നിന്നും പുറത്തെടുത്തു. ബ്രഹ്മാവിന്റെ ഉള്ളിൽ നിന്നായതിനാൽ ബ്രഹ്മാവ് പുരുഷനും ആയതിനാൽ ബ്രഹ്മാവിന് പിതൃഭാവവും സൃഷ്ടി സ്ത്രൈണ ഭാവമായതിനാൽ സ്ത്രീ നാമം കൽപ്പിച്ചു സരസ്വതി. ബ്രഹ്മാവിൽ നിന്ന് പുറത്തു വന്നതിനാൽ ബ്രഹ്മാവിന്റെ പുത്രി എന്നു പറയുന്നു.

ബ്രഹ്മാവിന്റെ ഉള്ളിലുണ്ടായിരുന്നതും പുറത്തേക്ക് എടുത്തതുമായ വേദത്തിനെ അഥവാ ജ്ഞാനത്തിനെ ഒരു സ്ത്രീ സ്ത്രീ രൂപം കൽപ്പിച്ച് സരസ്വതി എന്ന് നാമകരണം ചെയ്തു. പുത്രന്റെ അഥവാ പുത്രിയുടെ ധർമ്മം എന്താണ്? പിതാവിനെ സഹായിക്കുക ' അങ്ങിനെ പിതാവിന് കർമ്മം ചെയ്യാതിരുന്നാൽ സംഭവിക്കേണ്ട പും എന്ന നരകത്തിൽ നിന്നും രക്ഷിക്കുക: ബ്രഹ്മാവിന്റെ ധർമ്മം സൃഷ്ടിയാണ്. അത് ചെയ്യാതിരുന്നാൽ പും എന്ന നരകം പ്രാപിക്കും. സൃഷ്ടി നടത്തണമെങ്കിൽ ജ്ഞാനം വേണം' അപ്പോൾ ജ്ഞാനത്തിന്റെ സഹായത്താൽ ബ്രഹ്മാവ് സൃഷ്ടി നടത്തുന്നു. ബ്രഹ്മാവിനെ സൃഷ്ടി നടത്താൻ സഹായിച്ചത് ജ്ഞാനമാണ്. ഈ ജ്ഞാനത്തിനെയാണ് സരസ്വതി എന്ന് പറയുന്നത്. അപ്പോൾ സൃഷ്ടി നടത്തുന്നതിൽ ബ്രഹ്മാവിനെ സഹായിച്ചതിനാൽ ജ്ഞാനത്തെ അഥവാ സരസ്വതിയെ ബ്രഹ്മാവിന്റെ സഹധർമ്മിണി എന്നു പറയുന്നു.  അതായത് നമ്മൾ ഉദ്ദേശിക്കുന്ന ഭാര്യാ ഭർതൃബന്ധം അല്ല എന്നർത്ഥം.  ഞാൻ ഒരു കർമ്മം ചെയ്തു കൊണ്ടിരിക്കുമ്പോൾ എന്റെ പുത്രി വന്ന് എന്നെ സഹായിച്ചാൽ പുത്രി ആണെങ്കിലും അവൾ എന്റെ സഹധർമ്മിണി കൂടിയാണ്.  ഇവിടെ പുത്രോൽപ്പാദനത്തിന് വേണ്ട ഭാര്യ എന്ന അർത്ഥമല്ല എന്ന് സാരം - ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ