2017, ഏപ്രിൽ 15, ശനിയാഴ്‌ച

നിങ്ങൾ രാമനെ / കൃഷ്ണനെ / ബുദ്ധനെ അനുകരിച്ചാൽ അബദ്ധം പറ്റും എന്നാൽ രമണമഹർഷിയെ അനുകരിച്ചാൽ അബദ്ധം പറ്റില്ല.എന്നാൽ രമണനെ അനുകരിക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകില്ല -  നൊച്ചൂരിന്റെ പ്രഭാഷണത്തിൽ നിന്ന്  ശ്രീ ബാലസുബ്രഹ്മണ്യം പോസ്റ്റ് ചെയ്തത്.
***********************************************************
പ്രതികരണം
ഈ അഭിപ്രായത്ണോട് യോജിക്കാൻ സാദ്ധ്യമല്ല എനിയ്ക്ക്. നിങ്ങൾ സ്വീകരിക്കുമോ എന്ന് എനിക്കറിയില്ല. എന്റെ വിയോജിപ്പിനുള്ള കാരണം വ്യക്തമാക്കാം. ഇത് തികച്ചും ഭഗവദ് ഗീതാ തത്വത്തിന് വിരുദ്ധമാണ്. രമണ മഹർഷിയെ അനുകരിച്ചാൽ തെറ്റു പറ്റില്ല എനാന് നൊച്ചൂർ പറഞ്ഞിരിക്കുന്നു. എന്നാൽ ഗീതയിൽ പ്രയുന്നത് ശ്രദ്ധിക്കുക ***അന്യന്റെ ധർമ്മം വളരെ ശ്രേഷ്ഠമായിരിക്കാം നമ്മുടേത് അത്രതന്നെ ശ്രേഷ്ഠത ഇല്ലാത്തതായിരിക്കാം.എന്നാലും ഒരുവനെ സംബന്ധിച്ച് ഏറ്റവും ശ്രേഷ്ഠം അവന്റെ ധർമ്മം തന്നെയാണ്*****ഇവിടെ പരോക്ഷമായി അനുകരണം പാടില്ല എന്നുതന്നെയാണ്. മാത്രമല്ല അനുകരണം സാധ്യവുമല്ല. കാരണം ഒരാളുടെ ഭൗതിക സാഹചര്യമാവില്ല മറ്റൊരാളുടേത്? അപ്പോൾ ഒരുവനെ എങ്ങിനെ അനുകരിക്കും? ഉദാഹരണത്തിലൂടെ വ്യക്തമാക്കാം

ശ്രീരാമൻ രാജകുമാരനാണ്  ഈശ്വരാവതാരവും ആണ്. രാമൻ ഈശ്വരനെന്ന് അറിഞ്ഞഋഷിമാർ സദാസമയവും രാമനെ സ്തുതിച്ചു കൊണ്ടിരിക്കുന്നു. പൗരന്മാർ രാമനെ തങ്ങളുടെ പ്രിയപ്പെട്ട ഭാവി ചക്രവർത്തിയായി വിലയിരുത്തി സദാസമയവും ബഹുമാനിക്കുന്നു. ആ സ്തുയിലും ബഹുമാനത്തിലും രാമൻ സന്തോഷവാനാണ്. നമ്മുടെ സ്ഥിതി അങ്ങിനെയാണോ? അപ്പോൾ രാമനെ എങ്ങിനെ അനുകരിക്കും? ഇനി അഥവാ സ്തുതി പാഠകർ ഉള്ളവരാണ് എന്ന് കരുതുക. രാമന് ഓരോ സ്തുതി കേൾക്കുമ്പോളും വിനയം കൂടിക്കൂടി വരും .നമ്മളാണെങ്കിൽ അഹംകാരവും ധീക്കാരവും കൂടും .അപ്പോൾ എങ്ങിനെ രാമനെ അനുകരിക്കും? അപ്പോൾ അനുകരണമല്ല വേണ്ടത് അവരുടെ ധാർമ്മികമായ പ്രവൃത്തികളെ സസൂക്ഷ്മം നിരീക്ഷിച്ച്. അത് നമ്മുടെ ജീവിതത്തിൽ പകർത്താൻ പറ്റുന്നവ പകർത്തുക. അതാണ് വേണ്ടത്. പകർത്തുക എന്നത് അവനവന്റെ സാഹചര്യത്തിനും സംസ്കാരത്തിനും അനുസരിച്ചെ പറ്റൂ! പകർത്തലും അനുകരണവും ഒന്നല്ല.

രമണ മഹർഷിയേയും നമുക്ക് അനുകരിക്കാൻ സാധ്യമല്ല.ഞാൻ ഞാനായി നിൽക്കുകയാണ് വേണ്ടത്. എന്നിലുള്ള സത്തിനെ വർദ്ധിപ്പിക്കുകയും അസത്തിനെ നിർമ്മാർജ്ജനം ചെയ്യുകയുമാണ് ചെയ്യേണ്ടത്. അതിന് മേൽ പറഞ്ഞവരെ ഗുരുവായിക്കണ്ട് അവരുടെ ജീവിതത്തിലെ ഉപദേശങ്ങൾ കഴിയുമെങ്കിൽ പ്രാവർത്തികമാക്കുക. അതായത് അനുസരിക്കുക. ഇത് അനുകരണമല്ല. കാരണം അനുകരണം സാധ്യമല്ല. കുട്ടികളാണ് ആരാധ്യരായവരെ അനുകരിക്കാൻ ശ്രമിക്കുക. എന്നാൽ ബുദ്ധി ഉറച്ചാൽ അവർ അത് ഉപേക്ഷിക്കുന്നു. കാരണം അനുകരണം സാധ്യമല്ല തന്നെ അപ്പോൾ പിന്നെ രമണ മഹർഷിയെ അനുകരിച്ചാൽ  അബദ്ധം പറ്റില്ല എന്ന് പറഞ്ഞത് തന്നെ അബദ്ധമല്ലേ?  ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ