ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം ശ്ലോകം 44 തിയ്യതി -19/4/2017
തരുണീ കുടിലാ തസ്യ സഖ്യഗ്രേ ച രുരോദ ഹ
അഹോ ചിന്താ മമോത്പന്നാ ഫലം ചാഹം ന ഭക്ഷയേ.
അർത്ഥം
യുവതിയും വക്രബുദ്ധിയുമായ ബ്രാഹ്മണ പത്നി നിലവിളിച്ചു കൊണ്ട് സഖിയോട് പറഞ്ഞു. കഷ്ടം! എനിക്ക് ഇപ്പോൾ ചില ചിന്തകൾ ഉണ്ടായിരിക്കുന്നു.ഞാൻ ഈ പഴം തിന്നുകയില്ല.
45
ഫലഭക്ഷേണ ഗർഭഃ സ്യാദ് ഗർഭണോദരവൃദ്ധിതാ
സ്വല്പഭക്ഷം തതോ/ശക്തിർഗൃഹകാര്യം കഥം ഭവേത്
അർത്ഥം
പഴം തിന്നാൽ ഗർഭം ഉണ്ടാകും ഗർഭമുണ്ടായാൽ വയറ് വീർക്കും.ഭക്ഷണം കഴിക്കാൻ പ്രയാസമാകും അതെ തുടർന്ന് അശക്തി ഉണ്ടാകും. ആ നിലയിൽ വീട്ടുകാര്യങ്ങൾ എങ്ങിനെ നടക്കും?
46
ദൈവാദ് ധാടീ വ്രജേദ് ഗ്രാമേ പലായേദ് ഗർഭിണീ കഥം
ശുകവന്നിവസേദ് ഗർഭസ്ഥം കുക്ഷേഃ കഥമുത്സൃജേത്
അർത്ഥം
കഷ്ടകാലത്തിന് ഗ്രാമത്തിൽ കൊള്ളക്കാരോ മറ്റൊ എത്തിയാൽ ഗർഭിണി എങ്ങിനെ ഓടി രക്ഷപ്പെടും? ശുകന്റെ നിലയിൽ ഗർഭം ഏറെക്കാലം നീളുകയാണെങ്കിൽ പ്രസവം എത്ര ക്ലേശകരമാകും?
47
തിര്യക് ചേദാഗതോ ഗർഭസ്തദാ മേ മരണം ഭവേദ്
പ്രസൂതൗ ദാരുണം ദുഃഖം സുകുമാരീ കഥം സഹേ
അർത്ഥം
കുഞ്ഞെങ്ങാനും വിലങ്ങനെ കിടന്നാൽ പ്രസവത്തോടെ എനിക്ക് മരണം വന്നേക്കും. പ്രസവത്തിലെ വേദന സുകുമാരിയായ ഞാൻ എങ്ങിനെ സഹിക്കും?
48
മന്ദായാം മയി സർവ്വസ്വം നനാന്ദാ സംഹരേത്തദാ
സത്യശൗചാദിനിയമോ ദുരാരാധ്യഃ സ ദൃശ്യതേ
അർത്ഥം
ഗർഭത്താൽ അവശയായിത്തീർന്നാൽ ഗൃഹത്തിലുള്ളതെല്ലാം ഭർതൃസഹോദരി കൈയ്യടക്കും.സത്യ ശൗചാദി നിയമങ്ങൾ പരിപാലിക്കുക എന്നതും പ്രയാസം.
49
ലാളനേ പാലനേ ദുഃഖം പ്രസൂതായാശ്ച വർത്തതേ
വന്ധ്യാ വാ വിധവാ നാരീ സുഖിനീ ചേതി മേ മതിഃ
അർത്ഥം
പ്രസവിച്ചാൽ കുഞ്ഞിനെ ലാളിക്കാനും ,പരിപാലിക്കാനുമെല്ലാം വളരെ പ്രയാസം സഹിക്കണം . വന്ധ്യകളും ,വിധവകളുമാണ് ഭാഗ്യവതികളെന്ന് എനിക്ക് തോന്നുന്നു!
ഓരോ അദ്ധ്യായം കഴിയുമ്പോളും വിശദീകരണമുണ്ടാകും. അപ്പോൾ ഓരോന്നും വിശദീകരിക്കാം.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ