വിശ്വാസം ഉണ്ടെങ്കിൽ,ആകാം!!!
സനാതന ധർമ്മ വ്യവസ്ഥിതിയുടെ ഓരോ ഭാഗവും അതി ഗഹനമായി ചിന്തിച്ച് പോസ്റ്റുകൾ ഇടുന്നു.സംശയം ഉണ്ടെങ്കിൽ ചോദിക്കുകയും ചിന്തിച്ച് അംഗീകരിക്കാൻ കഴിയുന്നവർക്കും എന്നിൽ വിശ്വാസം ഉണ്ടെങ്കിൽ ആകാം ! അല്ലെങ്കിൽ തള്ളിക്കളയാം!!
ഗോകർണ്ണൻ ആത്മ ദേവനോട് പറയുന്നു -----ഈ സംസാരം ദുഃഖപൂർണ്ണമിണ്. വിരക്തി നേടണം.എല്ലാം ത്യജിച്ച് മുനിയായി ഏകാന്തത്തിൽ കഴിയുന്നവർക്കേ സുഖമുള്ളൂ! ----
എന്താണ് ഈ പറഞ്ഞതിന്റെ താൽപര്യം.?എല്ലാം ഒഴിവാക്കാനാണ് എങ്കിൽ പിന്നെന്തിനാണ് ഈശ്വരൻ സൃഷ്ടി നടത്തിയത്? അഥവാ നാം എങ്ങിനെയാണ് ഓരോന്നും ഒഴിവാക്കുക? ബന്ധം എന്നാൽ എന്ത്? ഏകാന്തത എന്നാൽ എന്ത്? ഇതിനൊക്കെ ഉത്തരം ആദ്യം കണ്ടേ പറ്റൂ! അല്ലെങ്കിൽ ഗോകർണ്ണന്റെ ഉപദേശം ഉൾക്കൊള്ളാനാകില്ല. മാത്രമല്ല ഏത് സന്ദർഭത്തിലാണ് ഈ ഉപദേശം ആത്മ ദേവന് നൽകിയത്? അതും പരിഗണിക്കണം.
ശിശുവായ എനിക്ക് അമ്മയെ ഒഴിവിക്കാനാകില്ല. മുലപ്പാൽ കുടിക്കണം. കൈകാലീട്ടിച്ച് കളിക്കണം .അത് കണ്ട് അമ്മ നിർവൃതിയടയണം. ശൈശവത്തിന്റെ ഈ ബന്ധത്തെ എനിക്ക് ഒഴിവാക്കാൻ പറ്റുമോ? ഇല്ല തീർച്ച . ഞാൻ ബാല്യത്തിലെക്ക് കടന്നപ്പോൾ മുല കുടിക്കുക എന്ന ബന്ധം മുറിഞ്ഞു. അത് ഞാൻ ഒഴിവാക്കിയതല്ല താനേ ഒഴിഞ്ഞു പോയതാണ്. ആവശ്യം കഴിഞ്ഞപ്പോൾ ആ ബന്ധം താനേ മുറിഞ്ഞു. ഞാൻ കൗമാരത്തിൽ എത്തിയപ്പോൾ അമ്മയുമായുള്ള ബന്ധം വീണ്ടും കുറഞ്ഞു. ഇപ്പോൾ എന്നെ കുളിപ്പിക്കണ്ട താലോലിക്കണ്ട. സമയാസമയത്ത് ആഹാരം ഉണ്ടാക്കി ത്തന്നാൽ മതി .മാത്രമല്ല ചെറിയ തോതിൽ അമ്മയെ സഹായിക്കുകയും ചെയ്യുന്നു. ഞാൻ യൗവ്വനത്തിൽ എത്തിയപ്പോൾ അമ്മയുമായി എല്ലാ ബന്ധങ്ങളും താനേ കൊഴിഞ്ഞു പോയി. ഒന്നും ഞാൻ ഒഴിവാക്കിയതല്ല. ഇപ്പോൾ അമ്മ എന്ന വികാരം മാത്രം ബാക്കി. അതിനെ സ്നേഹം എന്നു പറയുന്നു " അമ്മ ഒരിക്കൽ മരിച്ചു. അപ്പോൾ തോന്നിയ വികാരത്തിന് ദു:ഖം എന്ന് എല്ലാവരും പറയും. പക്ഷെ യഥാർത്ഥ വാക്ക് താപം എന്നാണ്. എന്ത് കൊണ്ട്?
ഒരു പാത്രം വെള്ളം തിളപ്പിച്ച ശേഷം തീ കെടുത്തുക നേരത്തെ സംഭരിച്ച ചൂട് അവിടെയുണ്ട്. അത് പതുക്കെ സമയമെടുത്ത് തണുത്ത് പൂർവ്വാവസ്ഥയിൽ എത്തുന്നു. അതേപോലെ അമ്മ മരിച്ചപ്പോൾ അത് വരെ ഉണ്ടായ ബന്ധത്തിന്റെ പേരിൽ താപം നിലനിന്നു. പതുക്കെ സമയമെടുത്ത് ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ നമ്മളിലെ ദു:ഖം എന്ന താപം ഇല്ലാതാകുന്നു. ഈ താപം ഞാൻ ഒഴിവാക്കിയതല്ല താനേ ഒഴിഞ്ഞു പോയതാണ്. ചുരുക്കി പറഞ്ഞാൽ നമുക്കൊന്നും ഒഴിവാക്കാൻ കഴിയില്ല അത് താനേ സംഭവിക്കേണ്ടതും സംഭവിക്കുന്നതും ആണ്. അപ്പോൾ ഗോകർണ്ണൻ പറഞ്ഞതിന്റെ അർത്ഥമെന്താണ്? അത് അടുത്ത പോസ്റ്റിൽ - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ