ചോദ്യവും ഉത്തരവും
സാർ ഞാൻ ദിവാകരൻ നമ്പൂതിരി കോഴിക്കോട് --ജോസഫ് മാർട്ടിൻ എന്ന ഒരാളുടെ പോസ്റ്റ് കണ്ടു. ഇതെല്ലാം എന്റെ സ്വന്തമെന്ന ധാരണയാണ് സകല ദുഃഖങ്ങൾക്കും കാരണം --എന്ന് ഞാൻ അതിന് നല്ല കമന്റ് ഇടാൻ നോക്കുമ്പോളാണ് സാറിന്റെ കമന്റ് കണ്ടത് . എന്താണ് അതിൽ സാറിന്റെ അഭിപ്രായം?
++++++++++++++++++++++++++++++++++++++++++++++++++++++++ഉത്തരം
ഞാനല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല ഞാൻ സർവം വസിക്കുന്നവനാണ് അതിനാൽ വാസുദേവൻ എന്ന് ഞാൻ അറിയപ്പെടുന്നു ഈ ഭഗവദ് വചനമനുസരിച്ച് ഞാൻ തന്നെ പലതായി തീർന്നതല്ലേ ഈ പ്രപഞ്ചം? അപ്പോൾ ഇതെല്ലാം ഞാനാണ് അല്ലെങ്കിൽ എന്റേതാണ്. അത് ധാരണയല്ല സത്യമാണ്.
പിന്നെ ദുഃഖത്തിന് കാരണം അജ്ഞാനമാണ്. സ്വൽപ്പം സ്വാർത്ഥതയും അല്ലേ? അമ്മ മരിച്ചു! സത്യത്തിൽ പുതിയ ഒരു ശരീരം എടുക്കാനുള്ള തയ്യാറെടുപ്പ് മാത്രമാണ് മരണം അമ്മ മരിക്കുന്നില്ല. പുതിയ ശരീരവുമായി എപ്പോഴും ഈ വസുധൈവ കുടുംബത്തിൽ ഉണ്ട്. മരണം എന്നത് വസ്ത്രം മാറുന്ന പോലെയാണെന്ന് ഗീത പറയുന്നു പുതിയ വസ്ത്രം ധരിക്കുമ്പോഴും പഴയത് ഉപേക്ഷിക്കുമ്പോഴും നാം ദുഃഖിക്കാറുണ്ടോ? അമ്മ പുതിയ വസ്ത്രം ധരിക്കാനായി ആളില്ലാത്ത സ്ഥലത്തേക്ക് സ്വൽപം മാറി നിൽക്കുന്നു. അതിൽ സന്തോഷമല്ലേ വേണ്ടത്? ഇവിടെ എന്റെ ഈ ശരീരബന്ധം മുറിയുമല്ലോ എന്ന സ്വാർത്ഥതയല്ലേ ദു:ഖത്തിന് കാരണം? ഈ സ്വാർത്ഥതയാണെങ്കിൽ അജ്ഞാനത്തിൽ നിന്ന് ഉടലെടുത്തതും.
പിന്നെ ഒന്നും എനിക്ക് സ്വന്തമല്ല എന്ന ഋഷി വചനം. ആരെങ്കിലും ആ വാചകത്തെ മനനം ചെയ്തിട്ടുണ്ടോ? വാക്യാർത്ഥത്തിൽ എടുക്കുകയല്ലേ ചെയ്യുന്നത്? ഞാൻ മാത്രമേ ഉള്ളുവെങ്കിൽ കാണപ്പെടുന്നതിലെല്ലാം ഞാനല്ലേ? അപ്പോൾ ശരീരപരമായി വേറെ വേറെ തോന്നുന്നതെല്ലാം എന്റെ സ്വന്തമല്ലേ? എന്നിലും താങ്കളിലും കുടികൊള്ളുന്നത് ഞാൻ തന്നെയല്ലേ? അങ്ങിനെ യെങ്കിൽ ഞാൻ താങ്കളുടേയും താങ്കൾ എന്റേയുമല്ലേ? ഇത് ധാരണയാണോ? സത്യമല്ലേ? അപ്പോൾ ദുഃഖത്തിന് ഹേതു അജ്ഞാനമാണ്. അല്ലാതെ ഇതെല്ലാം എന്റേതാണ് എന്ന സത്യത്തെ ധാരണയായി വിലയിരുത്തിയത് കൊണ്ടല്ല. ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ