2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

ചോദ്യവും ഉത്തരവും

നിർമ്മല തിരുവനന്തപുരം --സാർ ,പാണിനിയുടെ വ്യാകരണ ഗ്രന്ഥത്തിന് പതഞ്ജലി ഭാഷ്യം രചിച്ചു എന്നും കാത്യായനൻ വാർത്തികം രചിച്ചു എന്നും കണ്ടു. എന്താണ് ഭാഷ്യം? എന്താണ് വാർത്തികം?
        ഉത്തരം
ധാർമ്മികപരമോ, ദാർശനികപരമോ,സൈദ്ധാന്തികപരമോ ആയ വിഷയങ്ങളിൽ ഉള്ള സൂക്തങ്ങൾക്ക്  നിരൂപണാത്മകമായ വ്യാഖ്യാനം നൽകുന്നവയാണ് ഭാഷ്യങ്ങൾ.സ്പഷ്ടമാക്കുന്നത് എന്നാണ് ഭാഷ്യം എന്നതിന്റെ അർത്ഥം. ഒരു വ്യാഖ്യാനിക്കുന്ന വ്യക്തിക്ക് മൂല ഗ്രന്ഥത്തിലുള്ളവ വിശദീകരിക്കാനേ അധികാരമുള്ളൂ. എന്നാൽ ഭാഷ്യം ചമയ്ക്കുന്നവന് ഗ്രന്ഥകർത്താവിനെ വിമർശിക്കാം .പുതിയ ദർശനങ്ങൾ കണ്ടെത്താം

സൂത്രാർത്ഥോ വർണ്യതേ യത്ര
വാക്യൈഃ സൂത്രാനുസാരിഭിഃ
സ്വ പദാനി ച വർണ്യന്തേ
ഭാഷ്യം ഭാഷ്യവിദോ വിദുഃ
      അർത്ഥം
സൂത്രാനുബന്ധികളായ വാക്യങ്ങളാൽ സൂത്രത്തിന്റെ അർത്ഥം വർണ്ണിക്കുന്നതോടൊപ്പം സ്വന്തം അഭിപ്രായ ഗതിയും ചേർത്ത് വിശദീകരിക്കുന്നതിനെ ഭാഷ്യം എന്നു പറയുന്നു(എന്റെ പോസ്റ്റുകളൊക്കെ ഇത്തരത്തിൽ ഉള്ളവയാണ്)

വാർത്തികം ----പറഞ്ഞതിനേയും ,പറയാൻ വിട്ടുപോയതിനേയും ,അപൂർണ്ണമായി പറഞ്ഞതിനേയും വ്യാഖ്യാനിച്ച് സ്പഷ്ടമാക്കുന്നത്.
    ശരിക്കും പറഞ്ഞാൽ ഉപകാരപ്രദമാകുന്നത് മൂല കൃതിയേക്കാൾ ഭാഷ്യവും വാർത്തികവുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ