2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം ശ്ലോകം  71 തിയ്യതി 27/4/2017

തത്പിതാ കൃപണഃ പ്രോച്ചൈർദ്ധനഹീനോരുരോദ ഹ
വന്ധ്യത്വം തു സമീചീനം കുപുത്രോ ദുഃഖദായകഃ
      അർത്ഥം
പിശുക്കനായ പിതാവ് ധനമെല്ലാം നശിച്ചപ്പോൾ ദു:ഖിച്ചു. ദുഷിച്ച മകനേക്കാൾ ഭേദം പുത്രൻ ഇല്ലാതിരിക്കുന്നതാണ് എന്നു പറഞ്ഞു.
72
ക്വ തിഷ്ഠാമി ക്വഗച്ഛാമി  കോ മേ ദു:ഖം വ്യ പോ ഹയേത്
പ്രാണാം സ്ത്യ ജാമി ദുഃഖേന ഹാ കഷ്ടം മമ സം സ്ഥിതം
         അർത്ഥം
ഞാനെവിടെ കഴിയും? എങ്ങോട്ട് പോകും? ആര് എന്റെ ദുഃഖ മകറ്റും? ഞാൻ പ്രാണനൊടുക്കാൻ ഉദ്ദേശിക്കയാണ്  എന്റെ അവസ്ഥ മഹാ കഷ്ടം തന്നെ!
73
തദാനീം തു സമാഗത്യ ഗോകർണ്ണോ ജ്ഞാനസംയുതഃ
ബോധയാമാസം ജനകം വൈരാഗ്യം പരിദർശയൻ.
          അർത്ഥം
ഈ ഘട്ടത്തിൽ ജ്ഞാനിയായ ഗോകർണ്ണൻ പിതാവിനെ ആശ്വസിപ്പിച്ചു. വൈരാഗ്യത്തിന്റെ മഹത്വം ചൂണ്ടിക്കാട്ടി.
74
അസാരഃ ഖലു സംസാരോ ദുഃഖരൂപീ വിമോഹകഃ
സുതഃ കസ്യ ധനം കസ്യ സ്നേഹവാൻ ജ്വലതേ/നിശം.
            അർത്ഥം
ഈ സംസാരം നിസ്സാരമാണ്. അത് ദുഖം നൽകുന്നതും നമ്മെ മോഹിപ്പിക്കുന്നതുമാകുന്നു.മകൻ ആരുടെ? ധനം ആരുടെ? സ്നേഹത്തിന്റെ പേരിൽ ജനങ്ങൾ ദുഃഖത്തിൽ പെട്ട് വലയുന്നു.
75
നചേന്ദ്രസ്യ സുഖം കിഞ്ചിന്ന സുഖം ചക്രവർത്തിനഃ
സുഖമസ്തി വിരക്തസ്യ മുനേരേകാന്തജീവിനഃ
          അർത്ഥം
ഇന്ദ്രന് ലേശം പോലും സുഖമില്ല. ചക്രവർത്തിക്കുമില്ല ലേശം സുഖം.വിരക്തനും ഏകാന്തജീവിയുമായ മുനിയ്ക്ക് മാത്രമേ സുഖമുള്ളൂ! (തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ