2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച

ക്ഷേത്രത്തിലെ ഭക്തജനങ്ങളുടെ അവകാശം!!!

ഏതൊ ഒരു ക്ഷേത്രത്തിൽ ആദ്ധ്യാത്മിക പഠനം ദേവസ്വം ബോർഡ് ഭാരവാഹി എതിർത്തതിനെ തുടർന്ന് ഒരു വൃക്ഷച്ചുവട്ടിൽ നടത്തുന്ന ദൃശ്യം ഒരു ഗ്രൂപ്പിൽ കണ്ടു. അത് ശരിയാണെങ്കിൽ ഹിന്ദുക്കൾക്കുള്ള മത പഠന സ്വാതന്ത്യം നിഷേധിക്കുകയാണ് ചെയ്യുന്നത്. മതേതരത്തിന്റെ നിർവചനത്തിൽ ഭരണഘടന പറയുന്നത് മതപരമായ കാര്യങ്ങൾ പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നാണ്.ഇത് കോടതിയിൽ പോകാവുന്ന കേസാണ്.

അതിന് ക്ഷേത്രത്തിൽ വേണ്ടാ എന്നല്ലേ പറഞ്ഞത്? എന്ന വാദം ഉന്നയിച്ചേക്കാം. എന്താണ് ക്ഷേത്രം അവിടെ എന്തെല്ലാം നടക്കാം എന്നൊന്നും അറിയാത്ത വിവരദോഷി ആയിരിക്കും പ്രസ്തുത ഉദ്യോഗസ്ഥൻ . ഇയാൾ ആർക്കോ വേണ്ടി കുഴലൂത്ത് നടത്തുകയാണ്. ഞാൻ ചോദിക്കട്ടെ അവിടെ ആത്മാഭിമാനമുള്ള ചെറുപ്പക്കാർ ആരുമില്ലേ? ക്ഷേത്രം പിന്നെന്തിനാണ്? മതപരമായ കാര്യങ്ങൾ ക്ഷേത്രത്തിലല്ലിതെ പിർട്ടി ഓഫീസിൽ വെച്ചാണോ നടത്തേണ്ടത്?

ക്ഷേത്രത്തിൽ അഗ്രശാല എന്നൊന്ന് ഉണ്ട് ചിലർ അതിനെ ഊട്ടുപുര എന്നും പറയും. അത് ഊണ് കഴിക്കാനുള്ള സ്ഥലം ¿
മാത്രമല്ല.കല്യാണത്തിന് വാടകയ്ക്ക് കൊടുത്ത് കാശുണ്ടാക്കാനല്ല അത് നിർമ്മിച്ചിരിക്കുന്നത്. ഒഴിവുള്ള സമയങ്ങളിൽ ആവാമെന്ന് മാത്രം.ആദ്ധ്യാത്മിക പഠനം ,സംഗിത പഠനം ചെണ്ട കൊട്ട് പഠിപ്പിക്കൽ മമുതലായ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുവാൻ വേണ്ടിയും കൂടിയാണത്. ആദ്ധ്യാത്മിക പഠനം ക്ഷേത്രത്തിൽ വെച്ചു തന്നെയാണ് വേണ്ടത്! അത് എതിർക്കുന്നവർ നമ്മടെ അവകാശത്തെ നിഷേധിക്കുന്ന വിവരദോഷികളാണ്. അത് കോടതിയിൽ പോകേണ്ട സംഭവവും കൂടിയാണ്.

ഇത് ഹിന്ദു മതത്തിലേ നടക്കൂ എന്ന് പറഞ്ഞ് സ്വയം സമാധാനിക്കാതെ ശക്തമായ എതിർപ്പുമായി ഹൈന്ദവ സമൂഹം രംഗത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒന്നും നമ്മൾ വിചാരിച്ച പോലെ ആകുന്നില്ലെങ്കിൽ ആരും ആ ക്ഷേത്രത്തിൽ പോകാതിരിക്കുക. ആ ദേവനെ മറ്റൊരിടത്ത് തൽക്കാലം ആവാഹിച്ചിരുത്തി നമുക്ക് പ്രാർത്ഥന തുടങ്ങാം ജനങ്ങളുടെ സഹകരണവും വരുമാനവും ഇല്ലെങ്കിൽ അവർ ഒത്തു തീർപ്പിന് തയ്യാറാകും. സകല ഇടത്തും ആ ബ്രഹ്മം തന്നെയാണ് കുടി കൊള്ളുന്നത് എന്നതിനാൽ ദേവഹിതവും നമ്മോടൊപ്പമായിരിക്കും അതിൽ യാതൊരു സംശയവും വേണ്ടാ! ചിന്തിക്കണം !! ശക്തമായ പ്രതിഷേധം ഉയർത്തണം! ഇനി സമയം വൈകിച്ചു കൂടാ!!! ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ