2017, ഏപ്രിൽ 25, ചൊവ്വാഴ്ച

അനുഭവിച്ചറിയേണ്ടവ

അനുഭവിച്ച് അറിയേണ്ടതിനെ വാക്കുകൾ കൊണ്ട് പഠിപ്പിക്കാനോ നിർവചിക്കാനോ ശ്രമിക്കുന്നത് പാഴ്വേലയാണ്.ആയതിനാൽ ചില അനുഭവ കാര്യങ്ങളെ ഇന്നും ചിലർ വിശദീകരിച്ചു കൊണ്ടേ ഇരിക്കുന്നു.ഇനിയും അത് തുടരും. വല്ല കാര്യവുമുണ്ടോ? അനുഭൂതികൾ എന്നും അനുഭൂതികളാണ് .അത് ഭാഷയ്ക്ക് അതീതമാണ്. അഥവാ അനുഭവത്തിന്റെ ഭാഷയും വ്യാകരണവും വേറെയാണ് മൗനമാണ് അതിന്റെ ഭാഷ.ഉള്ളിൽ നിന്നും അറിയാതെ വരുന്ന ഭാവങ്ങളാണ് അതിന്റെ വ്യാകരണം.

ഭക്തി ,സ്നേഹം ,കാമം മുതലായവ അനുഭവത്തിലൂടെ ,അനുഭൂതിയിലൂടെ കണ്ടെത്തേണ്ടതാണ്. വാക്കുകളിലൂടെ എന്താണ് ഭക്തി എന്നോ എന്താണ് സ്നേഹം എന്നോ എന്താണ് കാമം എന്നോ ഒരാൾ വിവരിക്കാൻ ശ്രമിക്കുമ്പോൾ അയാളുടെ മനസ്സിൽ ഇവയുടെ ഏതെങ്കിലും ഒരു ഭാവം ഉണ്ടാകും ആ ഭാവത്തേയാണ് വർണ്ണിക്കുന്നത്. എന്നാൽ പ്രസ്തുത വിഷയം അതിൽ നിന്നും അപ്പുറം നിൽക്കുന്നു. മാതാവ് പിതാവ് പത്നി പുത്രൻ പുത്രി , വളർത്ത് ജീവികൾ,ഓമനിക്കുന്ന ചെടികൾ മുതലായവയോടുള്ള നമ്മുടെ മാനസികാവസ്ഥയ്ക്ക് വ്യത്യസ്ഥ ഭാവതലങ്ങളുണ്ട്. സ്നേഹം എന്ന പദം കൊണ്ട് അതിനെ വിവക്ഷിക്കുമെങ്കിലും ആ പദത്തിൽ നിന്നും എത്രയോ ദൂരെയാണ് അനുഭവവും അനുഭൂതിയും.  ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ