2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച

ദർശനങ്ങളുടെ ഉള്ളറ കാണാഞ്ഞാൽ!!!!!!!

ഒരു സാധനം യഥേഷ്ടം എപ്പോഴും ഞാൻ ഉപയോഗിക്കുന്നുവെങ്കിൽ ആ സാധനം എന്റേത് ആയിരിക്കുമല്ലോ! വായു ,അഗ്നി ജലം ഇവ എപ്പോഴും ഞാൻ ഉപയോഗിക്കുന്നു. മണ്ണും ആകാശവും എപ്പോഴും യഥേഷ്ടം ഉപയോഗിക്കുന്നു. അപ്പോൾ പഞ്ച ഭൂതങ്ങൾ എന്റേതാണ്. എന്നാൽ ഈ ഭൂതങ്ങൾക്കധിപൻ പരമശിവനാണ് എന്ന് ഋഷികൾ പറയുന്നു. അങ്ങിനെയാണെങ്കിൽ ആ ശിവൻ ഞാൻ തന്നെ! ഇത് തന്നെയല്ലേ ശങ്കരാചാര്യരും പറഞ്ഞത്? ശിവോഹം എന്ന്?

2. ഞാൻ വീട്ടിലേക്ക് വരുന്നു സന്തോഷത്തോടെ ! അല്ലലില്ലാതെ ഉറങ്ങുന്നു കാരണം വീടും അതിലേക്കുള്ള വഴിയും എന്റേതാണ്. എന്നാൽ എന്റെ സുഹൃത്തിന് ഒരു മനഃസമാധാനവും ഇല്ല കാരണം അയാളുടെ വീട്ടിലേക്കുള്ള വഴി മറ്റൊരാളുടെ പറമ്പിൽ കൂടിയാണ്. ആയതിനാൽ സ്വന്തമായ വഴീ ഇല്ലാത്ത ആ സ്ഥലം നല്ലതാ.     ണെങ്കിലും ആരും വാങ്ങുന്നില്ല. എന്നെങ്കിലും ഈ വഴി നടക്കരുത് എന്ന് അയാളുടെ മക്കൾ വിലക്കിയാലോ? അതാണ് പ്രശ്നം. അപ്പോൾ സ്വന്തമെന്ന വീശ്വാസം അത് സത്യവുമാണ് അത് സമാധാനമല്ലേ തരുന്നത് ? എന്റെ സുഹൃത്തിന് അങ്ങിനെ ഒരു ധാരണ ഇല്ലാത്തതല്ലേ ദുഃഖഹേതു? അപ്പോൾ ജോസഫ് മാർട്ടിൻ എന്ന വ്യക്തി പറഞ്ഞ ആ വാചകം ശരിയാണോ?  ഇതെല്ലാം സ്വന്തമെന്ന ധാരണയാണ് ദുഃഖത്തിന് കാരണം എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്!

ഗീതയിലേതെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന ഒരു ബോർഡിലെ വാചകം ശ്രദ്ധിക്കുക - ഇന്ന് നീ കൈവശം വെച്ചിരിക്കുന്നത് ഇന്നലെ മറ്റൊരാളുടെ താ യി രു ന്നു - ആണോ? ഞാൻ മാത്രമേ ഉള്ളൂ എന്ന് പറയുമ്പോൾ പിന്നെവിടെ മറ്റൊരാൾ? മറ്റൊരു ശരീരത്തിൽ ഇരുന്നു കൊണ്ട് ഞാൻ തന്നെയല്ലേ ഇത് കൈവശം വെച്ചിരുന്നത്? നാളെ വേറൊരു ശരീരത്തിൽ ഇരുന്നു കൊണ്ട് ഞാൻ തന്നെയല്ലേ കൈവശം വെയക്കാൻ പോകുന്നത്? അപ്പോൾ ആ വാചകം അദ്വൈതമായ സനാതന ധർമ്മത്തിന് എതിരല്ലേ?

ഗീത അദ്വൈതമാണ് പറയുന്നത്. അതിന്നിടയിൽ ഇത്തരം വിഡ്ഢിത്തങ്ങൾ അതിൽ കാണുമോ? ചിന്തിക്കേണ്ട വിഷയമല്ലേ ഇത്?    ഇത്രയും ചിന്തിക്കുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ