എഴുന്നള്ളിപ്പും വെടിക്കെട്ടും ചില ദുരൂഹ ചിന്തകളും
ഹൈന്ദവ ക്ഷേത്ര ആചാരങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ജീവിയാണ് ആന.ഗണപതിയുടെ പ്രതീകമായാണ് ഹൈന്ദവർ ആനയെ കാണുന്നത്. മനുഷ്യനേക്കാൾ ഉയർന്ന സ്ഥാനമാണ് ആനയ്ക്ക് ഹൈന്ദവർ നൽകിയിരിക്കുന്നത്. ദേവന് എഴുന്നള്ളണമെങ്കിൽ ആന വേണം. അഥവാ ഭഗവാനെ എഴുന്നള്ളാൻ വാഹനമാകാൻ ആനയ്ക്കേ യോഗ്യത ഉള്ളൂ. പല ഭക്തജനങ്ങളും ആനയെ തൊട്ട് തലയിൽ വെയ്ക്കുന്നതായി കാണാം. ആനയ്ക്ക് വളരെ യധികം ഉന്നതമായ ദൈവീക പരിവേഷം ഭക്തജനങ്ങൾ കൊടുക്കുന്നു.
അമ്പലത്തിൽ എഴുന്നള്ളിപ്പീന് ഉപയോഗിച്ചത് കൊണ്ട് ആനയ്ക്ക് ഒന്നും സംഭവിക്കില്ല. നല്ല ഭക്ഷണം ,വിശ്രമം ,ഇണചേരാനുള്ള സൗകര്യം ഇതൊക്കെ കൊടുക്കുന്നുണ്ടോ? എങ്കിൽ ഒരു ശ്വാവിനെ നോക്കുന്നതിനേക്കാൾ എളുപ്പമാണ് ആനയെ നോക്കാൻ! പാപ്പാനെ ആന കൊല്ലുന്നു എന്നാണെങ്കിൽ പാപ്പാൻ മരിച്ചാൽ ജലപാനം ചെയ്യാതെ ദുഃഖിച്ചിരിക്കുന്ന ആനകളും ഉണ്ട്. എന്തേ ഇതിന് കാരണം? സ്നേഹം കൊടുത്താൽ ഇരട്ടിയാക്കി തിരിച്ചു തരുന്നവയാണ് മിക്ക മൃഗങ്ങളും. അവയെ പീഡിപ്പിക്കുമ്പോളാണ് നിവൃത്തിയില്ലാതെ അവ പ്രതികരിക്കുന്നത്. ടാറിട്ട റോഡിലൂടെ വളരെ ദൂരം നടത്താതിരിക്കുക. ദൂരെ കൊണ്ടു പോകുമ്പോൾ ലോറിയിൽ പ്രയാസമില്ലാത്ത രൂപത്തിൽ അതിനെ നിർത്തി കൊണ്ടു പോകുക.എന്നിവ നാം ചെയ്യേണ്ടതാണ്. അവർക്ക് ആവശ്യമായ ഭക്ഷണം ,വിശ്രമം, ഇണചേരാനുള്ള അവസരം എന്നിവ കോടുത്താൽ പരിഹരീക്കേണ്ട വിഷയം എഴുന്നള്ളിപ്പിന്റെ പേരും പറഞ്ഞ് വിമർശിക്കുന്നതിൽ ദുരൂഹത കാണാതിരിക്കാനാവില്ല.
സുഖചികിത്സ കൊടുക്കേണ്ടത് അത്യാവശ്യമാണ്. സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുന്ന ഹൈന്ദവ സമൂഹത്തിന് ആനയില്ലാത്ത ക്ഷേത്ര പരിപാടികളെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ല. തൃശ്ശൂർ പൂരത്തിന് ആനയില്ലെങ്കിൽ എങ്ങിനെ കൂടമാറ്റം നടത്തും? കുടമാറ്റം ഇല്ലെങ്കിൽ തൃശ്ശൂർ പൂരത്തിന്റെ ജീവൻ തന്നെ നഷ്ടപ്പെടും . അതിനാൽ അത് ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല.
പിന്നെ വെടിക്കെട്ട്. ശ്രദ്ധയോടെ നടത്തേണ്ട കാര്യം അശ്രദ്ധമായി നടത്തുമ്പോൾ അപകടം പറ്റാം. അതിന്റെ പഴി ക്ഷേത്രോത്സവത്തിന് ചാർത്തി ക്കൊടുക്കുന്നതിലും യുക്തിയില്ല. അശ്രദ്ധ മൂലം സംഭവിക്കുന്നതിനാൽ വിഷയം ഒഴിവാക്കുകയല്ല വേണ്ടത്. ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയാണ് വേണ്ടത്. ശ്രദ്ധയില്ലെങ്കിൽ നാം ഉപയോഗിക്കുന്ന വൈദ്യുതി,ഗ്യാസ് മുതലായവയും അപകടകാരികളാണ്. അത് നിരോധിക്കുകയാണോ വേണ്ടത്? ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിക്കയാണ് വേണ്ടത്.
വളരെ ചിട്ടയോടും ഭംഗിയോടും നടത്തിക്കൊണ്ട് പോകുന്ന ഉത്സവം സാമൂഹ്യപരമായും ഗുണം ചെയ്യുന്നവയാണ്. ഒരു പൂരം നടക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്നു. സമൂഹത്തിന് ഏറെ ഗുണമുള്ള കാര്യമല്ലേ അത്? നഷ്ടം ആണ് സംഭവിക്കുന്നതെങ്കിൽ പിന്നെ ആരെങ്കിലും അതിന് മുതിരുമോ? അപ്പോൾ പൂരം ഉത്സവം മുതലായവ നടതനടത്തുവാൻ പണം ലഭിക്കുന്നുണ്ട്. പിന്നെ ഇതൊക്കെ മുടക്കണം എന്ന് ആർക്കാണ് ഇത്ര നിർബ്ബന്ധം? അതിന് ചെവി കൊടുക്കാതിരിക്കുക.ക്ഷേത്രം ആദ്ധ്യാത്മികമായും ഭൗതികമായും ഏറെ ഗുണം ചെയ്യുന്നവയാണ്. ചിന്തിക്കുക!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ