ഭാഗം 2. വിശ്വാസം ഉണ്ടെങ്കിൽ ആകാം!!!!!
ഏകാന്തം --ഏകമായ അന്തം. ഒരേ ഒരു ആശ്രയം. അത് ഈശ്വരനാണ്. സർവ്വം ആ ഈശ്വരനിൽ സമർപ്പിക്കുക. വേറെ ആശ്രയം ഇല്ല ഈ അവസ്ഥക്കാണ് ഏകാന്തത്തിൽ കഴിയുക എന്നതിന് അർത്ഥമാക്കേണ്ടത്. പിന്നെ വിരക്തി അത് നമ്മൾ ഉണ്ടാക്കേണ്ടതല്ല. അനുഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരേണ്ടതാണ്. മകന്റെ ദുർനടപ്പ് മൂലം മക്കൾ വേണ്ടായിരുന്നു എന്ന് ആത്മദേവന് തോന്നി. സത്യത്തിൽ പുത്രനോടുള്ള ആസക്തി കുറയുകയും വിരക്തി വരികയും ചെയ്തിരിക്കുന്നു. ഇനി വേണ്ടത് സത്യം ഉൾക്കൊള്ളുക എന്നതാണ്. അതിനാണ് പരമമായ ഏകമായ അവസാനമായ ഈശ്വരനിൽ ആശ്രയിച്ച് കഴിയാൻ പറഞ്ഞത്.
ഈ ജീവിതം എന്ന വിദ്യാലയത്തിൽ ഈശ്വരൻ എന്ന ഗുരുവിന്റെ ശിക്ഷണത്തിൽ അനുഭവം എന്ന പാഠം പഠിച്ചു കഴിയുമ്പോഴാണ് വിരക്തി വരുന്നത്. ഓരോ അനുഭവവും കർമ്മഫലമാണ്. ജനിച്ചാൽ പിന്നെ നിരവധി ധർമ്മങ്ങൾ നമ്മെ തേടി എത്തും അവയഥാവിധി അനുഷ്ഠിക്കുമ്പോൾ ഉണ്ടാക്കുന്ന ഫലം അനുഭവമാണ്. ഈ അനുഭവം സത്തും അസത്തും ഉണ്ട് രണ്ടിനേയും ഒരേ പോലെ വീക്ഷിക്കാനുള്ള കഴിവ് നേടുക. അത് ജ്ഞാനത്തിലൂടെ മാത്രമേ കഴിയുകയുള്ളു.
ബന്ധങ്ങൾ ബന്ധനങ്ങളാകാതെ ശ്രദ്ധിച്ച് സമൂഹത്തിൽ വർത്തിക്കുക തന്നെ വേണം. അതിന് സത്യവും ധർമ്മവും ആയിരിക്കണം മാദ്ധ്യമങ്ങൾ കുറ്റം ചെയ്ത പുത്രനെ അറസ്റ്റ് ചെയ്യാൻ പിതാവായ പോലീസ് ഓഫീസർക്ക് കഴിയണം. ബന്ധത്തെ ബന്ധനമാക്കിയാൽ അതിന് കഴിയില്ല. എന്നാൽ സത്യവും ധർമ്മവും മാത്രമാണ് എന്റെ വഴി എന്ന് ഉൾക്കൊള്ളാനായാൽ പിന്നെ താപമില്ല ഈ ഒരവസ്ഥ വരാൻ ഏകാന്തമാണ് ശ്രേഷ്ഠം' സർവ്വം ഭഗവാനിൽ സമർപ്പിച്ചാൽ പിന്നെ ദുഃഖം ഉണ്ടാവില്ല. ജീവിതം വെറും ദു:ഖപൂർണ്ണമല്ല. ഏതു കാര്യവും സത്തും അസത്തും ചേർന്നതാണ്. അതിൽ സത്തിനെ സ്വീകരിക്കാനും അസത്തിനെ നിരാകരിക്കാനും കഴിഞ്ഞാൽ ജീവിതം സുഖപ്രദമാണ്. അതായത് സുഖ ദു:ഖങ്ങൾ മനസ്സിന്റെ സൃഷ്ടിയാണെന്നർത്ഥം.
സൃഷ്ടി, സ്ഥിതി ,സംഹാരം ഈ പ്രപഞ്ചത്തിന്റെ സ്വഭാവമാണ്.ആ യാഥാർത്ഥ്യം ഉൾക്കൊള്ളുക എന്നതാണ് നാം ചെയ്യേണ്ടത്. സംഹാരം സംഭവിച്ചേ മതിയാകൂ! പിന്നെന്തിന് ദുഃഖിക്കണം? ദുഃഖിച്ചാലും ഇല്ലെങ്കിലും കർമ്മ ഫലം വിധിയായി രൂപാന്തരപ്പെട്ടത് നമ്മുടെ മുന്നിൽ എത്തും അപ്പോൾ അത് സത്തായാലും അസത്തായാലും സന്തോഷത്തോടെ സ്വീകരിക്കുക അതിനുള്ള മാനസികാവസ്ഥ വരണമെങ്കിൽ ജ്ഞാനം കൂടിയേ കഴിയൂ! അതിനാലാണ് പ്രജ്ഞാനം ബ്രഹ്മ എന്ന് പറയുന്നത്. ചിന്തിക്കുക --(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ