ഇന്ന് വന്ന ചാറ്റ്.
സാർ ഞാൻ ദിലീപ് വടക്കാംചേരി . സാറ് പറഞ്ഞിരുന്നു മാന്യമായ ഭാഷയിലാണെങ്കിൽ നിരീശ്വരവാദികളോട് സംവാദത്തിന് തയ്യാറാണെന്ന്. ഞാൻ തയ്യാറാണ്. ഞാൻ നിരീശ്വരവാദിയുമാണ്. ത്രിഗുണങ്ങൾ ജന്മസിദ്ധമാണെന്ന് ചിലർ പറയുന്നു. എന്നാൽ ഒരു സ്വാമി അല്ല എന്നും പറയുന്നു. നിങ്ങളുടെ ഇടയിൽ തന്നെ പ്രശ്നം ഇതിൽ ഏതാണ് ശരി?
ഞാൻ - സ്വാമി പറഞ്ഞതാണ് ശരി
ദിലീപ്- അപ്പോൾ ഗുണങ്ങൾ എവിടെ നിന്ന് വന്നു?
ഞാൻ - ഭഗവദ് ഗീത പതിനാലാം അദ്ധ്യായത്തിൽ അഞ്ചാം ശ്ലോകം ഇതിന് ഉത്തരം തരുന്നു.
സത്വം രജസ്തമ ഇതാ ഗുണാ : പ്രകൃതി സംഭവാ:
നിബധ്നന്തി മഹാബാഹോ ദേഹേ ദേ ഹിനമവ്യയം '
അർത്ഥം
ഹേ മഹാ ബാഹുവായ അർജ്ജു നാ സത്വം രജസ്സ്, തമസ്സ് എന്നീ പ്രകൃതിജങ്ങളായ ഗുണങ്ങൾ നാശ രഹിതനായ ജീവാത്മാവിനെ ദേഹത്തിൽ ബന്ധിച്ചു കളയുന്നു.
അതായത് ഗുണങ്ങൾ പ്രകൃതിയുടേതാണ്. അതിനാൽ ബീജസങ്കലനം നടന്ന് പൂർണ്ണ ശരീരം ലഭിക്കുമ്പോഴേക്കും ഈ മൂന്ന് ഗുണങ്ങൾ ജീവാത്മാവിനെ ബന്ധിക്കുന്നു. എല്ലാവരിലും ഈ മൂന്ന് ഗുണങ്ങളും ഏറ്റക്കുറച്ചിലുകളോടെ ഉണ്ട്.
ദിലീപ്- അപ്പോൾ മുൻ ജന്മാർജ്ജിതം എന്നൊക്കെ പറയുന്നതോ?
ഞാൻ - മുൻ ജന്മത്തിൽ ചെയ്ത കർമ്മത്തിന്റെ ഫലം വാസനയായി രൂപാന്തരപ്പെടുന്നു. സത്കർമ്മം ചെയ്ത വ്യക്തി പുനർ ജന്മത്തിൽ സത്തായ വാസനയോടെ ജനിക്കുന്നു അയാളുടെ സത്തായ ജന്മ വാസന ത്രിഗുണങ്ങളിൽ r-സത്വഗുണത്തെ വളർത്തുന്നു.
ദിലീപ്-ജായ തേ ശൂദ്രാ: എന്നു പറയുന്നതോ?
ഞാൻ - ഇവിടെ കുഞ്ഞ് കിടന്നിടത്ത് മലമൂത്ര വിസർജ്ജനം ചെയ്യുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ വിസർജ്ജനത്തിൽ കിടന്ന് കളിക്കുകയും ചെയ്യും ഇത് അജ്ഞാനം മൂലമാണ്. അജ്ഞാനിയാണ് പിറക്കുന്ന ഓരോ കുഞ്ഞും. അതിനാൽ ഈ ആജ്ഞാനത്തെയാണ് ശുദ്രത്വം എന്ന് പറയുന്നത്.
ദിലീപ്- ഒരാളുടെ ഗുണങ്ങൾ ഇടക്ക് മാറുമോ?
ഞാൻ -ജ്ഞാനത്തിനനുസരിച്ച് സത്വഗുണം വർദ്ധിക്കും. പരമമായ ജ്ഞാനം ലഭിച്ചാൽ അവൻ സത്വഗുണാധിക്യമുള്ളവനും ബ്രാഹ്മണനും ആകും. കർമ്മം കൊണ്ടാണ് ഒരുവന്റെ ജാതി തീരുമാനിക്കുന്നത്. അല്ലാതെ ജൻമം കൊണ്ടല്ല.
ദിലീപ്- ഇനിയുമുണ്ട് ചോദ്യങ്ങൾ അത് പിന്നെ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ