ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം 87-ആം ദിവസം - ആത്മദേവന് പാപമോചനം ശ്ളോകം 23 തിയ്യതി 11/4/2017
ഏക ദാ സ ദ്വിജോ ദുഃഖാദ് ഗൃഹം ത്യക്ത്വാവനം ഗതഃ
മദ്ധ്യാഹ്നേ തൃഷിതോ ജാതസ്തഡാകം സമുപേയിവാൻ
അർത്ഥം
ആ ബ്രാഹ്മണൻ ഒരിക്കൽ ഗൃഹം വിട്ടിറങ്ങിപ്പോയി.വനത്തിലെത്തി.ഉച്ചയ്ക്ക് വലിയ ദാഹം തോന്നിയതിനാൽ തടാകത്തെ സമീപിച്ചു.
24
പീത്വാ ജലം നിഷണ്ണസ്തു പ്രജാദുഃഖേന കർശിതഃ
മുഹൂർത്താദപി തത്രൈവ സന്ന്യാസീ കശ്ചിതാഗതഃ
അർത്ഥം
വെള്ളം കുടിച്ച് സന്താനരാഹിത്യത്താൽ ചിന്താവശനായി അയാൾ അവിടെ ഇരിക്കുമ്പോൾ ഏറെ താമസിയാതെ അവിടെ ഒരു സന്യാസി വന്നു.
25
ദൃഷ്ട്വാ പീതജലം തം തു വിപ്രോ യാതസ്തദന്തികം
നത്വാച പാദയോസ്തസ്യ നിഃശ്വൻ സംസ്ഥിതഃപുരഃ
അർത്ഥം
സന്യാസിയും തടാകത്തിലെ വെള്ളം കുടിക്കുന്നത് കണ്ട് അദ്ദേഹത്തെ സമീപിച്ച് നമസ്കരിച്ച് ദീർഘനിശ്വാസം വിട്ട് നിന്നു.
26
യതി ഉവാച
കഥം രോദിഷി വിപ്ര ത്വമ കാ തേ ചിന്താ ബലീയസീ
വദ ത്വം സത്വരം മഹ്യം സ്വസ്യ ദുഃഖസ്യ കാരണം
അർത്ഥം
യതി പറഞ്ഞു വിപ്ര, താങ്കൾ എന്തിനാണ് കരയുന്നത്? താങ്കളെ വിഷമിപ്പിക്കുന്ന ചിന്ത എന്താണ്? തന്റെ ദുഃഖത്തിന്റെ കാരണം ഉടൻ തന്നെ എന്നോട് പറയുക.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ