2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

ഭാഗം-4 ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയും ഇന്ത്യൻ ഭരണഘടനയും

ഇഷ്ടദാനനിയമവും ദത്താവകാശ നിയമവും
*****************************************
ഞാൻ എന്റെ സ്വത്ത് വേറൊരാൾക്ക് ഇഷ്ടദാനമായി നൽകിയാൽ സ്വീകരിച്ച വ്യക്തി മരിക്കുകയോ സ്വീകരിച്ച സ്വത്ത് ഒഴിവാക്കുകയോ ചെയ്താൽ അതിന്റെ പിന്നെയുള്ള അവകാശി സ്വീകരിച്ച വ്യക്തിയുടെ അനന്തരാവകാശികളല്ല. മറിച്ച് എന്റെ അനന്തരാവകാശികൾക്കാണ്. ഇന്നും ആ നിയമം ചുരുങ്ങിയ ഭേദഗതികളോടെ നിലനിൽക്കുന്നു എന്നാണ് എന്റെ അറിവ്.

ഈ നിയമം പണ്ടേ ഉള്ളതാണ്. അംഗവൈകല്യം ഉള്ള ഒരാൾ രാജാവകാശിയല്ല. ആയതിനാൽ പാണ്ഡുവിനാണ് ഹസ്തിനപുരിയിലെ രാജ്യാവകാശം .സ്ത്രീയെ സ്പർശിച്ചാൽ ശിരസ്സ് പൊട്ടി മരിക്കും എന്ന കി മന്ദമഹർഷിയുടെ ശാപം നിമിത്തം ജീവിതത്തിൽ നിരാശ ബാധിച്ച പാണ്ഡു രാജ്യം അന്ധനായ ജ്യേഷ്ഠന് ഇഷ്ടദാനം ചെയ്ത് പത്നിമാരോടൊപ്പം വനത്തിൽ പോയി. ദുർവാസാവിന്റെ വരത്താൽ കന്തീ ദേവിക്ക് മൂന്നും മാദ്രിയക്ക് രണ്ടും മക്കൾ ജനിച്ചു. പാണ്ഡുവിന്റെ നിർദ്ദേശത്താൽ ആയതിനാൽ ദത്താവകാശ നിയമപ്രകാരം അവർ പാണ്ഡുവിന്റെ മക്കളായി പരിഗണിക്കപ്പെടുകയും മൂത്ത പുത്രനായ യുധീഷ്ഠിരൻ ഹസ്തിനപുരിയിലെ രാജാവകാശിയായിത്തീരുകയും ചെയ്തു.

ധൃതരാഷ്ട്രർ ദുര്യോധനന് അവകാശം കൈമാറാൻ തുനിഞ്ഞപ്പോഴാണ്.യുധീഷ്ഠിരന്റെ അവകാശം പ്രാബല്യത്തിൽ വന്നത്. കാരണം ഇഷ്ടദാനം സ്വീകരിച്ച ധൃതരാഷ്ട്രർ ഭാനമായി സ്വീകരിച്ച അവകാശം ഉപേക്ഷിക്കയാണല്ലോ!

ഇന്നും ഒരാൾ ഒരു കുട്ടിയെ ദത്തെടുത്താൽ അയാളുടെ സ്വത്താവകാശം ദത്തുപുത്രനാണ്. കലിയുഗ മനുഷ്യൻ വാക്കു മാറ്റുമോ എന്ന ഭയത്താൽ ദത്തെടുക്കുമ്പോൾത്തന്നെ സ്വത്ത് കുട്ടിയുടെ പേർക്ക് ആക്കണം എന്ന ഒരു ഭേദഗതി വരുത്തി എന്നു മാത്രം - ഇനി ചിന്തിക്കൂ ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയിലെ നിയമങ്ങളല്ലേ ഇപ്പോഴും ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത്? (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ