2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

എനിയ്ക്ക് മടുത്തു.

എന്നെന്നേയ്ക്കുമായി ഫെയ്സ് ബുക്കിനോട് വിട പറഞ്ഞാലോ എന്ന ചിന്ത രൂഢമൂലമായി വരുന്നു. ചുരുങ്ങിയത് നൂറ് തവണ എങ്കിലും അഞ്ച് വർഷത്തിന്നുള്ളിൽ മറുപടി പറഞ്ഞ ചോദ്യങ്ങൾ വീണ്ടും ഉയരുന്നു. മനസ്സ് മടുക്കുന്ന തരത്തിലുള്ള രാഷ്ട്രീയ കോലാഹലങ്ങളും വെല്ലുവിളികളും

ഇതിലൊന്നും ശ്രദ്ധിക്കാതെ ഗീതയും ഭാഗവതവും രാമായണവും ഒക്കെ പാരായണം ചെയ്ത് ശിഷ്ടകാലം തള്ളുകയല്ലേ നല്ലത്? മനസ്സിനെ മലിനപ്പെടുത്തുന്ന വാർത്തകളും പ്രകടനങ്ങളും ഒഴിവാക്കി കൃഷ്ണ സ്മരണകളിൽ മുഴുകുകയല്ലേ ഉത്തമം?

ഇങ്ങിനെ കുറെ നാളായി ചിന്തിക്കുന്നു. കറച്ച് ഓൺലൈൻ സംഗീത ക്ലാസ്സ് ഉണ്ട് ശിഷ്യരുമായി ആശയവിനിമയത്തിന് മാത്രം FB ഉപയോഗിക്കുക.  ഉണ്ടാക്കിയ ഗ്രൂപ്പുകൾ താൽപ്പര്യമുള്ള വല്ലവരെയും ഏൽപ്പിച്ച് എന്നെന്നേക്കുമായി വിട പറയുക ഇങ്ങിനെയുള്ള ചിന്ത കുറച്ചു നാളായി അലട്ടുന്നു. മടുത്തു 
ഭാഗം 3. സ്ത്രീസ്വാതന്ത്ര്യം

സത്യത്തിൽ പരിഗണനയും അംഗീകാരവുമാണ് സ്ത്രീ ആഗ്രഹിക്കുന്നത്! അല്ലാതെ സ്വാതന്ത്ര്യമല്ല! അല്ലെങ്കിൽത്തന്നെ എന്ത് സ്വാതന്ത്ര്യം? എന്തിൽ നിന്നുള്ള സ്വാതന്ത്ര്യം? ഭർത്താവിന്റേയും കുടുംബത്തിന്റേയും അംഗീകാരവും പരിഗണനയും 'അത് ലഭിക്കാതാകുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയെ സ്വാതന്ത്ര്യവാഞ്ഛ എന്ന് വിശേഷിപ്പിക്കാമോ? അല്ലെങ്കിൽ ഭാരതത്തിൽ വസ്ത്രം സമൂഹത്തിലുള്ള ഇടപെടൽ എന്നിവയിൽ ഹൈന്ദവ സമൂഹം എന്തിനാണ് വിലക്ക് കല്പിച്ചിട്ടുള്ളത്?

ഇന്ന് ഏത് ജോലിയിലാണ് സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുള്ളത്? വഴിയാത്രയിൽ ,ജോലി സ്ഥലം എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അത് സ്വാതന്ത്രൃ നിഷേധമല്ല മറിച്ച് സ്ത്രീയെ അമ്മയായി കാണണം എന്നുള്ള ഭാരതീയ തത്വചിന്ത ഉൾക്കൊള്ളാത്തതും നിയമത്തെ പേടിയില്ലായ്മ കൊണ്ടും ഉള്ളതാണ്. അതിൽ അപരാധികൾ കാലാകാലങ്ങളിൽ വരുന്ന സർക്കാറുകൾ തന്നെയാണ്. തെറ്റ് ചെയ്ത വന് സംരക്ഷണം കൊടുക്കുന്ന സാമൂഹ്യ വ്യവസ്ഥിതി മാറിയേ പറ്റൂ

ചിലർ ചോദിക്കും പ്രസവിക്കുകയും മുലയൂട്ടുകയും കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്ന ഒരു യന്ത്രം മാത്രമാണോ സ്ത്രീകൾ? അല്ല തീർച്ചയായും അല്ല. അതേ സമയം പ്രസവിക്കയും മുലയൂട്ടുകയും സ്ത്രീ അല്ലാതെ വേറെ ആരാണ് ചെയ്യേണ്ടത്? ആ കർമ്മങ്ങൾക്ക് പുറമേ മറ്റു കർമ്മങ്ങൾ കൂടി ഏറ്റെടുക്കുമ്പോൾ ജോലിഭാരം വർദ്ധിക്കുന്നു. ഇതിൽ അടുക്കള പ്പണിയിൽ സഹായിക്കുക കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നിവയിൽ പുരുഷന് സഹായിക്കാം. എന്നാൽ കുഞ്ഞിന് 5 വയസ്സെങ്കിലും ആയാലേ അച്ഛന്റെ വരുതിയിൽ കുഞ്ഞ് നിൽക്കൂ അത് വരെ അമ്മയുടെ പരിചരണം ലഭിക്കാതെ കുഞ്ഞ് സ്വസ്ഥനാകില്ല.

വഴിപിഴച്ച സമൂഹത്തെ നേരെയാക്കുകയാണ് വേണ്ടത് അല്ലാതെ സ്ത്രീയുടെ സ്വാതന്ത്ര്യം നിഷേധിക്കുകയല്ല. - ചിലരുടെ വാദം ഇതാണ്. വഴിപിഴച്ച സമൂഹം എങ്ങിനെ ഉണ്ടായി? എന്റെ ആൺ കുട്ടിയിൽ നിന്ന് ഒരു പെൺകുട്ടിക്കും പീഡനം ഉണ്ടാവില്ല എന്ന് എത്ര പേർ ഉറപ്പ് വരുത്തിയിട്ടുണ്ട്?  വളർത്തുദോഷം മൂലം തന്നെയാണ് വഴിപിഴച്ച സമൂഹത്തിന്റെ ഉത്ഭവത്തിന് കാരണം. കൃത്യമായ ആചാര അനുഷ്ഠാനങ്ങൾ ഒരു വ്യക്തിയുടെ സംസ്കാര രൂപീകരണത്തിന് ഉതകും വിധമാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അന്ധവിശ്വാസം അനാചാരം എന്നൊക്കെ പറഞ്ഞ് ആചാര അനുഷ്ഠാനങ്ങളെ എന്ന് തിരസ്കരിക്കാൻ തുടങ്ങിയോ അന്ന് സമൂഹത്തിൽ അധർമ്മവും അക്രമ വാ സനയും ഉടലെടുക്കാൻ തുടങ്ങി.

വളരെയധികം പഠിക്കുകയും മനനം ചെയ്യുകയും ചെയ്യുമ്പോൾ കിട്ടുന്ന ഉത്തരമാണ് മേൽ പറഞ്ഞത്. എല്ലാ പുരുഷന്മാരും സ്ത്രീകൾക്ക് നേരെ അക്രമം കാണിക്കുന്നില്ല. സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്നും ഇല്ല. എന്നാൽ ഒരു ന്യൂന പക്ഷം ഉണ്ട് എന്ന സത്യം മറക്കരുത്. മററു മതങ്ങളിൽ പെട്ട സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ അല്ലാഹു അനുമതി നൽകിയിട്ടുണ്ട് എന്ന് ഒരു മുസ്ലിം വനിതാ പ്രൊഫസർ പറഞ്ഞതായുള്ള ഒരു പോസ്റ്റ് അടുത്ത കാലത്തായി എഫ് ബി യിൽ കാണുകയുണ്ടായി. ഇങ്ങിനെ മത നിയമങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നവരെ ശിക്ഷിക്കാനുള്ള തന്റേടം ഏത് ഭരണകൂടമാണ് എങ്കിലും ഉണ്ടാകണം.  നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം  എന്റെ ആൺ കുട്ടിയിൽ നിന്ന് വേറൊരു പെൺകുട്ടിക്ക് പീഡനം ഏൽക്കില്ല എന്ന് ഉറപ്പ് വരുത്തുകയാണ്. അത് ചെയ്യുക കുറച്ച് കാലം കഴിയുമ്പോഴേക്കും നമ്മുടെ സമൂഹത്തെ എങ്കിലും നേരായ വഴിക്ക് നടത്താൻ കഴിയും - ചിന്തിക്കുക - തുടരും 

2017, ഫെബ്രുവരി 27, തിങ്കളാഴ്‌ച

ഭാഗം 3 സ്ത്രീ സ്വാതന്ത്ര്യം(ജയശ്രീ പള്ളിക്കലിന്റെ കമന്റിന് മറുപടി)

1. സ്തീക്ക് മാത്രമാണ് നഷ്ടപ്പെടാനുള്ളതെന്ന കാലഹരണപ്പെട്ട വിശ്വാസമാണിന്ന് പല സദാചാര പ്രശ്നങ്ങളുടേയും അടിസ്ഥാനം
+++++++++++++++++++++++++++++++++++++++++++++++++++++++
മറുപടി---അത് വിശ്വാസം മാത്രമാണോ? സത്യമല്ലേ? ജീവൻ നഷ്ടപ്പെട്ടത് സൗമ്യയ്ക്കല്ലേ? അല്ലാതെ ഗോവിന്ദച്ചാമിയ്ക്ക് അല്ലല്ലോ? ജിഷയ്ക്കും അങ്ങിനെത്തന്നെയല്ലേ? ഇങ്ങിനെയുള്ള സത്യം മുന്നിലുണ്ടാകുമ്പോൾ അത് കാലഹരണപ്പെട്ട വിശ്വാസമാണോ?

2. 9 മണികഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീ പിഴച്ചവളാണെന്ന ചിന്തയൊക്കെ ആ വഴിക്ക് വന്നതാണ്
++++++++++++++++++++++++++++++++++++++++++++++++++++
മറുപടി---അങ്ങിനെയുള്ള ചിന്ത ആർക്കാണ്? ആയിരം പേരിൽ ഒന്നോ രണ്ടോ പേർക്ക്! അവർ ആ വിശ്വാസത്തിൽ അവരെ പിൻതുടരുകയും ആക്രമിക്കാൻ ശ്രമിക്കൂകയും ചെയ്യും. അതിനാൽ അത്തരം സന്ദർഭങ്ങൾ വിവേകപൂർവ്വം ഒഴിവാക്കുകയാണ് വേണ്ടത്! എല്ലാ പുരുഷന്മാരും സ്ത്രീകളെ ഉപദ്രവിക്കുന്നവരല്ല പക്ഷെ ഒന്നോ രണ്ടോ അങ്ങിനെ യുള്ളവർ കാണും അവരാണ് പ്രശ്നക്കാർ അതിന് സ്ത്രീകൾ തന്റെ കഴിവും പരാധീനതകളും സ്വയം മനസ്സിലാക്കി ജീവിക്കുകയാണ് വേണ്ടത് ! അതാ പറയുന്നത്! സ്ത്രീ തന്റെ സമൂഹത്തിലുള്ള പ്രാധാന്യമാണ് മനസ്സിലാക്കേണ്ടത്! പ്രാധാന്യം കൂടും തോറൂം സ്വാതന്ത്ര്യം കുറയും! ഇന്ത്യൻ രാഷ്ട്രപതി യ്ക്ക് പരമാധികാരമുണ്ട്! എന്ന് വെച്ച് പാതയോരത്ത് കച്ചവടം ചെയ്യുന്നവന്റെ പക്ക്ൽ നിന്ന് കുറച്ച് കടല വാങ്ങിത്തിന്നുവാനുള്ള സ്വാതന്ത്ര്യമുണ്ടോ?

3. പാരവശ്യം പുരുഷന് മാത്രമാണെന്ന് പറഞ്ഞു ന്യായീകരിക്കേണ്ട!മധുരപലഹാരം കണ്ടാൽ ആണിനും പെണ്ണിനും വിയിൽ വെള്ളം വരും എന്ന് കരുതി എല്ലാവരും മോഷ്ടിക്കാറുണ്ടോ?
+++++++++++++++++++++++++++++++++++++++++++++++++++++++
മറുപടി---പാരവശ്യം പുരുഷന് മാത്രമാണെന്ന് പോസ്റ്റിൽ പറഞ്ഞിട്ടില്ലല്ലോ!---(ഒരൂ സ്ത്രീക്ക് മനോനിയന്ത്രണം ജന്മ സിദ്ധമാണ്.ഒരു പുരുഷന്റെ അർദ്ധ നഗ്നശരീരം കണ്ടാൽ പരവശയാകില്ല! എന്നാൽ പുരുഷന്റെ സ്ഥിതി അതല്ല .സ്ത്രീയുടെ അർദ്ധ നഗ്ന ശരീരം കണ്ടാൽ അവനിൽ പാരവശ്യം സൃഷ്ടിക്കുന്നു) ഇതാണല്ലോ പോസ്റ്റിൽ ഉള്ളത്? പോസ്റ്റ് മുഴുവൻ ശ്രദ്ധീക്കാതെ പ്രതികരിക്കുന്നത് ശരിയാണോ? ഉദാഹരണത്തിന്റെ ന്യുനതയീലേക്ക് ഇപ്പോൾ കടക്കുന്നില്ല!

5. വളർന്ന് വരുന്ന ആൺകുട്ടികളിലെങ്കിലും ഈ അബദ്ധധാരണ കൾ വളർത്താതിരിക്കുക
+++++++++++++++++++++++++++++++++++++++++++++++++++
മ്രുപടി---മേൽ പറഞ്ഞതിൽ ഏതാണ് അബദ്ധധാരണ?  അത് അറിഞ്ഞാലല്ലേ എന്തെങ്കിലും ചെയ്യാൻ പറ്റൂ? ഇനി അബദ്ധ ധാരണകൾ ഇങ്ങിനെയുള്ള പോസ്റ്റ് കളിലൂടെയാണോ? അതോ ചുംബന സമരം പോലെയുള്ള ശ്രേഷ്ഠമായ കർമ്മ പദ്ധതിയീലൂടെയാണോ?  കഷ്ടം!!!
സ്ത്രീക്കു മാത്രമാണ് നഷ്ടപ്പെടാനുള്ളതെന്ന കാലഹരണപ്പെട്ട വിശ്വാസമാണിന്നു  പല സദാചാരപ്രശ്നങ്ങളുടെയും അടിസ്ഥാനം. 9 മണികഴിഞ്ഞാൽ പുറത്തിറങ്ങുന്ന സ്ത്രീ പിഴയാണെന്ന ചിന്തയൊക്കെ ആ വഴിക്ക് വന്നതാണ്. പാരവശ്യം പുരുഷനു മാത്രമാണ് എന്നു പറഞ്ഞു ന്യായീകരിക്കേണ്ട.മധുരപലഹാരം കണ്ടാല്‍ ആണിനുംപെണ്ണിനും വായില്‍ വെള്ളം വരും. എന്നു കരുതി എല്ലാവരും മോഷ്ടിക്കാറുണ്ടോ? കുടുംബത്തിൽ സ്ത്രീ മാത്രം വിളക്കായി നടുവിലിരുന്നാൽ മൂലകളിൽ ഇരുട്ട് വ്യാപിക്കും.പുരുഷനും വിളക്കായാലേ  വെളിച്ചം പൂർണമാകൂ. അതുപോലെ പെണ്ണിനു മാത്രം പോര ജീവിത വിശുദ്ധി. ആണിനുംപെണ്ണിനും ഒരു പോലെ വേണ്ടതാണത്. അങ്ങിനെ അല്ലാത്തിടത്തെ കുഴപ്പങ്ങൾ കണ്ടു മതിയായില്ലേ?വളർന്നു   വരുന്ന ആൺകുട്ടികളിലെങ്കിലും ഈ അബദ്ധ ധാരണകൾ വളർത്താതിരിക്കുക.കാരണം പണ്ടത്തെ പടി പൊട്ടിപ്പെണ്ണുങ്ങളോടൊപ്പമല്ല അ വർക്കു ജീ വിക്കേണ്ടതും കുടുംബംകൊണ്ടുനടക്കേണ്ടതും.4+4=8 എന്നു പറഞ്ഞാല്‍ why എന്നു ചോദിക്കുന്നവരോടൊപ്പമാണ്.അവരെങ്കിലും കാലത്തിനനുസരിച്ച് നന്നായിക്കോട്ടെ.പഴയ പഠനങ്ങള്‍ പലതും തെറ്റ് ആയിരുന്നു എന്ന് കാലം പഠിപ്പിച്ചത് കണ്ടില്ലെന്നു നടിക്കാതിരിക്കുക. അവൾക്കു കൊടുക്കുന്നതു മാത്രം തിരിച്ചു പ്രതീക്ഷിക്കുക. - ജയശ്രീ പള്ളിക്കൽ
+++++++++++++++++++++++++++++++++++++++++++++++++++++
ആദ്യം പ്രേക്ഷകരുടെ അഭിപ്രായം വരട്ടെ! എന്റെ അഭിപ്രായം പോസ്റ്റ് ആയി ഇടാം ! പിന്നെ സ്ത്രീക്ക് മാത്രമേ പരിശുദ്ധി വേണ്ടൂ എന്ന് എന്റെ പോസ്റ്റിൽ പറഞ്ഞിട്ടില്ല! മാത്രമല്ല എങ്ങിനെയുള്ള പുരുഷന്റെ നിയന്ത്രണത്തിൽ കഴിയാനാണ് സ്ത്രീ ആഗ്രഹിക്കുന്നതെന്ന് സൂചനയും എന്റെ പോസ്റ്റിൽ ഉണ്ട്! പ്രേക്ഷകരുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു!
ഭാഗം-2 സ്ത്രീ സ്വാതന്ത്ര്യം

ഒരു ഉപഭോഗവസ്തു ആയി കാണാതെ സ്ത്രീ ആരാണ് എന്ന് മനസ്സിലാക്കാൻ ഒരു പുരുഷൻ ശ്രമിക്കേണ്ടതാണ്.അമ്മ എന്ന സ്ത്രീയിൽ നിന്ന് പാഠങ്ങൾ തുടങ്ങാം. സ്ത്രീ ആരെന്ന് നാം മനസ്സിലാക്കിയാൽ ഒരു കാര്യം ബോധ്യമാകും. എത്ര ഉയർന്ന സ്ഥാനം പുരുഷനേക്കാൾ ഒരു സ്ത്രീ അലങ്കരിക്കുന്നുണ്ടെങ്കിലും സ്നേഹസമ്പന്നനായ പക്വതയുള്ള വിശാലമനസ്കനായ സ്വന്തം ഭർത്താവിന്റെ കീഴിൽ സുരക്ഷയായി കഴിയാനുള്ള അതിയായ മോഹം എല്ലാ സ്ത്രീകളിലും ഉണ്ട്. ബാഹ്യമായി പുരുഷന് തുല്യമായ സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുമെങ്കിലും ആന്തരികമായി ആസ്വാതന്ത്ര്യം അനുഭവിക്കുന്നതിൽ അവർ വി മുഖരാണ്.

രാത്രി വളരെ വൈകിയിട്ടും വീട്ടിൽ എത്താത്ത ഭർത്താവിനെ കുറിച്ച് ടെൻഷൻ അടിക്കുന്ന സ്ത്രീകളെ നമുക്ക് ചുറ്റും കാണാം. അത് ഭർത്താവ് വല്ല അവിഹിതത്തിനും പോയോ എന്ന സംശയത്താലല്ല. മറിച്ച് വന്നാൽ സുരക്ഷയോടെ യാതൊരല്ലലും ഇല്ലാതെ സുഖമായി ഒന്നുറങ്ങാനാണ്. സ്നേഹസമ്പന്നനായ ഭർത്താവ് കഷ്ടപ്പെടുന്നത് കാണാൻ ഒരു സ്ത്രീക്കും കഴിയില്ല. പക്ഷെ സ്ത്രീയുടെ സങ്കൽ.പ്പത്തിനനുസരിച്ച് ഭർത്താവ് നിലകൊള്ളണം എന്ന് മാത്രം

ഒരു വീട്ടിൽ ഭർത്താവിനേക്കാൾ സ്വാതന്ത്ര്യവും അധികാരവും വേണമെന്ന് ഒരു സ്ത്രീയും ആഗ്രഹിക്കാറില്ല. കാരണം അതെല്ലാം പ്രകൃതി നിയമമാണ്. ഭർത്താവ് എന്ന പുരുഷനിൽ നിന്ന് വേണ്ടത്ര പരിഗണന കിട്ടാതാകുമ്പോഴാണ് സ്ത്രി അസ്വസ്ഥയാകുന്നതും മറ്റു ചിന്തകളിലേക്ക് നീങ്ങുന്നതും..

ഹൈന്ദവ സമൂഹത്തിന് ആദ്ധ്യാത്മിക പഠനത്തിന് സാഹചര്യമില്ല അഥവാ അങ്ങിനെ ഒരു പഠനം നടത്തുന്നില്ല എന്ന പരാതി പല കോണുകളിൽ നിന്നും ഉയരുന്നത് കേൾക്കാം എന്നാൽ ആചാരങ്ങളിൽ ആ പഠനം ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന സത്യം ആരും കാണുന്നില്ല! പൂജ പ്രാർത്ഥന വ്രതങ്ങൾ തുടങ്ങിയവയും ഉത്സവാദി ആഘോഷങ്ങളും ഒരു കുടുംബത്തിന്റെ ശ്രേയസ്സിന് വേണ്ടി ചിട്ടപ്പെടുത്തിയതാണ്! എന്നാൽ അത് മനസ്സിലാക്കാതെ എല്ലാം അന്ധവിശ്വാസവും അനാചാരങ്ങളും ആണെന്ന് കമ്മ്യൂണിസം എന്തെന്ന് അറിയാത്ത പുരോഗമന വാദികൾ പ്രചരിപ്പിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ഹൈന്ദവ സമൂഹത്തിന് നഷ്ടപ്പെട്ടത് അടുക്കും ചിട്ടയും ഉള്ള ഒരു കുടുംബ ജീവിതങ്ങളായിരുന്നു! അവയൊക്കെ ഇപ്പോൾ പഠിപ്പിക്കാനായി ഞാനടക്കമുള്ളവർ ശ്രമിക്കുമ്പോൾ സമൂഹത്തെ പ്രാകൃതാവസ്ഥയിലേക്ക് നയിക്കുകയാണെന്നും അതിനെതിരെ ജാഗ്രത വേണമെന്നുമാണ് അൽപ്പ ബുദ്ധികൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്! ഇവരൊന്നും സമാധാന കാംക്ഷികളല്ല! കലഹപ്രിയരാണ്!      ചിന്തിക്കുക (തുടരും)
സ്ത്രീ സ്വാതന്ത്ര്യം!!!!

പുരുഷനും സ്ത്രീക്കും തുല്യ സ്വാതന്ത്ര്യം വേണം! എവീടേയും മുഴങ്ങിക്കേൾക്കുന്ന വാക്ക്!! എന്നാൽ സ്ത്രീക്കും പുരുഷനും ഈശ്വരൻ കൽപ്പിച്ചത് തുല്യ പ്രാധാന്യമാണ്! പ്രാധാന്യമാണ് സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം! അല്ലെങ്കിൽ സ്വാതന്ത്ര്യം എന്നാൽ എന്താണ്? എന്താണ് അതിന്റെ നിർവചനം? ആർക്കെങ്കിലും പറയാൻ കഴിയുമോ? എന്താണോ മനസ്സിൽ തോന്നിയത്? അത് ചെയ്യുക! സ്വാതന്ത്ര്യത്തെ പറ്റി ഇന്നത്തെ തലമുറയുടെ വിശദീകരണം ഇതാണ്! അതാണോ സത്യം?

സൃഷ്ടി പുരോഗമിക്കാനായി ഞാൻ തന്നെ രണ്ട് ശരീരമെടുത്തു ഒന്ന് പുരുഷനായും മറ്റൊന്ന് സ്ത്രീ ആയും. അപ്പോൾ രണ്ട് ഭാവത്തിനും തുല്യ പ്രാധാന്യമാണ്. ആ പ്രാധാന്യത്തിന് അനുസരിച്ച സ്വാതന്ത്ര്യമാണ് നൽകപ്പെട്ടിട്ടുള്ളത്. സ്ത്രീക്ക് പുരുഷനെ അപേക്ഷിച്ച് സ്വാതന്ത്ര്യം കുറവാണ് എന്ന് തോന്നുന്നുവെങ്കിൽ അതിന് കാരണം ശാരീരിക പ്രത്യേകതകൾ ആണ്. ശാരീരിക പരിമിതികൾ ആണ് അത് പ്രകൃതി നിയമവും ആണ്.

കുളിക്കുന്നതിന് മുമ്പായി ദേഹമാസകലം തൈലവും പുരട്ടി ഒരു തോർത്ത് മാത്രം ഉടുത്ത് മിററത്ത് ഒരു പുരുഷൻ ഉലാത്തുന്നു. വളപ്പിനോട് ചേർന്ന പൊതുവഴിയിലൂടെ സ്ത്രീകളും പുരുഷന്മാരും വഴിയാത്രക്കാരാകുന്നു. ആരും അതിൽ അപാകത കാണുന്നില്ല. എന്നാൽ സ്വന്തം വീട്ട് മുറ്റത്താണെങ്കിലും ഒരു സ്ത്രീ അങ്ങിനെ ചെയ്യില്ല. കാരണം ശാരീരിക പ്രത്യേകതകൾ തന്നെ!

ഒരു സ്ത്രീക്ക് മനോനിയന്ത്രണം ജന്മസിദ്ധമാണ് ഒരു പുരുഷന്റെ അർദ്ധനഗ്ന ശരീരം കണ്ടാൽ പരവശയാകില്ല. എന്നാൽ ഒരു പുരുഷന്റെ സ്ഥിതി അതല്ല. സ്ത്രീയുടെ അർദ്ധനഗ്നശരീരം അവനിൽ പാരവശ്യം സൃഷ്ടിക്കുന്നു. അപ്പോൾ അത് മനസ്സിലാക്കി പ്രകോപനം ഉണ്ടാക്കാതെ ഇരിക്കാനാണ് സ്ത്രീ ശ്രമിക്കേണ്ടത്. കാരണം സ്ത്രീകളുടെ നഗ്നശരീരം കണ്ടാലും പ്രകോപിതനാകാതെ ഇരിക്കാൻ യോഗിയായ ശുക്രൻ അല്ല സാധാരണ പുരുഷൻ  ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്ന ബോധവും അവനെ കാമത്തിന് അടിമയാക്കുന്നു.

ഇതൊക്കെ നഗ്ന സത്യമായ പ്രകൃതി നിയമമാണ് അതിനെ നിഷേധിക്കുന്നത് വിവരക്കേടും. ഒരു സമൂഹത്തിന്റെ സാംസ്കാരികമായ വളർച്ചയ്ക്ക് പുരുഷനേക്കാൾ പ്രാധാന്യം സ്ത്രീക്കാണ് അവളുടെ മനസ്സും ശരീരവും ശുദ്ധമാകുമ്പോളേ സൽപുത്ര ജനനം സാദ്ധ്യമാകൂ. ഒരു കുടുംബത്തിലെ വിളക്കാണ് സ്ത്രീ' വിളക്ക് എപ്പോഴും ശ്രദ്ധയോടെ കൊണ്ടു നടക്കണം അല്ലെങ്കിൽ അതണഞ്ഞു പോകും. അപ്പോൾ അതിനനുസരിച്ച ചിട്ടകളാണ് ഭാരതീയ സനാതന ധർമ്മം നിഷ്കർഷിച്ചിട്ടുള്ളത്. ഒരു മനുഷ്യന് സാംസ്കാരികമായി വളരാനുള്ള പാഠങ്ങൾ ആചരണത്തിലൂടെ ഹൈന്ദവ സമൂഹം നടപ്പാക്കിയിരുന്നു. ആരോഗ്യകരമായ കുടുംബ ജീവിതവും അന്നുണ്ടായിരുന്നു. എന്നാണോ ആചാരങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങിയത് അന്ന് കുടുംബ ബന്ധങ്ങൾ ശിഥിലമാകാൻ തുടങ്ങി.  എന്നാൽ വളരെ ന്യുനപക്ഷമായ വിപരീത ഫലങ്ങളുള്ള സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച് പ്രചരിപ്പിക്കാൻ ചില തിരുത്തൽ വാദികളെന്ന വിവരദോഷികൾ രംഗത്ത് ഇറങ്ങിയപ്പോൾ സത്തായ ലക്ഷ്യത്താൽ ആസൂത്രണം ചെയ്ത പലതും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആയി വിലയിരുത്തപ്പെട്ടു - (തുടരും)

2017, ഫെബ്രുവരി 26, ഞായറാഴ്‌ച

വിവേക ചൂഡാമണി  ശ്ലോകം 174 തിയ്യതി 26/2/20 17

വായു നാ നീയതേ മേഘ:
പുനസ്തേ നൈവ നീയതേ
മനസാ കൽപ്യതേ ബന്ധോ
മോക്ഷസ്തേ നൈവ കൽപ്യതേ
           അർത്ഥം
കാറ്റ് മഴക്കാറിനെ അടിച്ചു കൊണ്ടുവരുന്നു. ആ കാറ്റ് തന്നെ മഴക്കാറിനെ അടിച്ച് തുരത്തുകയും ചെയ്യുന്നു. ബന്ധത്തെ കൽപ്പിക്കുന്നത് മനസ്സാണ് മോക്ഷത്തെ കൽപ്പിക്കുന്നതും മനസ്സ് തന്നെ.
        വിശദീകരണം.
ഒരു വസ്തു തന്നെ വിരുദ്ധമായ രണ്ടു കാര്യങ്ങൾക്ക് എങ്ങിനെ കാരണമായിത്തീരും? എന്നതിന് കാറ്റിനേയും മഴക്കാറിനേയും ദൃഷ്ടാന്തമായി പറഞ്ഞിരിക്കുന്നു. ഒരാളെ നമ്മൾ അതിയായി സ്നേ ഹിക്കുന്നു. അയാളുടെ തനിനിറം അറിയുമ്പോൾ നാം അയാളെ വെറുക്കുകയും ചെയ്യുന്നു. ഈസ് നേഹത്തിനും വെറുപ്പിനും ആധാരം മനസ്സ് തന്നെ.
175
ദേഹാദിസർവ്വവിഷയേ പരികല്പ്യ രാഗം
ബധ്നാതി തേന പുരുഷം പശുവദ് ഗുണേന
വൈരസ്യമത്ര വിഷവത് സുവിധായ പശ്ചാ--
ദേനം വിമോചയതി തന്മന ഏവ ബന്ധാത്.
              അർത്ഥം
ദേഹം തുടങ്ങിയ സർവ്വ വിഷയങ്ങളിലും ദൃഢമായ ആസക്തി ജനിപ്പിച്ച് മനസ്സ് മനുഷ്യനെ കാളയെ കയറു കൊണ്ട് എന്ന പോലെ വരിഞ്ഞു കെട്ടുന്നു! പിന്നീട് ഇതേ മനസ്സ് തന്നെ ദേഹാദികളിൽ വിഷത്തിൽ എന്ന പോലെയുള്ള അനാസക്തി ജനിപ്പിച്ച് ഈ മനുഷ്യനെ ആ കെട്ടു പാടിൽ നിന്ന് മോചിപ്പികാകുകയും ചെയ്യുന്നു!

ചോദ്യവും ഉത്തരവും

സാർ ഞാൻ വിമലാ മേനോൻ എടക്കര നിലമ്പൂർ - ഒരു ഗ്രൂപ്പിൽ പത്ത് തലയോട് കൂടിയ രാവണന്റെ ചിത്രവും ഓരോ തലയ്ക്കും തുടർച്ചയായി ഇങ്ങിനെ വ്യാഖ്യാനിച്ചിട്ടുണ്ട്.
1.Lust 2 Anger 3 Fear 4 Greed 5 Ego 6 Attachment. 7. Laziness  8. Hatred. 9. Jealousy. 10 Slander.  ഈ വ്യാഖ്യാനം ശരിയാണോ സാർ?

            ഉത്തരം
വ്യാഖ്യാനങ്ങൾ ആർക്കും എങ്ങിനെയുമാകാം. പക്ഷെ അത് സന്ദർഭവുമായി യോജിക്കണം എന്ന് മാത്രം അല്ലെങ്കിൽ അത് ഉൾക്കൊള്ളാനാകില്ല. ഈ വ്യാഖ്യാനം ക്രമത്തിൽ  1. കാ മാന്ധത 2 ദേഷ്യം 3ഭയം 4 ദുരാഗ്രഹം 5. അഹന്ത 6. ആസക്തി 7. മടി /അലസത 8 വിദ്വേഷം 9. അസൂയ 10 അപഖ്യാതി-പരദൂഷണം എന്നിവയാണല്ലോ! ഒരു സാധാരണ മനുഷ്യന് ഉണ്ടായേക്കാവുന്ന ഭാവങ്ങളാണ് ഇവ  രാവണൻ ഒരു സാധാരണ മനുഷ്യനല്ല. രാക്ഷസൻ എന്ന് വിശേഷിപ്പിക്കുമ്പോൾത്തന്നെ മേൽ പറഞ്ഞ വ കാഠിന്യമാർന്ന രീതിയിൽ ഉണ്ട് എന്ന് അനുമാനിക്കാം.

പക്ഷെ രാവണന്റെ പത്ത് തലയുടെ വ്യാഖ്യാനം ഇതല്ല. വേദങ്ങൾ നാലിലും ശിക്ഷ  കൽപ്പം  നിരുക്തം ഛന്ദസ്സ്  വ്യാകരണം  ജ്യോതിഷം എന്നീ ആറ് ശാസ്ത്രങ്ങളിലും രാവണൻ ജ്ഞാനിയാണ്. അതാണ് പത്ത് തല എന്ന സങ്കല്പം. രാവണന് എല്ലാം അറിയാം പക്ഷെ നേരെ വിപരീത മേ ചെയ്യു എന്ന് മാത്രം  ശൂർപ്പണഖയുടെ പരാതി കേട്ട രാവണന് പൂർവ്വജന്മ ബോധമുണ്ടായി. സാക്ഷാൽ ഹരി നാരായണൻ തന്നെയാണ് രാമൻ എന്ന് ബോധ്യപ്പെടുകയും ചെയ്തു അതോടെ കാമം ഇല്ലാതായി അതായത് ഭോഗേച്ഛ  ദേഷ്യം, ഭയം ദുരാഗ്രഹം ആസക്തി അലസത വിദ്വേഷം പരദൂഷണം എല്ലാം രാവണനിൽ നിന്നും വിട്ടകന്നു. പിന്നെ എത്രയും പെട്ടെന്ന് രാമന്റെ കൈ കൊണ്ട് വധിക്കപ്പെടണം എന്ന മോഹമായിരുന്നു. അതിന് വേണ്ടി കാണിച്ച അടവുകളൊന്നും മേൽ പറഞ്ഞ പട്ടികയിൽ പെടുത്താൻ പറ്റില്ല കാരണം രാവണൻ സത്യം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ്  സീതയെ മാനഭംഗം ചെയ്യാത്തത്. ഹനുമാൻ എത്തി എന്ന് സ്വപ്ന ദർശനം ഉണ്ടായപ്പോൾ ഒരു പ്രകോപനം എന്ന നിലയിൽ മാത്രമാണ് സീതയോട് മര്യാദയില്ലാതെ എന്ന് രാമദൂതന് തോന്നും വിധം പെരുമാറിയത്. ഇങ്ങിനെ വിശകലനം ചെയ്ത് ചിന്തിക്കുമ്പോൾ മേൽ പറഞ്ഞ വ്യാഖ്യാനം ഉൾക്കൊള്ളാവുന്നതല്ല. _ ചിന്തിക്കുക 
ഏകത്വത്തിൽ അടങ്ങിയ നാനാത്വം

ഒരു ചക്കക്കുരു എടുത്ത് നോക്കുക അതിൽ വലിയൊരു പ്ലാവ് ഒളിച്ചിരിപ്പുണ്ട്. ചക്കക്കുരുവിൽ നിന്നുണ്ടായതാണ് പ്ലാവ് എന്ന് ചിലർ പറയും. ചക്കക്കുരു പരിണമിച്ച് പ്ലാവ് ആയതാണെന്ന് വേറെ ചിലർ പറയും. രണ്ട് തരത്തിലുള്ള ഭാഷാ പ്രയോഗം ഉണ്ട് എന്നല്ലാതെ ഉദ്ദേശം ഒന്നു തന്നെ ' ആ ചക്കക്കുരുവിൽ നിന്നുണ്ടായ പ്ലാവിൽ നിരവധി ചക്കകൾ ഉണ്ടാകുന്നു. ഓരോ ചക്കയിലും നിരവധി ചക്കക്കുരുകൾ ! അവയിലൊക്കെ ഓരോ പ്ലാവും ഒളിച്ചിരിക്കുന്നു. അങ്ങിനെ ഏകമായ ചക്കക്കുരു നിരവധി പ്ലാവായിട്ട് പരിണമിക്കുന്നു. സൃഷ്ടിയുടെ അത്ഭുതമായ പ്രതിഭാസം നമ്മുടെ മുന്നിൽ തുറക്കപ്പെടുന്നു.

അതേ പോലെ ഈ പ്രപഞ്ചത്തിലുള്ള സർവ്വ ചരാചരങ്ങളും ആ ഏകത്വത്തിൽ നിന്നും ആവിർഭവിച്ചതാണ്.ഇവിടെ ഇല തടി ഫലം ഇങ്ങിനെ വ്യത്യസ്ഥമായ അനുഭവ വസ്തുക്കൾ ഉരുത്തിരിഞ്ഞു വന്നത് മൂലരൂപമായ ചക്കക്കുരുവിൽ നിന്നാണ് എന്ന് വിസ്മരിക്കരുത്. വ്യത്യസ്ഥ സ്വഭാവത്തോടെ യു ള്ള സർവ്വ ചരാചരങ്ങളിലെ വ്യത്യസ്ഥത കണ്ട് ഇലയും തടിയും ഫലവും വ്യത്യസ്ഥ സ്വഭാവങ്ങളാണല്ലോ അതിനാൽ അതിനൊക്കെ വേറെ വേറെ അസ്ഥിത്വങ്ങൾ ഉണ്ട് എന്ന് പറയുന്ന ദ്വൈതാ ദി തത്ത്വങ്ങൾ ഒരു തോന്നൽ മാത്രമാണ് അത് അദ്വൈതം എന്ന ഏക ത്തിന്റെ സ്വഭാവം മാത്രമാണ്.

ഇവിടെ ചക്കക്കുരു നട്ട് പിടിപ്പിച്ചാൽ മാത്രമേ പ്ളാളാവി ന് അസ്ഥിത്വമുള്ളു. എന്ന് വിസ്മരിക്കരുത്. അതായത് നാനാത്വം ഏകത്വത്തിൽ ഒളിച്ചിരിക്കുന്നു. ആയതിനാൽ ആത്യന്തികമായി അദ്വൈതം തന്നെ! ഈ അദ്വൈതം തന്നെ പരമാത്മാവ്. ആ പരമാത്മാവിൽ ലയിച്ചിരിക്കുന്നതാണ് ജീവാത്മാവ് :അതായത് പ ര മാത്മാവ് തന്നെ ജീവാത്മാവ്. ഈ പറഞ്ഞത് പരമാത്മാവും ജീവാത്മാവും ഒന്നാണ് എന്ന് പറയുന്നതിന്റെ മറ്റൊരു അർത്ഥം. ചിന്തിക്കുക -

2017, ഫെബ്രുവരി 25, ശനിയാഴ്‌ച

ജീവാത്മാവും  ,പരമാത്മാവും   രണ്ടും ,രണ്ടാണ് , എന്നത്    സമയമാകുബോള്‍    വ്യക്തമാകും ...ഓക്കേ ....  ആശാലത
******************"""**************%*****************"*
പ്രതികരണം
************
എനിക്ക് 27 വയസ്സായ സമയത്ത് തന്നെ ബോദ്ധ്യമായതാണ് ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന് ഇനി മറിച്ച് ബോധ്യമാകണമെങ്കിൽ അടുത്ത ജന്മത്തിൽ ഒരു അജ്ഞാനികളുടെ കുടുംബത്തിൽ ജനിക്കേണ്ടി വരും. എന്നാലും പൂർവ്വ ജന്മാർജ്ജിതമായ വാസനയാൽ ജനിക്കുമെന്നതിനാൽ അപ്പോഴും സാദ്ധ്യത ഇല്ല

വേദം പറയുന്നു ഏകം സത് വിപ്രാബ ഹുധാ വദന്തി എന്ന് . അതായത് സത്യം ഒന്നേ ഉള്ളൂ പണ്ഡിതന്മാർ അതിനെ പലതരത്തിൽ പറയുന്നു എന്ന്. വേദത്തിന്റെ വേദാന്തപരമായ വ്യാഖ്യാനമായ ഉപനിഷത്തിലും ഉപനിഷത്തുക്കളുടെ സത്തായ ശ്രീമദ് ഭഗവദ് ഗീതയിലും അദ്വൈതം പറയുന്നു. ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ് എന്ന് മേൽ പറഞ്ഞ ഗ്രന്ഥങ്ങളൊക്കെ പറയുമ്പോൾ അല്പപജ്ഞാനികളായവരുടെ ജല്പനങ്ങൾക്ക് ചെവികൊടുക്കുന്നത് സജ്ജനങ്ങൾക്ക് ഭൂഷണമല്ല

അദ്വൈതം ലക്ഷ്യവും ദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതാ ദ്വൈതം എന്നിവ മാർഗ്ഗങ്ങളിലെ വിവിധ ഭാവങ്ങളാണ് 'ഏങ്ങും നിറഞ്ഞു നിൽക്കുന്ന ആ ഏകം തന്നെ ജീവാത്മാവു് ജലാശയത്തിൽ ഇറക്കി വെച്ച കുടത്തിനുള്ളിലും പുറത്തും ആ ജലാശയത്തിലെ ജലം തന്നെ,

ജീവനോട് കൂടിയ ആത്മാവിനെ ആണ് ജീവാത്മാവ് എന്ന് പറയുന്നത്. പരമാത്മാവും അപ്രകാരം തന്നെ. പക്ഷെ ഒരു ശരീരം എടുക്കുമ്പോഴേ ജീവന്റെ തുടിപ്പ് പ്രത്യക്ഷമാകൂ എന്ന് മാത്രം. ശരീരം ഇല്ലെന്ന് കരുതി പരമാത്മാവിനോട് ചേർന്ന് അഥവാ പരമാത്മാവിന്റെ സ്വഭാവമായ ജീവൻ ഇല്ലെന്ന് കരുതരുത്. അതായത് അഗ്നിയോട് ചേർന്നുള്ളതാണ് പ്രകാശം അഥവാ അഗ്നിയുടെ സ്വഭാവമാണ് പ്രകാശം ഒരു സ്ഥലത്ത്. അഗ്നി കണ്ടില്ല എന്ന് വെച്ച് പ്രകാശം അഗ്നിയുടെ സ്വഭാവം അല്ലാതാകുന്നില്ല. യോഗികളായ ഋഷിമാർ പറഞ്ഞതിനെ നിഷേധിച്ച് മറ്റൊന്ന് സ്ഥാപിക്കാൻ മാത്രം ജ്ഞാനികൾ ഇന്ന് ഈ ഭൂമുഖത്തില്ല. അഥവാ സത്യത്തെ നിഷേധിക്കാൻ ആർക്കും സാധ്യമല്ല വേണമെങ്കിൽ ആരോഗ്യകരമായ സംസ്കാര സമ്പന്നമായ ഭാഷയിലൂടെ ഒരു സംവാദമാകാം. അല്ലാതെ സമയം വരുമ്പോൾ ബോധ്യപ്പെടും എന്ന് പറഞ്ഞ് വെക്കുന്നത് ഒളിച്ചോട്ടമാണ്. താങ്കളുടെ വാദം ശരിയാണ് എന്ന് ഉറപ്പുണ്ടെങ്കിൽ ഒരു സംവാദത്തിന് തയ്യാറായാൽ എന്താണ്?  പ്രേക്ഷകർ ചിന്തിക്കുക.

2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

പരമാത്മാവും ജീവാത്മാവും

എന്താണ് ജീവാത്മാവ്? എന്താണ് പരമാത്മാവ് ? നിർവചനങ്ങൾക്ക് അതീതമാണ്. പക്ഷെ ഋഷിമാരുടെ വചനങ്ങളിലെ ശ്രദ്ധ മൂലം അത് വിശകലനം ചെയ്യാം. ഒരു വലിയ ജലാശയം. അതിൽ നിരവധി പാത്രങ്ങൾ വിവിധ രൂപത്തിലുള്ളത് ഇറക്കി വെക്കുക ' മൺപാത്രങ്ങളും ഗ്ലാസ് കൊണ്ടുള്ള പാത്രങ്ങളും വിവിധ ലോഹങ്ങൾ കൊണ്ടുള്ള പാത്രങ്ങളും.

ഇവിടെ ജലാശയത്തിനെ പരമാത്മാവ് എന്ന് സങ്കൽപ്പിക്കുക. ഇറക്കി വെച്ച വിവിധ തരത്തിലുള്ള പാത്രങ്ങൾ ജീവാത്മാക്കളാണ്ടെന്നും സങ്കൽപ്പിക്കുക ' അപ്പോൾ നിറഞ്ഞു നിൽക്കുന്ന ആ ജലാശയത്തിലെ ജലം തന്നെയാണല്ലോ വിവിധ തരത്തിലുള്ള പാത്രങ്ങളിലും അവയുടെ പുറത്തും ഉള്ളത്: അത് പോലെത്തന്നെയാണ് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരമാത്മാവ് എന്ന് പറയുമ്പോൾ പ്രപഞ്ചത്തിൽ വേറെ ഒരു സുചിപ്പഴത് പോലും ഒഴിഞ്ഞു കിടക്കുന്നില്ല' വിവിധ തരത്തിലുള്ള ചരാചര വസ്തുക്കൾ ആ പരബ്രഹ്മം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരമാത്മാവിന്നകത്താണ്. അപ്പോൾ വിവിധ ശരീരങ്ങളുള്ള ചരാചര വസ്തുക്കളുടെ ഉള്ളിലും പുറത്തും ആ പരമാത്മാവ് തന്നെ.

കല്ലിൽ ഉറങ്ങിയിരിക്കുന്ന ഭാവത്തിലും വൃക്ഷങ്ങളിൽ ചലിക്കുന്ന ഭാവത്തിലും പക്ഷിമൃഗാദികളിൽ നടമാടുന്ന ഭാവത്തിലും മനുഷ്യനിൽ സ്വയം അറിയുന്ന ഭാവത്തിലും ആ പരമാത്മാവ് കുടികൊള്ളുന്നു.  ഞാൻ അവയിൽ ഇരിക്കുന്നില്ല അവ എന്നി ലാ ണ് കുടി കൊള്ളുന്നത് എന്ന ഗീതാ വചനം ഓർക്കുക " അതായത് പൂർണ്ണമായും നിറഞ്ഞു നിൽക്കുന്ന ജലാശയത്തിന്ന കത്ത് എപ്രകാരമാണോ വിവിധ പാത്രങ്ങൾ ഇരിക്കുന്നത്? അത് പോലെ എങ്ങും നിറഞ്ഞു നിൽക്കുന്ന പരമാത്മാവിന്റെ ഉള്ളിൽ ആണ് വിവിധ തരത്തിലുള്ള ചരാചരങ്ങൾ കൂടി കൊള്ളുന്നത്.(തുടരും) 
ആരോഗ്യകരമായ സംസ്കാര സമ്പന്നമായ ഭാഷയിലൂടെ ഒരു സംവാദത്തിന് ഞാൻ തയ്യാറാണ് നിങ്ങളോ? തുടക്കം എന്ന നിലയിൽ എന്റെ സംശയം അറിയിക്കുന്നു.

1.  യുക്തിവാദം എന്നാൽ എന്താണ്?
2. പാരമ്പര്യങ്ങളായവയെ നിഷേധിക്കലാണോ യുക്തിവാദം?
3  ഒരു വിഷയത്തെപ്പറ്റി പഠിക്കാതെ എങ്ങിനെയാണ് അതിനെ വിലയിരുത്തുക?
4 എനിക്ക് പേടിയില്ല എന്ന് പറയുമ്പോൾ പേടി എന്ന ഒരു ഭാവം ഉണ്ടെന്നും എന്നാൽ എനിക്കതില്ല എന്നുമാണ് അർത്ഥം അപ്പോൾ ഈശ്വരൻ ഇല്ല എന്ന് പറയുമ്പോൾ ഈശ്വരൻ ഉണ്ട്. പക്ഷെ എനിക്ക് അതില്ല അഥവാ ഞാൻ അംഗീകരിക്കുന്നില്ല എന്നല്ലേ അർത്ഥം വരൂ! അപ്പോൾ തികച്ചും വ്യക്തിപരം! അതെങ്ങിനെ പൊതു തത്ത്വമായി അവതരിപ്പിക്കും?

2017, ഫെബ്രുവരി 22, ബുധനാഴ്‌ച

കാലത്തിന്റെ കണക്ക് പുസ്തകം കാണാത്തവർ !

ഓരോ കാലഘട്ടത്തിലും ഭൂമിയിലുള്ള മനുഷ്യ നടക്കമുള്ള ജീവികൾക്ക് ജീവിക്കുവാനുള്ള സാഹചര്യങ്ങളാണ് പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നത്. ഒരു കാലഘട്ടം കഴിയുമ്പോൾ അടുത്ത ഘട്ടമാകുമ്പോഴേക്കും ആ കാലത്തിനനുസരിച്ച വിഭവങ്ങളാകും ഉണ്ടാവുക. അപ്പോൾ മുമ്പുണ്ടായിരുന്ന അവസ്ഥ പ്രകൃതി തന്നെ മായ്ച്ചു കളയുന്നു. അങ്ങിനെ മായ്ച്ചുകളയപ്പെട്ട സംഭവങ്ങൾ ഋഷിമാർ രേഖപ്പെടുത്തിയതിന് പുറമെ മറ്റൊരു തെളിവിനായി അലയുന്നത് വിഡ്ഢിത്തമാണ്. അതാണ് ശ്രദ്ധ വേണം എന്ന് പറയുന്നത്. ആചാര്യനിലും ആചാര്യ വാക്കുകളിലും ഉള്ള വിശ്വാസത്തേയും അoഗീകാരത്തേയുമാണ് ശ്രദ്ധ എന്ന് പറയുന്നത്.

പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ മുമ്പുള്ള സാഹചര്യം പ്രകൃതി പിൻവലിച്ചിരിക്കുന്നു. അതിന്റെ തെളിവിനായി ശ്രമിക്കുന്നത് വിഡ്ഢിത്തം തന്നെ അവശേഷിക്കുന്ന വല്ല തുമ്പിലും ശ്രദ്ധ പതിപ്പിച്ച് മനനം ചെയ്ത് കാര്യം കണ്ടെത്തി അംഗീകരിക്കാനേ നിവൃത്തിയുള്ളൂ. കടലിന്നടിയിലെ ലങ്കയിലേക്കുള്ള പാലവും കടലിന്നടിയിലെ ദ്വാരകയുടെ അവശിഷ്ടങ്ങളും കണക്കിലെടുത്ത് മനനം ചെയ്ത് രാമന്റെയും കൃഷ്ണനെയും ചരിത്ര സത്യം കണ്ടെത്തണം. ആ ഉൾക്കാഴ്ചയില്ലാതെ ഇവരൊന്നും ചരിത്രപുരുഷന്മാരല്ല എന്ന് വിധിയെഴുതുന്നവർ മറ്റെന്തോ സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ്. ഈശ്വരവിശ്വാസവും ഭക്തിയും ഉള്ളവനേ പൂർവ്വ സംഭവങ്ങളെ കാണാനും ആദരിക്കാനും കഴിയൂ. നിരീശ്വരവാദികൾക്ക് അതിന് കഴിയില്ല. അഥവാ അവർക്കതിന് ഭാഗ്യം ഇല്ല. വിശ്വാസികളെ അന്ധവിശ്വാസികൾ എന്ന് മുദ്രകുത്തി ആക്ഷേപിക്കുമ്പോൾ അവരറിയുന്നില്ല യഥാർത്തത്തിൽ അവരാണ് അന്ധമായി പലതും വിശ്വസിക്കുന്നത് എന്ന്.

ഒരു മനുഷ്യന്റെ വളർച്ചക്ക് ആവശ്യമായ ഘടകങ്ങൾ നമുക്ക് ലടിച്ചിട്ടുണ്ട്. അത്യാവശ്യമായ ശൈശവം നമുക്ക് തന്നു. പ്രകൃതി തന്നെ കാലത്തിന്റെ സഹായത്താൽ ആ ശൈശവം മായ്ച്ചു കളഞ്ഞു പിന്നെ ബാല്യം തന്നു. അതും കളഞ്ഞു.കൗമാരം യൗവ്വനം എന്നിവ തന്നു. എന്നിൽ നിന്ന് അതും മായ്ച്ചു കളഞ്ഞു. എന്റെ ശൈശവത്തിന് തെളിവെന്ത്? അതാണ് മറ്റുള്ളവരിൽ നാം കാണുന്നത് പ്രകൃതി നിയമമാണ് എന്നേ അതിനുത്തരമുള്ളൂ. താങ്കളുടെ ശൈശവത്തിന് തെളിവില്ല അത് താങ്കളുടെ അന്ധവിശ്വാസമാണ് എന്ന് പറഞ്ഞാൽ എങ്ങിനെ ഇരിക്കും? അത് പോലെയാണ് നിരീശ്വരവാദികച്ചാടെ പല വാദഗതികളും.

ഈ ഭൂമിയിൽ മനുഷ്യൻ മാത്രമല്ല. പല ജീവികളും ഉണ്ട്. ഒരു വസ്തുവിനെ കാണുന്നത് വിവിധ ജീവികൾ വിവിധ തരത്തിലാണ്. വസ്തുവിൽ നിന്നുള്ള അനുഭവവും വ്യത്യസ്ഥ ജീവികൾക്ക് വ്യത്യസ്ഥമാണ്. മനുഷ്യൻ അവന്റെ കണ്ണു കൊണ്ട് കാണുന്നത് മാത്രമാണ് ശരി എന്നു കരുതുന്നു. എന്നാൽ സത്യം എത്രയോ അകലെയാണ് _ ചിന്തിക്കുക 
നാരായണീയം ദശകം - 30 ശ്ലോകം 1 Date 22/2/2017

ശക്രേണ സംയതി ഹതോfപി ബലി ർ മഹാത്മാ
ശൂക്രേണ ജീവിതതനൂഃ ക്രതു വർദ്ധിതോഷ്മാ
വിക്രാന്തിമാൻ ഭയനിലീനസുരാം ത്രിലോകീം
ചക്രേ വശേ, സ തവ ചക്രമുഖാദഭീതഃ
                അർത്ഥം
മുമ്പ് അമൃത മഥനം കഴിഞ്ഞുണ്ടായ യുദ്ധത്തിൽ ഇന്ദ്രനാൽ കൊല്ലപ്പെട്ടവനായിട്ടും ശുക്ര മഹർഷി ജീവൻ കൊടുത്ത ദേഹത്തോടു് കൂടിയ മഹാത്മാവായ ആ ബലി യാഗം ചെയ്ത് ബലം വർദ്ധിച്ച് മഹാപരാക്രമി ആയിട്ട് നിന്തിരുവടിയുടെ ചക്രത്തിന്റെ മുമ്പിലും ഭയമില്ലാത്തവനായി പേടിച്ചൊളിച്ചു പോയ ദേവന്മാരോട് കൂടിയ മൂന്ന് ലോകവും പാട്ടിലാക്കി.
      '  'വിശദീകരണം
ഇവിടെ വധിക്കപ്പെട്ട മഹാബലി തന്നെയാണ് പ്രഹ്ളാദന്റെ പൗത്രനായ മഹാബലി എന്നു പറയുന്നു. ഞാൻ മുമ്പ് പറഞ്ഞ ശ്ലോക വ്യാഖ്യാനത്തിൽ ഇന്ദ്രനാൽ വധിക്കപ്പെട്ട മഹാബലി വേറെ ആണെന്ന് പറഞ്ഞിരുന്നു. അതിന് കാരണം അ ധർമ്മം പ്രവർത്തിക്കുന്നതിനാലാണ്. അപ്പോൾ ഭട്ടതിരിപ്പാട് തന്നെ ഒന്നാണെന്ന് പറയുമ്പോൾ മഹാബലിയുടെ നാം കാണാത്ത മറ്റൊരു വശം കാണുന്നു. വിശദീകരണ വേളയിൽ അങ്ങിനെ പറഞ്ഞത് ആചാര്യനെ കൊണ്ട് തന്നെ സത്യം പറയിക്കുക എന്ന ഉദ്ദേശത്തോടെയാണ്. നേരിട്ട് മഹാബലി അധർമ്മം ചെയ്തു എന്നു പറയുന്നതിനേക്കാൾ നമ്മൾ ധർമ്മിയാണെന്ന് വിശ്വസിക്കുകയും ആചാര്യൻ അത് തിരുത്തുകയും ചെയ്യുമ്പോൾ അതിന് മൂല്യം കൂടും.  മാത്രമല്ല ഇന്ന് കേൾക്കുന്ന അവതാരങ്ങളുടെ ക്രമം ശരിയല്ല എന്ന് ഇതിനാൽ തെളിയുന്നു. നാരായണീയത്തിൽ പറഞ്ഞ ക്രമം ആണ് ശരി 
ഉത്തരേന്ത്യയിലേക്ക് വണ്ടി കയറുന്നവർ?????

കേരളത്തിലെ അവസ്ഥയെ കുറിച്ച് നല്ലത് പറഞ്ഞാലും മോശമായത് പ്രഞ്ഞാലും ചിലർ ഉടനെ ഉത്തരേന്ത്യയിലേക്ക് ടിക്കറ്റ് എടുക്കും. കേരളത്തിൽ ജാതീയത കുറഞ്ഞു എന്ന് പറഞ്ഞാൽ പോവുകയായി ഉത്തരേന്ത്യയിലേക്ക് 1 കേരളത്തിൽ അക്രമങ്ങൾ വർദ്ധിച്ചു എന്നു പറഞ്ഞാലും ഉത്തരേന്ത്യയിലേക്ക് വണ്ടി കയറും. ഇതെന്തിന്റെ അസുഖമാണ്? ഉത്തരേന്ത്യയിൽ എല്ലാം മോശമാണ്. എങ്കിൽ അവിടുത്തെ സാഹചര്യം പഠിച്ച് പരിഹരിക്കേണ്ടത് ആരാണ്? മോദി ജി ഭരിക്കാൻ തുടങ്ങിയ മുതലാണോ അവിടെ ജാതീയതയും അക്രമവും തുടങ്ങിയത്? ഉത്തരേന്ത്യ എന്നാൽ ഗുജറാത്ത് മാത്രമാണ് എന്നാണ് ചിലരുടെ ഒക്കെ ധാരണ എന്നു തോന്നുന്നു

ഒരു സംശയം: വിവേകാനന്ദൻ ഉത്തരേന്ത്യക്കാരനാണല്ലോ! കേരളത്തിലെ ജാതി വ്യവസ്ഥ കണ്ട് കേരളം ഭ്രാന്താലയ മാ ണ് എന്ന് പറഞ്ഞുവത്രേ! അപ്പോൾ ഉത്തരേന്ത്യ ഭേദമായിരുന്നു എന്നല്ലെ അതിനർത്ഥം?അപ്പോൾ ചില സത്യങ്ങൾ ഉണ്ട് അതിനെ പെരുപ്പിച്ച് കാണിക്കാനാണ് ചിലർക്കൊക്കെ താൽപ്പര്യം!!

സൗമ്യമായ രീതിയിൽ ഒത്തു തീർന്ന ബാബറീ മസ്ജിദ് പ്രശ്നം വഷളാക്കിയത് ഹിന്ദുക്കളോ മുസ്ലീംസോ അല്ല! ജെ എൻ യു വിലെ ഇടത് പക്ഷ ചിന്താഗതിക്കാരായ അദ്ധ്യാപകർ! കൊടുവള്ളി സ്വദേശി ശ്രീ മുഹമ്മദ് എന്ന ആർക്കിയോളജിസ്റ്റിന്റെ വിവരണം പുറത്ത് വന്നപ്പോളാണ് പൂച്ച് പുറത്ത് ചാടിയത്!

സമാധാനം ഉള്ളിടത്തൊക്കെ എന്തെങ്കിലും പ്രശ്നമുണ്ടാക്കുക എന്നത് ചില രാഷ്ട്രീയക്കാരുടെ സ്വഭാവമാണ്! നമ്മൾ ജീവിക്കുന്നത് ഈ കേരളത്തിലാണ്! അത് ആദ്യം നോക്കുക അതിന് ശേഷം പുറമേക്ക് കടക്കാം!ഉത്തരേന്ത്യയിൽ പലതും നടക്കുന്നുണ്ട് എന്നത് ഇവിടെ നടക്കുന്നതിന്റെ ന്യായീകരണമല്ല! ശ്രീ നാരായണ ഗുരു,ചട്ടമ്പിസ്വാമികൾ ,കേളപ്പജി, അയ്യങ്കാളി ഇവരൊക്കെ കേരളത്തിലായിരുന്നു! അതിന്റെ ഗുണമാണ് എന്തെങ്കിലും ഇവിടെ ജാതി വ്യവസ്ഥിതിയിൽ മാറ്റം വരാൻ കാരണം! അല്ലാതെ ഇന്നത്തെ ഒരു രാഷ്ട്രീയ പാർട്ടിയും അല്ല! ആയിരൂന്നെങ്കിൽ ഉത്തരേന്ത്യയിൽ ഈ പറഞ്ഞു പെരുപ്പിക്കുന്ന ജാതീയത ഉണ്ടാകുമായിരുന്നില്ല!  ചിന്തിക്കുക 
ഉത്തരേന്ത്യയിലേക്ക് വണ്ടി കയറുന്നവർ?????

കേരളത്തിലെ അവസ്ഥയെ കുറിച്ച് നല്ലത് പറഞ്ഞാലും മോശമായത് പ്രഞ്ഞാലും ചിലർ ഉടനെ ഉത്തരേന്ത്യയിലേക്ക് ടിക്കറ്റ് എടുക്കും. കേരളത്തിൽ ജാതീയത കുറഞ്ഞു എന്ന് പറഞ്ഞാൽ പോവുകയായി ഉത്തരേന്ത്യയിലേക്ക് 1 കേരളത്തിൽ അക്രമങ്ങൾ വർദ്ധിച്ചു എന്നു പറഞ്ഞാലും ഉത്തരേന്ത്യയിലേക്ക് വണ്ടി കയറും. ഇതെന്തിന്റെ അസുഖമാണ്? ഉത്തരേന്ത്യയിൽ എല്ലാം മോശമാണ്. എങ്കിൽ അവിടുത്തെ സാഹചര്യം പഠിച്ച് പരിഹരിക്കേണ്ടത് ആരാണ്? മോദി ജി ഭരിക്കാൻ തുടങ്ങിയ മുതലാണോ അവിടെ ജാതീയതയും അക്രമവും തുടങ്ങിയത്? ഉത്തരേന്ത്യ എന്നാൽ ഗുജറാത്ത് മാത്രമാണ് എന്നാണ് ചിലരുടെ ഒക്കെ ധാരണ എന്നു തോന്നുന്നു

ഒരു സംശയം: വിവേകാനന്ദൻ ഉത്തരേന്ത്യക്കാരനാണല്ലോ! കേരളത്തിലെ ജാതി വ്യവസ്ഥ കണ്ട് കേരളം ഭ്രാന്താലയ മാ ണ് എന്ന് പറഞ്ഞുവത്രേ! അപ്പോൾ ഉത്തരേന്ത്യ ഭേദമായിരുന്നു എന്നല്ലെ അതിനർത്ഥം?അപ്പോൾ ചില സത്യങ്ങൾ ഉണ്ട് അതിനെ പെരുപ്പിച്ച് കാണിക്കാനാണ് ചിലർക്കൊക്കെ താൽപ്പര്യം!!

സൗമ്യമായ രീതിയിൽ ഒത്തു തീർന്ന ബാബറീ മസ്ജിദ് പ്രശ്നം വഷളാക്കിയത് ഹിന്ദുക്കളോ മുസ്ലീംസോ അല്ല! ജെ എൻ യു വിലെ ഇടത് പക്ഷ ചിന്താഗതിക്കാരായ അദ്ധ്യാപകർ! കൊടുവള്ളി സ്വദേശി ശ്രീ മുഹമ്മദ് എന്ന ആർക്കിയോളജിസ്റ്റിന്റെ വിവരണം പുറത്ത് വന്നപ്പോളാണ് പൂച്ച് പുറത്ത് ചാടിയത്!

സമാധാനം ഉള്ളിടത്തൊക്കെ എന്തെങ്കിലും പ്രശ്നമുണ്ടാക്കുക എന്നത് ചില രാഷ്ട്രീയക്കാരുടെ സ്വഭാവമാണ്! നമ്മൾ ജീവിക്കുന്നത് ഈ കേരളത്തിലാണ്! അത് ആദ്യം നോക്കുക അതിന് ശേഷം പുറമേക്ക് കടക്കാം!ഉത്തരേന്ത്യയിൽ പലതും നടക്കുന്നുണ്ട് എന്നത് ഇവിടെ നടക്കുന്നതിന്റെ ന്യായീകരണമല്ല! ശ്രീ നാരായണ ഗുരു,ചട്ടമ്പിസ്വാമികൾ ,കേളപ്പജി, അയ്യങ്കാളി ഇവരൊക്കെ കേരളത്തിലായിരുന്നു! അതിന്റെ ഗുണമാണ് എന്തെങ്കിലും ഇവിടെ ജാതി വ്യവസ്ഥിതിയിൽ മാറ്റം വരാൻ കാരണം! അല്ലാതെ ഇന്നത്തെ ഒരു രാഷ്ട്രീയ പാർട്ടിയും അല്ല! ആയിരൂന്നെങ്കിൽ ഉത്തരേന്ത്യയിൽ ഈ പറഞ്ഞു പെരുപ്പിക്കുന്ന ജാതീയത ഉണ്ടാകുമായിരുന്നില്ല!  ചിന്തിക്കുക 
ശവം ചുമക്കുന്നവർ!!!

കാലഹരണപ്പെട്ട പല സംഭവങ്ങളും ഇന്നും എടുത്തുയർത്തി ക്കൊണ്ട് നടക്കുന്നവരെയാണ് ശവം ചുമക്കുന്നവർ എന്ന് പറയുന്നത്. ഹൈന്ദവ സമൂഹത്തിൽ എത്രയോ വർഷങ്ങൾക്ക് മുമ്പെ ഉണ്ടായിരുന്ന ജാതീയത ഇന്നില്ലെന്ന് എല്ലാവർക്കും അറിയാം എന്നാൽ മരിച്ചു പോയ ജാതീയതയുടെ ശവം ചുമന്ന് നടക്കുകയാണ് യുക്തിയില്ലാത്ത നിരീശ്വരവാദികൾ

ചിലർ ഇന്നും ജാതീയത ഉണ്ടെന്ന് വരുത്തിത്തീർക്കാനായി ചില സംഭവങ്ങളെ വളച്ചൊടിക്കുന്നു ' കലാഭവൻ മണിയുടെ മരണവും യുവനടിയെ തട്ടിക്കൊണ്ടുപോകലും താരതമ്യം ചെയ്യുന്ന ചില പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടു . മണിയുടെ കാര്യത്തിൽ ആരും പ്രതികരിച്ചില്ലത്രേ! ഒരു വർഷം മുമ്പ് നടന്ന ആ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. പോസ്റ്റ് ഇടുന്നവർ അത് മന:പൂർവ്വം മറന്ന് ജാതീയത ഉണ്ടെന്ന് വരുത്താൻ ശ്രമിക്കുന്നു. ഒന്നാമത് ആ താരതമ്യം തന്നെ യുക്തിക്ക് ചേർന്നതല്ല ആത്മഹത്യയാണോ കൊലപാതകമാണോ? അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് ഇന്നും വ്യക്തമല്ല. അന്വേഷണം തുടരുന്നു.  പല കേസുകളും മുമ്പ് കഴിഞ്ഞത് അദ്വേഷണം പൂർത്തിയാകാതെ കിടക്കുന്നു.

മണിയുടെ കാര്യത്തിൽ ഒരു പ്രത്യേക പ്രതിയെ ഇത് വരെ തീരുമാനിക്കപ്പെട്ടിട്ടില്ല. കുടുംബക്കാർ അടക്കം ആരുമാകാം എന്നാൽ യുവനടിയെ ആക്രമിച്ച കേസിൽ പ്രതികൾ ആരെന്ന് വ്യക്തമായതാണ്.അപ്പോൾ ഈ ഒരു താരതമ്യവും ഗൂഢമായ ഒരു ലക്ഷ്യത്തോടെ ഉള്ളതാണ്. ഹൈന്ദവ സമൂഹത്തിൽ ഇന്നും ജാതീയത നിലനിൽക്കുന്നു എന്ന് വരുത്തിത്തീർക്കാൻ:

ഒരു ലക്ഷ്യബോധമില്ലാതെ വളർന്ന സമുഹം ഒരു ലക്ഷ്യമായി കൊണ്ടു നടക്കുന്ന ഒന്നാണ് നിരീശ്വരവാദം. ഇവർ പൊതുവെ ഭീരുക്കളും ആണ്. ഹൈന്ദവീയമായ എന്തും അന്ധവിശ്വാസമാണ് എന്ന് വരുത്തിത്തീർത്ത് എന്നോ കഴിഞ്ഞു പോയ ജാതീയതയുടെ പേരും പറഞ്ഞ് നിരന്തരം അപമാനിക്കുകയാണ് അവർ ചെയ്യുന്നത്. നല്ല ജ്ഞാനിയായ ഒരുവന്റെ മുന്നിൽ നിമിഷങ്ങൾക്കുള്ളിൽ തകർന്ന് വീഴുന്ന ചീട്ടുകൊട്ടാരമാണ് അവരുടേത്. ചിദാനന്ദപുരി സ്വാമി ക ളു മാ യി രവിചന്ദ്രന്റെ സംവാദം അത് തെളിയിച്ചതാണ്.

അവരുടെ കുപ്രചരണത്തിൽ വീഴാതെ യു വ തലമുറയെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുക എന്നാണ് എന്റെ പോസ്റ്റ് കളുടെ ലക്ഷ്യം - ചിന്തിക്കുക

2017, ഫെബ്രുവരി 21, ചൊവ്വാഴ്ച

നാരായണീയം ദശകം  29 ശ്ലോകം  9 തിയ്യതി--21/2/2017

ആരാമസീമനി ച കന്ദുകഘാതലീലാ-
ലോലായമാനനയനാം കമനീം മനോജ്ഞാം
ത്വാമേഷ വീക്ഷ്യ വിഗളദ്വസനാം മനോഭൂ-
വേഗാദനംഗരിപുരംഗ!സമാലിലിംഗ.
            അർത്ഥം
അപ്പോൾ ആരാമ പ്രദേശത്താകട്ടെ ,പന്തടിക്കളിയിൽ പന്തിനെലനോക്കി കണ്ണെറിയുന്നവളും ,അതി മനോഹരിയുമായ ഒരു കാമിനീ മണിയായിട്ട് അങ്ങയെ ഈ ശിവൻ കാണുകയും കാമാന്തകനാണെങ്കിലും അദ്ദേഹം അങ്ങയെ കാമപാരവശ്യത്താൽ പിടിച്ച് നന്നായൊന്ന് പുണരുകയും ചെയ്തു!
10
ഭൂയോ/പി വിദ്രുതവതീമുപാധാവ്യ ദേവോ
വീര്യപ്രമോക്ഷ വികസത്പരമാർത്ഥബോധഃ
ത്വന്മാനിതസ്തവ മഹത്ത്വമുവാച ദേവ്യൈ
തത്താദൃശസ്ത്വമവ വാതനികേതനാഥ!
           അർത്ഥം
പിന്നേയും ആലിംഗനത്തിൽ നിന്ന് കുതറി ഓടിക്കളഞ്ഞ മോഹിനിയെ ശിവൻ ഒപ്പം അനുധാവനം ചെയ്തിട്ട് വീര്യം സ്കലിക്കയാൽ തത്ത്വജ്ഞാനം നന്നായി ത്തെളിഞ്ഞ് അങ്ങയാൽ ബഹുമാനിക്കപ്പെട്ടവനുമായിട്ട് അങ്ങയുടെ മാഹാത്മ്യത്തെ പാർവ്വതീ ദേവിക്ക് മനസ്സിലാക്കുവാനായി പറഞ്ഞു കൊടുത്തു.ഗുരുവായൂരപ്പാ! അനന്യ സദൃശനായ അവിടുന് കാത്ത രുളു മാറാകേണമേ!
          വിശദീകരണം
ഇവിടെ മോഹിനിയും പരമശിവനും സംഗമിച്ചതായി പറയുന്നില്ല പരമശിവന് ആ സൗന്ദര്യ ധാമത്തെ കണ്ടപ്പോൾ വീര്യം സ്കലിച്ചു എന്നു മാത്രമേ പറയുന്നുള്ളു. അതായത് പരമശിവന് ഒരു സൃഷ്ടി നടത്താൻ സംയോഗം വേണമെന്നില്ല  ഇവിടെ വൈഷ്ണവമായയെ കണ്ട ഉടനെ ഉണ്ടായ വീര്യ സ്കലനം ശാസ്താവായിരുന്നു എന്ന് വേറെ ഗ്രന്ഥങ്ങളിൽ കാണുന്നു. മനുഷ്യർക്കാണ് സംയോഗവും തുടർന്ന് പത്തു മാസം ഗർഭം ചുമക്കുകയും പിന്നെ പ്രസവിക്കുകയും ചെയ്യേണ്ടത്. എന്നാൽ ദേവന്മാർക്ക് നമ്മുടെ പത്തു മാസം നിമിഷങ്ങളാണ്. അപ്പോൾ മാനസിക സംയോഗം കൊണ്ടു തന്നെ നിമിഷങ്ങൾക്കുള്ളിൽ സൃഷ്ടി നടന്നു. പക്ഷെ ആ വിവരം ഭട്ടതിരിപ്പാട് രേഖപ്പെടുത്തിയിട്ടില്ല.

ഇരുപത്തി ഒമ്പതാം ദശകം ഇവിടെ പൂർണ്ണ മാകുന്നു. 
യഥാർത്ഥത്തിൽ യുക്തി വാദികളാണ് അന്ധവിശ്വാസികൾ !!!!!

ചിന്തിച്ചു നോക്കൂ! യുക്തിയില്ലാത്ത ഇന്നത്തെ യുക്തി വാദികളല്ലേ ശരിക്കും അന്ധ വിശ്വാസികൾ? ഒരു കാര്യം വിമർശിക്കണമെങ്കിൽ ആ കാര്യത്തിന്റെ വിശദാംശങ്ങൾ അറിയണ്ടേ? അല്ലാതെങ്ങിനെ വിമർശിക്കും? ജ്യോതിഷം ക്ഷേത്രം എന്നിവയെ പറ്റി വളരെ വിലകുറഞ്ഞ അഭിപ്രായ പ്രകടനം നടത്തുകയും കളിയാക്കുകയും ചെയ്യുന്ന നിരീശ്വരവാദികൾ എന്ന് പറയുന്നവർ പ്രസ്തുത വിഷയങ്ങളെ ക്കുറിച്ച് ആധികാരികമായി ഒന്നും പഠിച്ചിട്ടില്ല എന്ന് ഉറപ്പല്ലേ? അപ്പോൾ സത്യം മനസ്സിലാക്കാതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നതല്ലേ അന്ധ വിശ്വാസം?

ഹൈന്ദവ ആചാരങ്ങളെല്ലാം ഓരോ ശാസ്ത്രനിബദ്ധമാണ്! ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് മനഃശാസ്ത്രത്തിനാണ്! മാത്ര മല്ല ജ്യോതിഷം ക്ഷേത്രം മുതലായവ ഉപയോഗിക്കണം എന്ന് യാതൊരു നിബന്ധനയും ആചാര്യന്മാർ വെച്ചിട്ടില്ല! താൽപ്പര്യം ഉള്ളവർ അത് ഉപയോഗിക്കുന്നു! ഉപയോഗിക്കുന്നവരിൽ ജ്ഞാനികളും ഉണ്ട് ! അപ്പോൾ ആ ജ്ഞാനികളേക്കാൾ കേമന്മാരാണോ ഈ നിരീശ്വരവാദികൾ? വരാഹമിഹിരനേക്കാൾ !!! ശങ്കരാചാര്യരേക്കാൾ !!! ഒക്കെ കേമന്മാരോ ഈ നിരീശ്വര വാദികൾ? ഇവരൊക്കെ ആരാധിക്കുന്ന ജീവിച്ചിരുന്നിട്ടില്ലാത്ത വ്യക്തി ആണ് ചാർവ്വാകൻ! ചാർവ്വാക സംഹിതയുടെ കർത്താവ് ബൃഹസ്പതി ആണ്! ചാരുവായ വാക്ക് ഉച്ചരിക്കുന്നവൻ ആരോ അവൻ ചാർവ്വാകൻ!

ചാർവ്വാക സിദ്ധാന്തം നിരീശ്വരവാദമല്ല! പ്രത്യക്ഷത്തിലേ വിശ്വസിക്കാവൂ എന്നാണ് പ്രമുഖമായ ഒരു ആശയം! ദൈവം പ്രത്യക്ഷനല്ലല്ലോ അതിനാൽ ദൈവം ഇല്ല എന്ന് ചില മൂഢന്മാർ വിധി എഴുതി! എന്നാൽ ബൃഹസ്പതി എന്ന ചാർവ്വാകൻ പറഞ്ഞതിന്റ അർത്ഥം എന്താണ്? പ്രത്യക്ഷത്തിൽ വിശ്വസിച്ചാലേ അപ്രത്യക്ഷമായതിനെ കണ്ടു പിടിക്കാനൊക്കൂ! ഋഷിമാർ പ്രത്യക്ഷ പ്രപഞ്ചത്തിൽ നോക്കി ധ്യാനിച്ച ശേഷമാണ് അപ്രത്യക്ഷമായ ബ്രഹ്മത്തെ ക്കുറിച്ച് വേദത്തിൽ രേഖപ്പെടുത്തിയത്! ഇന്ന് ഒരു ക്രൈം നടന്നാൽ പ്രത്യക്ഷത്തിൽ വിശ്വസിച്ച് എഫ എെ ആർ തയ്യാറാക്കുന്നു അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ്  മറഞ്ഞിരിക്കുന്ന പ്രതിയെ പിടിക്കുന്നത്! അപ്പോൾ ദൈവത്തിലേക്ക് എത്താനുള്ള വഴിയാണ് പ്രത്യക്ഷത്തിലൽ മാത്രം വിശ്വസിക്കുക എന്നത് അപ്പോൾ ഇതെങ്ങിനെ നിരീശ്വരവാദമാകും!? അപ്പോൾ സത്യത്തിൽ ആരാണ് അന്ധവിശ്വാസികൾ? എല്ലാം മനസ്സിലാക്കി കർമ്മം അനുഷ്ഠിക്കുന്നവരോ? അതോ ഒന്നും പഠിക്കാതെ വെറുതെ അവനവന്റെ ജൽപ്പനങ്ങളെ മാത്രം വിശ്വസിക്കുന്നവരോ? ചിന്തിക്കുക ---തുടരും 
ഒരു യുക്തി വാദി ചൊറിയുന്നു!!!!!!

ടി.കെ രവീന്ദ്രനാഥ് എന്ന ഒരു യുക്തി വാദിയുടെ പോസ്റ്റ് കണ്ടു! മന്ത്രി സുധാകരൻ ഒരു ക്ഷേത്രത്തിൽ നിന്നും പ്രസാദം വാങ്ങിക്കുന്നു! കൊടുക്കുന്ന തിരുമേനി സാധാരണ പൂജാരിമാരുടെ വേഷം! അത് അശ്ലീലമാണത്രേ! ഇയാളുടെ അസുഖം സത്യത്തിൽ എന്താണ്? ഏരു പൂജാരി പിന്നെ പാൻറും കോട്ടും ധരിക്കണോ? ക്ഷേത്രത്തിൽ ആയത് കൊണ്ടല്ലേ ഇയാൾ ചൊറിയുന്നത്? പാടത്തും പറമ്പിലും ജോലി ചെയ്യുന്നവർ ഒരു തോർത്ത് മാത്രം ഉടുത്തല്ലേ ജോലി ചെയ്യുന്നത്? അത് അപ്പൊ അശ്ലീലമല്ലേ?

മതം അന്ധവിശ്വാസമാണത്രേ! അപ്പോൾ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് കൊടുക്കുന്ന ടൈം ടേബിളും അന്ധവിശ്വാസം ആ കണമല്ലോ! മനുഷ്യർക്ക് സത്തായ ജീവിതം നയിക്കുവാനുള്ള ഒരു ടൈം ടേബിൾ ആണ് മതച്ചിട്ടകൾ  ആ ചിട്ടകൾക്കുള്ളിൽ സത്യസന്ധവും യുക്തിപരവുമായ കാര്യങ്ങളാണ് ഉള്ളത്. സത്യത്തിന്റെ പരാമർശം എന്ന അർത്ഥം വരുന്ന ഹിന്ദു മതത്തിലെ കാര്യമാണ് പറഞ്ഞത്. ക്ഷേത്ര സങ്കൽപ്പത്തിലെ സയൻസ് എന്തെന്ന് പഠിക്കാതെ കുറ്റം പറയുന്ന ഇയാളല്ലേ ശരിക്കും അന്ധവിശ്വാസി ?  ആൽബർട്ട് ഐൻസ്റ്റയിൻ ഒരു നിരീശ്വരവാദിയാണ് എന്ന് സ്ഥാപിക്കാനായി ചില വരികൾ അദ്ദേഹത്തിന്റേതായി ഒരു പോസ്റ്റ് ആരോ പോസ്റ്റ് ചെയ്തിരിക്കുന്നു. അദ്ദേഹം ഈശ്വരവിശ്വാസിയോ നിരീശ്വരവാദിയോ ആകട്ടെ! പക്ഷെ അദ്ദേഹം ഗീതയെ അത്യധികം ബഹുമാനിക്കുന്നു. ആദരിക്കുന്നു. അത് മതി .

ക്ഷേത്രങ്ങളെ അവഗണനയോടെ കാണുന്ന സുധാകരൻ പ്രസാദം വാങ്ങുന്നതിനെ അവരുടെതായ ഭാഷയിൽ ന്യായീകരിക്കുന്നു. മാതാ അമൃതാനന്ദ മയിയുടെ അടുത്ത് പോയി സുധാകരൻ തൊഴുത് നിൽക്കുന്ന ചിത്രവും ഈ എഫ് ബി യി ൽ ഉണ്ട്. പരസ്യമായി ആചാരങ്ങളെ അവഹേളിക്കുകയും രഹസ്യമായി എല്ലാം ചെയ്യുകയും ചെയ്യുന്ന ഇതാണ് ഇരട്ടത്താപ്പ് നയം എന്ന് പറയുന്നത്. എന്താണ് യുക്തി എന്നറിയാത്ത ഒരു യുക്തിവാദിയാണ് ടി.കെ. രവീന്ദ്രനാഥ്. ഒന്നും മനസ്സിലാക്കാതെ വായിൽ തോന്നിയത് പറയുക ഹൈന്ദവ ആചാരങ്ങളെല്ലാം അന്ധവിശ്വാസമാണ് എന്ന് വിളിച്ചു പറയുക സത്യത്തിൽ ഒന്നും മനസ്സിലാക്കാതെ ഓരോന്ന് പറയുന്നതല്ലേ അന്ധവിശ്വാസം? ചിന്തിക്കുക 

2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

നാരായണീയം  ദശകം  29. ശ്ലോകം 7 തിയ്യതി 20/2/2017

ത്വം കാലനേമിമഥ മാലിമുഖാൻ ജഘന്ഥ,
ശക്രോ ജഘാന ബലിജംഭവലാൻ സപാകാൻ,
ശുഷ്കാർദ്രദുഷ്കരവധേ നമുചൗ ച ലൂനേ
ഫേനേന, നാരദഗിരാ ന്യരുണോ രണം തം
                അർത്ഥം
അവിടുന്ന് കാലനേമിയേയും പിന്നെ മാലി മുതലായവരേയും സംഹരിച്ചു.ദേവേന്ദ്രൻ ,പാകൻ ,മഹാബലി ജംഭൻ ,വലൻ എന്നിവരെ സംഹരിച്ചു.ഉണങ്ങിയത് കൊണ്ടോ, നനഞ്ഞത് കൊണ്ടോ കൊല്ലാൻ കഴിയാത്ത നമുചിയെയാകട്ടെ നുരക്കട്ടകൾ കൊണ്ട് ഇന്ദ്രൻ തന്നെ കൊന്നു. പിന്നെ അ യുദ്ധത്തെ അങ്ങ് നാരദന്റെ വാക്കിലൂടെ നിരോധിക്കുകയും ചെയ്തു.
             വിശദീകരണം.
ഇന്ദൻ വധിച്ചവരിൽ മഹാബലി എന്ന പേരുകാണുന്നു ' പ്രഹ്ളാദന്റെ പൗത്രനായ മഹാബലി അല്ല ഈ ഇന്ദൻ വധിച്ച മഹാബലി എന്ന് സ്പഷ്ടമാണ്. നാരദന്റെ വാക്കിലൂടെ നിരോധിച്ചു എന്ന് പറഞ്ഞത് അസുരവംശം നശിച്ചേക്കുമോ എന്ന ശങ്കയാൽ ബ്രഹ് മാവ് നിർദ്ദേശിച്ചതനുസരിച്ച് നാരദർ യുദ്ധം മതിയാക്കാനായി അറിയിച്ചു. അതാണ് നാരദന്റെ വാക്കിലൂടെ 'അതായത് നാരദർ പറഞ്ഞതനുസരിച്ച് യുദ്ധം മതിയാക്കി എന്ന് സാരം.
8
യോഷാവപൂർദനുജമോഹനമാഹിതം തേ
ശ്രുത്വാ വിലോക നകുതൂഹലവാൻ മഹേശഃ,
ഭൂതൈഃ സമം ഗിരിജയാ ച ഗതഃ പദം തേ
സ്തുത്വാബ്രവീദഭിമതം, ത്വമഥോ തിരോധാഃ
               അർത്ഥം
അസുരന്മാരെ എല്ലാം മോഹിപ്പിക്കുമാറ് ചമഞ്ഞു ധരിച്ച അങ്ങയുടേതായ സ്ത്രീരൂപത്തെ അതായത് മോഹിനിയെ പറ്റി കേട്ടിട്ട് പരമശിവൻ അതൊന്നു നന്നായി കാണ്മാൻ കൗതുകം തോന്നിയവനായിട്ട് ഭൂതഗണങ്ങളോടും പാർവ്വതിയോടും കൂടി അങ്ങയുടെ ആസ്ഥാനത്തിലേക്ക് അതായത് വൈകുണ്ഠത്തിലേക്ക് വന്നിട്ട് അങ്ങയെ സ്തുതിച്ച് തന്റെ ആഗ്രഹം  മോഹിനീ രൂപം കാണുക എന്നതാണ് എന്നറിയിച്ചു. അവിടുന്ന് ആ കട്ടെ ഉടൻ അപ്രത്യക്ഷനാകുകയാണ് ചെയ്തത്.
നാം എങ്ങോട്ട്????

മുമ്പെങ്ങും ഇല്ലാത്ത വിധം കേരളം മലിനമായിരിക്കുന്നു ബാഹ്യമായും ആന്തരികമായും . സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ കേൾക്കുമ്പോൾ പെൺമക്കളുള്ള രക്ഷിതാക്കളുടെ ഉള്ളിൽ അഗ്നിപർവ്വതം പുകയുകയാണ്. ആരാണ് ഒരു രക്ഷ?

സരിതാ കേ സുമായി ബന്ധപ്പെട്ട് നാണം കെട്ട കേരള സമൂഹം പരീക്ഷണാർത്ഥം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ ഇടത് പക്ഷ സർക്കാറിന്റെ ഉള്ളിലിരിപ്പ് എന്താണ്? പ്രതീക്ഷ നൽകാൻ കഴിവുള്ള ഒരു നേതാവിനെ പ്പോലും കാണാനില്ല. ഭേദം അച്ചുതാനന്ദൻ മന്ത്രിസഭയായിരുന്നു എന്നു തോന്നുന്നു. പക്ഷെ അദ്ദേഹത്തിനെ മുക്കു കയറിട്ട് പിടിച്ച് അഞ്ച് വർഷക്കാലം കാര്യമായി ഒന്നും ചെയ്യാൻ സമ്മതിക്കുകയും ചെയ്തില്ല. ഇഷ്ടപ്പെടാത്ത നിരവധി പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ടെങ്കിലും നീതിയുടെ കന്മദം ലേശമെങ്കിലും അദ്ദേഹത്തിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നു

അച്ചുതാനന്ദനേക്കാൾ താരതമ്യേന പ്രായം കുറവായ പിണറായി വിജയനിൽ കേരള സമൂഹം പ്രതീക്ഷ അർപ്പിച്ചത് വെറുതെയായി. പാർട്ടി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലല്ല. അത് പുറമേ അറിയിക്കാതിരിക്കാനുള്ള തത്രപ്പാടിലാണ് അദ്ദേഹം. കുറ്റവാളികളെ വിട്ടയക്കാരുള്ള അപേക്ഷ എന്തിനായിരുന്നു? മുമ്പ് പ്രവർത്തിച്ച് കഴിവ് തെളിയിച്ചവർക്ക് കൊടുത്തു കൊണ്ടിരുന്ന മെമ്പർ ഷിപ്പ് യാതൊരു മാനദണ്ഡവും ഇല്ലാതെ കൊടുക്കാൻ തുടങ്ങിയപ്പോൾ ദേശദ്രോഹികളും തീവ്രവാദികളും മാർക്സിസ്റ്റ് കോട്ടയ്ക്കുള്ളിൽ അഭയം പ്രാപിച്ചു. പാർട്ടിയുടെ പേരിൽ ഈ ദ്രോഹികൾ ചെയ്യുന്ന കാര്യങ്ങളെ ന്യായീകരിക്കേണ്ട ഗതികേട് പാർട്ടി നേതൃത്വത്തിന് വന്നു. പതുക്കെ സാധാരണ ജനങ്ങൾ പാർട്ടിയോട് അകലാൻ തുടങ്ങി.

ഇപ്പോൾ പ്രതികളായി പിടിക്കപ്പെടുന്നവർ മുഴുവൻ പാർട്ടിയിലെ അംഗങ്ങൾ ആണെന് വാർത്തകൾ സാക്ഷ്യം വഹിക്കുന്നു. അത് കൊണ്ടു തന്നെ ഇവർ പാർട്ടി ഭരണത്തിൽ ഇരിക്കേ ശിക്ഷിക്കപ്പെടും എന്ന് ആരും കരുതുന്നില്ല. പിണറായി മന്ത്രിസഭ പിരിച്ചുവിടണം എന്ന വാദഗതി ഉയരാൻ തുടങ്ങി. അതിന്റെ പിന്നിലെ യാഥാർത്ഥ്യം മനസ്സിലാക്കാതെ പറയുന്നവരെ ശത്രുക്കളും സംഘികളും ആയി ചിത്രീകരിക്കുകയാണ് പാർട്ടി നേതൃത്വം ഇപ്പോൾ ചെയ്യുന്നത്. സുധാകരന്റെ വായിൽ നിന്നും ഇതുവരെ കേരളത്തിലെ പൊതു സമൂഹത്തിന് ദഹിക്കുന്ന ഒരു വാക്കു പോലും വീണിട്ടില്ല. സമകാലീന കേരള സമൂഹത്തെ മനസ്സിലാക്കാനുള്ള കഴിവ് അയാൾക്കില്ല. ഇനി ഉണ്ടാകുമെന്ന് കരുതാനും തരമില്ല. പാവപ്പെട്ടവന് ആശ്രയം ഇസ്ലാം കൃസ്ത്യൻ മതവിഭാഗങ്ങളാണ് എന്ന് പറഞ്ഞ് അവരെ ഒന്നു ഇയ്യിടെ സുഖിപ്പിച്ചു. ഫലം? ഹൈന്ദവ സമൂഹം ഒന്നാകെ അസ്വസ്ഥത പ്രകടിപ്പിച്ചു. വരും കാലങ്ങളിൽ വരാൻ പോകുന്ന നിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കുറച്ച് വോട്ടു കിട്ടുവാൻ അത് സഹായിക്കും എന്നതിനാൽ ആ വിവരക്കേടിനെ സസന്തോഷം സ്വാഗതം ചെയ്യുന്നു.

ഇല്ല ഇവരെക്കൊണ്ട് കേരളം നല്ല രീതിയിൽ ഭരിക്കാനാവില്ല സ്വയം രക്ഷയ്ക്കായി ആയുധം കൈയ്യിലെടുക്കുവാൻ പ്രേരിപ്പിക്കുകയാണ്ട് ഈ സർക്കാർ ചെയ്യുന്നത്.സ്ത്രീകൾക്ക് ഇവരുടെ കീഴിൽ രക്ഷയില്ല. ഇത് വായിക്കുന്ന അവരിൽ ചിലർ ഉത്തരേന്ത്യയിലെ പീഡന സംഭവം തോണ്ടിക്കൊണ്ടു വന്നേക്കാം. അവരോടൊന്നേ പറയാനുള്ളൂ. ഡൽഹിയിൽ സംഭവിക്കുന്നത് ഇവിടെയും സംഭവിക്കണം എന്നാണോ ചിന്ത? അപ്പോൾ ശരി ലാൽ സലാം - ഇനി ഒരിക്കലും ഇത് പറയാൻ അവസരം കിട്ടിയെന്നു വരില്ല. കാരണം ജീവിച്ചിരിപ്പുണ്ടെങ്കിൽ അല്ലേ അഭിവാദനത്തിന് പ്രസക്തിയുള്ളൂ. അതിനാൽ മരണമടുക്കുന്ന ഈ സമയത്ത് വീണ്ടും പറയട്ടെ  ലാൽസലാം -
സാമൂഹ്യസംസ്കാരവും പരിഗണിക്കണം!!!

ഇന്ന് നാം ഇതിഹാസപുരാണങ്ങളെ വിലയിരുത്തുമ്പോൾ ആ കാലഘട്ടത്തിലെ സാമൂഹ്യ സംസ്കാരം കൂടി കണക്കിലെടുക്കണം! വിവാഹം എന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തൈത്തിരിയോ പനിഷത്ത് നൽകുന്നുണ്ട്. സന്തതി പരമ്പരയെ മുറിക്കാതിരിക്കു! എന്നാണ് ഉപനിഷത്ത് പറയുന്നത്. ഇവിടെ കാമസം പൂർത്തി വിഷയ മേ അല്ല - നല്ല സൽപുത്രൻ ജനിക്കുന്ന സമയം നോക്കി ഭാര്യാ ഭർത്താക്കന്മാർ അതിലേക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഒന്നാണ് കാമം.

അസമയങ്ങളിലുള്ള വേഴ്ച പിറക്കുന്ന സന്താനം യോഗ്യനാകാൻ വഴിയില്ലെന്ന് എത്രയോ ഉദാഹരണങ്ങൾ പുരാണങ്ങളിൽ ഉണ്ട്. കൈകസി വി ശ്രവസ്സിനെ സന്താന ലാഭാർത്ഥം സമീപിച്ചപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് നീ വന്ന സമയം മോശമാണ് എന്നാണ്.

ബ്രഹ്മ യാമം, ബ്രാഹ്മമുഹൂർത്തം തുടങ്ങിയ സമയങ്ങൾ ഈശ്വരോ പാസനയ്ക്ക് ഉള്ളതാണ്. ജ്ഞാനികളായ മുനിമാർ ആ സമയങ്ങളിൽ പത്നീ സംഗമത്തിന് ഒരിക്കലും ശ്രമിക്കില്ല. മുനി പത്നിമാരും ഈ സമയങ്ങളിൽ ഭക്തിപരമായ സാഹചര്യങ്ങളിലേ മനസ്സിനെ വ്യാപൃതമാക്കു ! ഇത്തരം സത്തായ ചിന്തയോടെ വേണം അഹല്യാ ഗൗതമന്മാരുടെ കഥയെ വിലയിരുത്താൻ: പ്രഭാതമായെന്ന് കരുതി കുളിക്കാൽ പോയ സമയത്താണല്ലോ ദേവനാഥനായ ഇന്ദ്രൻ കാമ പരവശനായി വന്നു എന്ന് പറയുന്നത്! പ്രഭാതമായിട്ടില്ലെങ്കിലും ആ വിശ്വാസമാണല്ലോ ഗൗതമനും അഹല്യയ്ക്കും ഉള്ളത്. അപ്പോൾ തന്റെ ഭർത്താവ് ഒരു സംഗമ ആവശ്യവുമായി ആ സമയത്ത് വരില്ല എന്ന് അഹല്യയ്ക്ക് അറിയാം. അപ്പോൾത്തന്നെ ഇത് തന്റെ ഭർത്താവ് അല്ലെന്ന് അഹല്യ തീരുമാനിയ്ക്കും. ഈ ഒരു പശ്ചാത്തലം കൂടി കണക്കിലെടുത്താണ്. ഈ കഥ ആരോപിത മാണെന്ന് ഞാൻ ഉറപ്പിച്ചത്.( ചിന്തിക്കുക)

2017, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

പ്രത്യക്ഷവും പരോക്ഷവും

ഇതിഹാസങ്ങളിൽ ബന്ധങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞിട്ടുണ്ട്. നമ്മളും അങ്ങിനെ പറയാറുണ്ട്. എന്റെകുട്ടിയാണ്  എന്ന് പേരക്കുട്ടിയെ ഉദ്ദേശിച്ച് നമ്മൾ പറയാറുണ്ടല്ലോ! അതേ പോലെ ഇതിഹാസങ്ങളിലും ഉണ്ട്. അഹല്യ ബ്രഹ്മ പുത്രിയാണ് എന്ന് രാമായണം പറയുന്നു! എന്നാൽ പഞ്ചാശ്വൻ എന്ന പുരുവംശ രാജാവിന്റെ പുത്രി ആണെന്നും പറയുന്നു! ഇവിടെ ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ച സ്ത്രീ കഥാപാത്രം അഹല്യയാണ്! അത് പഞ്ചാശ്വന്റെ മകളായാണ് സൃഷ്ടിച്ചത്! അതായത് നമ്മളൊക്കെ ബ്രഹ്മ സൃഷ്ടികൾ തന്നെ പക്ഷെ എന്റെ അച്ഛനിലൂടെ ഞാൻ സൃഷ്ടിക്കപ്പെട്ടു! അല്ലാതെ വിരുദ്ധമായ പരാമർശമാണെന്നോ അഹല്യ രണ്ടുണ്ട് എന്നൊ ധരിക്കുന്നത് ഗുരുവിന്റെ  അഭാവം മൂലമാണ്!

സാഹചര്യം മനസ്സിലാക്കി സംഗതി മനസ്സിലാക്കാനുള്ള കഴിവ് നേടുക അതിന് ഒരു സദ്ഗുരുവിന്റെ ഉപദേശം കൂടിയേ തീരൂ! വിശ്വാമിത്രന്റെ കൂടെ പോയ രാമ ലക്ഷ്മണന്മാർ സുബാഹു മാരീചൻ എന്നിവരുടെ ശല്യം തീർത്ത് യാഗം അനുഷ്ഠിക്കാൻ വിശ്വാമിത്രനെ സഹിയിച്ച ശേഷം ജനക മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് പോകും വഴി മനോഹരമായ ഒരു സ്ഥലം കണ്ടപ്പോൾ അതിനെപ്പറ്റി വിശ്വാമിത്രനോട് ചോദിച്ചപ്പോളാണ് അഹല്യയുടെ കഥ പറയുന്നത്! അപ്പോൾ ആ സ്ഥലവർണ്ണനയാണ് നടത്തുന്നത്!

അഹല്യയേയും ഇന്ദ്രനേയും ഗൗതമനേയും കഥാപാത്രങ്ങളാക്കി ഭൂമിയുടെ അവസ്ഥ വർണ്ണിക്കുകയാണ് ചെയ്തത്! കൃതയുഗത്തിൽ സങ്കൽപ്പം കൊണ്ട് അവശ്യസാധനങ്ങൾ സൃഷ്ടിക്കാൻ കഴിയുമായിരുന്നു! എന്നാൽ കാൽ ശതമാനം അധർമ്മം വ്യാപിച്ച ത്രേതായുഗത്തിൽ ആ ശക്തി നഷ്ടപ്പെട്ട ഒരു സമൃഹമായിരുന്നു! അദ്ധ്വാനിച്ചാലേ ഫലം കിട്ടുകയുള്ളൂ! അത് വരെ ഉഴുതാതെ കിടക്കുന്ന ഭൂമിയാണിത് അതായത് അഹല്യ! ഇന്ദ്രൻ പ്രാപിച്ചിരിക്കുന്നൂ അതായത് എെശ്വര്യം പ്രാപിച്ചതാണ് ഈരഅഹല്യ എന്ന് വിശേഷിപ്പിക്കുന്ന ഈ ഭൂമി!

പഞ്ച ഭൂതങ്ങൾ ആവിർഭവിച്ചപ്പോൾ എെശ്വര്യം പ്രാപിച്ചതാണ് ഭൂമി അതായത് അഹല്യ എന്ന് സൂര്യൻ അതായത് ഗൗതമൻ അറിഞ്ഞിരുന്നില്ല! അതിനാൽ ഗൗതമനെ ഇന്ദ്രൻ വഞ്ചിച്ചു എന്ന് ആലങ്കാരികമായി പറഞ്ഞിരിക്കുന്നു! അറിഞ്ഞപ്പോൾ ആ എെശ്വര്യത്തിനെ അതായത് ഇന്ദ്രനെ ആയിരം ലിംഗങ്ങളുണ്ടാകാൻ ശപിച്ചു! അതായത് എെശ്വര്യം ആയിരം മടങ്ങ് വർദ്ധിക്കാൻ ശപിച്ചു അതായത് ഉറപ്പിച്ചു പറഞ്ഞു അഥവാ അനുഗ്രഹിച്ചു!  നീ ശിലയായിത്തീരട്ടെ! അതായത് അഹല്യയായ ഉഴുതാത്ത ഭൂമി ശില പോലെത്തന്നെയാണ്! രാമന്റെ അഥവാ ഭൂമിയേ സന്തോഷിപ്പിക്കുന്നവന്റെ പാദസ്പർശമേറ്റാൽ നിനക്ക് ശാപമോക്ഷം കിട്ടും  അതായത് അഹല്യ എന്ന ഉഴുതാത്ത ഭൂമിയെ സന്തോഷിപ്പിക്കുന്നവനായ കർഷകന്റെ പാദം തട്ടിയാൽ അഹല്യ ഹല്യയായിത്തീരും അതായത് ഉലഞ്ഞ് കൃഷിക്ക് ഉപയുക്തമായിത്തീരും

അതിനാൽ രാമാ നിന്റെ പാദം ശിലയിൽ വെക്കുക! കർഷകനോടുള്ള ഉപദേശം! രാമൻ കാൽ വെച്ചു എന്ന് പറയുന്നത് പിൽക്കാലത്ത് കർഷകൻ അവിടെ യെത്തി അഹല്യ എന്ന ഉഴുതാത്ത ഭൂമിയെ ഉഴുത് കൃഷിക്ക് ഉപയുക്തമാക്കിയപ്പോൾ അഹല്യയ്ക്ക് ശാപമോക്ഷം കിട്ടി എന്ന് പറയുന്നു!

വളരെ ഗഹനമായി ചിന്തിച്ചെടുക്കേണ്ട ഒരു സിംപോളിക്ക് കഥ അല്ലെങ്കിൽ കൽപ്പിത കഥയാണിത്! വാക്യാർത്ഥത്തിൽ എടുത്താൽ ചിലർ പറയുന്ന പോലെ സംഭവിക്കാത്ത കഥയാണെന്ന് വരും ---ചിന്തിക്കുക!!!! 
സദ് ഗുരുവിന്റെ അഭാവം!!!

ഈ കാലഘട്ടത്തിൽ വിവിധതരത്തിലുള്ള അഭിപ്രായങ്ങൾ വേദേതിഹാസങ്ങളെ കുറിച്ച് ഉണ്ടാകാൻ കാരണം സദ്ഗുരുക്കന്മാരുടെ അസാന്നിദ്ധ്യമാണ്!! ഒരു യഥാർത്ഥ ജ്ഞാനിയെ കണ്ടു കിട്ടാനില്ല എന്ന് നാരദർ വിഷമിക്കുന്നതായി ഭാഗവതം മാഹാത്മ്യത്തിൽ കാണുന്നു! അങ്ങിനെ ഒരു യഥാർത്ഥജ്ഞാനിയായ ഗുരുക്കന്മാരുടെ അഭാവം നിമിത്തം നമ്മുടെ  തലമുറ അവിശ്വാസികളോ ,നിഷേധികളോ ,അർദ്ധവിശ്വാസികളോ ആയിത്തീർന്നു! വ്യാസനും ശങ്കരാചാര്യർക്കും തെറ്റ് പറ്റാം എന്ന് ചില അല്പ ബുദ്ധികൾ പറയാൻ തുടങ്ങി!

ഒരു വാചകത്തിന് രണ്ടോ മൂന്നോ അർത്ഥം കാണും അതിൽ ഒന്ന് സത്യവും മറ്റുള്ളവ വ്യാഖ്യാനങ്ങളും ആയിരിക്കും! അതിൽ സത്യം ഏത് എന്ന് തിരിച്ചറിയുന്നത് വളരെ ശ്രമകരമാണ്! ഒരു സദ്ഗുരുവിന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്! എന്നാൽ ഒരു സദ്ഗുരുവിന്റെ അഭാവം നമ്മുടെ സമൂഹത്തെ ശിഥിലമാക്കുന്നു!പലരും പലതും നിഷേധിക്കും എന്നാൽ സത്യം എന്താണെന്ന് പറഞ്ഞു തരുവാൻ അവർ അശക്തരുമാണ്! ഇവിടെ തർക്കങ്ങൾ ഉയരുന്നു! ഇതിഹാസങ്ങളും പുരാണങ്ങളും കെട്ടു കഥയാണ് എന്ന് പറയുന്നവർ അവർ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ ഒരു നിഗമനത്തിൽ എത്തിയത് എന്ന് വിശദീകരിക്കാൻ സമർത്ഥരുമല്ല!

ഇത്തരം വാദഗതികൾകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും വെറുതെ സമയം കളയുകയാണ് എന്ന് പറഞ്ഞ് ചിലർ തടിയൂരും! എന്നാൽ നമുക്കായി കല്പിച്ച് തന്നിട്ടുള്ള എന്തിന്റെയും ഉണ്മ തിരിച്ച്രിയുക എന്നത് ഒരു സനാതന ധർമ്മ വിശ്വാസിയുടെലധർമ്മവും അവകാശവുമാണ്! ഞാൻ ആരെന്നും എന്റെ സംസ്കാരം എന്തെന്നും അറിയാതെ ജീവിച്ച് മരിച്ചു പോകുമ്പോൾ ഒരു പാഴ്ജന്മം എന്നെ അത്തരക്കാരെ പറയാൻ നിർവാഹമുള്ളൂ!

അത് കൊണ്ട് തന്നെ ഇതിഹാസപുരാണങ്ങളെ പ്പറ്റി അറിഞ്ഞേവതീരൂ! കാലാന്തരത്തിൽ പലരാലും തിരുത്തപ്പെട്ടതോ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതോ ആയ വിഷയങ്ങളിലെ സത്യം കണ്ടെത്താൽ പാത്രസ്വഭാവം അടിസ്ഥാനമാക്കി എടുത്തേ പറ്റൂ! രാമായണ കാലഘട്ടവും അതിന്റെ ആദ്യ ഭാഷയും ഏതെന്ന് ആദ്യം ചിന്തിക്കണം! ഏത് നിഘണ്ഡു അടിസ്ഥാനമാക്കിയാണ് അർത്ഥമെടുക്കേണ്ടത് എന്ന് പിന്നെ തീരുമാനിക്കണം! ആധുനിക ചരിത്രകാരന്മാരുടെ ഏകപക്ഷീയമായ കാലഗണന അവഗണിച്ചേ മതിയാകൂ! അപ്പോൾ അന്ധവിശ്വാസത്തിലേക്ക് നയീക്കുന്നവനാണെന്നോ, സംഘിയാണെന്നോ പരാമർശങ്ങൾ വന്നേക്കും അതിനെ തൃണസമാനം തള്ളി സത്യംരകണ്ടെത്തി അത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഞാൻ നടത്തുന്നത്! അതിന് ചില ചോദ്യങ്ങൾ ചോദിക്കേണ്ടിവരും അത് ഉത്തരം പറയിപ്പിക്കാനല്ല! ഇങ്ങനേയും ഉണ്ടല്ലോ എന്ന് ചിന്തിപ്പിക്കാനാണ്!

1. ഇന്നത്തെലസംസ്കൃത ഭാഷയുടെ പ്രാഗ് രൂപം എന്താണ്?
2. വാൽമീകി രിമായണകാവ്യം രചിച്ചത് ഏത് ഭാഷയിലാണ്?
3. ശ്രീരാമന്റെ സംസാര ഭാഷ എന്തായിരുന്നു?
4. ലങ്കയീലെ രാവണന്റെ സംസാര ഭാഷ എന്തായിരുന്നു?
ഇതൊന്നും അറിയാൻ വഴിയില്ലെങ്കിൽ രാമായണം ഇന്നത്തെ സംസ്കൃതത്തിലേക്ക് വാൽമീകിയുടെ പേരിൽ ആരാണ് എഴുതിയത്?        ഇതിനൊക്കെ ആദ്യം ഉത്തരം കാണണം എന്നിട്ട് വേണം രാമായണം നിരൂപണം ചെയ്ത് ഉൾക്കൊള്ളാൻ!!!( ചിന്തിക്കുക)

2017, ഫെബ്രുവരി 16, വ്യാഴാഴ്‌ച

വിശ്വാസക്കുറവ്

 മറ്റു    മതങ്ങളിൽ പെട്ടവർ ശാസ്ത്രീയ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ ഗ്രന്ഥങ്ങെ അഗാധമായി വിശ്വസിക്കുന്നു അംഗീകരിക്കുന്നു! എന്നാൽ ഹൈന്ദവരിൽ പലരും ശാസ്ത്രമെന്ന് ശാസ്ത്രജ്ഞന്മാർ കൂടി വിലയിരുത്തിയ ഭഗവദ് ഗീതയെ വിശ്വസിക്കാൻ തയ്യാറാകുന്നില്ല! ഹൈന്ദവ സമൂഹത്തിന് എന്തെങ്കിലും അപചയം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഇതും കൂടി കാരണമാണ്!

ഹൈന്ദവർ ഗീതയെ അല്ലാതെ പിന്നെന്തിലാണ് വിശ്വസിക്കേണ്ടത്? ശാസ്ത്രീയ മായ പിൻബലം ഗീതാ സന്ദേശങ്ങളിൽ ഉണ്ട്! ആൽബർട്ട് എെൻസ്റ്റൈൻ പറഞ്ഞത് ഗീത വായിച്ചപ്പോൾ ഈ പ്രപഞ്ച സൃഷ്ടി എങ്ങിനെ നടന്നു എന്ന് എനിക്ക് വേറെ പഠിക്കേണ്ടി വന്നിട്ടില്ല എന്നാണ്! ഭഗവദ് ഗീതയിൽ ഉണ്ടായതെല്ലാം നശിക്കും  പരമാത്മാവ് നശിക്കുന്നില്ല! കാരണം അത് ഉണ്ടായതല്ല അത് അജമാണ് എന്ന്! എന്നാൽ ശാസ്ത്രം പറയുന്നു   ഉണ്ടായത് ഒന്നും നശിക്കുന്നില്ല പരിണാമം മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് ഇത് രണ്ടും ഒന്ന് തന്നെയാണ്!

സൃഷ്ടി നടന്നാൽ സൃഷ്ടിക്കപ്പെട്ട വസ്തുക്കൾ പ്രളയം വരുമ്പോൾ അപ്രത്യക്ഷമാകുന്നു! അപ്പോളും സ്രഷ്ടാവ് ഉണർന്നു തന്നെ ഇരിക്കുന്നു! എന്നാൽ അപ്രത്യക്ഷമായവ പ്രളയത്തിൽ ആ ബ്രഹ്മത്തിൽ ലയിക്കുകയാണ് ചെയ്യുന്നത്! 100 ലിറ്റർ വെള്ളത്തിൽ ഒരു ഗ്ലാസ് പാലൊഴിച്ചാൽ ആ പാല് അപ്രത്യക്ഷമാകുന്നു! എന്നാൽ ആ പാല് എവിടേയും പോയിട്ടില്ല! അത് വെള്ളത്തിൽ ലയിച്ചു ചേർന്നു എന്ന് മാത്രം ! അത് പോലെ ഈ പ്രപഞ്ചത്തിൽ . ഉണ്ടായതെല്ലാം  പരിണാമത്തോടെ നില നിൽക്കുകയും പ്രളയത്തിൽ അപ്രത്യക്ഷമാകുകയും ചെയ്യുന്നു!

സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പ്രസ്തുത ശരീരം ഉപയോഗ ശൂന്യമാകുമ്പോൾ പുതിയ ഒരെണ്ണം സ്വീകരിക്കുന്നു! അങ്ങിനെവസ്വീകരിക്കാനുള്ള മാനദണ്ഡം കർമ്മഫലമാണ്! ഒരു ശരീരം വെച്ച് ചെയ്യുന്ന കർമ്മഫലങ്ങൾ സത്തായാലും അസത്തായാലും ഒന്നും നഷ്ടപ്പെടുന്നില്ല ! സഞ്ചിത കർമ്മമായി അടുത്ത ശരീരം സ്വീകരിക്കുമ്പോൾ കൂടെ വരുന്നു! ഇതിനെ ജന്മ വാസന എന്ന് പറയുന്നു!  കാരണം ഇല്ലാതെ കാര്യം ഉണ്ടാകില്ല! ഞാൻ ഒരൂ ആദ്ധ്യാത്മ പ്രഭാഷകനും വലുതല്ലെങ്കിലും ഒരു ശാസ്ത്രീയ സംഗീതം ഉപയോഗിക്കുന്നവനും ആയത് മുൻ ജന്മലകർമ്മ ഫലം തന്നെയാണ്! ഒരു വ്യക്തി രാഷ്ട്രീയക്കാരനാകുന്നതും കായിക രംഗത്ത് പ്രവർത്തിക്കുന്നവനാകുന്നതും പണക്കാരനാകുന്നതും ദരിദ്രനാകുന്നതും ഒക്കെ ഈ മുൻജന്മ കർമ്മ ഫലം മൂലമുണ്ടാകൂന്ന വാസനയാലാണ്!

ഭഗവദ് ഗീതയാണ് ഹൈന്ദവർക്ക് ആധാരം! വേദമാണ് പക്ഷെ വേദം സാധാരണക്കാർക്ക് അപ്രാപ്യമാണ്! ആയതിനാൽ അതിന്റെലസത്തായ ഗീത തന്നെയാണ് നാം എടുക്കേണ്ടത്! അത് സകല ശാസ്ത്രങ്ങളും അടങ്ങിയതാണെന്ന് ജഗദ് ഗുരു ശങ്കരാചാര്യർ ഉപദേശിച്ചിട്ടും ഉണ്ട്! അപ്പോൾ ആ ആചാര്യനിൽ ശ്രദ്ധ ഉണ്ടാകുക അതാണ് നാം ചെയ്യേണ്ടത്! അല്ലാതെ അല്പ ബുദ്ധി മൂലം ഗീതയെ നിരാകരിക്കയല്ല!  ചിന്തിക്കുക! 
പുനർജന്മ സിദ്ധാന്തവും തീരാ സംശയങ്ങളും

പുനർജന്മം ഉണ്ടെന്ന് ഭഗവദ് ഗീത പറഞ്ഞത് വിശ്വസിക്കുന്നവർക്കും, വിശ്വസിക്കാത്തവർക്കും ഒരു സംശയമുണ്ട്. വിശ്വസിക്കുന്നവർ സംശയമായും വിശ്വസിക്കാത്തവർ ചോദ്യം ചെയ്യുന്ന രൂപത്തിലും അത് പ്രകടിപ്പിക്കും എന്ന് മാത്രം

ഒരാൾ ചോദ്യം ചെയ്തു. 100 പേർ മരിച്ചാൽ വീണ്ടും 100 പേരല്ലേ പുനർജനിക്കു ? അപ്പോൾ ജനസംഖ്യ വർദ്ധിക്കുന്നതോ? ചോദിച്ചത് ഒരു മുസ്ലിം അദ്ധ്യാപകൻ. അതായത് ആത്മാവിന് രൂപം ഇല്ലെന്ന് ബാഹ്യമായി പറയുമെങ്കിലും ആന്തരികമായി ഒരു അതിർത്തി കൽപ്പിച്ചിരിക്കുന്നു എന്ന് സാരം.

100 പേർ ഇരിക്കുന്ന ഹാളിലേക്ക് അവർക്ക് വേണ്ട ഹലുവ കൊണ്ടുവന്നു വീതിച്ച കൊടുത്തു എന്ന് കരുതുക വീണ്ടും പത്ത് പേർ വന്നാൽ കൊടുക്കാനില്ല കാരണം ഹലുവയക്ക് രൂപവും അളവും ഉണ്ട്. എന്നാൽ എത്ര പേർ അധികം വന്നാലും അവർക്ക് ശ്വസിക്കുവാൻ വായു അവിടെ യുണ്ട്. കാരണം വായുവിന് രൂപവും അളവും കൽപ്പിക്കപ്പെട്ടിട്ടില്ല'

ഒരു നിലവിളക്ക് കത്തിച്ചു വെച്ചിരിക്കുന്നു.  ഒരു ദീപം മാത്രം നിരവധി പേർ വന്ന് ഓരോ തിരി കൊണ്ട് വന്ന് അതിൽ നിന്നും തീ പകർന്ന് കൊണ്ട് പോകുന്നു. പത്ത് പേർ അങ്ങിനെ ചെയ്താൽ അവരുടെ പക്കലൊക്കെ ദീപമുണ്ട്. അഗ്നിയും ഉണ്ട്. ഏതിൽ നിന്നാണോ തീ പകർന്നത് ? അവിടെ കുറവ് സംഭവിച്ചിട്ടില്ല അപ്പോൾ ആ ഒന്ന് തന്നെയാണ് പത്തായിത്തീർന്നത്.

ആ ദീപം ഒരു ഗോവിന്ദച്ചാമിയാണ് എന്ന് കരുതുക അയാളുടെ ദുഷ്കർമ്മത്തിൽ ദുഖിച്ച 5 പേർ ഉണ്ട് എന്ന് കരുതുക ഈ 5 പേരുടെയും ദു:ഖം അയാൾ അറിയണം.
പകർന്ന് കൊണ്ടുപോയ ആദ്യത്തെ തിരി- പീഡിപ്പിക്കപ്പെട്ട പെൺകുട്ടി. ആ പീഡനം അയാൾ പെൺകുട്ടിയായി ജനിച്ച് അനുഭവിക്കണം  ' രണ്ടാമത്തെ തിരി ആ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ- ഒരമ്മയായി മാറി ആ അമ്മയുടെ ദു:ഖം അയാൾ അനുഭവിക്കണം. പിന്നെ അച്ഛൻ സഹോദരൻ മുത്തശ്ശി എന്നീ 5 ജന്മങ്ങൾ എടുത് ആ അഞ്ച് പേരും അനുഭവിച്ച വേദന അയാളും അനുഭവിക്കണം. ' അപ്പോൾ ഒരു ശരീരമുള്ള ഗോവിന്ദച്ചാമി എന്ന ജീവാത്മാവ് ചെയ്ത കർമ്മഫലം അനുഭവിക്കാനായി 5 ശരീരങ്ങൾ എടുത്ത് ആ അഞ്ച് ശരീരത്തിലൂടെ അനുഭവിക്കുന്നു. ബാഹ്യമായി ജനസംഖ്യ സ്വഭാവികമായും വർദ്ധിക്കുമല്ലോ! അങ്ങിനെ എത്ര എത്ര ഗോവിന്ദച്ചാമിമാർ!    ചിന്തിക്കുക 
ഭാഗം-2 അംഗീകരിച്ചാലും ഇല്ലെങ്കിലും

വാൽമീകി രാമായണം തിരുത്തപ്പെട്ടു എന്നു പറഞ്ഞല്ലോ! പൊരുത്തക്കേടുകൾ പലതും കാണാം. രാമൻ ധർമ്മിഷ്ഠനാണ് എന്ന് പറയുകയും ബാലിവധം ശംബുകവധം തുടങ്ങിയവ ധർമ്മ വിരുദ്ധമായി ചെയ്തു എന്ന് പറയുകയും ചെയ്യുമ്പോൾ അവതാരമായ രാമനെ പരോക്ഷമായി അപമാനിക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെയുള്ള പ്രയോഗങ്ങൾ മഹാഭാരതത്തിലും കാണാം. കർണ്ണൻ ധർമ്മിഷ്ഠനും സത്യസന്ധനും ആണെന്ന് പറയുകയും ഗുരുവിനോട് നുണ പറഞ്ഞതായും, പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത് ദുര്യോധനനെ പ്രോത്സാഹിപ്പിച്ചതായും പറയുന്നു.

ഇങ്ങിനെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ശ്രേഷ്ഠമല്ല ഭാരതീയ സനാതന ധർമ്മ വ്യവസ്തിതി എന്ന് വരുത്തിത്തീർക്കുകയാണ് ചെയ്യുന്നത്. പറയുന്ന കാര്യങ്ങൾ ധർമ്മവും ചെയ്യുന്നത് അധർമ്മവും ഇത് സെമിറ്റിക് മതാനുയായികൾ ചെയ്ത് കൊണ്ടിരിക്കുന്നതാണ്.അതേ സ്വഭാവം തന്നെയാണ് ഭാരതീയ സനാതന ധർമ്മത്തിനും എന്ന് വരുത്തിത്തീർത്ത് തങ്ങളേക്കാൾ ഒട്ടും മികച്ചതല്ല ഇത് എന്ന് പ്രചരിപ്പിക്കുക കൂടിയാണ് ചെയ്ത് പോന്നത്.

ഇവിടെ കഥാപാത്ര സ്വഭാവം വാൽമീകിയും വ്യാസനും വ്യക്തമാക്കിത്തന്നിട്ടുണ്ട്. ആ സ്വഭാവം അനുസരിച്ച് സംഭവങ്ങളെ വിലയിരുത്തിയാലേ സത്യം നമുക്ക് തിരിച്ചറിയാനാകൂ. അതാണ് ഇപ്പോൾ ഞാനടക്കമുള്ള പലരും ചെയ്ത് പോരുന്നത്. അതിന്നിടയിൽ എംജിഎസ് നാരായണൻ  സന്ദീപാനന്ദ ഗിരി മുതലായവർ തിരിഞ്ഞ് നടക്കുന്നുണ്ടെങ്കിലും ഹൈന്ദവ സമൂഹം 'ഭൂരിപക്ഷവും അവരെ നിരാകരിക്കുന്നു എന്നത് ആശാവഹമാണ്.

പഞ്ചാശ്വൻ എന്ന പുരുവംശ രാജാവിന്റെ പുത്രിയായ അഹല്യ മനുഷ്യ സ്ത്രീ ആണല്ലോ : അവളെ മോഹിച്ചു എന്ന് പറയുന്ന ദേവേന്ദ്രൻ ദേവനും  വ്യത്യസ്ഥ വർഗ്ഗങ്ങൾ വ്യത്യസ്ഥ വർഗ്ഗത്തിൽ പെട്ടവർ തമ്മിൽ ശാരീരിക ബന്ധം ഉണ്ടാകാറില്ല. ദേവൻ മാർക്ക് ഇമവെട്ടില്ല. മനുഷ്യർക്ക് കണ്ണിന്റെ ഇമവെട്ടും.  മറ്റൊന്ന് മനുഷ്യരുടെ 360 വർഷം കൂടുമ്പോഴാണ് ദേവൻ മാർക്ക് ഒരു വർഷം ആകുന്നത്. അപ്പോൾ വളരെ വ്യത്യസ്ഥമായ രണ്ടു വർഗ്ഗങ്ങളാകുമ്പോൾ എങ്ങിനെയാണ് ദേവേന്ദ്രൻ അഹല്യയെ പ്രാപിച്ചു എന്ന് പറയുന്നത്? അപ്പോൾ അതിന് വേറെ നല്ല വ്യാഖ്യാനം ഉണ്ടാകും എന്ന് വ്യക്തമാണല്ലോ! - ചിന്തിക്കുക. 

2017, ഫെബ്രുവരി 15, ബുധനാഴ്‌ച

അംഗീകരിച്ചാലും ഇല്ലെങ്കിലും!!!!!!

രാമായണ കാലഘട്ടം ത്രേതായുഗമാണ്. രാമന്റെ സമകാലികനായിരുന്നു വാൽമീകി എന്ന് രാമായണം തന്നെ സാക്ഷി! ത്രേതായുഗത്തിന്റെ ഏകദേശം മദ്ധ്യകാലഘട്ടത്തിലാണ് രാമചരിതം നടന്നത്! ത്രേതായുഗത്തിനും ഇന്നത്തെ കലിയുഗത്തിനും ഇടയിൽ ദ്വാപരയുഗം എന്ന എട്ട് ലക്ഷത്തി അറുപത്തി നാലായിരം വർഷം നീളമുള്ള ദ്വാപരയുഗം ഉണ്ട്!

ഇനി ചില ചോദ്യങ്ങൾ ഉയരുന്നു! കൃസ്തുവിന് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് രാമായണം എഴുതപ്പെട്ടത് എന്ന ആധുനിക പണ്ഡിതന്മാരുടെ നിഗമനം ഏതിന്റെ അടിസ്ഥാനത്തിൽ?  കൃസ്തുവിന് മുമ്പ്  അയ്യായിരത്തോളം വർഷ മേ ആധുനിക ചരിത്രകാരന്മാരുടെ മുന്നിൽ പരിഷ്കൃത മനുഷ്യസമൂഹത്തിന്നുള്ളൂ. ഇത് എതിന്റെ അടിസ്ഥാനത്തിൽ കണക്കാക്കി? കലിയുടെ ധർമ്മമായ അധർമ്മം ആവിർഭവിച്ചപ്പോൾ  ധർമ്മ സത്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്ന സെമിറ്റിക് മതങ്ങൾ ആവിർഭവിച്ചു. 'അവരെ കലി പന പോലെ വളർത്തി. അവരുടെ ഇച്ഛയക്ക് അനുസരിച്ച് അവർ ചരിത്രം നിർമ്മിച്ചു. അത് അന്ധമായി വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭാരതീയ ചരിത്രകാരന്മാരും മത്സരിച്ചു. അതോടെ ഇന്നത്തെ ഭാരതീയർക്ക് സത്യം നോക്കെത്താ ദൂരത്തായിപ്പോയി.

ഇത് മനസ്സിലാക്കിയ ഞാനും എന്നെപ്പോലെയുള്ളവരും ഒരു ആപ്തവാക്യം ശ്രദ്ധിച്ചു. ധർമ്മ വിരുദ്ധമായ എന്തും എത്ര വലിയവൻ പറഞ്ഞാലും അത് സ്വീകരിക്കേണ്ടതില്ല- എന്ന്. തുടർന്നുള്ള മന ന ത്തിൽ ചില സംശയങ്ങൾ ഉദിച്ചു.
1  വലിയ ദൈർഘ്യമുള്ള 864000 വർഷം മുമ്പുള്ള ഏതോ സമയത്ത് സംഭവിച്ച രാമചരിതം എഴുതിയ വാൽമീകി ഏത് ഭാഷയിൽ അതെഴുതി ?
2  ഇന്നത്തെ സംസ്കൃത ഭാഷയുടെ പ്രാഗ് രൂപം ഏത്?
3  വാൽമീകി രാമായണം ഇന്നത്തെ സംസ്കൂത ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയതാര്?
4. എത്ര തവണ ഈ കാലഘട്ടത്തിനിടയിൽ അത് പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്?

ഇത്തരം ചിന്തകൾ നടന്നുകൊണ്ടിരിക്കെ സത്യം എങ്ങിനെ മനസ്സിലാക്കും? അതിനൊറ്റ വഴിയേ ഉള്ളൂ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുക. എന്നിട്ട് രാമായണം വായിക്കുക. ആ വഴി ഞാൻ സ്വീകരിച്ചപ്പോൾ സത്യത്തിന്റെ വിശാലമായ ലോകം എന്റെ മുന്നിൽ തുറക്കപ്പെട്ടതായി എനിക്ക് അനുഭവപ്പെട്ടു. പിന്നെ ഒരു കാര്യത്തിലും സംശയം ഉണ്ടായില്ല. പതുക്കെ ഈ വഴി തന്നെയാണ് പല സ്വാമിമാരും പണ്ഡിതരും സ്വീകരിക്കുന്നത് എന്ന് ഉറപ്പായപ്പോൾ എ നിയ്ക്ക് ആത്മവിശ്വാസം വർദ്ധിച്ചു.

അശ്വമേധ സമയത്ത് രാത്രി ചത്ത കുതിരയുമായി പട്ടമഹിഷി ഇണചേരണം  ഇത് നടന്നിരുന്നു രാമായണം സാക്ഷിയാണ് എന്നൊരു പ്രഭാഷകൻ പറഞ്ഞപ്പോൾ ഞാൻ പരസ്യമായി അയാളോട് ചില ചോദ്യങ്ങൾ ചോദിച്ചു.

1 ചത്ത കുതിരയ്ക്ക് ലിംഗം ഉദ്ധരിക്കുമോ?
2. ഇനി ജീവനുള്ള കുതിരയാണെങ്കിൽ അതിന്റെ ഉദ്ധരിച്ച ലിംഗം സ്വീകരിക്കുവാനുള്ള ശാരീരിക യോഗ്യത ഒരു സ്ത്രീക്ക് ഉണ്ടോ?
3  വലിയ ജീവിയായ ഒരു കുതിരയുടെ സംഭോഗ സമയത്തെ ശക്തി താങ്ങാൻ കഴിവുള്ള ഒരു മനുഷ്യ സ്ത്രീ ഭൂമിയിൽ ഉണ്ടോ?

4.  കുതിരയ്ക്ക് സ്വവർഗത്തിൽ പെട്ട ജീവിയോടല്ലാതെ ഒരു മനുഷ്യ സ്ത്രീയോട് വികാരം തോന്നുമോ?

ചോദ്യങ്ങൾ കേട്ട് ഉത്തരം പറയാൻ കഴിയാതെ വന്ന പ്രഭാഷകനെ ജനം കൂവി വിട്ടു. അത് ഞാനും പ്രതീക്ഷിച്ചില്ല. പക്ഷെ ഇത്തരം വിഡ്ഢിത്തങ്ങൾ വിളിച്ച് പറഞ്ഞ് ഹൈന്ദവ ശാസ്ത്രങ്ങളെ അവഹേളിക്കുന്നവരോട് എങ്ങിനെ പ്രതികരിക്കാതിരിക്കും?
 :: തുടരും'
എന്താണ് പുനർജ്ജന്മം?

വളരെ വിശാലമായ ഒരു അർത്ഥതലമുണ്ട് പുനർജന്മ സിദ്ധാന്തത്തിന്! ഇപ്പോൾ ഉള്ള അവസ്ഥയിൽ നിന്നൊരു പരിണാമം! അതായത് എനർജി മാറുന്നില്ല മാറ്ററെ മാറുന്നുള്ളു! എങ്കിലും വെറെ വേറെ ആണെന്ന തോന്നലുകൾ ഉണ്ടാക്കുന്നു! ഞാൻ ആർക്കും കർതൃത്വവും കർമ്മത്വവും കൊടുത്തിട്ടില്ല! സ്വഭാവമേ കൊടുത്തിട്ടുള്ളു! ഈ സ്വഭാവം നിമിത്തമാണ് പുനർജന്മം ഉണ്ടാകുന്നത്! ഒരു കിലോ വിറക് കത്തിക്കുക!അതിന്റെ ഒരംശം പോലും നഷ്ടപ്പെടുന്നില്ല 700 ഗ്രാം ചാരമുണ്ടെങ്കിൽ ബാക്കിയുള്ള 300 ഗ്രാം ഊർജ്ജമായി പരിണമിച്ചു! അപ്പോൾ വിറക് ചാരമായും ഊർജ്ജമായും പുനർജ്ജനിച്ചു!

ശൈശവത്തിലെ എല്ലാം ഒഴിവാക്കിയാണ് ഒരാൾ കൗമാരത്തിലെത്തുന്നത്! അയാളുടെ ചിന്തകൾ ,ഇഷ്ടങ്ങൾ ലക്ഷ്യങ്ങൾ¡ എല്ലാം  ശൈശവത്തിൽ ഉണ്ടായിരുന്നതിനേക്കാൾ എത്രയോ വ്യത്യസ്ഥമാണ്! ശരിക്കും മറ്റൊരാൾ ! അപ്പോൾ ആ പഴയ ശിശുവിന്റെ പുനർജന്മമാണ് ഈ കൗമാരക്കാരൻ! ഇനി ശരീരത്തിൽ നിന്നും വേറിട്ടു പോയ എനർജി ഒരിക്കലും നഷ്ടപ്പെടുന്നില്ല! നഷ്ടപ്പെടുന്നില്ലെങ്കിൽ അത് വേറെ എവിടെയെങ്കിലും ഉണ്ടായിരീക്കണമല്ലോ!ആ ഇരിപ്പിടം ഏതോ അത് ആ ജീവാത്മാവ് എന്ന എനർജിയുടെ പുതിയ പ്രകടനമാണ് ഇത് തന്നെയാണ് പുനർജന്മം എന്ന് പറയുന്നത്!

ഇനി വസ്ത്രം മാറുന്നത് പോലെയാണ് മരണം എന്ന് ഗീത പറയുന്നു. ഇവിടെ വസ്ത്രം എന്ന ശരീരമേ മാറുന്നുള്ളു! ആനിലയ്ക്ക് എനിക്ക് പുനർജന്മം ഉണ്ടെന്ന് എങ്ങിനെ പറയും? ഒരു ജന്മ മെടുത്തു!പിന്നെ ശരീരമാകുന്ന വസ്ത്രം ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരുന്നു! ഇവിടെ ഞാൻ മരിച്ചാലല്ലേ പുനർജനിക്കേണ്ടതുള്ളൂ? ഞാൻ മരിക്കുന്നില്ല ശരീരമെന്ന വസ്ത്രം മാറുന്നേ ഉള്ളൂ! എന്നാണോ വസ്ത്രം മാറാൻ കഴിയാത്ത വിധം ഞാൻ മാറുന്നത്? അന്ന് ഞാൻ മരിച്ചു എന്ന് പറയാം! പക്ഷെ അതിനെ മോക്ഷം എന്നാണ് പറയുക പരിപൂർണ്ണ ലയനം

അപ്പോൾ ഓരോ വസ്ത്രം മാറുമ്പോളും  ഓരോ അനുഭവമായിരിക്കും  ആയതിനാൽ ഓരോ വസ്ത്രം മാറുമ്പോളും ഓരോ ജന്മ മെന്ന് പറയുന്നു! ഇതാണ് പുനർജന്മത്തെ കുറിച്ചുള്ള ലഘു വിവരണം   ചിന്തിക്കുക!!!
വിവരമുള്ളവരുടെ വിവരക്കേടുകൾ

രാമായണം ചരിത്രമാണെന്ന് പറഞ്ഞാൽ അത് വാൽമീകിയെ അപമാനിക്കുന്നതിന് തുല്യമാണ്. വാൽമീകി ചരിത്രകാരനല്ല കവിയാണ്. രാമായണത്തിലെ കഥാപാത്രങ്ങൾ സാങ്കൽപ്പികം മാത്രം - Dr എം ജി എസ് നാരായണൻ
@@@@@@@@@@@@@@@@@@@@@@@#######@@@@@
                       പ്രതികരണം
ഏതായാലും വാൽമീകിയെ അംഗീകരിക്കുന്നുണ്ടല്ലോ ! കുറെ സമാധാനം! പിന്നെ രാമായണം വാൽമീകിയുടെ സങ്കൽപ്പം അല്ലല്ലോ സാറേ!  ലോകത്തിൽ വെച്ച് ഏറ്റവും ഉത്തമനായ ഒരു പുരുഷനെക്കുറിച്ച് കാവ്യം രചിക്കുക എന്ന സപ്തർഷികളുടെ വചനം കേട്ട് ആരാണ് ഉത്തമപുരുഷൻ എന്ന് അന്വേഷിക്കുമ്പോൾ നാരദമഹർഷി പ്രത്യക്ഷനായി  സൂര്യവംശ രാജാവായ ദശരഥന്റെ പുത്രൻ ശ്രീരാമനാണ് ഉത്തമ പുരുഷൻ എന്ന് പ്രഞ്ഞ് രാമകഥ മുഴുവൻ ഭാവി കാര്യങ്ങൾ അടക്കം പറഞ്ഞു കൊടുക്കുകയൂം ആണല്ലോ ചെയ്തത്! അത് വാൽമീകി കാവ്യ മാക്കി! അപ്പോൾ രാമായണം ചരിത്രം എന്ന് പറഞ്ഞാൽ വാൽമീകി അപമാനിക്കപ്പെടുന്നതെങ്ങിനെ?

അതോ ഈ സൂര്യവംശരാജാക്കന്മാരുടെ ചരിത്രം ചരിത്രമല്ലേ? അതോ അതിൽ രാമൻ മാത്രം സങ്കൽപ്പവും ബാക്കി ഒക്കെ ചരിത്രവും അങ്ങിനെയാണോ? ഏതർത്ഥത്തിൽ അല്ലെങ്കിൽ ഏത് തെളിവിന്റെ പേരിലാണ് രാമായണ കഥാപാത്രങ്ങൾ സങ്കൽപ്പം ആണ് എന്ന് പറയുന്നത്? നിങ്ങളെ പ്പോലുള്ളവർ പറയുന്നത് പഞ്ച പുച്ഛമടക്കി കേട്ട് വിശ്വസിക്കുന്ന കാലമൊക്കെ പോയി മാഷേ ഇന്നത്തെ തലമുറ കുറച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അപ്പോൾ ഇന്ന് തെളിവോടെ നിൽക്കുന്ന വെള്ളത്തിന് അടിയിലുള്ള ശ്രീലങ്കയിലേക്കുള്ള പാലം എങ്ങിനെ വന്നു എന്ന് പറയാനുള്ള ബാദ്ധ്യത താങ്കൾക്കുണ്ട്. ചുമ്മാ കയറി രാമായണ കഥാപാത്രങ്ങൾ സങ്കല്പ മാണ് എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനും ഏറ്റു പാടാനും പറ്റിയ കുറേ എണ്ണം താങ്കളുടെ കീശയിൽ ഉണ്ടെന്ന് അറിയാം.

സൂര്യവംശം ഇക്ഷാ കു വംശം, രഘുവംശം ശാക്യ വംശം എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്ന രാജ്യവംശം ഭാരതത്തിൽ ഉണ്ടായിരുന്നില്ലേ?

അതിൽ രാമൻ മാത്രം ഇല്ല ബാക്കിയുള്ളവരൊക്കെ ഉണ്ട് എന്നാണോ?

രാമനെ  സങ്കല്പ കഥാപാത്ര മാക്കിയാൽ  താങ്കൾക്ക് ഒരു പാട് പേരെ സങ്കല്ല കഥാപാത്രമാക്കേണ്ടി വരുമല്ലോ!
വിശ്വാമിത്രൻ വസിഷ്ഠൻ പരശുരാമൻ ഗത മൻ അത്രി മുതലായവരെ സങ്കല്പ കഥാപാത്രങ്ങൾ ആക്കേണ്ടി വരുമല്ലോ! ശ്രീരാമ ദർശനം കിട്ടിയ ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളിലെ ഭക്തി കപടഭക്തി ആയി കാണേണ്ടി വരുമല്ലോ!

വാൽമീകിക്ക് മുമ്പേ രാമായണം കഥ ഉണ്ടല്ലോ! അപ്പോൾ അത് വാൽമീകിയുടെ സങ്കല്ല കഥാപാത്രങ്ങൾ എന്ന് എങ്ങിനെ താങ്കൾ പറയും? അഥവാ അദ്ധ്യാത്മ രാമായണവും സങ്കല്പ കഥാപാത്രമാണോ? അല്ല മാഷേ ബ്രഹ്മ സത്യം ജഗദ് മിഥ്യ എന്ന അദ്വൈത സിദ്ധാന്തപ്രകാരമാണോ പറഞ്ഞത്? എന്നാൽ രാമായണ കഥാപാത്രം മാത്രമല്ല ഈ പ്രപഞ്ചം തന്നെ ഈശ്വരന്റെ സങ്കൽപ്പമാണ് മാഷേ?

നല്ലൊരു പാരമ്പര്യ ചരിത്രത്തെ വിദേശ പണ്ഡിതൻമാർ ഛർദ്ദിച്ചത് വലിച്ചു വാരിത്തിന്ന് വീണ്ടും ഛർദ്ദിച്ച് നാറ്റിക്കാനായി കുറെ എണ്ണം ഇത് പോലെ ഇറങ്ങിയിട്ടുണ്ട്. കഷ്ടം! സങ്കൽപ്പമാണ് എന്ന് പറഞ്ഞാൽ പോരാ- അത് തെളിയിക്കണം കഴിയുമോ? ജീവിച്ചു എന്ന് തെളിവുള്ളവരേ പ്പോലും സങ്കൽപ്പമാരക്കണ്ടി വരും. അത് വേണോ? 

2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

നാരായണീയം--ദശകം  29 ശ്ലോകം  5. തിയ്യതി 14/2/2017

അസ്മാസ്വിയം പ്രണയിനീത്യസുരേഷു തേഷു
ജോഷം സ്ഥിതേഷ്വഥ സമാപ്യ സുധാം സുരേഷു,
ത്വം,ഭക്തലോകവശഗോ നിരജരൂപമേത്യ
സ്വർഭാനുമർദ്ധപരിപീതസുധം വ്യലാവീഃ
            അർത്ഥം
ആ അസുരന്മാർ ഇവൾ നമ്മുടെ പേരിൽ പ്രണയമുള്ളവൾ തന്നെയാണേ! എന്ന് വിചാരിച്ച് മിണ്ടാതിരുന്നപ്പോൾ തൽക്ഷണം ഭക്തജനങ്ങൾക്ക് അധീനനായ അവിടുന്ന് അമൃത് ദേവന്മാർക്ക് മാത്രം വിളമ്പി എത്തിച്ചു. അമൃത് അസാരം അകത്താക്കിയ രാഹുവിനെ സ്വന്തം രൂപം കൈക്കൊണ്ട് അവിടുന്ന് അറുത്തു കളഞ്ഞു.
       മോഹിനിയിൽ മയങ്ങിപ്പോയ അസുരന്മാർ അമൃത് വിളമ്പുന്നതിൽ അശേഷം ശ്രദ്ധിച്ചില്ല. മായയാൽ ദേവനായിച്ച മഞ്ഞ് അമൃത് വാങ്ങി രാഹു അൽപ്പം പാനം ചെയ്തു. ഭഗവാൻ തൽക്ഷണം സ്വന്തം രൂപം ധരിച്ച് ചക്രം കൊണ്ട് അവന്റെ ഗളച്ഛേദവും ചെയ്തു.
6
ത്വത്ത: സുധാഹരണ യോഗ്യഫലം പരേഷു
ദത്വാ ഗതേ ത്വയി സുരൈ: ഖലു തേ വ്യഗൃഹ്ണൻ
ഘോരേ fഥ മൂർച്ഛതി രണേ. ബലി ദൈത്യമായാ-
വ്യാമോഹിതേ സുര ഗണേ, ത്വി മഹാ വിരാസീ:
            അർത്ഥം
ധന്വന്തരി ആയ അവിടുത്തെ പക്കൽ നിന്ന് അമൃത് തട്ടിയെടുത്തതിന് അനുരൂപമായ ഫലം ശത്രുക്കൾക്ക് ഉണ്ടാക്കിക്കൊടുത്ത് അങ്ങ് പോയപ്പോൾ ആ അസുരന്മാരാകട്ടെ ദേവന്മാരോട് യുദ്ധം ചെയ്യാൻ ഒരുങ്ങി. അനന്തരം യുദ്ധം ഭയങ്കരമായി കൊടുമ്പിരി കൊള്ളുകയും ദേവന്മാരെല്ലാം ബലി എന്ന അസുരന്റെ മായാപ്രയോഗത്താൽ വിമുഢരാകുകയും ചെയ്തപ്പോൾ അവിടുന്ന് പ്രത്യക്ഷപ്പെട്ടു

ഭാഗം 2 ഭഗവദ് ഗീതയുടെ സന്ദേശമോ? കൂടുതൽ വിശദീകരണം

സംഭവിച്ചതെല്ലാം നല്ലതിന്! സംഭവിക്കുന്നതും നല്ലതിന്! ഇനി സംഭവിക്കാനുള്!തും നല്ലതിന്
*********************************************************
ഗീത ഉപദേശിക്കാനുള്ള കാരണം എല്ലാവർക്കും അറിയാമല്ലോ! സംഭവിച്ചതെല്ലാം നല്ലതിനാണെങ്കിൽ അന്ന് പാണ്ഡവർ അനുഭവിച്ചതെല്ലാം നല്ലതിനായിരിക്കണമല്ലോ! ചതിയിലൂടെ കള്ളച്ചൂതിൽ തോറ്റതും ,തുടർന്നുള്ള വനവാസവും പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും ഒക്കെ നല്ലതിനായിരിക്കണമല്ലോ! ആധുനിക കാലഘട്ടത്തിലാണെങ്കിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ ആറ്റംബോംബ് വർഷിച്ചതും ഇന്നും അതിന്റെ ദുരന്തം അവർ. അനുഭവിക്കുന്നതും നല്ലതിനായിരിക്കണം

സൗമ്യ,ജിഷ തുടങ്ങിയവരരെ പീഡിപ്പിച്ച് കൊന്നത് നല്ലതിനാണോ? വിഷ്ണു പ്രണവിന്റെ ആത്മഹത്യ നല്ലതിനായിരുന്നോ? ഭീകരപ്രവർത്തനം നല്ലതിനാണോ? അപ്പോൾ ധർമ്മം അധർമ്മം എന്നിവ നോക്കേണ്ടതില്ലല്ലോ! അധർമ്മം വർദ്ധിക്കുമ്പോൾ എന്തിനാണ് അവതാരങ്ങൾ ആവിർഭവീക്കുന്നത്?

അപ്പോൾ ഭഗവദ് ഗീതയെ മോശമായി ചിത്രീകരിച്ച് ജനങ്ങളിൽ അതിനെപ്പറ്റിയുള്ള ബഹുമാനം കളയുക ഈ കുതന്ത്രമല്ലേ അതിന് പിന്നിൽ? എന്നാൽ ഈ അർത്ഥം വരുന്ന ശ്ലോകങ്ങൾ ആർക്കെങ്കിലും ഭഗവദ് ഗീതയിൽ നിന്ന് തിരഞ്ഞെടുത്ത് കാണിക്കാൻ പറ്റുമോ? ഇല്ല! കാരണം അങ്ങിനെ ഒരു ശ്ലോകം അതിലില്ല!

2. ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേയോ ആയിരുന്നു നാളെ അത് മറ്റാരുടേയോ ആകാം
************************************************************
ഈ ഭഗവദ് ഗീത എന്ന് പറയുന്നത് സ്ഥലം കൈവശമുള്ളതിന്റെ ആധാരമാണ് എന്നാണോ ഇവർ കരുതുന്നത്? എങ്കിൽ ശരിയാകും ഇന്നലെ വേറൊരുത്തന്റെ ആയിരുന്നല്ലോ? ഇവിടെലസ്ഥലക്കച്ചവടത്തിന്റെ കാര്യമല്ലല്ലോ പറയുന്നത്! എന്റെ കൈവശമുള്ളതെല്ലാം എന്റെ പൂർവ്വ ജന്മ കർമ്മ ഫലങ്ങളാണ്! അത് എനിക്ക് സ്വന്തവുമാണ്! ഇന്നലെ മറ്റൊരാളുടേത് ആയിരുന്നില്ല! ആ മറ്റൊരാളുടെ കൈവശമുള്ളത് അവന്റെ പൂർവ്വ ജന്മ കർമ്മഫലങ്ങളാണ്! അല്ലാതെ ഇന്ന് എന്റെ കൈവശമുള്ളത് ആയിരുന്നില്ല! നാളെ മറ്റൊരാൾക്കും കിട്ടുന്നത് അവന്റെ പൂർവ്വ ജന്മ കർമ്മ ഫലമാണ് അല്ലാതെ എന്റെ കൈവശമുള്ളതല്ല!  ചിന്തിക്കുക! ഹൈന്ദവ വീടുകളിൽ നിന്ന് ആ ബോർഡ് എത്രയും വേഗം എടുത്തു കളയുക!!!

2017, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ഭഗവദ് ഗീതയുടെ സന്ദേശമോ ??

***സംഭവിച്ചതെല്ലാം നല്ലതിന്! സംഭവിക്കുന്നതെല്ലാം നല്ലതിത്.! ഇനി സംഭവിക്കുന്നതും നല്ലതിന് നഷ്ടപ്പെട്ടതോർത്ത് എന്തിന് ദുഃഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നിങ്ങൾ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നിങ്ങൾ സൃഷ്ടിച്ചതാണോ? നിങ്ങൾ നേടിയതെല്ലാം നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിച്ചതാണ്. നിങ്ങൾക്ക് ഉള്ളതെല്ലാം ഇവിടെ നിന്ന് നേടിയതാണ്. ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേയോ ആയിരുന്നു. നാളെ അത് മറ്റാരുടേയോ ആകാം.
++++++++++++++++++++++++++++++++++++++++++++++++++++++++ഭഗവദ് ഗീതാസന്ദേശം എന്ന പേരിൽ പ്രചരിക്കുന്ന വാക്കുകളാണ് മേൽ പറഞ്ഞത്. എന്നാൽ ഈ അർത്ഥം വരുന്ന ശ്ലോകങ്ങൾ ഏത്?ഭഗവദ് ഗീത പതിനെട്ടദ്ധ്യായവും അർത്ഥവും വ്യിഖ്യാനവും സഹിതം കൃഷ്ണ ഗാഥ എന്ന ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്. അതിൽ ഇങ്ങിനേ ഒന്ന് കാണിച്ചു തരാൻ പറ്റുമോ? ചിന്മയാനന്ദജിയുടെ ഗീതാ വ്യാഖ്യാനമുണ്ട് അതിൽ ഇങ്ങിനെ ഒന്ന് കാണിച്ചു തരാൻ പറ്റുമോ?

സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതെല്ലാം നല്ലതിന് ! ഇങ്ങിനെ പറയുമ്പോൾ അവതാരത്തിന്റെ ആവശ്യമില്ല കോടതിയുടെ ആവശ്യവും ഇല്ലല്ലോ! ആരെങ്കിലും ഉപദ്രവിച്ചാലും ഈ തത്വപ്രകാരം നല്ലതിനാണല്ലോ! അപ്പോൾ നിങ്ങൾ എന്തിന് നീതീ തേടി കോടതിയെ സമീപിക്കണം?തികച്ചും കർമ്മയോഗത്തിന് എതിരാണ് ഇത്! സംഭവിക്കുന്നതെല്ലാം നല്ലതിനാണെങ്കിൽ ഒന്നും ചെയ്യാതെ ഇരുന്നാൽ മതിയല്ലോ! എന്നാൽ മടി പിടിച്ച് വെറുതെ ഇരിക്കുന്നതിനെ ഗീത എതിർക്കുകയാണ് ചെയ്യുന്നത്!

ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേയോ ആയിരുന്നു! തികച്ചും    തെറ്റായ. പരാമർം! ഇന്ന് എഎനിക്കുള്ളതെല്ലാം മുൻ ജന്മങ്ങളിൽ ഞാൻ ചെയ്ത കർമ്മഫലങ്ങളാണ്! അത് മറ്റാരുടേയും ആയിരുന്നില്ല! ഇനി അത് ആരുടേയും ആകാനും കഴിയില്ല! ഓരോരുത്തർക്കും അവനവന്റെ കർമ്മ ഫലമാണ് ലഭിക്കുന്നത്! അത് ആരുടേയും കയ്യിൽ ഉള്ളതായിരുന്നില്ല ഇനി ആർക്കും അത് ലഭിക്കുകയും ഇല്ല കാരണം എനിക്കുള്ള!ത് എന്റെ മുൻജന്മ കർമ്മഫലം ആണ്! അപ്പോൾ തികച്ചും ഗീതാ വിരുദ്ധമായ ഇത്തരം വാക്കുകളെ ഹൈന്ദവർ തള്ളിക്കളയണം! ആ വാചകങ്ങൾ ഒരൂ സെമിറ്റിക് ശൈലിയാണ്! എത്രയോ പേർ എത്രയോ തവണ ഇതിനെ നിഷേധിച്ചിട്ടുണ്ട്! വീണ്ടും അത് തന്നെ എടുത്ത് ഗീതാ സന്ദേശം എന്ന പേരിൽ നമ്മൾ തന്നെ പ്രചരിപ്പിക്കുമ്പോൾ നാം തന്നെ ഗീതയെ അപമാനിക്കുകയാണ് ചെയ്യുന്നത് എന്ന് ഓർമ്മിക്കണം   ചിന്തിക്കുക 
താരവിചാരം--2. ദുൽക്കർസൽമാൻ

ശാന്തമായ ഒരു നദിയുടെ ഒഴുക്ക് പോലെയാണ് ദുൽക്കറിന്റെ പ്രകടനം.ഏറ്റെടുത്ത കഥാപാത്രങ്ങളെല്ലാം ഭംഗിയാക്കി.കുറച്ചു നാളുകൾക്കുള്ളിൽത്തന്നെ താനൊരു മികച്ച നടനാണെന്ന് ദുൽക്കർ തെളിയിച്ചു. കമ്മട്ടിപ്പാടം,ചാർലി തൂടങ്ങിയ സിനിമകളിൽ മികച്ച പ്രകടനംകാഴ്ച്ച വെച്ചു!പക്ഷെ എന്തു കൊണ്ടൊ ആ സിനിമകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല!

അഭിനയം തുടങ്ങി ഏറെ സിനിമകളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ ഉസ്താദ് ഹോട്ടൽ ആണ്. പക്ഷെ അത് ദുൽക്കറിന് പകരം വേറെ ആരായിരുന്നെങ്കിലും ആ പടം വിജയിക്കുമായിരുന്നു! പടം വിജയിച്ചെങ്കിലും വ്യക്തിപരമായി  വലിയ നേട്ടമൊന്നും ദുൽക്കറിന് സമ്മാനിച്ചില്ല! അതിൽ ശ്രദ്ധിക്കക്കപ്പെട്ടത് തിലകൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു!

മറ്റു യുവനടന്മാർക്ക് പെട്ടെന്ന് എത്തിപ്പിടിക്കാൻ കഴിയാത്ത സംവിധായകരുടെ സിനിമകളിൽ ദുൽക്കറിന് അഭിനയിക്കാൻ സാധിച്ചു. ഒരു സൂപ്പർ താരത്തിന്റെ പുത്രൻ എന്ന ഇമേജ് ഈ കാര്യത്തിൽ ദുൽക്കറിന്  ഏറെ തുണയായി. മമ്മുട്ടി ഫാൻസ് കാർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ പുത്രനെ ഏറെ സഹായിച്ചിട്ടുണ്ട്. അതിനാൽത്തന്നെ ഒരു മിനിമം ഗാരന്റി ദുൽക്കറിന്റെ സിനിമയ്ക്കുണ്ട്. മോഹൻലാലിന്റെ പുത്രൻ പ്രണവിനും ജയറാമിന്റെ പുത്രൻ കാളിദാസനും ഈ മിനിമം ഗാരന്റി പ്രതീക്ഷിക്കാം. താൻ പുത്രന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് താരങ്ങൾ പറയുമെങ്കിലും താര പുത്രൻ എന്ന ഇമേജ് യുവനടന്മാരെ സംബന്ധിച്ച് അവസരങ്ങൾ ധാരാളം തേടിയെത്തും. ആ അവസരങ്ങൾ താരതമ്യേന ദുൽക്കർ ഭേദമായ രീതിയിൽ കാഴ്ചവെക്കുന്നുണ്ടെങ്കിലും വെല്ല വിളി നേരിടാൻ പോന്ന ഒരു കഥാപാത്രം ഇനിയും വരേണ്ടിയിരിക്കുന്നു. ഇത് ഇവനോളം നന്നാക്കാൻ വേറൊരു നടനും കഴിയില്ല എന്നു തോന്നുന്ന ഒരു കഥാപാത്രം ദുൽക്കറിന് ഇനിയും ലഭിച്ചിട്ടില്ല.

അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും വിജയിച്ചതിൽ മമ്മൂട്ടി ഫാൻസുകാരുടെ സഹായം നല്ലവണ്ണം ഉണ്ട്. എങ്കിലും മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിലെ അഭിനയവുമായി താരതമ്മ്യം ചെയ്യുമ്പോൾ ദുൽക്കർ വളരെ ഉയർന്ന നിലവാരത്തിലാണ് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈ നടന് കഴിയുമാറാകട്ടെ!
താരവിചാരം  1--പൃഥ്വിരാജ്

മലയാള സിനിമയിൽ യുവനടന്മാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട നടനാണ് പൃഥ്വിരാജ്! സിനിമയെ വളരെ ഗൗരവത്തോടെ കാണുകയും ഒരു നിശ്ചിത ലക്ഷ്യത്തോടെ മുന്നോട്ട് പോകൂകയും ചെയ്യുന്ന നടൻ! കഥാപാത്രങ്ങൾക്കനുസരിച്ച് സംഭാഷണത്തിന്റെ സ്ലാങ് മാറ്റുന്ന നടന്മാർ ധാരാളമുണ്ട്. എന്നാൽ കഥാപാത്രത്തിന് അനുസരിച്ച് ബോഡി ലാങ്ക്വേജ് മാറ്റുന്ന മലയാളത്തിലെ ഒരേ ഒരു നടൻ എന്ന വിശേഷണം പൃഥ്വിരാജിന് മാത്രം ചേരുന്നതാണ്!

റാണിമുഖർജ്ജിയോടൊത്ത് അയ്യ എന്ന സിനിമയീലെ നൃത്തരംഗം കണ്ടാൽ നമ്മൾ അതിശയിച്ച് പോകും എത്ര ഗംഭീരമാണ് ആ സിനിമയിലെ ബോഡി ലാങ്ക്വേജ്? മലയാളത്തിൽ ഹീറോ എന്ന സിനിമ വലിയ നിലവിരമില്ലെങ്കിലും പൃഥ്വിയുടെ റോൾ അദ്ദേഹം അവിസ്മരണീയമാക്കി! താരദമ്പതികളുടെ പുത്രനാണെങ്കിലും ആ ഇമേജ് പൃഥ്വിയുടെ വളർച്ചയ്ക്ക് വലിയ സഹായം ചെയ്തു എന്ന് പറയാനാകില്ല! കാരണം സുകുമാരൻ മരിച്ചിട്ട് ഏറെ കഴിഞ്ഞതിന് ശേഷമാണ് പൃഥ്വിയുടെ രംഗപ്രവേശം. മാത്രമല്ല അവസാനകാലത്ത് സുകുമാരന്റെ സ്റ്റാർ വാല്യു വളരെ താഴെ ആയിരുന്നു. മമ്മുട്ടി മോഹൻ ലാൽ എന്നിവർ വരുന്ന കാവത്ത് ജ്വലിച്ചു നിന്നിരുന്ന സുകുമാരൻ അവസാന കാലഘട്ടങ്ങളിൽ ഇവരുടെ ഒകാകെ വില്ലനായി അഭിനയിച്ചിരുന്നു! അപ്പോൾ ഒരു താരത്തിന്റെ പുത്രനാണെങ്കിലും ആ പദവി പൃഥ്വീക്ക് ഗുണം ചെയ്തു എന്ന് പറയാനാകില്ല.

ആദ്യകാലത്തെ ചില സിനിമയിൽ പൃഥ്വിക്ക് ചലനമൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നാൽ പുതിയ മുഖം പൃഥ്വിക്ക് പുതിയൊരു മുഖം കൊടുക്കുക തന്നെ ചെയ്തു! ഓരോ പടത്തിലും എന്തെങ്കിലും ഒരു പുതുമ ഉണ്ടായിരിക്കും എന്ന് പ്രേക്ഷകർക്ക് പ്രതീക്ഷ നൽകും വിധമിയിരുന്നു പിന്നീട് പൃഥ്വിരാജിന്റെ വളർച്ച! ആദ്യകാലത്ത് അഹങ്കാരി എന്ന് മുദ്രകുത്തി മാറ്റി നിർത്താൻ സിനിമാ ലോകം ശ്രമിച്ചെങ്കിലും പൃഥ്വിയുടെ കഴിവിന് മുന്നിൽ പലർക്കും തല കുനിക്കേണ്ടി വന്നു! കഔമാര ചാപല്യം എന്ന് കരുതി തള്ളിക്കളയാൻ സിനിമി ലോകം തയ്യാറായി.

നടൻ എന്ന നിലയ്ക്ക് മാത്രമല്ല ഒരു ലക്ഷ്യബോധമുള്ള നിർമ്മാതാവ് കൂടിയാണ് പൃഥ്വി. ഷാജി നടേശൻ, സന്തോഷ്ശിവൻ പൃഥ്വിരാജ് നിർമ്മാണ കൂട്ട് കെട്ട് രാശിയുള്ളതാണ്! വളരെ ശ്രദ്ധയോട് കൂടി മുന്നോട്ട് പോകുന്ന ഇദ്ദേഹത്തീന്റെ സിനിമകൾ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്! എസ്ര പ്രേക്ഷകരേ ഒട്ടൂം നിരാശപ്പെടുത്തില്ല എന്നാണ് റിപ്പോർട്ട്! 

2017, ഫെബ്രുവരി 11, ശനിയാഴ്‌ച

നിശ്ചയ ഭാഷയും കവി ഭാഷയും

കഥയ്ക്കും കവിതയ്ക്കും ഒരു ഭാഷയുണ്ട്. ആ ഭാഷ മനസ്സിലാക്കണം. പുരാണങ്ങളും ഇതിഹാസങ്ങളും ശ്ലോകം എന്ന് പറയുന്നുണ്ടെങ്കിലും ശ്ലോകവും ഒരു കവിതയാണ്. ഇന്ദുമുഖി- എന്ന പദം സൗന്ദര്യമുള്ള മുഖത്തെ പ്രതിനിധീകരിക്കുന്നു. ചന്ദ്രനെപ്പോലെ ശോഭയുള്ള മുഖത്തോട് കൂടിയവൾ - എന്നാൽ ഇന്ന് ചന്ദ്രന്റെ ഉപരിതലം കല്ലും മ'ണ്ണും പാറകളും നിറഞ്ഞതാണ് ആയതിനാൽ  മുഖക്കരുവോ വസൂരിക്കലയോ ഉള്ള മുഖത്തോട് കൂടിയവൾ വിരൂപ- എന്നൊരാൾ വ്യാഖ്യാനിച്ചാൽ എങ്ങിനെ ഇരിക്കും? അതാണ് വേദേതിഹാസങ്ങൾ ഒക്കെ പഠിക്കണം എങ്കിൽ ശിക്ഷ കൽപ്പം  നിരൂക്തം ഛന്ദസ്സ്  വ്യാകരണം  ജ്യോതിഷം എന്നിങ്ങനെ ഷഡാംഗങ്ങളിലൂടെ വേണം എന്നു പറയുന്നത്.

ഒരു കാര്യം നിശ്ചയിക്കണമെങ്കിൽ അതിനുള്ള ഭാഷ വേണം. കവിഭാവനയെ വ്യക്തമായി പഠിച്ച് നിശ്ചയിക്കാനുള്ള ഭാഷയാക്കി മാറ്റണം. അതായത് വിഷയം ശരിക്കും ഉൾക്കൊള്ളണം എന്നർത്ഥം.  ഇല്ലാത്തത്  ആണെങ്കിലും അതിന് ആധാരമായി ഒരു ചരിത്ര പുരുഷൻ - അഥവാ ജീവിച്ചിരിക്കുന്ന ജീവി വേണം. എന്നാലേ ജനങ്ങൾക്ക് അത് ഉൾക്കൊള്ളാനും സ്വീകരിക്കാനും കഴിയൂ. പഞ്ചതന്ത്രം കഥ അറിയില്ലേ? അതൊരിക്കലും സംഭവിച്ചതല്ല. എന്നാൽ അതിലെ കാള സിംഹം മുതലായ കഥാപാത്രങ്ങൾ ജീവിച്ചിരിപ്പുള്ള ജീവികളാണ്. അവരിലൂടെ തത്വങ്ങൾ ആരോപിച്ചതാണ്. ആമയും മുയലും പന്തയം വെച്ച കഥ കെട്ട കഥ തന്നെ പക്ഷെ ആ മയും മുയലും ജീവിച്ചിരിക്കുന്ന ജീവികളാണ്.

മറ്റൊന്ന് അന്ധവിശ്വാസമാണ്. എന്താണ് അന്ധവിശ്വാസം!? കാര്യകാരണങ്ങൾ ഉൾക്കൊള്ളാതെ കണ്ണുമടച്ച് വിശ്വസിക്കുക! അപ്പോൾ ഏതെല്ലാം അതിൽ പെടുത്താം? നമ്മുടെ മിക്കവാറും എല്ലാ വിശ്വാസങ്ങളേയും ആ വകുപ്പിൽ പെടുത്താം. പ്രേതം പൂജാദികൾ. ക്ഷേത്ര ദർശനം ഇതെല്ലാം അന്ധ വിശ്വാസ മാണ് എന്ന് പറയുന്ന വ്യക്തി തന്നെ വിദേശത്ത് ജോലി ചെയ്യുന്ന തന്റെ വീട്ടിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള കുടുംബത്തിലെ യുവാവിന് തന്റെ പുത്രിയെ വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിക്കുന്നു.  എന്ത് ഗാരൻറിയാണ് തന്റെ മകൾക്ക് ഭാവി ജീവിതത്തെ കുറിച്ച് അയാൾക്ക് കൊടുക്കാൻ ഉള്ളത്? ആ യുവാവിനെ പറ്റി ഇയാൾക്ക് എന്തറിയാം ? വിദേശത്ത് ഇവിടെ ആരും അറിയാതെ വല്ല കുടുംബം ഉണ്ടോ എന്ന് ഇയാൾക്ക് അറിയുമോ? എന്നിട്ടും വിവാഹം നിശ്ചയിച്ചു വെങ്കിൽ അതും അന്ധമായ ഒരു വിശ്വാസത്തിന്റെ പേരിലല്ലേ? അങ്ങിനെ നോക്കിയാൽ അന്ധ വിശ്വാസ മല്ലാത്തത് എന്താണ്?അപ്പോൾ തനിക്ക് ഇഷ്ടമില്ലാത്തതൊക്കെ അന്ധവിശ്വാസം ഇഷ്ടമുള്ളത് നേരായ വിശ്വാസം അതല്ലേ സത്യം? പക്ഷെ അതിൽ യുക്തി ഉണ്ടോ?---ചിന്തിക്കുക 
നാരായണീയം - ദശകം 29 ശ്ലോകം - 3 Date_ 1 1/2/2017

കാ ത്വം മൃഗാ ക്ഷി! വിഭജസ്വ സുധാമി മാ " മി -
ത്യരൂഢരാഗ വി വ ശാനഭിയാ ച തോf മൂൻ
വിശ്വസ്യ തേ മയി കഥം, കുല ടാസ്മി ദൈത്യാ-
ഇത്യാ ല പ ന്ന പി സു വിശ്വസിതാന താനീ: '
          അർത്ഥം
അല്ലയോ മാൻ മിഴിയാളേ! ഭവതി ആരാകുന്നു? ഇതാ ഈ അമൃതത്തെ വേണ്ടപോലെ പകുത്തു തന്നാലും! എന്നിങ്ങനെ നേരിട്ടപേക്ഷിക്കുന്നവരും വല്ലാത്ത അനുരാഗത്താൽ വലഞ്ഞവരുമായ ഈ അസുരന്മാരോട് അസുരന്മാരേ, നിങ്ങളെങ്ങനെ എന്നെ വിശ്വസിക്കും? ഞാനൊരു കുലടയാണല്ലോ! എന്നിങ്ങനെ മൊഴിഞ്ഞു കൊണ്ടു തന്നെ അവരെ തന്നിൽ തികച്ചും വിശ്വസിച്ചവരാക്കിത്തീർത്തു.
4.
മോദാത് സുധാകലശമേഷു ദദ ത്സു സാ ത്വം
ദുശ്ചേഷ്ടിതം മമ സഹധ്വ'മിതി ബ്രൂവാണാ
പംക്തി പ്രഭേദവിനിവേശിതദേവദൈത്യാ
ലീലാവിലാസ ഗതിഭിഃ സമദാഃ സുധാം താം.
             അർത്ഥം
വിശ്വസിച്ചവരായിത്തീർന്ന ഈ അസുരന്മാർ സന്തോഷത്തോടെ അമൃതകുംഭം മോഹിനിയുടെ കയ്യിൽ കൊടുത്തു. അപ്പോൾ മോഹിനിയായ അവിടുന്ന് ,നിങ്ങൾക്ക് ഇഷ്ടമല്ലാത്ത വല്ലതും ഞാൻ കാട്ടിയാൽ സഹിചാചേക്കണമേ! എന്ന് മൊഴിഞ്ഞു കൊണ്ട് ദേവന്മാരേയും ദൈത്യന്മാരേയും പന്തി തിരിച്ച് ഇരുത്തിയിട്ട്  ആ അമൃത് ആടിക്കുഴഞ്ഞു നടന്ന് കൊണ്ട് നന്നായി വിളമ്പി!
          വിശദീകരണം
മുമ്പ് കേട്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്ഥമാണ് ഇവിടെ പറഞ്ഞിരിക്കുന്നത് എന്ന് തോന്നാം. ദേവന്മാരേയും അസുരന്മാരേയും പന്തി തിരിച്ചിരുത്തി എന്ന് പറയുമ്പോൾ അസുരന്മാരെ പാതാളത്തിലും ദേവന്മാരെ ദേവലോകത്തും ഇരുത്തി. എന്ന് സാരം. പിന്നെ അസുരന്മാരെ മയക്കി ദേവലോകം പ്രാപിച്ച് ദേവൻ മാർക്ക് ആണ് ആദ്യം വിളമ്പിയത്. 1.
ഭാഗം-2 സന്ദീപാനന്ദഗിരിയും ഇപ്പോഴുള്ള ഉൾവിളിയും

ശ്രദ്ധയെപ്പറ്റി എല്ലാവരും പറയുന്നുണ്ടല്ലോ! ആചാര്യന്മാരിലും അവരുടെ വാക്കുകളിലും ഉള്ള വിശ്വാസത്തെയാണ് ശ്രദ്ധ എന്ന് പറയുന്നത്. അപ്പോൾ ആചാര്യനായ വ്യാസനിലും വ്യാസവചനങ്ങളിലും ഉള്ള വിശ്വാസത്തെ അടിസ്ഥാനമാക്കി വിശ്വസിച്ചു കൊണ്ട് ശ്രീകൃഷ്ണൻ ചരിത്ര പുരുഷനാണെന്ന് ജനങ്ങൾ അംഗീകരിക്കുന്നു. അതാണ് സന്ദീപാനന്ദഗിരി നിഷേധിക്കുന്നത്, ഈ ലോകത്തുള്ള സകല കാര്യങ്ങളേയും തത്ത്വ ചിന്താപരമായി വ്യാഖ്യാനിക്കാം. എന്ന് വെച്ച് അവയൊന്നും സംഭവിച്ചതല്ല എന്നു പറയുന്നതിൽ എന്താണ് യുക്തി?

ഗീത പത നൊന്നാം അദ്ധ്യായം ഏഴാം ശ്ലോകം ഇവിടെ ശ്രദ്ധേയമാണ്. അതിനർത്ഥം
   ഹേ അർജ്ജു നാ! ചരാചരാത്മകമായ മുഴുവൻ ജഗത്തും മറ്റു വല്ലതും കാണാൻ നീ കൊതിക്കുന്നുവെങ്കിൽ അത് എല്ലാം എന്റെ ദേഹത്തിൽ ഇവിടെ ഇപ്പോൾ ഒന്നിച്ച് സ്ഥിതി ചെയ്യുന്നതായി കണ്ടു കൊൾക _
ഇവിടെ എന്റെ ദേഹത്തിൽ എന്ന് പ റ യുമ്പോൾ ഞാൻ എന്ന ഒരു വ്യക്തി വേണ്ടേ? ഇവിടെ ഞാൻ എന്ന് പറയുന്നത് പരമാത്മാവിനെ ഉദ്ദേശിച്ചാണെങ്കിൽ പരമാത്മാവിന് ശരീരം ഇല്ലല്ലോ? പിന്നെങ്ങിനെ എന്റെ ദേഹത്തിൽ കണ്ടു കൊൾക  എന്ന് പറയും? അപ്പോൾ ഗീത ഉപദേശിച്ച ഒരു വ്യക്തി ഉണ്ട് എന്നത് സത്യം . ആ വ്യക്തി കൃഷ്ണനാണ്. അപ്പോൾ ഏതർത്ഥത്തിൽ കൃഷ്ണന്റെ ചരിത്ര പരമായ അസ്ഥിത്വത്തെ താങ്കൾ നിഷേധിക്കും? ഇവിടെ കൃഷ്ണൻ എന്ന നാമത്തോടാണോ താങ്കളുടെ എതിർപ്പ്? ഗീത പറഞ്ഞ ഒരാളുണ്ട്. എന്ന് കരുതിയാൽ പോരെ? എന്നാണ് ചോദ്യമെങ്കിൽ ആ ആള് കൃഷ്ണ നല്ലെന്ന് താങ്കൾ എങ്ങിനെ ഉറപ്പിക്കും?

ആരുടെ ബീജമാണോ അമ്മയുടെ ഗർഭപാത്രത്തിൽ പ്രവേശിച്ചത്? അയാളാണ് എന്റെ അച്ഛൻ എന്നുള്ളത് സത്യം . എന്നാൽ ആരാണ് നിന്റെ അച്ഛൻ എന്ന് ചോദിച്ചാൽ ഇങ്ങിനെ പറഞ്ഞാൽ മതിയോ? ഒരു പേര് പറയേണ്ടേ? അത് കൊണ്ടല്ലേ ഗീതയുടെ പിതാവ് കൃഷ്ണനാണെന്ന് വ്യാസൻ പറഞ്ഞത്? അപ്പോൾ വ്യാസനിൽ ശ്രദ്ധ വേണ്ടെന്നാണോ താങ്കൾ പറയുന്നത്?

താങ്കൾ പറഞ്ഞ പ്രകാരമാണെങ്കിൽ ഒരു കാര്യവും വിശ്വസിക്കാൻ പറ്റില്ലല്ലോ? വിശ്വാസം ഇല്ലാതെ എങ്ങിനെയാണ് ഒരു മനുഷ്യൻ ജീവിക്കുക? ആൾജീബ്ര പഠിക്കാൻ വരുന്ന വിദ്യാർത്ഥിയോട് അദ്ധ്യാപകൻ പറയുന്നു. ഒരു വസ്തുവിന്റെ വില X എന്നു കരുതുക അപ്പോൾ വിദ്യാർത്ഥി പറയുന്നു. മാഷേ പൊട്ടന്ന ത്തരം പറയരുത് x എന്നത് ഇംഗ്ലീഷ് അക്ഷരത്തിലെ ഒന്നാണ്. അതിന് വിലയില്ല ഒരു വാക്ക് ഉച്ചരിക്കുമ്പോൾ അതി ലുള്ള x മുഖാന്തരം അർത്ഥമുള്ള ഒരു പദമാകുന്നു. അതിന് സംഖ്യാ വിലയില്ല.  ഇങ്ങിനെ വിദ്യാർത്ഥി പ്രതികരിച്ചാൽ അവന് ആൾ ജീബ്ര പഠിക്കാൻ പറ്റുമോ? അതേ സമയം മാഷ് പറഞ്ഞത് കേട്ട് മുന്നോട് പോയാൽ x ന്റെ വില കണ്ടെത്തുകയും ചെയ്യും അപ്പോൾ വ്യാസൻ പറഞ്ഞത് വിശ്വസിച്ച് നേരായ വഴിയിൽ പോകുന്ന ജനങ്ങളെ എന്തിനാ സ്വാമീ വഴിപിഴപ്പിക്കുന്നത്? ചിലർ പറയും താങ്കളുടെ നില വളരെ ഉയർന്നതാണെന്ന്. പക്ഷെ ഉയർന്ന നിലയിലുള്ളവർ മൗനം പാലിക്കുകയേ ചെയ്യു താങ്കളെപ്പോലെ നിഷേധം പറയില്ല. _ തുടരും 

2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

ദൈവങ്ങളോ???

എല്ലാവരും പാണ്ഡിത പാമര ഭേദമെന്യേ പറയുന്ന ഒന്നാണ് ദൈവങ്ങൾ എന്ന്! ഈ ബഹു വചന പ്രയോഗം എവിടെ നിന്നാണ് കിട്ടിയത്? എല്ലാ മൂർത്തി കളേയും ആരാധനാ വിഗ്രഹങ്ങളേയും ദൈവങ്ങളാക്കി മനസ്സിലാക്കിയത് ആരുടെ കുറ്റമാണ്? ശാസ്ത്രം എന്നാൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് എന്ന അർത്ഥമാണ്. ശാസ്ത്രം ഒന്നേയുള്ളൂ. പക്ഷെ ജീവ ശാസ്ത്രം സസ്യ ശാസ്ത്രം രസതന്ത്രം ഊർജ്ജതന്ത്രം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ വിഭജിച്ചു എന്ന് കരുതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് എന്ന അർത്ഥം മാറ്റുന്നില്ല.

സർക്കാറിലേക്ക് അപേക്ഷ സമർപ്പിക്കണം. സർക്കാർ അനുമതി നൽകണം - ഇവിടെ സർക്കാറിനെ അന്വേഷിച്ചു പോയാൽ കണ്ടു കിട്ടുമോ? നമ്മുടെ ആവശ്യം എന്താണ്? അതിനനുസരിച്ച് ഏത് വകുപ്പാണ് എന്ന് വെച്ചാൽ ആ വകുപ്പിനെ അല്ലേ സമീപിക്കുക? അപ്പോൾ വിവിധ വകുപ്പുകളുടെ സംയോജിച്ച പ്രവർത്തനത്തിനെ ഗവർമെന്റ് എന്ന് പറയുന്നു. ഇടതുപക്ഷ സർക്കാർ ആണ് ഇപ്പോൾ ഭരിക്കുന്നത് എന്നല്ലേ പറയുക? ഇടതുപക്ഷ സർക്കാറുകൾ ആണ് കേരളം ഭരിക്കുന്നത് എന്നു പറയുമോ?

അതേ പോലെ നമ്മുടെ ആവശ്യം എന്തോ അത് ഫലപ്രദമാകാൻ ഈശ്വരനെ വിഘ്നേശ്വര രൂപത്തിൽ ആരാധിക്കുന്നു. നല്ല വിദ്യ ലഭിക്കണം എന്ന ആഗ്രഹത്താൽ വിദ്യാദേവിയുടെ രൂപത്തിൽ സരസ്വതീ രു പ ത്തിൽ ഈശ്വരനെ ഭജിക്കുന്നു. ആയതിനാൽ ഈശ്വരൻമാർ എന്ന് പറയുന്നതെങ്ങിനെ? എന്റെ ഭാര്യ എന്നെ ഭർത്താവായി കാണുമ്പോൾ മകൾ അച്ഛനായി കാണുന്നു. ഞാൻ ഒന്നല്ലേ ഉള്ളൂ ഇവിടെ ഞാൻ രണ്ടുണ്ട് എന്ന് പറഞ്ഞാൽ എങ്ങിനെ ശരിയാക്കും?

അപ്പോൾ മിക്കവാറും എല്ലാവരും കുറേയൊക്കെ പഠിച്ചിട്ടുണ്ട്. എന്നാൽ ശിശുക്കളെ പോലെയാണ്. അവർ ഒരു വാക്ക് പഠിച്ചാൽ സ്ഥാനത്തും അസ്ഥാനത്തും അത് പ്രയോഗിച്ചുകൊണ്ടിരിക്കും. അപ്പോൾ നമ്മൾ തിരുത്തുകയാണ് പതിവ്. ഇവിടെ തിരുത്തുവാൻ ആളില്ല ഉള്ളവർ പറയുന്നത് കേൾക്കാനും പലരും തയ്യാറല്ല. രാഷ്ട്രീയ മാനദണ്ഡങ്ങളിലൂടെ മാത്രമാണ് ഇപ്പോൾ സനാതന ധർമ്മം വിലയിരുത്തപ്പെടുന്നത്. ആയതിനാൽ ദൈവങ്ങൾ, ഈശ്വരൻമാർ എന്നിങ്ങനെയുള്ള ബഹു വചന പ്രയോഗങ്ങൾ സനാതന ധർമ്മ വ്യവസ്ഥിതിയിലില്ല. തെറ്റായി പറയുമ്പോൾ അതിനുത്തരവാദി പറയുന്നവന്റെ അജ്ഞാനം മാത്രമാണ് അത് ഏത് സ്വാമിമാരായാലും _ ചിന്തിക്കുക. 
സന്ദീപാനന്ദഗിരിയും ഇപ്പോഴുള്ള ഉൾവിളിയും

രാമായണവും, മഹാഭാരതവും വെറും കെട്ടുകഥകൾ മാത്രം - രാമായണത്തിലെ രാമനും, മഹാഭാരതത്തിലെ കൃഷ്ണനും ജീവിച്ചു മരിച്ചു പോയ ചരിത്ര പുരുഷന്മാരല്ല.--സന്ദീപാനന്ദഗിരി.
************************************************************
മറുപടി
ഈ മറുപടി താങ്കൾ വായിച്ചോളണം എന്നില്ല !പക്ഷെ സത്യം അറിയാൻ ആഗ്രഹിക്കുന്നവരും രാമനേയും കൃഷ്ണനേയും ആരാധിക്കുന്ന സാധാരണ ജനങ്ങളോട് എനിക്ക് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്! കാരണം താങ്കളുടെ അത്ര പേരും പെരുമയും അറിവും ഇല്ലെങ്കിലും ഞാനും ഒരു ആദ്ധ്യാത്മിക പ്രഭാഷകനാണ്!

രാമനും കൃഷ്ണനും ചരിത്രപുരുഷന്മാരല്ല. ആണ് എന്ന  അതിന് തെളിവില്ല എന്നാണെങ്കിൽ ഇവരൊന്നും ചരിത്രപുരുഷന്മാരല്ല എന്നതിനും തെളിവില്ല അപ്പോൾ പിന്നെ താങ്കൾ എങ്ങിനെ തറപ്പിച്ചു പറയും ഇവരൊന്നും ചരിത്ര പുരുഷന്മാരല്ലെന്ന്? അപ്പോൾ ഇവരൊന്നും ഇല്ലെങ്കിൽ മഹാഭാരതവും രാമായണവും കെട്ടു കഥകൾ അതാണല്ലോ താങ്കളുടെ വാദം? ഇവിടെ ഒരു സംശയം എന്നാൽ ഭഗവദ് ഗീത വ്യാസനങ്ങോട്ട് പറഞ്ഞാൽ മതിയായിരുന്നില്ലേ? എന്തിനാ ഇല്ലാത്ത കൃഷ്ണനെക്കൊണ്ട് വ്യാസൻപറയിപ്പിച്ചത്? നരവേഷധാരി എന്ന് മൂഢന്മാർ എന്നെ വിളിക്കുന്നു എന്ന ആ ശ്ലോകം എന്തിനായിരുന്നു? എന്നെ ഒരാൾ അപമാനിക്കുന്നു എന്ന് പറയുമ്പോൾ ഞാൻ എന്ന ചരിത്ര പുരുഷൻ വേണ്ടേ? കൃഷ്ണന്റെ സ്വർഗ്ഗാരോഹണം കൃത്യമായി പറഞ്ഞ് അതിന് തൊട്ട് പിറ്റെ ദിവസം കലിയുഗം ആരംഭിച്ചു എന്ന ചില ചരിത്രഗവേഷകരുടെ നിഗമനവും കെട്ടുകഥയാണോ?

പൂന്താനം കുറൂരമ്മ വില്വമംഗലം മേൽപ്പത്തൂർ എന്നിവർക്ക് കൃഷ്ണ ദർശനം കിട്ടി എന്നതും കെട്ടുകഥ ആയിരിക്കണമല്ലോ? കാരണം ഇല്ലാത്ത ഒന്നിനെ ദർശിക്കാൻ സാദ്ധ്യമല്ല! അപ്പോൾ താങ്കളുടെ കണക്കിൽ ഇതെല്ലാം കെട്ടുകഥ! വജ്രൻ എന്ന ഒരു രാജാവ് ചരിത്രത്തിൽ സ്ഥാനം പിടിച്ചതായി താങ്കൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ വജ്രന്റെ പിതാവ് അനിരുദ്ധനും അദ്ദേഹത്തിന്റെ പിതാവ് പ്രദ്യുമ്നനും അദ്ദേഹത്തിന്റെ പിതാവ് ശ്രീകൃഷ്ണനും ആണ്! താങ്കളുടെ കണക്കിൽ ഇതും കെട്ടുകഥ അല്ലേ? താങ്കളുടെ ഗീതാപ്രഭാഷണത്തിൽ ഇടയ്ക്കിടയ്ക്ക് ഭഗവാൻ പറഞ്ഞു എന്ന് പ്രയുന്നുണട്ല്ലോ? അപ്പോൾ ആ ഭഗവാൻ ആരാണ്? അമ്പാടിയില ഓടിക്കളിച്ച ഗോപികമാരോടൊത്ത് നൃത്തം ചെയ്ത കൃഷ്ണനല്ല ഗീത പറഞ്ഞ കൃഷ്ണൻ എന്ന് താങ്കൾ പറഞ്ഞാൽ ആ കൃഷ്ണൻ ഏതാണ്? അമ്പാടിയിലെ കൃഷ്ണൻ വളർന്ന് വലുതായി യൗവ്വനത്തെ സ്വീകരിച്ചാൽ അമ്പാടിയിലെ കൃഷ്ണനല്ലാതെ വരുമോ? അപ്പോൾ താങ്കൾ പറഞ്ഞ രീതിയിലാണെങ്കിൽ കൃഷ്ണന്റെ അച്ഛൻ വസുദേവരാണ്! താങ്കൾ പറഞ്ഞ വേറെ ആ കൃഷ്ണന്റെ പിതാവാരാണ്?

താങ്കൾ ഗീത പറയുമ്പോൾ ഉദ്ദേശിച്ച ആശയം എനിക്ക് മനസ്സിലാകാഞ്ഞിട്ടല്ല! പക്ഷെ താങ്കൾ ഇങ്ങിനെ പറയുമ്പോൾ എനിക്ക് ഇങ്ങനെ ചോദിക്കേണ്ടിവരും താങ്കൾ ഉത്തരം പറയാൻ ബാധ്യസ്ഥനാണ്!  ഗീത വ്യാഖ്യാനിക്കുമ്പോൾ താങ്കളടക്കം പലരും കൃഷ്ണ നാമം പറയുന്നു എന്തിന് ഇല്ലാത്ത ഒരാളുടെ പേർ പറയണം? വ്യാസൻ ആണ് മഹാഭാരതം എഴുതിയത് അപ്പോൾ അതിൽ ഉൾക്കൊള്ളിച്ച ഗീത വ്യാസൻ പറഞ്ഞു എന്ന് പറഞ്ഞാൽ പോരേ? എന്തിന് ചരിത്ര പുരുഷനല്ലാത്ത ഒരാളുടെ പേർ വെറുതെ വലിച്ചിഴക്കണം?

കൃഷ്ണന്റെ പേരിൽ പറയപ്പെട്ട ഭഗവദ് ഗീത കൃഷ്ണൻ ചരിത്ര പുരുഷനല്ല എന്ന് പറയുമ്പോൾ ഇല്ലാത്ത ഒരാളുടെ ഉപദേശം എന്തിന് സ്വീകരിക്കണം?  ഇനി ഒന്ന് താങ്കളോട് പറയട്ടെ! ഗീത പറഞ്ഞ ഒരാളുണ്ടല്ലോ! അത് ആരായാലും അതാണ് ഞങ്ങളുടെ കൃഷ്ണൻ! അത് ചരിത്ര പുരുഷൻ ആകാതിരിക്കാൻ തരമില്ലല്ലോ! അത് ചരിത്രമാക്കിയത് വ്യാസനും എന്താ ?

പിന്നെ മഹാഭാരത കാലഘട്ടം എന്ന് പറയുന്ന ആ കാലത്ത് ഇതല്ലെങ്കിൽ പിന്നെന്താ നടന്നിരുന്നത്? അതും കൂടി പറയണ്ടേ? പിന്നെ രാമായണവും മഹാഭാരതവും കെട്ടുകഥകൾ ആണെന്ന് പറഞ്ഞ താങ്കൾ മറ്റ് പതിനെട്ട് പുരാണങ്ങളും ഉപപുരാണങ്ങളും ചരിത്രമായി കാണുന്നുണ്ടായിരിക്കില്ല! ചുരുക്കി പറഞ്ഞാൽ ഹിന്ദുവിന് അഭിമാനിക്കാൻ തക്ക ഒരു ചരിത്ര പശ്ചാത്തലവും ഇല്ലെന്ന് ചുരുക്കം അല്ലേ? ആർ എസ് എസിനോടുള്ള വൈരാഗ്യം ഹിന്ദുക്കളെ മുഴുവൻ ഒരു ചരിത്രപരമായ സംസ്കാരം ഇല്ലാത്തവരാക്കി കാണിക്കുകയാണല്ലോ താങ്കൾ! കഷ്ടം ! പഞ്ചസാരപ്പായസം ഉഗ്രൻ! പക്ഷേ കോളാമ്പിയിൽ വിളമ്പിത്തന്നാൽ എങ്ങിനെ കഴിക്കും?   തുടരും! 
നാരായണീയം  ദശകം 29 തുടങ്ങുന്നു--അമൃതാപഹരണവും,അസുരനിഗ്രഹവും

1
ഉദ്ഗച്ഛതസ്തവ കരാദമൃതം ഹരത്സു
ദൈത്യേഷു, താനശരണാനനുനീയ ദേവാൻ
സദ്യസ്തിരോദധിഥ ദേവ! ഭവത്പ്രഭാവാ-
ദുദ്യത്സ്വയൂഥ്യകലഹാ ദിതിജാ ബഭുവുഃ.
               അർത്ഥം
പാലാഴിയിൽ നിന്ന് ഉയർന്ന് വരുന്ന അങ്ങയുടെ കയ്യിൽ നിന്ന് അസുരന്മാർ അമൃതത്തെ തട്ടിക്കൊണ്ട് പോയ്ക്കളഞ്ഞു. അപ്പോൾ ഒരു രക്ഷയും ഇല്ലാതായിത്തീർന്ന ആ ദേവന്മാരെ സാന്ത്വന വചനങ്ങളാൽ ആശ്വസിപ്പിച്ച് അല്ലയോ ദേവാ! അവിടുന്ന് പെട്ടെന്ന് മറഞ്ഞു കളഞ്ഞു. അസുരന്മാരാകട്ടെ! അവിടുത്തെ പ്രഭാവം ഹേതുവായിട്ട് സ്വന്തം കൂട്ടരുമായിത്തന്നെ കലഹത്തിന് ഒരുങ്ങിയവരായി ത്തീരുകയും ചെയ്തു.
2
ശ്യാമാം രൂ ചാചി വ യ സാ പി തനും തദാനീം
പ്രാപ് തോfസി തുംഗ കുച മണ്ഡലഭംഗുരാം ത്വം;
പീയൂഷ കുംഭ കലഹം പരി മുച്യ സർവ്വേ
തൃഷ്ണാ കുലാ: പ്രതിയയാസ് ത്വദുരോജകും ഭേ,
           അർത്ഥം
അപ്പോൾ അങ്ങ് കാന്തി കൊണ്ടും വയസ്സുകൊണ്ടും ശ്യാമയായ തടിച്ചുയർന്ന പോർ കൊങ്കകളാൽ അല്പമൊന്ന് അകത്തോട്ട് വളഞ്ഞ മോഹിനീരൂപം കൈക്കൊണ്ടവനായിത്തീർന്നു. അപ്പോൾ എല്ലാ അസുരന്മാരും അമൃതകുംഭത്തെച്ചൊല്ലിയുള്ള കലഹത്തെ തീരെ കൈവെടിഞ്ഞു. മോഹിനിയുടെ കുച കുംഭത്തെച്ചൊല്ലിയുള്ള ആശയാൽ വിവശരായിട്ട് അങ്ങയുടെ നേരേ വന്നു.
          വിശദീകരണം
സാക്ഷാൽ ഭഗവാന്റെ അവതാരമായ ധന്വന്തരീമൂർത്തിയുടെ കയ്യിൽ നിന്നും അമൃത് നിറച്ച കുടം തട്ടിയെടുക്കാൻ ആർക്കും സാദ്ധ്യമല്ല. എന്നാൽ അവർ തട്ടിയെടുത്തോട്ടെ എന്ന ചിന്തയാലാണ് ധന്വന്തരീമൂർത്തി കയ്യിൽ അത് പിടിച്ചത് 'അത് ആര് ആദ്യം ഭക്ഷിക്കണം എന്ന തീരുമാനം എടുക്കാൻ കഴിയാതെ അവർ കലഹിക്കും എന്ന് ഭഗവാന റിയാം കാരണം ആദ്യം കഴിച്ചവൻ ശക്തനായിത്തീരും പിന്നെ അയാൾ മറ്റുള്ളവർക്ക് കൊടുത്തോളണം എന്നില്ല. അവർക്ക് പരസ്പര വിശ്വാസം ഇല്ല.  ഭഗവാൻ പിന്നീട് അതിസുന്ദരിയായ മോഹിനിയുടെ വേഷം ധരിക്കുകയാണ് ചെയ്തത് ഇവിടെ ഏകദേശം നീല കലർന്ന വെള്ള നിറം അതിനാണ് ശ്യാമം എന്ന പദം പ്രയോഗിച്ചിരിക്കുന്നത് കറുപ്പ് നിറം എന്നല്ല. കൃഷ്ണനും പാഞ്ചാലിക്കും ഒക്കെ ഇതേ നിറമാണ്. പക്ഷെ പലരും കറുത്ത നിറം എന്നാണ് ധരിച്ചിരിക്കുന്നത്. മനുഷ്യ ശരീരങ്ങൾ  ചുകപ്പ് കലർന്ന വെള്ളമഞ്ഞകലർന്ന വെള്ള നീല കലർന്ന വെള്ള എന്നിങ്ങനെയുണ്ട്. അതൊക്കെ വെളുത്ത നിറം എന്ന പട്ടികയിലാണ് നാം പെടുത്തിയിരിക്കുന്നത്.  അതിസുന്ദരിയായ മോഹിനിയെ കണ്ടപ്പോൾ അമൃതകുംഭത്തിന്റെ തർക്കം വിട്ട് അസുരന്മാർ മോഹത്തോടെ മോഹിനിയുടെ കുംഭം പോലെയുള്ള കുചങ്ങളിൽ മതിമറന്നു പോയി എന്നാണ് ഭട്ടതിരിപ്പാട് പറയുന്നത്. 

2017, ഫെബ്രുവരി 8, ബുധനാഴ്‌ച

ചോദ്യവും ഉത്തരവും

സാർ ഞാൻ റീന മലപ്പുറം  അദ്വൈതം,ദ്വൈതം ,വിശിഷ്ഠാദ്വൈതം,ദ്വൈതാദ്വൈതം എന്നിവ തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരാമോ?

ഉത്തരം
പറയാം
1 അദ്വൈതം
************ബ്രഹ്മ സത്യം ജഗത് മിഥ്യ. അതായത് ബ്രഹ്മം മാത്രമാണ് സത്യം ! ജഗത് മിഥ്യയാണ്! ജീവൻ ബ്രഹ്മമാണ്! ജീവൻ എന്ന് പറയുമ്പോൾ ആത്മാവ് കൂടി അതിൽ അടങ്ങിയിരിക്കുന്നു.അഗ്നിയും പ്രകാശവും പോലെ! ജഗത് മായാ സ്വരൂപത്തിലാണ്! ജനനമരണങ്ങൾ ഉള്ളതാണ് ആത്മാവിന് മരണമില്ല! അജനും ആണ്! ഈ അദ്വൈത സിദ്ധാന്തം വേദാന്തർഗതമാണ് ! ശങ്കരാചാര്യർ അതിന് കൂടുതൽ പ്രചാരം നേടിക്കൊടുത്തു എന്ന് മാത്രം
2. വിശിഷ്ടാഷ്ഠാദ്വൈതം
************************
ഈശ്വരന്റെ അംഗങ്ങളാണ് ജഗത്തും ജീവനും +-രാമാനുജനാണ് ഇതിന്റെ ഉപജ്ഞാതാവ്!
3 ദ്വൈതം
*********
ഈശ്വരനും ജഗത്തിനും ,ജീവനും  വേറെവേറെ അസ്ഥിത്വങ്ങൾ ഉണ്ട്! മമാധ്വാചാര്യരാണ് ഇതിന്റെ ഉപജ്ഞാതാവ്!
4. ദ്വൈതാദ്വൈതം
******************
നിംബാർക്കനാണ് ഇതിന്റെ ഉപജ്ഞാതാവ്  ഈശ്വരനും ജീവനും സ്വതന്ത്ര സത്തകളാണെങ്കിലും ആശ്രിത സത്തകളുമാണ്!

ഇവ നാലും നാലാണെന്ന് തോന്നുമെങ്കിലും വ്യാഖ്യാനിച്ചു വരുമ്പോൾ അദ്വൈതത്തിലേക്ക് ഒരാൾ എത്താനുള്ള മാർഗ്ഗങ്ങളാണ് മറ്റു മൂന്നും എന്ന് നമുക്ക് മനസ്സിലാകും! ആയതിനാൽ ഭാരതീയ സനാതന ധർമ്മം എല്ലാറ്റിനേയും ഉൾക്കൊണ്ടിരിക്കുന്നു     ചിന്തിക്കുക 
നാരായണീയം  ദശകം  28 ശ്ലോകം 7 തിയ്യതി--8/2/2017

ഗിരിശദ്രുഹിണാദി സർവ്വദേവാൻ
ഗുണഭാജോ/പ്യവിമുക്തദോ ഷലേശാൻ
അവമൃശ്യ സദൈവ സർവ്വരമ്യേ
നിഹിതാ ത്വയ്യനയാ/പി ദിവ്യമാലാ.
            അർത്ഥം
ഈ ലക്ഷ്മീദേവിയാൽ ശ്രീ പരമേശ്വരൻ ബ്രഹ്മാവ് മുതലായ എല്ലാ ദേവന്മാരും ആശ്രിത വാത്സല്യാദി ഗുണങ്ങൾ ഉള്ളവരാണെങ്കിലും ദോഷാംശങ്ങളിൽ നിന്ന് നിശ്ശേഷം മുക്തരല്ലെന്ന് പര്യാലോചിച്ചിട്ട് എല്ലായ്പ്പോഴും തന്നെ സർവ്വപ്രകാരേണയും കമനീയ നായിരിക്കുന്ന നിന്തിരുവടിയിൽത്തന്നെ ദിവ്യമായ വരണ മാല്യം സമർപ്പിക്കപ്പെട്ടു.
            :വിശദീകരണം
ലക്ഷ്മീ ദേവി ബ്രഹ്മാവിനേയോ പരമശിവനേ യോ വരിക്കാത്തത് അവർ ദോഷങ്ങളിൽ നിന്ന് നിശ്ശേഷം മുക്തരാവാത്തത് കാരണമാണ് എന്ന് പറഞ്ഞിരിക്കുന്നു. എന്താണ് അവരെ വിട്ടുപിരിയാത്ത ദോഷം?

സൃഷ്ടിക്കുക എന്നത് രജോഗുണമാണ് അതിന് സഹായിക്കേണ്ടത് ജ്ഞാന ദേവതയാണ് അതായത് സരസ്വതി. സംഹരിക്കുക എന്നത് ലോക വ്യവഹാരത്തിന് അത്യാവശ്യമാണെങ്കിലും അത് തമോഗുണമാണ്. എന്നാൽ സംരക്ഷിക്കുക എന്നത് സത്വഗുണമാണ്‌. അപ്പോൾ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത രജോഗുണം ബ്രഹ്മാവിലും തമോഗുണം പരമശിവനിലും വന്നതാണ് ഇവരുടെ ദോഷം' ആ ദോഷത്തിൽ നിന്ന് മുക്തി നേടാൻ കഴിയുകയും ഇല്ല. ഇത് മനസ്സിലാക്കി ലക്ഷ്മീദേവി മഹാവിഷ്ണുവിന്റെ ഗളത്തിൽ മാലയിട്ടു. കാരണം ധ ന ദേവതയായ ലക്ഷ്മിയുടെ സഹധർമ്മിണീ ഭാവം വിഷ്ണുവിനാണ് അത്യാവശ്യം സംരക്ഷണത്തിനാണല്ലോ ധനം ആവശ്യം 1
കേന്ദ്രത്തിൽ ചായക്കാരൻ,തമിഴ്നാട്ടിൽ വേലക്കാരി

ഇന്ന് രാവിലെ കണ്ട ഒരൂ തമോഗുണമുള്ള മനസ്സിന്ന് ഉടമയായ ഒരു വ്യക്തിയുടെ പോസ്റ്റ്! അതിനുത്തരം ഒന്നേയുള്ളൂ! ഇയാളെ പോലുള്ളവരെ ഭരിക്കാൻ ചായക്കാരനും,വേലക്കാരിയും ഒക്കെ മതി! എന്നാലും പിന്നേയും ഇവരുടെ യൊക്കെ മേന്മ ബാക്കിയാണ്!   സ്വന്തം രാജ്യത്തെ ഭരണത്തെക്കുറിച്ച് ഇത്രയും പുച്ഛമായിട്ട് സംസാരിക്കുന്ന അവൻ ഒന്ന് മറന്നുപോയി വേലക്കാരിയുടെ കാര്യം അറിയാറായിട്ടില്ല പക്ഷേ ചായക്കാരനെ പ്രധാനമന്ത്രി കസേരയിൽ ഇരുത്തിയത് ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളാണ് അവർക്കൊക്കെ ചായക്കാരൻ ഭരണാധികാരിയായതിൽ അഭിമാനമേ ഉള്ളൂ! അത്രയ്ക്കും നാണക്കേടാണെങ്കിൽ ചായക്കാരൻ എന്നാണോ അധികാരത്തിൽ നിന്ന് ഒഴിഞ്ഞു പോകുന്നത്? അതുവരെ മറ്റു വല്ല സ്ഥലത്തും പോയി ജീവിക്കുക!  പിന്നെ വല്ല തേപ്പുകാരനോ മരം വെട്ടുകാരനോ ആണ് വരുന്നതെങ്കിൽ ഇയാളുടെ വിധി എന്ന് കരുതി അവിടെ ത്തന്നെ അടയിരിക്കുക!

ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തും പ്രധാനമന്ത്രിയെ ഇത്രയും അവഹേളിക്കാൻ ആരും ധൈര്യപ്പെട്ടു എന്ന് വരില്ല! ഇവിടുത്തെ മുഖ്യമന്ത്രിയെ പറ്റിയും മറുപടി ആയി പറയാം പക്ഷെ ഞാനത് ചെയ്യില്ല കാരണം അദ്ദേഹം എന്റെ കൂടി മുഖ്യമന്ത്രി ആണ് എന്ന ബോധം എനിക്കുണ്ട്! ഇഷ്ടമില്ലാത്തവരെ എന്തിന് തിരഞ്ഞെടുക്കുന്നു? കേരളത്തിലായാലും കേന്ദ്രത്തിൽ ആയാലും തിരഞ്ഞെടുക്കപ്പെട്ടവരെ അംഗീകരിക്കുകയും ആദരിക്കുകയുമാണ് വേണ്ടത്! അതാണ് പൗരധർമ്മം! ഭരണം തൃപ്തികരമല്ലെങ്കിൽ 5 വർഷം കഴിഞ്ഞാൽ ഭരണത്തിലിരിക്കുന്നവനെ പുറത്താക്കാനും മറ്റൊരാളെ അവരോധിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. അത് വരെ കാത്തിരിക്കണം. അല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെ അവഹേളിക്കയല്ല ചെയ്യേണ്ടത്.

മലിനമായ മനസ്സിന്റെ ഉടമയുടെ ജൽപ്പനം! ഇതൊക്കെ ചായക്കാരന്റെ ഭരണ ആയുസ്സ് നീട്ടിക്കൊടുക്കാൻ പര്യാപ്തമായതാണ് എന്ന് അവിവേകിയായ ഇയാൾ അറിയുന്നില്ല! കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും!എത്ര സത്യമായ പഴംചൊല്ല്!!!!!

2017, ഫെബ്രുവരി 7, ചൊവ്വാഴ്ച

വേദവും ബ്രഹ്മാവും

വേദം എന്നാൽ ജ്ഞാനം എന്നാണർത്ഥം ! ആത്മാവിനെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും ഉള്ള അറിവ് !ശാ സ്ത്രീയ മായി പറഞ്ഞാൽ എനർജിയെ കുറിച്ചും മാറ്റ റിനെ കുറിച്ചും ഉള്ള അറിവ്! ഈ പ്രപഞ്ചത്തിൽ ഇന്ന് നിലവിലുള്ള ദൃശ്യ വസ്തുക്കളുടേയും അദൃശ്യ ശക്തി യുടേയും അറിവ്!  ആ അറിവ് നാല് തരത്തിലാണ് എന്ന് സൂചിപ്പിക്കുവാനായി ഈശ്ശ്വരന്റെ അഥവാ ബ്രഹ്മാവിന്റെ 4 മുഖത്തിൽ നിന്നും വേദങ്ങൾ ഉണ്ടായി എന്ന് പറഞ്ഞിരിക്കുന്നു

ഈ ജ്ഞാനം പ്രകൃതി വസ്തുക്കളിൽ നിക്ഷിപ്തമാണ് ആയതിനാൽ പ്രകൃതിയിൽ നിന്നും ഋഷിമാർ ആ ജ്ഞാനത്തെ ചികഞ്ഞെടുത്തു! അങ്ങിനെ ഭൂമിയിൽ വേദം ഉണ്ടായി! ഓരോ ചതുർയുഗത്തിലും ഈ വേദം 4 ആയി ഭാഗിക്കപ്പെടും ഓരോ ചതുർയുഗം കഴിയുമ്പോളും ഇതെല്ലാം കൂടി ഒന്നായി ത്തീരും ! ഈ ചതുർയുഗത്തിൽ ജ്ഞാനത്തെ ലക്ഷണമൊത്ത് വ്യസിച്ചത് കൃഷ്ണ ദ്വൈപായനനാണ്! അതിനാൽ അദ്ദേഹത്തെ വ്യാസൻ എന്ന് പറയുന്നു! ഈ ചതുർയുഗം കഴിയുമ്പോളേക്കും ഇവ വീണ്ടും ഒന്നായിത്തീരും. അടുത്ത ചതുർയുഗത്തിൽ വേദത്തെ ഭാഗിക്കേണ്ട ഉത്തരവാദിത്വം അശ്വത്ഥാമാവിനാണ്. അതായത് അടുത്ത ചതുർ യുഗത്തിലെ വ്യാസൻ അശ്വത്ഥാമാവ് ആണ്. കഴിഞ്ഞ ചതുർ യുഗങ്ങളിലും വേദം വിഭജിക്കപ്പെട്ടിട്ടുണ്ട്. അന്നും വ്യാസൻമാർ ഉണ്ടായിരുന്നു. വസിഷ്ഠൻ ശക്തി പരാശരൻ എന്നിവർ മുൻ ചതുർയുഗങ്ങളിലെ വ്യാ സൻമാർ ആയിരുന്നു.

നേരത്തെ എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സമയം വരുമ്പോൾ ജനങ്ങളിലേക്ക് എത്തിക്കാനായി വിധിക്കപ്പെട്ടവർ ആവിർഭവിക്കും. അപ്പോൾ അത് കണ്ടു പിടിച്ചത് അയാളാന്നെന്ന് ലോകം പറയും. പക്ഷെ അയാൾക്ക് മുമ്പേ ആ തത്വങ്ങൾ ഉണ്ട്. ഇല്ലാത്ത ഒന്നിനേയും കണ്ടു പിടിക്കാൻ ആർക്കുമാവില്ല. ഉള്ളതിനെ ജനശ്രദ്ധയിൽ പെടുത്തുക അത്രയേ ആരും ചെയ്യുന്നുള്ളൂ ! അതിനെ അയാൾ കണ്ടു പിടിച്ചതായി പറയുന്നു എന്നു മാത്രം.
ഭാഗം 2 ധർമ്മശാസ്താവും ചില തെറ്റായ ധാരണകളും

പരശുരാമൻ കടലിൽ നിന്നും കേരളം സൃഷ്ടിച്ചു എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു! പക്ഷെ ഏത് കാലഘട്ടത്തിൽ? പരശുരാമൻ കേരളം സൃഷ്ടിച്ച അന്നാണ് കേരളപ്പിറവി എന്ന് ധരിച്ചവരുണ്ട് എന്ന് ചില കമന്റ് കളിൽ നിന്ന് ബോധ്യമായി. കേരളം എന്ന ഇന്നത്തെ സ്ഥലം ത്രേതായുഗത്തിന് മുമ്പോ ത്രേതായുഗ ആരംഭത്തിലോ ആകാനാണ് സാധ്യത അത് വീണ്ടും കടലാക്രമണത്തിൽ വെള്ളത്തിന് അടിയിൽ പോയിട്ടുണ്ടാകാം. ശ്രീരാമന്റെ കാലത്ത് ഋഷ്യമൂകാചലത്തിലും ശബരിയുടെ ആശ്രമത്തിലും രാമൻ പോയതായി വിവരമുണ്ടല്ലോ! ഇതൊക്കെ കേരളത്തിലല്ലേ? ആ പരിസരത്ത് എവിടെയെങ്കിലും ആയിരിക്കണം കിഷ്കിന്ധാ രാജ്യം! കാരണം ബാലിയെ പേടിച്ച് സുഗ്രീവൻ അഭയം തേടിയത് ഋഷ്യമൂകാചലത്തിൽ ആയിരുന്നല്ലോ!

ധാരാളം ധർമ്മശാസ്താക്കൾ ഉണ്ടെന്ന് പറഞ്ഞല്ലോ! അതിൽ മണികണ്ഠന്റെ കഥയാണ് നമുക്ക് ഏറെ പരിചയം എന്ന് മാത്രം ബാക്കി കഥാപാത്രങ്ങൾ ശാസ്താവ് എന്ന പേരിലല്ല മറിച്ച് അവതാരം എന്ന പേരിലാണ് അറിയപ്പെടുന്നത് ! ധർമ്മ ശാസ്താവിന്റെ ലക്ഷണമാണ് കഥാരൂപത്തിൽ ഇപ്പോൾ ഉള്ളത്! ശബരിക്ക് മോക്ഷം കൊടുത്തതും ,വിവാഹിതനും ആയ ധർമ്മ ശാസ്താവ് ശ്രീരാമനാണ്! കുതിരയെ വാഹനമാക്കിയ ധർമ്മ ശാസ്താവ് കൽക്കിയാണ്! മഹിഷീ മർദ്ദനം നടത്തിയത് മണികണ്ഠൻ എന്ന ധർമ്മശാസ്താവും !

മഹിഷീ മർദ്ദനം കഴിഞ്ഞ് പുലിപ്പാലുമായി എത്തിയ ശേഷം മണികണ്ഠൻ തപസ്സിന് പോകുകയാണ് ചെയ്തത്! പോകുമ്പോൾ മഹിഷീ മരീകത്തിൽ അതായത് എരുമേലിയിൽ എന്റെ സുഹൃത്തായ വാപരന് ക്ഷേത്രം പണി ചെയ്യണം എന്ന് പിതാവായ രാജശേഖരനോട് അഭ്യർത്ഥിക്കുകയുണ്ടായി. പിൽക്കാലത്ത് അത് വാവരുടെ പള്ളി ആയതെങ്ങിനെ എന്നത് ഉത്തരം ലഭിക്കാത്ത ചോദ്യമായി അവശേഷിക്കുന്നു.ചിലപ്പോൾ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആകാം!

വാവർ എന്ന പേര് ഒരു മുസൽമാനും ഇന്നേവരെ ഉള്ളതായി കേട്ടിട്ടില്ല അവരുടെ ഗ്രന്ഥങ്ങളിലൊന്നും വാവർ എന്നൊരു നല്ലവനോ ചീത്തയോ ആയ ഒരു കഥാപാത്രം ഇല്ല താനും! ഹിന്ദുക്കളുടെ മനസ്സിൽ മാത്രമേ വാവർക്ക് സ്ഥാനമുള്ളൂ! ഇസ്ലാം മതം പോലും അവഗണിക്കുന്ന ഈ കഥാപാത്രത്തെ മതമൈത്രിയുടെ പേരിൽ ഇനിയും നാം കൊണ്ടു നടക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു ---ചിന്തിക്കുക 

2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

തളരുന്ന പ്രതിപക്ഷങ്ങൾ!!!

ഞാൻ ഒരു തെറ്റ് ചെയ്താൽ അത് എന്നിൽ മാത്രം ഒതുങ്ങേണ്ടതാണ്! ഞാൻ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ പേരിൽ ആരോപിക്കുമ്പോൾ അനേകായിരം പേർ വിഷമിക്കുന്നു! പ്രതികരിക്കുന്നു! ഇത് തുടർന്ന് പോകുമ്പോൾ എന്റെ തെറ്റിന് ന്യായീകരണം കണ്ടെത്തി പലരും രംഗത്ത് വരുന്നു. അവസാനം അത് തെറ്റേ അല്ലാതെ വരുന്നു .ഇന്ന് കാണുന്ന പല കാര്യങ്ങളും ഇങ്ങിനെയാണ്

നമ്മുടെ എം പി ശ്രീ അഹമ്മദ് ആശുപത്രിയിൽ കിടക്കുമ്പോൾ മക്കളെ കാണാൻ അനുവദിക്കാത്തത് തെറ്റ് തന്നെ അതിന് കാരണം എന്താണ് എന്ന് അറിഞ്ഞ് നടപടി ആവശ്യവുമാണ്! എന്നാൽ അതിന്റെ ആരോപണം സംഘപരിവാറിലേക്ക് നീങ്ങുന്നു. അന്ന് അവിടെ കൂടിനിന്നവർ സംഘ പരിവാറുകാരായിരുന്നോ? മക്കളെ അകത്തേക്ക് കയറ്റി വിടാതിരുന്നത് സംഘ പരിവാറുകാരായിരുന്നോ? ആ സത്യം അറിയാനുള്ള അവകാശം ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക് എനിക്ക് ഉണ്ട്!

ഇപ്പോൾ ബി ജെ പി ഒഴിച്ചുള്!വരെല്ലാം പ്രതിപക്ഷമാണ്.അത്ര പ്രാധാന്യം കേരളീയർ  കൊടുക്കാത്ത ചില പാർട്ടികൾ ബി ജെ പി യോടൊപ്പം ഉണ്ട് എന്നത് സത്യം തന്നെ എന്നാൽ ബി ജെ പി ഒറ്റയ്ക്കും ബാക്കി എല്ലാവരും ഒരുമിച്ചും അതാണ് ഇപ്പോഴത്തെ അവസ്ഥ .ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല! ഗാന്ധി വധം മുതൽ തുടങ്ങിയതാണ്! കാലം എല്ലാറ്റിനും ഒരു മറുപടി കൊടുക്കും

ഇന്ന് എല്ലാവർക്കും അറിയാം ഗാന്ധി വധവും ആർ എസ് എസു മായി യാതൊരു ബന്ധവും ഇല്ല എന്ന് . ഗോഡ്സെ ഹിന്ദു മഹാ സഭയുടെ പ്രവർത്തകനായിരുന്നു. Rs S മായി അയാൾക്ക് മുമ്പ് ' ഉണ്ടായിരുന്ന ബന്ധം എന്നോ മുറിഞ്ഞുപോയി.. ഹിന്ദുമഹാസഭ യുടെ തലപ്പത്ത് നിർമ്മൽ ചന്ദ് ചാറ്റർജി ആയിരുന്നു അദ്ദേഹമാകട്ടെ ഇടതുപക്ഷ പ്രവർത്തകനും . ഗാന്ധി വധത്തിന് ശേഷം നെ ഹ്റു നിരോധിച്ചത് ആർ എസ്. എസിനെ. ഹിന്ദു മഹാസഭയെ തൊട്ടതു പോലുമില്ല. പക്ഷെ സുപ്രിം കോടതി ഗാന്ധി വധത്തിൽ ആർ എസ് എസിന് പങ്കില്ല എന്ന് വിധി എഴുതി.

ഗാന്ധിജി വധിക്കപ്പെടും എന്ന് മുൻകൂട്ടി സൂചന ലഭിച്ചിട്ടും ഗോഡ്സെ യെ അറസ്റ്റ് ചെയ്യാനോ, ചോദ്യം ചെയ്യാനോ ഗാന്ധിജിക്ക് സുരക്ഷ നൽകാനോ നെഹ്റു താൽപ്പര്യം കാണിച്ചില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. അപ്പോൾ ഗോഡ്സെ യേക്കാൾ ഗാന്ധിജി മരിക്കേണ്ടത് മറ്റു ചിലരുടെ കൂടി ആവശ്യമായിരുന്നില്ലേ?

ഇങ്ങിനെ യുള്ള ആരോപണങ്ങൾ ഏറെ കേട്ട് വളർന്നവരാണ് ആർ എസ് എസും ബിജെപിയും . തീയ്യിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് കേട്ടിട്ടില്ലേ? വർഗ്ഗീയ കക്ഷി, ഫാസിസ്റ്റ് എന്നിങ്ങനെ മറ്റുള്ളവർ നാമം ജപിക്കാൻ തുടങ്ങിയിട്ട് കാലം എത്രയായി? ഇത് വരെ പ്രത്യക്ഷമായി ഒരു വർഗ്ഗീയതയും മുസ്ലിം കൃസ്ത്യൻ വിഭാഗത്തിന് ബി ജെ പിയിൽ നിന്നോ ആർ എസ് എസിൽ നിന്നോ ഉണ്ടായിട്ടില്ല. ഇത് പറയുമ്പോൾ ഗുജറാത്ത് പൊക്കിക്കാണിക്കാൻ ആളുണ്ടാവും. അവിടെ നടന്നതെന്ത്? യാഥാർത്ഥ്യം ഒരുത്തനും അറിയില്ല. മോദി ആണ് നരഹത്യക്ക് നേതൃത്വം കൊടുത്തത് എന്ന് മാത്രം പറഞ്ഞ് സംതൃപ്തി അടയുക മാത്രമാണ് എല്ലാവരും ചെയ്യുന്നത്. സത്യം എത്രയോ അകലെയാണ്.കാരണം അതിന് ശേഷവും അധികാരത്തിലേറിയത് ബി ജെ പി സർക്കാറാണ്.(തുടരും )

ധർമ്മശാസ്താവും ചില തെറ്റായ ധാരണകളും

പാലാഴി മഥനം നടന്നത് വൈകുണ്ട്ഠ ത്തിൽ അമൃത് എടുത്ത് കൊണ്ട് അസുരന്മാർ പോയത് പാതാളത്തിലേക്ക്. ഭഗവാൻ മോഹിനീ അവതാരം എടുത്ത് അമൃത് അസുരന്മാരിൽ നിന്നും സൂത്രത്തിൽ തട്ടിയെടുത്ത് കൊണ്ടു പോയത് ദേവലോകത്തേക്ക് പരമശിവൻ മോഹിനീ രൂപം കാണുന്നത് ദേവലോകത്ത് വെച്ച്.

മനുഷ്യരുടെ 360  വർഷം ചേർന്നതാണ് ദേവൻമാരുടെ ഒരു വർഷം അതായത് ദേവൻമാർ ഒരു വർഷം കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ ഭൂമിയിലാണ് മനുഷ്യർ ചെയ്യുന്നതെങ്കിൽ അത് ചെയ്ത് തീർക്കാൻ 360 വർഷം വേണമെന്നർത്ഥം.

ഇവിടെ ഒരു സ്ത്രീ ഗർഭം ധരിച്ച് പ്രസവിക്കാൻ പത്ത് മാസം വേണം. ഇവിടെ ഗർഭം പ്രാവർത്തികമാകാൻ ശാരീരിക സംയോഗം വേണം. എന്നാൽ ദേവലോകത്ത് മാനസിക സംയോഗം മതി. നമ്മുടെ പത്ത് മാസം ദേവൻ മാർക്ക് നിമിഷം പോലുമില്ല. അപ്പോൾ പരമശിവൻ മോ,,,ഹിനിയെ കാണുകയും ധർമ്മ സംസ്ഥാപനാർത്ഥം ഒരു ശൈവ വൈഷ്ണവ ശക്തി വേണം എന്ന് ചിന്തിക്കുകയും ചെയ്തതോടെ ശാസ്താവ് ആവിർഭവിച്ചു.ഇവിടെ മോഹിനിയുടെ ഗർഭപാത്രത്തിൽ നിന്ന് യോനി വഴി പ്രസവിക്കേണ്ടതില്ല. നിമിഷങ്ങൾക്കുള്ളിൽ എല്ലാം നടന്നു. പിന്നെ പറയുന്ന കഥകളൊക്കെ ഓരോരുത്തരുടെ മനോധർമ്മം മാത്രം സത്യവുമായി പുലകുളി ബന്ധം പോലുമില്ല!

അപ്പോൾ ശാസ്താവ് എന്നൊന്ന് ഇല്ല എന്ന് പറഞ്ഞാൽ അതും ശരിയാണ്. ഭൂമിയിൽ ഇല്ല! ശാസ്താവ് ഉണ്ട് എന്നു പറഞ്ഞാൽ അതും ശരിയാണ്. ജനനം ദേവലോകത്ത് ആണല്ലോ! പിന്നെ ശാസ്താവ് വളർന്നത് കൈലാസത്തിൽ.എവിടെയാണ് കൈലാസം? ഹിമാലയത്തിൽ ! അതായത് ഭൂമിയിൽ ത്തന്നെ! പക്ഷെ!!!!!!

ചാക്രികമാണ് എല്ലാം തിരിഞ്ഞ് വീണ്ടും അവിടെ ത്തന്നെ വരും. കലിയുഗം കഴിഞ്ഞാൽ വീണ്ടും കൃതയുഗം ആരംഭിക്കും.അപ്പോൾ ചാക്രികമാണെങ്കിൽ ഇന്ന് കാണുന്ന കര കടലും ഇന്ന് കാണുന്ന കടൽ അടുത്ത മന്വന്തരത്തിൽ കരയും ആയിരിക്കണമല്ലോ അപ്പോൾ ഇന്ന് കാണുന്ന കൈലാസമാണോ? അതോ കടലിന്നടിയീൽ കിടക്കുകയാണോ യഥാർത്ഥ കൈലാസം എന്നറിയാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല.അടുത്ത ചതുർയുഗത്തിലെ വ്യാസൻ ഇപ്പോൾ നമ്മൾ പരിചയമുള്ള അശ്വത്ഥാമാവ് ആയിരിക്കുമത്രേ!

അങ്ങിനെ കൈലാസത്തിൽ ഉള്ള ശാസ്താവ് ശിശുരൂപം പ്രാപിച്ച് പംപാ നദിയുടെ തീരത്ത് കിടക്കുമ്പോഴാണ് പാണ്ഡ്യ വംശ രാജാവായ രാജശേഖരൻ കാണുന്നതും എടുത്ത് വളർത്തുന്നതും. പരമശിവൻ ശിശു രൂപം പ്രാപിച്ച് പമ്പാ പുളിനത്തിൽ കിടക്കാൻ പറഞ്ഞപ്പോൾ കഴുത്തിൽ ഒരു മണി കെട്ടിക്കൊടുത്തിരുന്നു. അതിനാൽ രാജാവ് അവനെ മണികണ്ഠൻ എന്ന് വിളിച്ച് പേരിട്ടു. അതായത് മോഹിനീ സുതനായ ധർമ്മശാസ്താവിന്റെ മനുഷ്യ ജന്മമാണ് മണികണുൻ എന്ന അയ്യപ്പൻ ചെറുപ്പത്തിലേ ഇന്ദ്രിയ നിഗ്രഹം നടന്നവനാകയാൽ അയ്യപ്പൻ എന്ന് എല്ലാവരം മണി കണ്ഠനെ വിളിച്ചു പോന്നു. (തുടരും)
നാരായണീയം - ദശകം -28 ശ്ലോകം - 5 - Date_6/2/2017

'അഭിഷേകജലാനുപാതി മുഗ്ദ്ധ -
ത്വദ പാം ഗൈര വ ഭൂഷിതാംഗവല്ലീം
മണികുണ്ഡല പീത ചേലഹാര -
പ്രമുഖൈസ് താമമരാ ദയോfന്വഭൂഷൻ
       '   അർത്ഥം
ദേവന്മാർ മുതലായവർ അഭിഷേക ജലത്തിനു പിമ്പേ ചെന്നു വീഴുന്ന മനോഹരങ്ങളായ നിന്തിരുവടിയുടെ കടാക്ഷങ്ങളാൽ അലംകൃതമായ ശരീരത്തോട് കൂടിയ ആ ദേവിയെ രത്നകുണ്ഡലം മഞ്ഞപ്പട്ട് മുത്തുമാല മുതലായവയെ ക്കൊണ്ട് വീണ്ടും അലങ്കരിച്ചു.
6
വരണ സ്ര ജുമാ ത്ത ഭൃംഗനാദം
ദ ധ തീ സാ കുച കുംഭ മന്ദയാനാ
പദശിഞ്ജിത മഞ്ജു നൂപുരാ ത്വാം
കലിത വ്രീളവിലാസ മാസ സാദ'
          അർത്ഥം
വണ്ടുകളുടെ നാദത്തോട് കൂടിയ വരണമാല എടുത്തവളും സ്തന കലശങ്ങളുടെ ഭാരം കൊണ്ട് മെല്ലെ നടക്കുന്നവളും കാലിൽ കിലുങ്ങുന്ന മനോഹരങ്ങളായ കാൽത്തളകളോട് കൂടിയവളും ആയ ലക്ഷ്മീദേവി ലജ്ജാ വിലാസങ്ങൾ പ്രകാശിപ്പിച്ചു കൊണ്ട് നിന്തിരുവടിയെ സമീപിച്ചു.
      വിശദീകരണം
ഇവിടെ സ്തന കലശങ്ങളുടെ ഭാരം കൊണ്ട് എന്ന് പറഞ്ഞത് ശ്രദ്ധിക്കുക  വലിയ മുലകളുടെ ഭാരം കൊണ്ട് എന്ന അർത്ഥമല്ല സ്തനം എന്നാൽ ജന്മസിദ്ധമായ ജ്ഞാനം എന്നർത്ഥം ഒന്ന് ആത്മാവിനെ ക്കുറിച്ചും മറ്റൊന്ന് പ്രകൃതിയെക്കുറിച്ചും ഉള്ള ജ്ഞാനം അതാണ് സ്തന കലശങ്ങൾ എന്ന് പറഞ്ഞത് ജ്ഞാനികളുടെ ശിരസ്സ് വിനയം കൊണ്ട് കുനിഞ്ഞിരിക്കും മന്ദമായെഗമിക്കു! ആയതിനാൽ ബാഹ്യമായ സ്തനത്തെ അല്ല ഭട്ടതിരിപ്പാട് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. 

2017, ഫെബ്രുവരി 5, ഞായറാഴ്‌ച

ഭാഗം-2 കാടടക്കി വെടി വെക്കുന്നവർ

അഴിമതി നടക്കുന്നു എന്ന പരാതി ക്ഷേത്രങ്ങളെ സംബന്ധിച്ച് മിക്കവാറും ഉന്നയിക്കുന്ന ആരോപണമാണ്. എന്നാൽ വ്യക്തമായ തെളിവ് സഹിതം അത് തെളിയിക്കാൻ മുൻകൈ എടുക്കേണ്ടേ? അതൊട്ടു വയ്യ താനും.ക്ഷേത്രങ്ങളിൽ ധൂർത്ത് നടക്കുന്നു. സ്വാമിജി മാരടക്കം എല്ലാവരും പറയുന്ന കാര്യമാണ്. പ്രത്യേകിച്ച് ഭാഗവത സപ്താഹത്തോട് അനുബന്ധിച്ച് ഉള്ള ചടങ്ങുകൾ.

എന്താണ് ധൂർത്ത്? ധാരാളം പണം ചിലവാക്കി ക്ഷേത്രത്തിന് ബാധ്യത വരുത്തി വെക്കുക അങ്ങിനെ എവിടെയാണ് ഉള്ളത്? സ്ഥിരമായി ഭാഗവത സപ്താഹം നടക്കുന്ന പതിനഞ്ചോളം ക്ഷേത്രങ്ങളിൽ ഈ വർഷം ഞാൻ പരിപാടികൾക്കു പോയി. ക്ഷേത്ര ഭാരവാഹികളുമായി സംസാരിക്കവേ ഓരോ വർഷവും സപ്താഹം കഴിയുമ്പോൾ ഇരുപത്തി അയ്യായിരം രൂപ മുതൽ നാൽപ്പതിനായിരം രൂപ വരെ അവർക്ക് ബാലൻസ് ഉണ്ടെന്ന് ആണ് പറഞ്ഞത് അപ്പോൾ അതെങ്ങിനെ ധൂർത്ത് ആകും?

സമൂഹത്തിൽ വേറെ നല്ല കാര്യം ചെയ്തു കൂടെ? മറ്റൊരു ചോദ്യം. നല്ല കാര്യങ്ങളിൽ ഏതിനാണ് പണപ്പിരിവ് ഇല്ലാത്തത്? പിന്നെ സർക്കാർ തലത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ക്ഷേത്രങ്ങൾ ഏറ്റെടുത്ത് നടത്തണോ? എങ്കിൽ പിന്നെ പഴയ രീതിയിൽ ക്ഷേത്രഭരണം നാട്ടിൽ ഏർപ്പാടാക്കിയാൽ പോരേ?

ഹിന്ദുവിന്റെ ആരാധന അടക്കമുള്ള സാംസ്കാരിക കേന്ദ്രമായ ക്ഷേത്രം എല്ലാം കൊണ്ടും വളരെണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ആ വളർച്ചയ്ക്ക് ആവശ്യം മായ സാമ്പത്തിക സ്രോതസ്സ് ധാർമ്മികമായി ഉണ്ടാക്കുന്നതിൽ യാതൊരു അപാകതയും ഇല്ല. വലിയ വഴിപാടുകളും മറ്റും ചെയ്യണം എന്ന് ആരേയും നിർബന്ധിക്കു  ന്നുണ്ടോ? അതിന് കഴിവുള്ളവർ അത് ചെയ്യുന്നു. അതിൽ ആർക്കാണിത്ര തലവേദന?

ഭാഗവത സപ്താഹ വേളയിൽ പുതിയ ഒരോ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു. സത്യത്തിൽ അതിന്റെ ആവശ്യം ഇല്ല. പക്ഷെ ജനപങ്കാളിത്തം കൂടുന്നു. സാമ്പത്തിക വരുമാനം കൂടുന്നു. പുറത്ത് വ്യാപാരങ്ങൾ തകൃതിയായി നടക്കുന്നു. അപ്പോൾ സമൂഹത്തിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റു തരത്തിൽ ഗുണം ഉണ്ടാകുന്നു. അതിൽ എവിടെയാണ് അപാകത ? നഷ്ടങ്ങൾ മാത്രമാണ് ഈ വക പരിപാടികൾ കൊണ്ട് ഉണ്ടാകുന്നത് എങ്കിൽ ഇവ അധിക കാലം കൊണ്ടു നടക്കാൻ സാദ്ധ്യമല്ല എന്നറിയാത്തവർ ആരാണ്?

അപ്പോൾ ക്ഷേത്രങ്ങളിൽ കൊള്ളരുതാത്ത കാര്യങ്ങളാണ് നടക്കുന്നത് എന്ന് വരുത്തിത്തീർക്കേണ്ടത് ചിലരുടെലഅജണ്ടയാണ്. സജ്ജനങ്ങൾആ ആരോപണങ്ങളിൽ കുടുങ്ങി പ്പോകരുത്!അനീതി വല്ലതും നടക്കുന്നുണ്ടെങ്കിൽ നമുക്ക് തന്നെ അവ നിയന്ത്രിക്കാവുന്നതാണ്. അഴിമതി നടക്കുന്നു എന്ന് വിളിച്ചു കൂവി സ്വയം പരിഹാസ്യരാകരുത്! ക്ഷേത്ര ധ്വംസനം പല രൂപത്തിലാണ്. ഇങ്ങിനെയുള്ള ആരോപണങ്ങളും ക്ഷേത്ര ധ്വംസനത്തിന്റെ ഭാഗമാണ്!  ചിന്തിക്കുക!