2017, ഫെബ്രുവരി 26, ഞായറാഴ്‌ച

വിവേക ചൂഡാമണി  ശ്ലോകം 174 തിയ്യതി 26/2/20 17

വായു നാ നീയതേ മേഘ:
പുനസ്തേ നൈവ നീയതേ
മനസാ കൽപ്യതേ ബന്ധോ
മോക്ഷസ്തേ നൈവ കൽപ്യതേ
           അർത്ഥം
കാറ്റ് മഴക്കാറിനെ അടിച്ചു കൊണ്ടുവരുന്നു. ആ കാറ്റ് തന്നെ മഴക്കാറിനെ അടിച്ച് തുരത്തുകയും ചെയ്യുന്നു. ബന്ധത്തെ കൽപ്പിക്കുന്നത് മനസ്സാണ് മോക്ഷത്തെ കൽപ്പിക്കുന്നതും മനസ്സ് തന്നെ.
        വിശദീകരണം.
ഒരു വസ്തു തന്നെ വിരുദ്ധമായ രണ്ടു കാര്യങ്ങൾക്ക് എങ്ങിനെ കാരണമായിത്തീരും? എന്നതിന് കാറ്റിനേയും മഴക്കാറിനേയും ദൃഷ്ടാന്തമായി പറഞ്ഞിരിക്കുന്നു. ഒരാളെ നമ്മൾ അതിയായി സ്നേ ഹിക്കുന്നു. അയാളുടെ തനിനിറം അറിയുമ്പോൾ നാം അയാളെ വെറുക്കുകയും ചെയ്യുന്നു. ഈസ് നേഹത്തിനും വെറുപ്പിനും ആധാരം മനസ്സ് തന്നെ.
175
ദേഹാദിസർവ്വവിഷയേ പരികല്പ്യ രാഗം
ബധ്നാതി തേന പുരുഷം പശുവദ് ഗുണേന
വൈരസ്യമത്ര വിഷവത് സുവിധായ പശ്ചാ--
ദേനം വിമോചയതി തന്മന ഏവ ബന്ധാത്.
              അർത്ഥം
ദേഹം തുടങ്ങിയ സർവ്വ വിഷയങ്ങളിലും ദൃഢമായ ആസക്തി ജനിപ്പിച്ച് മനസ്സ് മനുഷ്യനെ കാളയെ കയറു കൊണ്ട് എന്ന പോലെ വരിഞ്ഞു കെട്ടുന്നു! പിന്നീട് ഇതേ മനസ്സ് തന്നെ ദേഹാദികളിൽ വിഷത്തിൽ എന്ന പോലെയുള്ള അനാസക്തി ജനിപ്പിച്ച് ഈ മനുഷ്യനെ ആ കെട്ടു പാടിൽ നിന്ന് മോചിപ്പികാകുകയും ചെയ്യുന്നു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ