2017, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

പ്രത്യക്ഷവും പരോക്ഷവും

ഇതിഹാസങ്ങളിൽ ബന്ധങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞിട്ടുണ്ട്. നമ്മളും അങ്ങിനെ പറയാറുണ്ട്. എന്റെകുട്ടിയാണ്  എന്ന് പേരക്കുട്ടിയെ ഉദ്ദേശിച്ച് നമ്മൾ പറയാറുണ്ടല്ലോ! അതേ പോലെ ഇതിഹാസങ്ങളിലും ഉണ്ട്. അഹല്യ ബ്രഹ്മ പുത്രിയാണ് എന്ന് രാമായണം പറയുന്നു! എന്നാൽ പഞ്ചാശ്വൻ എന്ന പുരുവംശ രാജാവിന്റെ പുത്രി ആണെന്നും പറയുന്നു! ഇവിടെ ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ച സ്ത്രീ കഥാപാത്രം അഹല്യയാണ്! അത് പഞ്ചാശ്വന്റെ മകളായാണ് സൃഷ്ടിച്ചത്! അതായത് നമ്മളൊക്കെ ബ്രഹ്മ സൃഷ്ടികൾ തന്നെ പക്ഷെ എന്റെ അച്ഛനിലൂടെ ഞാൻ സൃഷ്ടിക്കപ്പെട്ടു! അല്ലാതെ വിരുദ്ധമായ പരാമർശമാണെന്നോ അഹല്യ രണ്ടുണ്ട് എന്നൊ ധരിക്കുന്നത് ഗുരുവിന്റെ  അഭാവം മൂലമാണ്!

സാഹചര്യം മനസ്സിലാക്കി സംഗതി മനസ്സിലാക്കാനുള്ള കഴിവ് നേടുക അതിന് ഒരു സദ്ഗുരുവിന്റെ ഉപദേശം കൂടിയേ തീരൂ! വിശ്വാമിത്രന്റെ കൂടെ പോയ രാമ ലക്ഷ്മണന്മാർ സുബാഹു മാരീചൻ എന്നിവരുടെ ശല്യം തീർത്ത് യാഗം അനുഷ്ഠിക്കാൻ വിശ്വാമിത്രനെ സഹിയിച്ച ശേഷം ജനക മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് പോകും വഴി മനോഹരമായ ഒരു സ്ഥലം കണ്ടപ്പോൾ അതിനെപ്പറ്റി വിശ്വാമിത്രനോട് ചോദിച്ചപ്പോളാണ് അഹല്യയുടെ കഥ പറയുന്നത്! അപ്പോൾ ആ സ്ഥലവർണ്ണനയാണ് നടത്തുന്നത്!

അഹല്യയേയും ഇന്ദ്രനേയും ഗൗതമനേയും കഥാപാത്രങ്ങളാക്കി ഭൂമിയുടെ അവസ്ഥ വർണ്ണിക്കുകയാണ് ചെയ്തത്! കൃതയുഗത്തിൽ സങ്കൽപ്പം കൊണ്ട് അവശ്യസാധനങ്ങൾ സൃഷ്ടിക്കാൻ കഴിയുമായിരുന്നു! എന്നാൽ കാൽ ശതമാനം അധർമ്മം വ്യാപിച്ച ത്രേതായുഗത്തിൽ ആ ശക്തി നഷ്ടപ്പെട്ട ഒരു സമൃഹമായിരുന്നു! അദ്ധ്വാനിച്ചാലേ ഫലം കിട്ടുകയുള്ളൂ! അത് വരെ ഉഴുതാതെ കിടക്കുന്ന ഭൂമിയാണിത് അതായത് അഹല്യ! ഇന്ദ്രൻ പ്രാപിച്ചിരിക്കുന്നൂ അതായത് എെശ്വര്യം പ്രാപിച്ചതാണ് ഈരഅഹല്യ എന്ന് വിശേഷിപ്പിക്കുന്ന ഈ ഭൂമി!

പഞ്ച ഭൂതങ്ങൾ ആവിർഭവിച്ചപ്പോൾ എെശ്വര്യം പ്രാപിച്ചതാണ് ഭൂമി അതായത് അഹല്യ എന്ന് സൂര്യൻ അതായത് ഗൗതമൻ അറിഞ്ഞിരുന്നില്ല! അതിനാൽ ഗൗതമനെ ഇന്ദ്രൻ വഞ്ചിച്ചു എന്ന് ആലങ്കാരികമായി പറഞ്ഞിരിക്കുന്നു! അറിഞ്ഞപ്പോൾ ആ എെശ്വര്യത്തിനെ അതായത് ഇന്ദ്രനെ ആയിരം ലിംഗങ്ങളുണ്ടാകാൻ ശപിച്ചു! അതായത് എെശ്വര്യം ആയിരം മടങ്ങ് വർദ്ധിക്കാൻ ശപിച്ചു അതായത് ഉറപ്പിച്ചു പറഞ്ഞു അഥവാ അനുഗ്രഹിച്ചു!  നീ ശിലയായിത്തീരട്ടെ! അതായത് അഹല്യയായ ഉഴുതാത്ത ഭൂമി ശില പോലെത്തന്നെയാണ്! രാമന്റെ അഥവാ ഭൂമിയേ സന്തോഷിപ്പിക്കുന്നവന്റെ പാദസ്പർശമേറ്റാൽ നിനക്ക് ശാപമോക്ഷം കിട്ടും  അതായത് അഹല്യ എന്ന ഉഴുതാത്ത ഭൂമിയെ സന്തോഷിപ്പിക്കുന്നവനായ കർഷകന്റെ പാദം തട്ടിയാൽ അഹല്യ ഹല്യയായിത്തീരും അതായത് ഉലഞ്ഞ് കൃഷിക്ക് ഉപയുക്തമായിത്തീരും

അതിനാൽ രാമാ നിന്റെ പാദം ശിലയിൽ വെക്കുക! കർഷകനോടുള്ള ഉപദേശം! രാമൻ കാൽ വെച്ചു എന്ന് പറയുന്നത് പിൽക്കാലത്ത് കർഷകൻ അവിടെ യെത്തി അഹല്യ എന്ന ഉഴുതാത്ത ഭൂമിയെ ഉഴുത് കൃഷിക്ക് ഉപയുക്തമാക്കിയപ്പോൾ അഹല്യയ്ക്ക് ശാപമോക്ഷം കിട്ടി എന്ന് പറയുന്നു!

വളരെ ഗഹനമായി ചിന്തിച്ചെടുക്കേണ്ട ഒരു സിംപോളിക്ക് കഥ അല്ലെങ്കിൽ കൽപ്പിത കഥയാണിത്! വാക്യാർത്ഥത്തിൽ എടുത്താൽ ചിലർ പറയുന്ന പോലെ സംഭവിക്കാത്ത കഥയാണെന്ന് വരും ---ചിന്തിക്കുക!!!! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ