2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

തളരുന്ന പ്രതിപക്ഷങ്ങൾ!!!

ഞാൻ ഒരു തെറ്റ് ചെയ്താൽ അത് എന്നിൽ മാത്രം ഒതുങ്ങേണ്ടതാണ്! ഞാൻ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ പേരിൽ ആരോപിക്കുമ്പോൾ അനേകായിരം പേർ വിഷമിക്കുന്നു! പ്രതികരിക്കുന്നു! ഇത് തുടർന്ന് പോകുമ്പോൾ എന്റെ തെറ്റിന് ന്യായീകരണം കണ്ടെത്തി പലരും രംഗത്ത് വരുന്നു. അവസാനം അത് തെറ്റേ അല്ലാതെ വരുന്നു .ഇന്ന് കാണുന്ന പല കാര്യങ്ങളും ഇങ്ങിനെയാണ്

നമ്മുടെ എം പി ശ്രീ അഹമ്മദ് ആശുപത്രിയിൽ കിടക്കുമ്പോൾ മക്കളെ കാണാൻ അനുവദിക്കാത്തത് തെറ്റ് തന്നെ അതിന് കാരണം എന്താണ് എന്ന് അറിഞ്ഞ് നടപടി ആവശ്യവുമാണ്! എന്നാൽ അതിന്റെ ആരോപണം സംഘപരിവാറിലേക്ക് നീങ്ങുന്നു. അന്ന് അവിടെ കൂടിനിന്നവർ സംഘ പരിവാറുകാരായിരുന്നോ? മക്കളെ അകത്തേക്ക് കയറ്റി വിടാതിരുന്നത് സംഘ പരിവാറുകാരായിരുന്നോ? ആ സത്യം അറിയാനുള്ള അവകാശം ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക് എനിക്ക് ഉണ്ട്!

ഇപ്പോൾ ബി ജെ പി ഒഴിച്ചുള്!വരെല്ലാം പ്രതിപക്ഷമാണ്.അത്ര പ്രാധാന്യം കേരളീയർ  കൊടുക്കാത്ത ചില പാർട്ടികൾ ബി ജെ പി യോടൊപ്പം ഉണ്ട് എന്നത് സത്യം തന്നെ എന്നാൽ ബി ജെ പി ഒറ്റയ്ക്കും ബാക്കി എല്ലാവരും ഒരുമിച്ചും അതാണ് ഇപ്പോഴത്തെ അവസ്ഥ .ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല! ഗാന്ധി വധം മുതൽ തുടങ്ങിയതാണ്! കാലം എല്ലാറ്റിനും ഒരു മറുപടി കൊടുക്കും

ഇന്ന് എല്ലാവർക്കും അറിയാം ഗാന്ധി വധവും ആർ എസ് എസു മായി യാതൊരു ബന്ധവും ഇല്ല എന്ന് . ഗോഡ്സെ ഹിന്ദു മഹാ സഭയുടെ പ്രവർത്തകനായിരുന്നു. Rs S മായി അയാൾക്ക് മുമ്പ് ' ഉണ്ടായിരുന്ന ബന്ധം എന്നോ മുറിഞ്ഞുപോയി.. ഹിന്ദുമഹാസഭ യുടെ തലപ്പത്ത് നിർമ്മൽ ചന്ദ് ചാറ്റർജി ആയിരുന്നു അദ്ദേഹമാകട്ടെ ഇടതുപക്ഷ പ്രവർത്തകനും . ഗാന്ധി വധത്തിന് ശേഷം നെ ഹ്റു നിരോധിച്ചത് ആർ എസ്. എസിനെ. ഹിന്ദു മഹാസഭയെ തൊട്ടതു പോലുമില്ല. പക്ഷെ സുപ്രിം കോടതി ഗാന്ധി വധത്തിൽ ആർ എസ് എസിന് പങ്കില്ല എന്ന് വിധി എഴുതി.

ഗാന്ധിജി വധിക്കപ്പെടും എന്ന് മുൻകൂട്ടി സൂചന ലഭിച്ചിട്ടും ഗോഡ്സെ യെ അറസ്റ്റ് ചെയ്യാനോ, ചോദ്യം ചെയ്യാനോ ഗാന്ധിജിക്ക് സുരക്ഷ നൽകാനോ നെഹ്റു താൽപ്പര്യം കാണിച്ചില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. അപ്പോൾ ഗോഡ്സെ യേക്കാൾ ഗാന്ധിജി മരിക്കേണ്ടത് മറ്റു ചിലരുടെ കൂടി ആവശ്യമായിരുന്നില്ലേ?

ഇങ്ങിനെ യുള്ള ആരോപണങ്ങൾ ഏറെ കേട്ട് വളർന്നവരാണ് ആർ എസ് എസും ബിജെപിയും . തീയ്യിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് കേട്ടിട്ടില്ലേ? വർഗ്ഗീയ കക്ഷി, ഫാസിസ്റ്റ് എന്നിങ്ങനെ മറ്റുള്ളവർ നാമം ജപിക്കാൻ തുടങ്ങിയിട്ട് കാലം എത്രയായി? ഇത് വരെ പ്രത്യക്ഷമായി ഒരു വർഗ്ഗീയതയും മുസ്ലിം കൃസ്ത്യൻ വിഭാഗത്തിന് ബി ജെ പിയിൽ നിന്നോ ആർ എസ് എസിൽ നിന്നോ ഉണ്ടായിട്ടില്ല. ഇത് പറയുമ്പോൾ ഗുജറാത്ത് പൊക്കിക്കാണിക്കാൻ ആളുണ്ടാവും. അവിടെ നടന്നതെന്ത്? യാഥാർത്ഥ്യം ഒരുത്തനും അറിയില്ല. മോദി ആണ് നരഹത്യക്ക് നേതൃത്വം കൊടുത്തത് എന്ന് മാത്രം പറഞ്ഞ് സംതൃപ്തി അടയുക മാത്രമാണ് എല്ലാവരും ചെയ്യുന്നത്. സത്യം എത്രയോ അകലെയാണ്.കാരണം അതിന് ശേഷവും അധികാരത്തിലേറിയത് ബി ജെ പി സർക്കാറാണ്.(തുടരും )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ