2017, ഫെബ്രുവരി 2, വ്യാഴാഴ്‌ച

ഹൈന്ദവരും ഹൈന്ദവ സംഘടനകളും സനാതന ധർമ്മം ഉൾക്കൊള്ളണം.

ഗാന ഗന്ധർവ്വന്റെ ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിനോടനുബന്ധിച്ച് കുറച്ച് പോസ്റ്റുകൾ ഞാൻ ഇട്ടിരുന്നു. അനുകൂലിച്ചും ,പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും വന്നു. ചില സത്യങ്ങൾ കൂടി പറയാനുണ്ട്. കഴിഞ്ഞ 700 വർഷങ്ങളോളമായി ഹൈന്ദവ സമൂഹം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പീഡിപ്പിക്ക്പ്പെട്ടു കൊണ്ടിരിക്കുന്നു എന്ന സത്യം ഉൾക്കൊണ്ടു തന്നെയാണ് ഞാൻ ദാസേട്ടന്റെ ക്ഷേത്രപ്രവേശനത്തെ അനുകൂലിക്കുന്നത്. അതിന് നിദാനം നമ്മുടെ പുരാണങ്ങൾ തന്നെയാണ്. അതിൽ നിന്നും ഭഗവാന്റെ ഇംഗിതം മനസ്സിലാക്കാം.

രാവണൻ ലോകോപദ്രവി ആയിരുന്നിട്ടും സഹോദരനായ വിഭീഷണനെ ഭഗവാൻ സ്വീകരിക്കയാണ് ചെയ്തത്. ഏറ്റവും അപകടകാരിയായ ഹിരണ്യകശിപുവിനെ വധിച്ച ഭഗവാൻ സംരക്ഷിച്ചത് പുത്രനായ പ്രഹ്ലാദനെയാണ്. ഈ കഥയിൽ നിന്ന് ഒരു കാര്യം നമുക്ക് പഠിക്കാനുണ്ട്. അ സത്തിലും സത്തുണ്ട്. അത് കാണാതിരുന്നു കൂടാ. നിർബ്ബന്ധിച്ചും, പ്രലോഭിപ്പിച്ചും ഹിന്ദുമതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് മത പരിവർത്തനം നടക്കുന്ന ഈ കാലഘട്ടത്തിൽ ഹൈന്ദവ ധർമ്മത്തിൽ ആകൃഷ്ടനായി ഭക്തിയോടെ ക്ഷേത്ര ദർശനത്തിന് കൊതിക്കുന്ന ഒരാളെ വിലക്കുന്നത് മൂഢത്വമാണ്. ഒരു പക്ഷെ ഗാന ഗന്ധർവ്വ നെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് അനുവദിച്ചാൽ നിരവധി പേർ ഈ ആവശ്യവുമായി വന്നെന്നു വരാം.  മനുഷ്യനിർമ്മിതമല്ലാത്ത കൃഷ്ണ വിഗ്രഹത്തിന്റെ മഹാത്മ്യം അവരും അംഗീകരിക്കുന്നു എന്ന് തന്നെയാണതിന് അർത്ഥം.

ഇത് മാത്രമാണ് സത്യം എന്നും പറഞ്ഞ് കോലാഹലം കൂട്ടുന്ന സെമിറ്റിക് മതങ്ങളുടെ ഇടയിൽ നിന്ന് തന്നെ ജനങ്ങൾ ക്ഷേത്രസങ്കല്പത്തിലേക്ക് ആകർഷിക്കപ്പെടുന്നുവെങ്കിൽ അത് ഹൈന്ദവ ധർമ്മങ്ങൾക്ക് ഗുണമോ? അതോ ദോഷമോ? ബുദ്ധിപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു.  എല്ലാറ്റിലും ഒരു നന്മ കാണാൻ നമുക്ക് കഴിഞ്ഞാൽ അതിനനുസരിച്ച് ഗുണവും പ്രതീക്ഷിക്കാം.  കാലം മാറി ഇനി പഴയ പോലെ ഹൈന്ദവരുടെ ഒന്നും സ്വന്തമാക്കാൻ മറ്റുള്ളവർക്കാകില്ല' സനാതന ധർമ്മത്തെക്കുറിച്ചുള്ള അജ്ഞാനവും നമ്മുടെ ഇടയിൽ ഉണ്ടായിരുന്ന ജാതീയതയും ആയിരുന്നു നമുക്ക് ദോഷങ്ങളെ സമ്മാനിച്ചത്. എന്നാൽ ഇന്നത്തെ അവസ്ഥ വേറെയാണ്. ജാതീയത ഇപ്പോൾ ചില രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളിൽ മാത്രമാണ്. സനാതന ധർമ്മത്തെ കുറിച്ച് നമ്മുടെ സമൂഹം ബോധവാൻമാരുമാണ്. എന്തിനും പോന്ന കരുത്തും ഇന്ന് സംഘടനകൾക്കുണ്ട്. അതിനാൽത്തന്നെ ഭയം അസ്ഥാനത്താണ്. ഇപ്പോൾ സ്വയം മനസ്സിലാക്കുകയാണ് വേണ്ടത്. - ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ