ഭഗവദ് ഗീതയുടെ സന്ദേശമോ ??
***സംഭവിച്ചതെല്ലാം നല്ലതിന്! സംഭവിക്കുന്നതെല്ലാം നല്ലതിത്.! ഇനി സംഭവിക്കുന്നതും നല്ലതിന് നഷ്ടപ്പെട്ടതോർത്ത് എന്തിന് ദുഃഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നിങ്ങൾ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നിങ്ങൾ സൃഷ്ടിച്ചതാണോ? നിങ്ങൾ നേടിയതെല്ലാം നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിച്ചതാണ്. നിങ്ങൾക്ക് ഉള്ളതെല്ലാം ഇവിടെ നിന്ന് നേടിയതാണ്. ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേയോ ആയിരുന്നു. നാളെ അത് മറ്റാരുടേയോ ആകാം.
++++++++++++++++++++++++++++++++++++++++++++++++++++++++ഭഗവദ് ഗീതാസന്ദേശം എന്ന പേരിൽ പ്രചരിക്കുന്ന വാക്കുകളാണ് മേൽ പറഞ്ഞത്. എന്നാൽ ഈ അർത്ഥം വരുന്ന ശ്ലോകങ്ങൾ ഏത്?ഭഗവദ് ഗീത പതിനെട്ടദ്ധ്യായവും അർത്ഥവും വ്യിഖ്യാനവും സഹിതം കൃഷ്ണ ഗാഥ എന്ന ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്. അതിൽ ഇങ്ങിനേ ഒന്ന് കാണിച്ചു തരാൻ പറ്റുമോ? ചിന്മയാനന്ദജിയുടെ ഗീതാ വ്യാഖ്യാനമുണ്ട് അതിൽ ഇങ്ങിനെ ഒന്ന് കാണിച്ചു തരാൻ പറ്റുമോ?
സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതെല്ലാം നല്ലതിന് ! ഇങ്ങിനെ പറയുമ്പോൾ അവതാരത്തിന്റെ ആവശ്യമില്ല കോടതിയുടെ ആവശ്യവും ഇല്ലല്ലോ! ആരെങ്കിലും ഉപദ്രവിച്ചാലും ഈ തത്വപ്രകാരം നല്ലതിനാണല്ലോ! അപ്പോൾ നിങ്ങൾ എന്തിന് നീതീ തേടി കോടതിയെ സമീപിക്കണം?തികച്ചും കർമ്മയോഗത്തിന് എതിരാണ് ഇത്! സംഭവിക്കുന്നതെല്ലാം നല്ലതിനാണെങ്കിൽ ഒന്നും ചെയ്യാതെ ഇരുന്നാൽ മതിയല്ലോ! എന്നാൽ മടി പിടിച്ച് വെറുതെ ഇരിക്കുന്നതിനെ ഗീത എതിർക്കുകയാണ് ചെയ്യുന്നത്!
ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേയോ ആയിരുന്നു! തികച്ചും തെറ്റായ. പരാമർം! ഇന്ന് എഎനിക്കുള്ളതെല്ലാം മുൻ ജന്മങ്ങളിൽ ഞാൻ ചെയ്ത കർമ്മഫലങ്ങളാണ്! അത് മറ്റാരുടേയും ആയിരുന്നില്ല! ഇനി അത് ആരുടേയും ആകാനും കഴിയില്ല! ഓരോരുത്തർക്കും അവനവന്റെ കർമ്മ ഫലമാണ് ലഭിക്കുന്നത്! അത് ആരുടേയും കയ്യിൽ ഉള്ളതായിരുന്നില്ല ഇനി ആർക്കും അത് ലഭിക്കുകയും ഇല്ല കാരണം എനിക്കുള്ള!ത് എന്റെ മുൻജന്മ കർമ്മഫലം ആണ്! അപ്പോൾ തികച്ചും ഗീതാ വിരുദ്ധമായ ഇത്തരം വാക്കുകളെ ഹൈന്ദവർ തള്ളിക്കളയണം! ആ വാചകങ്ങൾ ഒരൂ സെമിറ്റിക് ശൈലിയാണ്! എത്രയോ പേർ എത്രയോ തവണ ഇതിനെ നിഷേധിച്ചിട്ടുണ്ട്! വീണ്ടും അത് തന്നെ എടുത്ത് ഗീതാ സന്ദേശം എന്ന പേരിൽ നമ്മൾ തന്നെ പ്രചരിപ്പിക്കുമ്പോൾ നാം തന്നെ ഗീതയെ അപമാനിക്കുകയാണ് ചെയ്യുന്നത് എന്ന് ഓർമ്മിക്കണം ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ