2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ധർമ്മശാസ്താവും ചില തെറ്റായ ധാരണകളും

പാലാഴി മഥനം നടന്നത് വൈകുണ്ട്ഠ ത്തിൽ അമൃത് എടുത്ത് കൊണ്ട് അസുരന്മാർ പോയത് പാതാളത്തിലേക്ക്. ഭഗവാൻ മോഹിനീ അവതാരം എടുത്ത് അമൃത് അസുരന്മാരിൽ നിന്നും സൂത്രത്തിൽ തട്ടിയെടുത്ത് കൊണ്ടു പോയത് ദേവലോകത്തേക്ക് പരമശിവൻ മോഹിനീ രൂപം കാണുന്നത് ദേവലോകത്ത് വെച്ച്.

മനുഷ്യരുടെ 360  വർഷം ചേർന്നതാണ് ദേവൻമാരുടെ ഒരു വർഷം അതായത് ദേവൻമാർ ഒരു വർഷം കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ ഭൂമിയിലാണ് മനുഷ്യർ ചെയ്യുന്നതെങ്കിൽ അത് ചെയ്ത് തീർക്കാൻ 360 വർഷം വേണമെന്നർത്ഥം.

ഇവിടെ ഒരു സ്ത്രീ ഗർഭം ധരിച്ച് പ്രസവിക്കാൻ പത്ത് മാസം വേണം. ഇവിടെ ഗർഭം പ്രാവർത്തികമാകാൻ ശാരീരിക സംയോഗം വേണം. എന്നാൽ ദേവലോകത്ത് മാനസിക സംയോഗം മതി. നമ്മുടെ പത്ത് മാസം ദേവൻ മാർക്ക് നിമിഷം പോലുമില്ല. അപ്പോൾ പരമശിവൻ മോ,,,ഹിനിയെ കാണുകയും ധർമ്മ സംസ്ഥാപനാർത്ഥം ഒരു ശൈവ വൈഷ്ണവ ശക്തി വേണം എന്ന് ചിന്തിക്കുകയും ചെയ്തതോടെ ശാസ്താവ് ആവിർഭവിച്ചു.ഇവിടെ മോഹിനിയുടെ ഗർഭപാത്രത്തിൽ നിന്ന് യോനി വഴി പ്രസവിക്കേണ്ടതില്ല. നിമിഷങ്ങൾക്കുള്ളിൽ എല്ലാം നടന്നു. പിന്നെ പറയുന്ന കഥകളൊക്കെ ഓരോരുത്തരുടെ മനോധർമ്മം മാത്രം സത്യവുമായി പുലകുളി ബന്ധം പോലുമില്ല!

അപ്പോൾ ശാസ്താവ് എന്നൊന്ന് ഇല്ല എന്ന് പറഞ്ഞാൽ അതും ശരിയാണ്. ഭൂമിയിൽ ഇല്ല! ശാസ്താവ് ഉണ്ട് എന്നു പറഞ്ഞാൽ അതും ശരിയാണ്. ജനനം ദേവലോകത്ത് ആണല്ലോ! പിന്നെ ശാസ്താവ് വളർന്നത് കൈലാസത്തിൽ.എവിടെയാണ് കൈലാസം? ഹിമാലയത്തിൽ ! അതായത് ഭൂമിയിൽ ത്തന്നെ! പക്ഷെ!!!!!!

ചാക്രികമാണ് എല്ലാം തിരിഞ്ഞ് വീണ്ടും അവിടെ ത്തന്നെ വരും. കലിയുഗം കഴിഞ്ഞാൽ വീണ്ടും കൃതയുഗം ആരംഭിക്കും.അപ്പോൾ ചാക്രികമാണെങ്കിൽ ഇന്ന് കാണുന്ന കര കടലും ഇന്ന് കാണുന്ന കടൽ അടുത്ത മന്വന്തരത്തിൽ കരയും ആയിരിക്കണമല്ലോ അപ്പോൾ ഇന്ന് കാണുന്ന കൈലാസമാണോ? അതോ കടലിന്നടിയീൽ കിടക്കുകയാണോ യഥാർത്ഥ കൈലാസം എന്നറിയാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല.അടുത്ത ചതുർയുഗത്തിലെ വ്യാസൻ ഇപ്പോൾ നമ്മൾ പരിചയമുള്ള അശ്വത്ഥാമാവ് ആയിരിക്കുമത്രേ!

അങ്ങിനെ കൈലാസത്തിൽ ഉള്ള ശാസ്താവ് ശിശുരൂപം പ്രാപിച്ച് പംപാ നദിയുടെ തീരത്ത് കിടക്കുമ്പോഴാണ് പാണ്ഡ്യ വംശ രാജാവായ രാജശേഖരൻ കാണുന്നതും എടുത്ത് വളർത്തുന്നതും. പരമശിവൻ ശിശു രൂപം പ്രാപിച്ച് പമ്പാ പുളിനത്തിൽ കിടക്കാൻ പറഞ്ഞപ്പോൾ കഴുത്തിൽ ഒരു മണി കെട്ടിക്കൊടുത്തിരുന്നു. അതിനാൽ രാജാവ് അവനെ മണികണ്ഠൻ എന്ന് വിളിച്ച് പേരിട്ടു. അതായത് മോഹിനീ സുതനായ ധർമ്മശാസ്താവിന്റെ മനുഷ്യ ജന്മമാണ് മണികണുൻ എന്ന അയ്യപ്പൻ ചെറുപ്പത്തിലേ ഇന്ദ്രിയ നിഗ്രഹം നടന്നവനാകയാൽ അയ്യപ്പൻ എന്ന് എല്ലാവരം മണി കണ്ഠനെ വിളിച്ചു പോന്നു. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ