സ്ത്രീ സ്വാതന്ത്ര്യം!!!!
പുരുഷനും സ്ത്രീക്കും തുല്യ സ്വാതന്ത്ര്യം വേണം! എവീടേയും മുഴങ്ങിക്കേൾക്കുന്ന വാക്ക്!! എന്നാൽ സ്ത്രീക്കും പുരുഷനും ഈശ്വരൻ കൽപ്പിച്ചത് തുല്യ പ്രാധാന്യമാണ്! പ്രാധാന്യമാണ് സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം! അല്ലെങ്കിൽ സ്വാതന്ത്ര്യം എന്നാൽ എന്താണ്? എന്താണ് അതിന്റെ നിർവചനം? ആർക്കെങ്കിലും പറയാൻ കഴിയുമോ? എന്താണോ മനസ്സിൽ തോന്നിയത്? അത് ചെയ്യുക! സ്വാതന്ത്ര്യത്തെ പറ്റി ഇന്നത്തെ തലമുറയുടെ വിശദീകരണം ഇതാണ്! അതാണോ സത്യം?
സൃഷ്ടി പുരോഗമിക്കാനായി ഞാൻ തന്നെ രണ്ട് ശരീരമെടുത്തു ഒന്ന് പുരുഷനായും മറ്റൊന്ന് സ്ത്രീ ആയും. അപ്പോൾ രണ്ട് ഭാവത്തിനും തുല്യ പ്രാധാന്യമാണ്. ആ പ്രാധാന്യത്തിന് അനുസരിച്ച സ്വാതന്ത്ര്യമാണ് നൽകപ്പെട്ടിട്ടുള്ളത്. സ്ത്രീക്ക് പുരുഷനെ അപേക്ഷിച്ച് സ്വാതന്ത്ര്യം കുറവാണ് എന്ന് തോന്നുന്നുവെങ്കിൽ അതിന് കാരണം ശാരീരിക പ്രത്യേകതകൾ ആണ്. ശാരീരിക പരിമിതികൾ ആണ് അത് പ്രകൃതി നിയമവും ആണ്.
കുളിക്കുന്നതിന് മുമ്പായി ദേഹമാസകലം തൈലവും പുരട്ടി ഒരു തോർത്ത് മാത്രം ഉടുത്ത് മിററത്ത് ഒരു പുരുഷൻ ഉലാത്തുന്നു. വളപ്പിനോട് ചേർന്ന പൊതുവഴിയിലൂടെ സ്ത്രീകളും പുരുഷന്മാരും വഴിയാത്രക്കാരാകുന്നു. ആരും അതിൽ അപാകത കാണുന്നില്ല. എന്നാൽ സ്വന്തം വീട്ട് മുറ്റത്താണെങ്കിലും ഒരു സ്ത്രീ അങ്ങിനെ ചെയ്യില്ല. കാരണം ശാരീരിക പ്രത്യേകതകൾ തന്നെ!
ഒരു സ്ത്രീക്ക് മനോനിയന്ത്രണം ജന്മസിദ്ധമാണ് ഒരു പുരുഷന്റെ അർദ്ധനഗ്ന ശരീരം കണ്ടാൽ പരവശയാകില്ല. എന്നാൽ ഒരു പുരുഷന്റെ സ്ഥിതി അതല്ല. സ്ത്രീയുടെ അർദ്ധനഗ്നശരീരം അവനിൽ പാരവശ്യം സൃഷ്ടിക്കുന്നു. അപ്പോൾ അത് മനസ്സിലാക്കി പ്രകോപനം ഉണ്ടാക്കാതെ ഇരിക്കാനാണ് സ്ത്രീ ശ്രമിക്കേണ്ടത്. കാരണം സ്ത്രീകളുടെ നഗ്നശരീരം കണ്ടാലും പ്രകോപിതനാകാതെ ഇരിക്കാൻ യോഗിയായ ശുക്രൻ അല്ല സാധാരണ പുരുഷൻ ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്ന ബോധവും അവനെ കാമത്തിന് അടിമയാക്കുന്നു.
ഇതൊക്കെ നഗ്ന സത്യമായ പ്രകൃതി നിയമമാണ് അതിനെ നിഷേധിക്കുന്നത് വിവരക്കേടും. ഒരു സമൂഹത്തിന്റെ സാംസ്കാരികമായ വളർച്ചയ്ക്ക് പുരുഷനേക്കാൾ പ്രാധാന്യം സ്ത്രീക്കാണ് അവളുടെ മനസ്സും ശരീരവും ശുദ്ധമാകുമ്പോളേ സൽപുത്ര ജനനം സാദ്ധ്യമാകൂ. ഒരു കുടുംബത്തിലെ വിളക്കാണ് സ്ത്രീ' വിളക്ക് എപ്പോഴും ശ്രദ്ധയോടെ കൊണ്ടു നടക്കണം അല്ലെങ്കിൽ അതണഞ്ഞു പോകും. അപ്പോൾ അതിനനുസരിച്ച ചിട്ടകളാണ് ഭാരതീയ സനാതന ധർമ്മം നിഷ്കർഷിച്ചിട്ടുള്ളത്. ഒരു മനുഷ്യന് സാംസ്കാരികമായി വളരാനുള്ള പാഠങ്ങൾ ആചരണത്തിലൂടെ ഹൈന്ദവ സമൂഹം നടപ്പാക്കിയിരുന്നു. ആരോഗ്യകരമായ കുടുംബ ജീവിതവും അന്നുണ്ടായിരുന്നു. എന്നാണോ ആചാരങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങിയത് അന്ന് കുടുംബ ബന്ധങ്ങൾ ശിഥിലമാകാൻ തുടങ്ങി. എന്നാൽ വളരെ ന്യുനപക്ഷമായ വിപരീത ഫലങ്ങളുള്ള സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച് പ്രചരിപ്പിക്കാൻ ചില തിരുത്തൽ വാദികളെന്ന വിവരദോഷികൾ രംഗത്ത് ഇറങ്ങിയപ്പോൾ സത്തായ ലക്ഷ്യത്താൽ ആസൂത്രണം ചെയ്ത പലതും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആയി വിലയിരുത്തപ്പെട്ടു - (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ