2017, ഫെബ്രുവരി 16, വ്യാഴാഴ്‌ച

വിശ്വാസക്കുറവ്

 മറ്റു    മതങ്ങളിൽ പെട്ടവർ ശാസ്ത്രീയ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ ഗ്രന്ഥങ്ങെ അഗാധമായി വിശ്വസിക്കുന്നു അംഗീകരിക്കുന്നു! എന്നാൽ ഹൈന്ദവരിൽ പലരും ശാസ്ത്രമെന്ന് ശാസ്ത്രജ്ഞന്മാർ കൂടി വിലയിരുത്തിയ ഭഗവദ് ഗീതയെ വിശ്വസിക്കാൻ തയ്യാറാകുന്നില്ല! ഹൈന്ദവ സമൂഹത്തിന് എന്തെങ്കിലും അപചയം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഇതും കൂടി കാരണമാണ്!

ഹൈന്ദവർ ഗീതയെ അല്ലാതെ പിന്നെന്തിലാണ് വിശ്വസിക്കേണ്ടത്? ശാസ്ത്രീയ മായ പിൻബലം ഗീതാ സന്ദേശങ്ങളിൽ ഉണ്ട്! ആൽബർട്ട് എെൻസ്റ്റൈൻ പറഞ്ഞത് ഗീത വായിച്ചപ്പോൾ ഈ പ്രപഞ്ച സൃഷ്ടി എങ്ങിനെ നടന്നു എന്ന് എനിക്ക് വേറെ പഠിക്കേണ്ടി വന്നിട്ടില്ല എന്നാണ്! ഭഗവദ് ഗീതയിൽ ഉണ്ടായതെല്ലാം നശിക്കും  പരമാത്മാവ് നശിക്കുന്നില്ല! കാരണം അത് ഉണ്ടായതല്ല അത് അജമാണ് എന്ന്! എന്നാൽ ശാസ്ത്രം പറയുന്നു   ഉണ്ടായത് ഒന്നും നശിക്കുന്നില്ല പരിണാമം മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് ഇത് രണ്ടും ഒന്ന് തന്നെയാണ്!

സൃഷ്ടി നടന്നാൽ സൃഷ്ടിക്കപ്പെട്ട വസ്തുക്കൾ പ്രളയം വരുമ്പോൾ അപ്രത്യക്ഷമാകുന്നു! അപ്പോളും സ്രഷ്ടാവ് ഉണർന്നു തന്നെ ഇരിക്കുന്നു! എന്നാൽ അപ്രത്യക്ഷമായവ പ്രളയത്തിൽ ആ ബ്രഹ്മത്തിൽ ലയിക്കുകയാണ് ചെയ്യുന്നത്! 100 ലിറ്റർ വെള്ളത്തിൽ ഒരു ഗ്ലാസ് പാലൊഴിച്ചാൽ ആ പാല് അപ്രത്യക്ഷമാകുന്നു! എന്നാൽ ആ പാല് എവിടേയും പോയിട്ടില്ല! അത് വെള്ളത്തിൽ ലയിച്ചു ചേർന്നു എന്ന് മാത്രം ! അത് പോലെ ഈ പ്രപഞ്ചത്തിൽ . ഉണ്ടായതെല്ലാം  പരിണാമത്തോടെ നില നിൽക്കുകയും പ്രളയത്തിൽ അപ്രത്യക്ഷമാകുകയും ചെയ്യുന്നു!

സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പ്രസ്തുത ശരീരം ഉപയോഗ ശൂന്യമാകുമ്പോൾ പുതിയ ഒരെണ്ണം സ്വീകരിക്കുന്നു! അങ്ങിനെവസ്വീകരിക്കാനുള്ള മാനദണ്ഡം കർമ്മഫലമാണ്! ഒരു ശരീരം വെച്ച് ചെയ്യുന്ന കർമ്മഫലങ്ങൾ സത്തായാലും അസത്തായാലും ഒന്നും നഷ്ടപ്പെടുന്നില്ല ! സഞ്ചിത കർമ്മമായി അടുത്ത ശരീരം സ്വീകരിക്കുമ്പോൾ കൂടെ വരുന്നു! ഇതിനെ ജന്മ വാസന എന്ന് പറയുന്നു!  കാരണം ഇല്ലാതെ കാര്യം ഉണ്ടാകില്ല! ഞാൻ ഒരൂ ആദ്ധ്യാത്മ പ്രഭാഷകനും വലുതല്ലെങ്കിലും ഒരു ശാസ്ത്രീയ സംഗീതം ഉപയോഗിക്കുന്നവനും ആയത് മുൻ ജന്മലകർമ്മ ഫലം തന്നെയാണ്! ഒരു വ്യക്തി രാഷ്ട്രീയക്കാരനാകുന്നതും കായിക രംഗത്ത് പ്രവർത്തിക്കുന്നവനാകുന്നതും പണക്കാരനാകുന്നതും ദരിദ്രനാകുന്നതും ഒക്കെ ഈ മുൻജന്മ കർമ്മ ഫലം മൂലമുണ്ടാകൂന്ന വാസനയാലാണ്!

ഭഗവദ് ഗീതയാണ് ഹൈന്ദവർക്ക് ആധാരം! വേദമാണ് പക്ഷെ വേദം സാധാരണക്കാർക്ക് അപ്രാപ്യമാണ്! ആയതിനാൽ അതിന്റെലസത്തായ ഗീത തന്നെയാണ് നാം എടുക്കേണ്ടത്! അത് സകല ശാസ്ത്രങ്ങളും അടങ്ങിയതാണെന്ന് ജഗദ് ഗുരു ശങ്കരാചാര്യർ ഉപദേശിച്ചിട്ടും ഉണ്ട്! അപ്പോൾ ആ ആചാര്യനിൽ ശ്രദ്ധ ഉണ്ടാകുക അതാണ് നാം ചെയ്യേണ്ടത്! അല്ലാതെ അല്പ ബുദ്ധി മൂലം ഗീതയെ നിരാകരിക്കയല്ല!  ചിന്തിക്കുക! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ