താരവിചാരം--2. ദുൽക്കർസൽമാൻ
ശാന്തമായ ഒരു നദിയുടെ ഒഴുക്ക് പോലെയാണ് ദുൽക്കറിന്റെ പ്രകടനം.ഏറ്റെടുത്ത കഥാപാത്രങ്ങളെല്ലാം ഭംഗിയാക്കി.കുറച്ചു നാളുകൾക്കുള്ളിൽത്തന്നെ താനൊരു മികച്ച നടനാണെന്ന് ദുൽക്കർ തെളിയിച്ചു. കമ്മട്ടിപ്പാടം,ചാർലി തൂടങ്ങിയ സിനിമകളിൽ മികച്ച പ്രകടനംകാഴ്ച്ച വെച്ചു!പക്ഷെ എന്തു കൊണ്ടൊ ആ സിനിമകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല!
അഭിനയം തുടങ്ങി ഏറെ സിനിമകളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ ഉസ്താദ് ഹോട്ടൽ ആണ്. പക്ഷെ അത് ദുൽക്കറിന് പകരം വേറെ ആരായിരുന്നെങ്കിലും ആ പടം വിജയിക്കുമായിരുന്നു! പടം വിജയിച്ചെങ്കിലും വ്യക്തിപരമായി വലിയ നേട്ടമൊന്നും ദുൽക്കറിന് സമ്മാനിച്ചില്ല! അതിൽ ശ്രദ്ധിക്കക്കപ്പെട്ടത് തിലകൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു!
മറ്റു യുവനടന്മാർക്ക് പെട്ടെന്ന് എത്തിപ്പിടിക്കാൻ കഴിയാത്ത സംവിധായകരുടെ സിനിമകളിൽ ദുൽക്കറിന് അഭിനയിക്കാൻ സാധിച്ചു. ഒരു സൂപ്പർ താരത്തിന്റെ പുത്രൻ എന്ന ഇമേജ് ഈ കാര്യത്തിൽ ദുൽക്കറിന് ഏറെ തുണയായി. മമ്മുട്ടി ഫാൻസ് കാർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ പുത്രനെ ഏറെ സഹായിച്ചിട്ടുണ്ട്. അതിനാൽത്തന്നെ ഒരു മിനിമം ഗാരന്റി ദുൽക്കറിന്റെ സിനിമയ്ക്കുണ്ട്. മോഹൻലാലിന്റെ പുത്രൻ പ്രണവിനും ജയറാമിന്റെ പുത്രൻ കാളിദാസനും ഈ മിനിമം ഗാരന്റി പ്രതീക്ഷിക്കാം. താൻ പുത്രന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് താരങ്ങൾ പറയുമെങ്കിലും താര പുത്രൻ എന്ന ഇമേജ് യുവനടന്മാരെ സംബന്ധിച്ച് അവസരങ്ങൾ ധാരാളം തേടിയെത്തും. ആ അവസരങ്ങൾ താരതമ്യേന ദുൽക്കർ ഭേദമായ രീതിയിൽ കാഴ്ചവെക്കുന്നുണ്ടെങ്കിലും വെല്ല വിളി നേരിടാൻ പോന്ന ഒരു കഥാപാത്രം ഇനിയും വരേണ്ടിയിരിക്കുന്നു. ഇത് ഇവനോളം നന്നാക്കാൻ വേറൊരു നടനും കഴിയില്ല എന്നു തോന്നുന്ന ഒരു കഥാപാത്രം ദുൽക്കറിന് ഇനിയും ലഭിച്ചിട്ടില്ല.
അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും വിജയിച്ചതിൽ മമ്മൂട്ടി ഫാൻസുകാരുടെ സഹായം നല്ലവണ്ണം ഉണ്ട്. എങ്കിലും മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിലെ അഭിനയവുമായി താരതമ്മ്യം ചെയ്യുമ്പോൾ ദുൽക്കർ വളരെ ഉയർന്ന നിലവാരത്തിലാണ് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈ നടന് കഴിയുമാറാകട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ